Planet search with MS

  • Home
  • Planet search with MS

Planet search with MS യാത്രാ വിവരണ യൂ ട്യൂബ് ചാനല്‍ "Planet search with MS by Manambur Suresh
(3)

ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ കനി കുസൃതി, ദിവ്യ പ്രഭ ചിത്രത്തെക്കുറിച്ചുള്ള കുമുദി റിപ്പോർട്ട്. റിപ്പോർട്ട് താഴെ കമന്റ് ബോക്...
05/09/2024

ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെ കനി കുസൃതി, ദിവ്യ പ്രഭ ചിത്രത്തെക്കുറിച്ചുള്ള കുമുദി റിപ്പോർട്ട്. റിപ്പോർട്ട് താഴെ കമന്റ് ബോക്സിൽ കാണാം.

02/09/2024
ലോക പ്രസിദ്ധ ശില്പിയായ അനീഷ് കപൂറിന്റെ എക്സിബിഷൻ ഇപ്പോൾ ബ്രിട്ടനിൽ നടക്കുകയാണ്.  ഇന്ത്യയിൽ ജനിച്ചു വളർന് ലോകം നിറഞ്ഞു നി...
01/09/2024

ലോക പ്രസിദ്ധ ശില്പിയായ അനീഷ് കപൂറിന്റെ എക്സിബിഷൻ ഇപ്പോൾ ബ്രിട്ടനിൽ നടക്കുകയാണ്.

ഇന്ത്യയിൽ ജനിച്ചു വളർന് ലോകം നിറഞ്ഞു നിൽക്കുന്ന അനീഷ് കപൂറിനെക്കുറിച്ചാണ് ഈ പ്ലാനറ്റ് സെർച്ച് പരിപാടി.

അനീഷ്‌ കപൂർ 1954 ൽ ഇന്ത്യയിൽ ജനിച്ചു. അനീഷ്‌ കപൂറിന്റെ കുടുംബ പാരമ്പര്യം സവിശേഷതയുള്ളതാണ്. ശരിക്കും ഒരു വിശ്വ പൗരൻ എന്ന് പറയാം. അച്ഛൻ ഹിന്ദു മത പാരമ്പര്യം ഉള്ളയാൾ, അമ്മ ഇറാക്കിൽ നിന്നുള്ള ജൂത വംശജ. ഇപ്പോൾ ലണ്ടണിലും വെനീസിലുമായി ജീവിക്കുന്നു. വളരെ പുരോഗമന ചിന്താഗതികൾ ഉള്ള വിശ്വ പ്രസിദ്ധ കലാകാരനാണ് അനീഷ്‌ കപൂർ.

പാരീസ്, ലണ്ടൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ഷിക്കാഗോ, ന്യൂ യോർക്ക്, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിലും മറ്റു രാജ്യങ്ങളിലും അനീഷ്‌ കപൂർ ശിൽപ്പങ്ങളുടെ പ്രദർശനം നടന്നിട്ടുണ്ട്. ലണ്ടനിലെ ഒളിമ്പിക് പാർക്കിൽ സ്ഥിരമായുള്ള ഓർബിറ്റ് ശിൽപം മറ്റൊരു പ്രസിദ്ധ അനീഷ്‌ കപൂർ സൃഷ്ടിയാണ്.

ലണ്ടനിലെ പ്രസിദ്ധമായ “റോയൽ അക്കാദമി ഓഫ് ആർട്സ്” അനീഷ്‌ കപൂറിന്റെ മാത്രമുള്ള എക്സിബിഷൻ 2009 ൽ നടത്തിയിരുന്നു. ഇങ്ങനെ ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ ഏകാംഗ എക്സിബിഷൻ റോയൽ അക്കാദമി സംഘടിപ്പിച്ചത് ആദ്യമായായിരുന്നു. 2014 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഓണററി PhD നൽകി അനീഷ്‌ കപൂറിനേ ആദരിച്ചു. ഇന്ത്യ പദ്മ ഭൂഷൺ നൽകിയപ്പോൾ ബ്രിട്ടൻ സർ പദവി നൽകി അനീഷ്‌ കപൂറിനേ ആദരിക്കുകയായിരുന്നു.

"റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകം വായിച്ചിട്ട് ഡോ രവി മേനോൻ (റേഡിയോളജിസ്റ്റ്, ഫ്രിംലി പാർക്ക് ഹോസ്പിറ്റൽ, ഇംഗ്...
26/08/2024

"റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകം വായിച്ചിട്ട് ഡോ രവി മേനോൻ (റേഡിയോളജിസ്റ്റ്, ഫ്രിംലി പാർക്ക് ഹോസ്പിറ്റൽ, ഇംഗ്ലണ്ട്) ഇപ്പോൾ എഴുതി അയച്ച അഭിപ്രായമാണ്.
***
സുരേഷ് , താങ്കളുടെ പുസ്തകം "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" വായിച്ചു. ആദ്യ ഇംപ്രെഷൻ: വളരെ നല്ലത്. 8/10.

ലോക ക്ലാസിക് സിനിമകളെക്കുറിച്ച് അധികമൊന്നും എനിക്കറിയില്ല. ഇതിൽ പറഞ്ഞിട്ടുള്ള സിനിമികൾ, സംവിധായകർ ഒക്കെ എനിക്ക് തികച്ചും അപരിചിതമാണ്, ഇന്ത്യൻ സംവിധായകർ ഒഴികെ. റെയുടെ ഒന്നോ രണ്ടോ ചിത്രങ്ങൾ പണ്ട് കണ്ടിട്ടുണ്ട്. വേറെ ഇതിൽ പരാമർശിച്ചിട്ടുള്ള ഒരു സിനിമ പോലും ഞാൻ കണ്ടിട്ടില്ല. അങ്ങിനെയുള്ള ഞാൻ വളരെ ആധികാരികമായി എഴുതിയിട്ടുള്ള ഈ നിരൂപണ പുസ്തകത്തെ പറ്റി അഭിപ്രായം പറയുവാൻ ആളല്ല.

ഇതിൽ പറഞ്ഞിട്ടുള്ള , എനിക്ക് താല്പര്യം തോന്നിയ ചില സിനിമകൾ ഞാൻ കുറിച്ച് വച്ചിട്ടുണ്ട്. പിന്നെ കാണുവാൻ. ഉദാഹരണത്തിന് ഗുനെയുടെ "യോൾ", "ഭിത്തി" ഇവയിൽ ചിലത്.

നിരൂപണം മാത്രമല്ല ഇതിൽ. അഭിമുഖങ്ങൾ, ചില ഡോക്യുമെന്ററികളുടെ വിലയിരുത്തൽ ഇവ എല്ലാം ചേർന്ന ഒരു വൈവിധ്യമുള്ള അസൽ സൃഷ്ടി. ഇത് കാരണം നല്ല ഒഴുക്കിൽ വിരസത കൂടാതെ വായിക്കാം. കുറെ നിരൂപണം മാത്രമായിരുന്നെങ്കിൽ ഇത്ര ഹൃദ്യമായിരിക്കില്ല എന്ന് തോന്നുന്നു.

നാല് പതിറ്റാണ്ടുകാലം ഈ ലോക പ്രസിദ്ധ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ കവർ ചെയ്ത ആളാണ് സുരേഷ്!

വല്ലാത്ത ഒരു നേട്ടമാണിത്! താങ്കളെ പരിചയപ്പെടാൻ സാധിച്ചതിൽ ഏറെ സന്തോഷം. എത്രയോ പ്രതിഭകളെ കാണാനുള്ള അവസരം ലഭിച്ചു! തികച്ചും ഭാഗ്യവാൻ!

വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരു നിരൂപണം, അഭിമുഖം, ഇതാണ് ഈ ബുക്കിന്റെ പ്രത്യേകത. അത് തന്നെയാണ് അതിന്റെ വിജയവും.

വിരസത തീരെ ഇല്ല. ഒന്നാന്തരം ഭാഷ! സുരേഷ് ഇനിയും എഴുതണം. ഈ ഭാഷാ പരിജ്ഞാനം ഉപയോഗിച്ചേ തീരൂ. കഥകളും നോവലുകളും എഴുതിക്കൂടെ?

ഒരു നല്ല ബുക്ക് വായിച്ച ചരിതാർഥ്യത്തോടെ, ഏറെ ആശംസകളോടെ, എല്ലാ ഭാവുകങ്ങളും നേർന്ന് കൊണ്ട്, സ്നേഹത്തോടെ

രവി

Planet Search with MS ന്റെ പാരീസ് യാത്ര, രണ്ടാം ഭാഗം ആദ്യ എപ്പിസോഡിൽ ഫ്രാൻസിലെ എരഞ്ഞെടുപ്പിനെക്കുറിച്ചും ലീപെന്റെ നേതൃത്...
24/08/2024

Planet Search with MS ന്റെ പാരീസ് യാത്ര, രണ്ടാം ഭാഗം

ആദ്യ എപ്പിസോഡിൽ ഫ്രാൻസിലെ എരഞ്ഞെടുപ്പിനെക്കുറിച്ചും ലീപെന്റെ നേതൃത്വത്തിൽ ഉള്ള വലത് പക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ ആദ്യ റൌണ്ട് വിജയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഈ വർണ്ണ വിവേചനം പറയുന്ന ഫ്രാന്റെ നാഷണൽ രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയുണ്ടായി. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിലെ ഈ പ്രകടനം അവിടെ താമസിക്കുന്ന കുടിയേറ്റക്കാരിൽ ആശങ്കയുളവാക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇവിടെ ഗുജറാത്തിൽ നിന്ന് വന്നു പാരീസിൽ താമസിക്കുന്ന ജിഗ്നേഷ് പരേഖ് പ്ലാനറ്റ് സെർച്ച് വിത്ത് എംഎസിനോട് സംസാരിക്കുന്നു. പാരീസിൽ ജനിച്ച് വളർന്നയാളെ വിവാഹം കഴിച്ചു ജീവിക്കുന്ന ജിഗ്നേഷ് പറയുന്നു പാരീസിലെ ജീവിതത്തെക്കുറിച്ച്. അയാളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിൽ പ്രശ്നങ്ങളൊന്നും പുതുതായി വന്നിട്ടില്ലെന്നാണ് ജിഗ്നേഷ് പരേഖ് പറയുന്നത്.

(വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം)

വലതു പക്ഷ പാർട്ടി തെരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ വിജയിച്ചു. രണ്ടാം റൗണ്ടിൽ അവർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്.....

ആൻ ഫ്രാങ്കിന്റെ ഡയറി എഴുതിയ അന്നത്തെ 13 വയസുകാരിയുടെ ഓർമ്മയ്ക്ക്. ജർമനിയിലെ "ബെർഗൻ ബെൽസൺ" മരണ ക്യാമ്പ് *** രണ്ടാം ലോക മഹ...
24/07/2024

ആൻ ഫ്രാങ്കിന്റെ ഡയറി എഴുതിയ അന്നത്തെ 13 വയസുകാരിയുടെ ഓർമ്മയ്ക്ക്. ജർമനിയിലെ "ബെർഗൻ ബെൽസൺ" മരണ ക്യാമ്പ്
***
രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ വേട്ടയാടലിൽ നിന്നും രക്ഷ നേടാൻ വേണ്ടി നെതർലാന്റിലെ ആംസ്റ്റർഡാമിൽ ഒരു ഫ്ലാറ്റിലെ മച്ചിന്റെ മുകളിൽ രണ്ടര വർഷത്തോളം ആൻ ഫ്രാങ്കിന്റെ കുടുംബവും സുഹൃത്തുക്കളും 14 പേർ ഒളിച്ചിരുന്നു. കുറ്റം: അവർ ഹിറ്റ്ലർക്കിഷ്ടമല്ലാത്ത മതത്തിൽ ആയിരുന്നു എന്നതു തന്നെ. അന്നത്തെ 13 കാരി പെൺകുട്ടി അവളുടെ ഒളി ജീവിതം ഡയറിയിൽ പകർത്തി. ഇതാണ് പിന്നീട് 70 ഭാഷകളിലായി 3 കോടി പുസ്തകം വിറ്റ "ആൻ ഫ്രാങ്കിന്റെ ഡയറി".
ആൻ ഫ്രാങ്ക്, 16ആമത്തെ വയസ്സിലും, സഹോദരി മാർഗോട്ടും അമ്മയും ഹിറ്റ്ലറുടെ ജർമ്മനിയിലെ ബെർഗൻ ബെൽസൺ മരണ ക്യാമ്പിൽ വച്ച് മരിച്ചു/ കൊല്ലപ്പെട്ടു. ഈ മരണ ക്യാമ്പിൽ മാത്രം അര ലക്ഷം പേർ കൊല്ലപ്പെട്ടു.
*
ബെർഗൻ ബെൽസൺ സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ.

മറയ്ക്കുന്ന ചരിത്രം, മറയാത്ത ചരിത്രം Hiding history, Hiding Holocaustഒരു കോടിയിലധികം ജനങ്ങളെ കൊല ചെയ്ത ഹിറ്റ്ലറുടെ ജർമനി...
21/07/2024

മറയ്ക്കുന്ന ചരിത്രം, മറയാത്ത ചരിത്രം
Hiding history, Hiding Holocaust

ഒരു കോടിയിലധികം ജനങ്ങളെ കൊല ചെയ്ത ഹിറ്റ്ലറുടെ ജർമനി. ഇതിന്റെ വിവരങ്ങൾ വായിക്കാൻ നോക്കുമ്പോൾ പലതും മറച്ചു വച്ചു പുസ്തകമിറക്കുകയാണ് പേര് കേട്ട പ്രസാധകർ പോലും. പകൽ പോലെ തെളിഞ്ഞ ചരിത്രം മൂടി വയ്ക്കാൻ ശ്രമിക്കുകയാണ് വെറുതേ.

മുടി വയ്ക്കാൻ ശ്രമിക്കുന്ന ചരിത്ര / യാത്രാവിവരണ പുസ്തകങ്ങളെക്കുറിച്ചാണ്

Planet Search With MS ന്റെ പുതിയ വീഡിയോ.

(വീഡിയോ ലിങ്ക് താഴെ കമന്റ് ബോക്സിൽ)

ജൂലൈ മാസത്തിലെ "കലാപൂർണ" മാസിക തയാറായി. അതിൽ രണ്ട് ആർട്ടിക്കിൾ ഞാൻ എഴുതിയിട്ടുണ്ട്. ആദ്യത്തേത് കനി കുസൃതിയും, ദിവ്യ പ്രഭ...
03/07/2024

ജൂലൈ മാസത്തിലെ "കലാപൂർണ" മാസിക തയാറായി. അതിൽ രണ്ട് ആർട്ടിക്കിൾ ഞാൻ എഴുതിയിട്ടുണ്ട്. ആദ്യത്തേത് കനി കുസൃതിയും, ദിവ്യ പ്രഭയും ഹൃദു ഹരൂണും അഭിനയിച്ച പായൽ കപാടിയയുടെ "ആൾ വി ഇമേജിൻ ആസ് ലൈറ്റ്" കാൻ ഫെസ്റ്റിവലിൽ കൊടി പാറിച്ചതിനെക്കുറിച്ചാണ്. രണ്ടാമത്തേത് ലണ്ടനിലെ മലയാളി നടൻ വി മുരളീധരനെക്കുറിച്ച്, ഇത് അടുത്ത പോസ്റ്റിൽ കൊടുക്കാം.

ജൂലൈ 4നു ബ്രിട്ടനിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു ഒരവലോകനം. On the dot media എന്ന ചാനലിൽ തുടങ്ങിയ "തെംസ് ഫയൽ" എന്ന...
24/06/2024

ജൂലൈ 4നു ബ്രിട്ടനിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചു ഒരവലോകനം. On the dot media എന്ന ചാനലിൽ തുടങ്ങിയ "തെംസ് ഫയൽ" എന്ന എന്റെ പരിപാടിയുടെ തുടക്കമാണിത്. എല്ലാ സുഹൃത്തുക്കളും കാണുകയും അഭിപ്രായം അറിയിക്കുകയും വേണം.
*
ഏഷ്യാനറ്റ് ന്യൂസിന്റെ തലവൻ ആയിരുന്ന എംജി രാധാകൃഷ്ണൻ, പ്രമുഖ ജേർണലിസ്റ്റ് സി അനൂപ് എന്നിവർ നയിക്കുന്ന ചാനലാണ് On the dot media.
*
(വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം)

19/06/2024
കുട്ടികളുടെ മാനസികാരോഗ്യം എന്ന സീരീസിലെ ഒൻപതാമത്തെ  Planet Search with MS യൂട്യൂബ് ചാനലിന്റെ  വിഡിയോ തയാറായി. *അല്പം കരു...
11/06/2024

കുട്ടികളുടെ മാനസികാരോഗ്യം എന്ന സീരീസിലെ ഒൻപതാമത്തെ Planet Search with MS യൂട്യൂബ് ചാനലിന്റെ വിഡിയോ തയാറായി.
*
അല്പം കരുണ, സ്നേഹമുള്ള വാക്കുകൾ ഒരാളെ, ഒരു കുട്ടിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കും.
*
ആത്മഹത്യ സെൻസേഷൻ കഥകളാക്കാതെ
ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടവരുടെ കഥകൾ മീഡിയയ്ക്കു കൊടുക്കാം.
*
ലോക പ്രശസ്ത സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വിദഗ്ധനായ ഡോ മിഴ്സ സംസാരിക്കുന്നു.

(വിഡിയോ കമന്റ് ബോക്സിൽ )

അല്പം കരുണയും, സ്നേഹവും ഒരാളെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാം.മാധ്യമങ്ങൾക്ക് വലിയ റോളുണ്ട്. പ്രത്യാശ ന.....

കുട്ടികളുടെ മാനസികാരോഗ്യം എന്ന സീരീസിലെ പ്ലാനറ്റ് സെർച്ച് വിത്ത് MS ന്റെ പുതിയ യൂട്യൂബ് വീഡിയോ തയ്യാറായി. കുട്ടികൾ വിഷാദ...
30/05/2024

കുട്ടികളുടെ മാനസികാരോഗ്യം എന്ന സീരീസിലെ പ്ലാനറ്റ് സെർച്ച് വിത്ത് MS ന്റെ പുതിയ യൂട്യൂബ് വീഡിയോ തയ്യാറായി.

കുട്ടികൾ വിഷാദത്തിലേക്ക് വഴുതി വീഴുന്നതെങ്ങനെ?

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ വീട്ടിനകത്ത് എന്ത് ചെയ്യാൻ കഴിയും?

കുട്ടികളോടുള്ള സ്നേഹം അതാണുത്തരം. കുട്ടിക്ക് എന്തും വീട്ടിൽ വന്നു പറയാൻ അവസരമുണ്ടാകണം.....

കഴിഞ്ഞ 30 വർഷമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് ലണ്ടൻ തുടങ്ങിയ ലോക പ്രസിദ്ധ സ്ഥാപനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുകയും, പഠിപ്പിക്കുകയും, ഗവേഷണം നടത്തുകയും ചെയ്ത വലിയ അനുഭവ സമ്പത്തുമായി നമ്മോട് സംസാരിക്കുകയാണ് ഡോ മിർസ.

നമസ്കാരം (ഈ വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം) ഒരാളുടെ കയ്യിൽ കാശുണ്ടോ ഇൻഷുറൻസ് ഉണ്ടോ എന്ന് നോക്കാതെ എല്ലാപേർക്കും ഒരേ പോ...
08/05/2024

നമസ്കാരം

(ഈ വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം)

ഒരാളുടെ കയ്യിൽ കാശുണ്ടോ ഇൻഷുറൻസ് ഉണ്ടോ എന്ന് നോക്കാതെ എല്ലാപേർക്കും ഒരേ പോലെ ചികിത്സ നൽകുന്ന ബ്രിട്ടനിലെ NHS എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നാഷണൽ ഹെൽത്ത് സർവീസിനെക്കുറിച്ച് ഒരു നാടകം - നെയ്.

നെയ് ബെവൻ എന്ന ലേബർ പാർട്ടി മന്ത്രിയുടെ സ്വപ്നവും സാക്ഷാത്കാരവും ആയിരുന്നു NHS. ഒരു കൽക്കരി ഖനി തൊഴിലാളി ആയി പതിമൂന്നാം വയസ്സിൽ ജോലി തുടങ്ങി അവിടെ നിന്നും പഠിച്ചു എംപി ആയി മന്ത്രി ആയി എല്ലാപേർക്കും സമ്പൂർണ സൗജന്യ ചികിത്സാ സംവിധാനം ഒരുക്കിയ നെയ് ബെവന്റെ കഥയാണ് ലണ്ടനിൽ ഇപ്പോൾ നിറഞ്ഞ സദസ്സുകൾക്ക് മുന്നിൽ ഓടുന്ന "നെയ്" എന്ന നാടകം.

78 വർഷമായി ഈ സൗജന്യ ചികിത്സാ രീതി ലണ്ടനിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ബെവന്റെയും NHS ന്റെയും ആഘോഷമാണി "നെയ്" എന്ന നാടകം.

ലോക നാടകവേദിയുടെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കാറുള്ള ലണ്ടനിൽ ഈ നാടകം വൻ വിജയമായിരുന്നു. 1200 പേർക്കിരിക്കാവുന്ന നാഷണൽ തിയേറ്ററിലെ രണ്ടര മാസം നീണ്ടു നിന്ന അവതരണങ്ങളിൽ സീറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റു പോയി. ഇനി ഈ നാടകം വെയിൽസിലേക്ക് പോകും.
*
വീഡിയോ കാണുക, അഭിപ്രായം വീഡിയോയ്ക്ക് താഴെ എഴുതാൻ ശ്രമിക്കുക.
*
(ഈ വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം)

*
സ്നേഹപൂർവ്വം
മണമ്പൂർ സുരേഷ്

"ആടുജീവിതം" എന്ന ബ്ലെസ്സി, പൃഥ്വിരാജ്, AR റഹ്മാൻ, റസൂൽ പൂക്കുട്ടി സിനിമയുടെ അവലോകനം ആണ്  Planet search with MS യൂട്യൂബ് ...
27/04/2024

"ആടുജീവിതം" എന്ന ബ്ലെസ്സി, പൃഥ്വിരാജ്, AR റഹ്മാൻ, റസൂൽ പൂക്കുട്ടി സിനിമയുടെ അവലോകനം ആണ് Planet search with MS യൂട്യൂബ് ചാനലിന്റെ പുതിയ വീഡിയോ.
ഇത് രണ്ടാം ഭാഗം.

നമസ്കാരം"ആടുജീവിതം" എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ പുസ്തകം ബ്ലെസിയും പൃഥ്വിരാജും AR റഹ്...
20/04/2024

നമസ്കാരം
"ആടുജീവിതം" എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ പുസ്തകം ബ്ലെസിയും പൃഥ്വിരാജും AR റഹ്മാനും റസൂൽ പൂക്കുട്ടിയും കൂടി സിനിമയാക്കിയപ്പോൾ. ആ 16 വർഷത്തെ ബ്ലെസ്സി എന്ന സംവിധായകന്റെ യാത്ര ഒന്നാഘോഷിക്കുകയാണിവിടെ. കടൽ കടന്നു ലണ്ടനിൽ നിന്നൊരവലോകണം.

Planet Search with MS പുതിയ വിഡിയോ കാണുക.

+++
വിഡിയോ ലിങ്ക് താഴെ കമന്റ് ബോക്സിൽ.

ആടുജീവിതം എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ പുസ്തകം ബ്ലെസിയും പൃഥ്വിരാജും AR റഹ്മാ...

20/04/2024

നമസ്കാരം
"ആടുജീവിതം" എന്ന 250 പതിപ്പും രണ്ടര ലക്ഷം കോപ്പിയും വിറ്റഴിഞ്ഞ ബെന്യാമിന്റെ പുസ്തകം ബ്ലെസിയും പൃഥ്വിരാജും AR റഹ്മാനും റസൂൽ പൂക്കുട്ടിയും കൂടി സിനിമയാക്കിയപ്പോൾ. ആ 16 വർഷത്തെ ബ്ലെസ്സി എന്ന സംവിധായകന്റെ യാത്ര ഒന്നാഘോഷിക്കുകയാണിവിടെ. കടൽ കടന്നു ലണ്ടനിൽ നിന്നൊരവലോകണം.

Planet Search with MS puthiya vidiyo kaanuka

+++
വിഡിയോ ലിങ്ക് താഴെ കമന്റ് ബോക്സിൽ.
+++

"കുട്ടികളിലെ ആത്മഹത്യയുടെ കാരണമെന്താണ്? നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യങ്ങളുണ്ടോ?*** നമസ്കാരം കുട്ടികളുടെ മാ...
05/04/2024

"കുട്ടികളിലെ ആത്മഹത്യയുടെ കാരണമെന്താണ്?
നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുന്ന കാര്യങ്ങളുണ്ടോ?

***
നമസ്കാരം
കുട്ടികളുടെ മാനസികാരോഗ്യം എന്ന വിഷയത്തിലെ Planet Search with MS യൂട്യൂബ് ചാനലിന്റെ പുതിയ വീഡിയോ ആണിത്.
കുട്ടികളിലെ ആത്മഹത്യാ പ്രവണത. സൂക്ഷിക്കേണ്ട കാര്യങ്ങൾ.
*
മദ്യപാനത്തിനും മയക്കുമരുന്നിനും ആത്മഹത്യാ പ്രവണതയുമായുള്ള ബന്ധം. എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ മാനസിക രോഗ വിദഗ്ധൻ ഡോ മിർസ (ലണ്ടൻ) പറയുന്നു.
സ്നേഹത്തോടെ
മണമ്പൂർ സുരേഷ്

25/03/2024

"കുട്ടികളിലെ ആത്മഹത്യാ പ്രവണത"

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള Planet search with MS ന്റെ പുതിയ വീഡിയോ ഇവിടെ കാണാം.
കുട്ടികളിലെ ആത്മഹത്യാ പ്രവണതയെക്കുറിച്ചാണ് കുട്ടികളുടെ-യുവാക്കളുടെ മാനസികാരോഗ്യ വിദഗ്ധൻ Dr മിർസ ഇവിടെ സംസാരിക്കുന്നത്.
* കേരളത്തിലെ ആരോഗ്യ നിലവാരം പാശ്ചാത്യ നാടുകളോട് കിട പിടിക്കുന്ന അസൂയാർഹമാംവിധം ഉയർന്നതാണ്. പക്ഷെ ആത്മഹത്യാ നിരക്കും കൂടുതലാണ്.
* ഇത് ഡോക്ടറുടെയും രോഗിയുടെയും പ്രശ്നം എന്നതിനേക്കാൾ സമൂഹത്തിന്റെ പ്രശ്നമായി നമ്മൾ കാണണം.
* 20-30 വയസുള്ളവരിൽ ആത്മഹത്യ കൂടുതലായി കാണാം, മദ്യപാനവും. ഇത് തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

വിശദമായി ഡോ മിർസ പറയുന്നു. താഴെ കമന്റ് ബോക്സിൽ വീഡിയോ ലിങ്ക് ഉണ്ട്.

Protecting children’s mental health Ep 5, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാം, Dr മിർസPlanet search with MS ന്റെ പുതി...
16/03/2024

Protecting children’s mental health Ep 5, കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാം, Dr മിർസ

Planet search with MS ന്റെ പുതിയ വീഡിയോ ഇവിടെ കാണാം.

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ നമുക്ക് എന്ത് ചെയ്യാൻ കഴിയും ? ഇതാണ് ഈ സീരീസിന്റെ വിഷയം.
ഈ അഞ്ചാമത്തെ എപ്പിസോഡിൽ കുട്ടികളിലെ ഉത്കണ്ഠ അഥവാ anxiety എങ്ങനെ മറികടക്കാം എന്ന് വിശദീകരിക്കുകയാണ് ലണ്ടനിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോക്ടർ മിർസ. കഴിഞ്ഞ 30 വർഷമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, കിങ്ങ്സ് കോളേജ് ലണ്ടൻ തുടങ്ങിയ ലോക പ്രസിദ്ധ സ്ഥാപനങ്ങളിലും വിവിധ രാജ്യങ്ങളിലും പ്രവർത്തിക്കുകയും, പഠിപ്പിക്കുകയും, ഗവേഷണം നടത്തുകയും ചെയ്ത വലിയ അനുഭവ സമ്പത്തുമായി നമ്മോട് സംസാരിക്കുകയാണ് ഡോ മിർസ

{വീഡിയോ ലിങ്ക് താഴെ കമന്റ് ബോക്സിൽ}

കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുക എന്ന സീരീസിലെ അഞ്ചാമത്തെ നാലാമത്തെ വീഡിയോ ഇപ്പോൾ കാണാം. ലണ്ടനിൽ പ്രവർത്തിക്കു...
11/03/2024

കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുക എന്ന സീരീസിലെ അഞ്ചാമത്തെ നാലാമത്തെ വീഡിയോ ഇപ്പോൾ കാണാം. ലണ്ടനിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധൻ ഈ പുതിയ എപ്പിസോഡിൽ ഉത്കണ്ഠ അഥവാ anxiety യെക്കുറിച്ചു സംസാരിക്കുന്നു.

ഡോ KA മിർസ കഴിഞ്ഞ 30 വർഷമായി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് specialist ആയി പ്രവർത്തിക്കുന്നു. ബ്രിട്ടനിലും, അയർലന്റിലും, ഇന്ത്യയിലും, ക്യാനഡയിലും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ആശുപത്രികളിലും ജോലി ചെയ്ത്. ബ്രിട്ടനിലെ കേംബ്രിജ് യൂണി, കിങ്ങ്സ് കോളേജ് തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിലും അദ്ദേഹം സേവനമനുഷ്ടിചിട്ടുണ്ട്. ഇപ്പോൾ ഹാർട്ട്ഫോഡ്ഷയർ NHS ട്രസ്റ്റിൽ കൺസൾട്ടന്റായി സേവനം തുടരൂന്നു. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് ഡോ KA മിർസയുടെ ഗവേഷണം നടക്കുകയാണ്.

***
പുതിയ വീഡിയോയുടെ ലിങ്ക് താഴെ കമന്റ് ബോക്സിൽ കാണാം.

03/03/2024

കുട്ടികളുടെ മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള മൂന്നാമത്തെ എപ്പിസോഡുമായി പ്ലാനറ്റ് സെർച്ച് വിത്ത് MS ന്റെ പുതിയ വീഡിയോ എത്തുന്നു.

അതി വിപുലമായ പഠന, ഗവേഷണ, പരിശീലനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നും ഈ വിഷയം നോക്കിക്കാണുകയാണ് ഡോ മിർസ.

ഡോ KA മിർസ കഴിഞ്ഞ 30 വർഷമായി കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് specialist ആയി പ്രവർത്തിക്കുന്നു. ബ്രിട്ടനിലും, അയർലന്റിലും, ഇന്ത്യയിലും, ക്യാനഡയിലും പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലും ആശുപത്രികളിലും പ്രവർത്തിച്ചു. ബ്രിട്ടനിലെ കേംബ്രിജ് യൂണി, കിങ്ങ്സ് കോളേജ് തുടങ്ങിയ പ്രമുഖ യൂണിവേഴ്സിറ്റികളിലും അദ്ദേഹം സേവനമനുഷ്ടിചിട്ടുണ്ട്. ഇപ്പോൾ ഹാർട്ട്ഫോഡ്ഷയർ NHS ട്രസ്റ്റിൽ കൺസൾട്ടന്റായി സേവനം തുടരൂന്നു. കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ രംഗത്ത് ഡോ KA മിർസയുടെ ഗവേഷണം തുടരുന്നു.

ഡോ മിർസയുടെ വിപുലമായ അനുഭവ, പഠന സമ്പത്തിന്റെ പശ്ചാത്തലത്തിൽ നിന്നും കുട്ടികളുടെ മാനസികാരോഗ്യം എങ്ങനെ പരിപോഷിപ്പിക്കാം എന്ന് നോക്കുകയാണ്.

***
വീഡിയോ ലിങ്ക് താഴെ കമന്റ് ബോക്സിൽ കാണാം.

ഇപ്പോൾ പുറത്ത് വന്ന "കലാപൂർണ" മാസികയിൽ എന്റെ ഒരു ലേഖനമുണ്ട്. എക്കാലത്തെയും ഏറ്റവും നല്ല സിനിമകളിൽ ഒന്നായി കണക്കാക്കുന്ന ...
02/03/2024

ഇപ്പോൾ പുറത്ത് വന്ന "കലാപൂർണ" മാസികയിൽ എന്റെ ഒരു ലേഖനമുണ്ട്. എക്കാലത്തെയും ഏറ്റവും നല്ല സിനിമകളിൽ ഒന്നായി കണക്കാക്കുന്ന "ടോക്കിയോ സ്റ്റോറി" എന്ന മനോഹരമായ ചിത്രത്തെക്കുറിച്ചുള്ള പഠനമാണ്.

ലണ്ടനിലെ പ്രമുഖ മലയാളം റേഡിയോ - Radio  Lime ൽ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിൽ ആയി പ്രക്ഷേപണം ചെയ്ത ഇന്റർവ്യൂ ആണിത്.  സൗത്ത...
24/02/2024

ലണ്ടനിലെ പ്രമുഖ മലയാളം റേഡിയോ - Radio Lime ൽ കഴിഞ്ഞ ആഴ്ച മൂന്ന് ദിവസങ്ങളിൽ ആയി പ്രക്ഷേപണം ചെയ്ത ഇന്റർവ്യൂ ആണിത്. സൗത്തിന്ത്യൻ ഭാഷകളിൽ ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ബഹു ഭാഷാ റേഡിയോയും കൂടിയാണ് Radio Lime.

റേഡിയോ ലൈമിന്റെ പ്രിയപ്പെട്ട അവതാരകനായ ലിൻസ് അയ്നാടനും ഞാനുമായുള്ള ഈ ഇന്റർവ്യൂ താഴെ കമന്റ് ബോക്സിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും കേൾക്കാം. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും Radio Lime കേൾക്കാനാകും.

യുകെയിലെ താരപ്പൊലിമയിൽ പ്രശസ്ത ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ
ശ്രീ.മണമ്പൂർ സുരേഷ്
LIMELIGHT WITH
Linz Ayanadan
Radio Lime- The First South Indian Multilingual Digital Radio Station in the UK.

17/02/2024

നമസ്കാരം
കുട്ടികളുടെ ആത്മവിശ്വാസം എങ്ങനെ ഉയർത്താം എന്ന് ലണ്ടനിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ വിദഗ്ധൻ ഡോ മിർസ പ്ലാനറ്റ് സെർച്ച് വിത് MS വീഡിയോയുടെ പുതിയ എപ്പിസോഡിൽ…
കുട്ടികളോട് ദിവസവും 10 മിനിട്ടെങ്കിലും ചെലവാക്കി അവന്റെ/അവളുടെ കഴിവുകൾ വിലയിരുത്തി പ്രോത്സാഹനം നൽകുക. കുട്ടികളുടെ നല്ല പ്രവർത്തികൾ ഒരു ബുക്കിൽ എഴുതി സൂക്ഷിക്കുക. ഇത് ദിവസവും ചെയ്യുക. ഇങ്ങനെ ആത്മവിശ്വാസം ഉയർത്തുക…
ഗർഭസ്ഥ ശിശുവിനെ സംഗീതം എങ്ങനെ സ്വാധീനിക്കുന്നു?
30 വർഷം ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പോലുള്ള ലോക പ്രസിദ്ധമായ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ച ഡോ മിർസ സംസാരിക്കുന്നു.

(വീഡിയോ താഴെ കമന്റ് ബോക്സിൽ കാണാം)

23/07/2023

നോവലിസ്റ്റ് TD രാമകൃഷ്ണൻ - മണമ്പൂർ സുരേഷ് ഇന്റർവ്യൂ, രണ്ടാം ഭാഗം *** വയലാർ അവാർഡും സാഹിത്യ അക്കാദമി അവാർഡും നേടിയ പ....

03/06/2023

മണമ്പൂർ സുരേഷിന്റെ "റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ" എന്ന പുസ്തകത്തെക്കുറിച്ചു AIR പ്രോഗ്രാം എക്സിക്യൂട്ടീവ് ശ്രീക....

Tribute to Dr RE Asher who translated Basheer and Thakazhi into English was a leading figure at Edinburgh University. Hi...
24/01/2023

Tribute to Dr RE Asher who translated Basheer and Thakazhi into English was a leading figure at Edinburgh University. His contribution to Malayalam language and literature was enormous. He was the main translator of many important Malayalam books into English. Part 2 of Planet Search with MS video.
RE ആഷർക്ക് ആദരം - മലയാളത്തെ സ്നേഹിച്ച എഡിൻബറോ യൂണിവേഴ്സിറ്റി തലവൻ
ബഹുഭാഷാ പണ്ഡിതനും, ഭാഷാ ശാസ്ത്രജ്ഞനും, വിവർത്തകനും ആയിരുന്ന RE ആഷറുടെ സംഭാവനകളെ ആദരിക്കാൻ ലണ്ടനിൽ കേരളാ ഹൌസിൽ വച്ച് മലയാളി അസോസിയേഷൻ ഓഫ് ദി യു കെ സംഘടിപ്പിച്ച അനുസ്മരണ യോഗം. MN കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
വൈക്കം മുഹമ്മദ് ബഷീറിന്റെ "ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു" , "ബാല്യകാല സഖി" , "പാത്തുമ്മയുടെ ആട്", തകഴിയുടെ "തോട്ടിയുടെ മകൻ", KP രാമനുണ്ണിയുടെ "സൂഫി പറഞ്ഞ കഥ" തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെയാവും ഡോ ആഷറെ കൂടുതൽ പേർ അറിയുക. വിവർത്തനത്തിന് ഒപ്പമുണ്ടായിരുന്നത് അമേരിക്കൻ മലയാളിയായ അച്ചാമ്മ ചന്ദ്രശേഖരൻ കോയിപ്പറമ്പിൽ ആയിരുന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും കുറിച്ചുള്ള ആഷറുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
1983 ഇൽ കേരള സാഹിത്യ അക്കാദമി, മലയാള ഭാഷയ്ക്കു നൽകിയ വിശിഷ്ട സംഭാവനയ്ക്കു സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. 2007 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നൽകി ഡോ അഷറെ ആദരിക്കുകയുണ്ടായി.

Dr RE Asher who made Malayalees love their language. He was a leading figure at Edinburgh University. His contribution to Malayalam language and literature w...

Address


Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 22:00
Friday 09:00 - 17:00
Saturday 09:00 - 22:00
Sunday 09:00 - 22:00

Telephone

+447305402018

Website

Alerts

Be the first to know and let us send you an email when Planet search with MS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Planet search with MS:

Videos

Shortcuts

  • Address
  • Telephone
  • Opening Hours
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share