അനസ് അയ്യൂബ്

അനസ് അയ്യൂബ് ഭൂമിയിൽ യാത്രക്കാരനായി വന്ന വെറും മനുഷ്യൻ

Kuttanadan konch
07/05/2024

Kuttanadan konch

22/04/2024
പ്രിയ സഖാവെ വിട
01/10/2022

പ്രിയ സഖാവെ വിട

18/09/2022

പ്രപഞ്ചത്തിലെ യാത്രക്കാർ മാത്രം നമ്മൾ

21/08/2022

2002ൽ നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ നടന്ന ഗുജറാത്ത് കൂട്ടക്കൊലയിലെ ഏറ്റവും മനുഷ്യത്വരഹിതമായ സംഭവങ്ങളിലൊന്നു നടന്നത് ബിൽക്കീസ് ബാനുവിൻറെ വീട്ടിലാണ്. ബിൽക്കീസ് അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ഒരു ഇരുപത്തൊന്നുകാരി. അവരുടെ കുടുംബത്തിലെ പതിനാലുപേരെയാണ് ബിൽക്കീസിൻറെ കൺമുന്നിലിട്ട് കൊന്നുകളഞ്ഞത്. അവരുടെ മൂന്നുവയസ്സുള്ള മകൾ സലേഹയുടെ തല ഒരു പാറയിലിടിച്ചു ചതച്ചു കൊന്നു. ബിൽക്കീസിനെ കൂട്ടബലാത്സംഗം ചെയ്തു ചാവാൻ വിട്ടിട്ടാണ് ആ നരാധമർ പോയത്.
നിരവധി പെണ്ണുങ്ങൾ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ഈ കുടുംബത്തിൽ അതിജീവിച്ച പ്രായപൂർത്തിയായ ഏകവ്യക്തി ബിൽക്കീസ് ആയിരുന്നു. ബിൽക്കീസ് ബാനു ഈ കൊടുംക്രൂരതയ്ക്കെതിരെ നീതിപീഠത്തിനുമുന്നിൽ പതറാതെ നിന്നു. ഈ ഹീനകൃത്യം ചെയ്ത എല്ലാവരെയും 2008ൽ മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഈ ശിക്ഷ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവയ്ക്കുകയും ചെയ്തു.
ആഗസ്റ്റ് പതിനഞ്ചിന് സ്ത്രീകളുടെ അവകാശം, അഭിമാനം, നാരീശക്തി എന്നിവയെക്കുറിച്ചെല്ലാം പ്രധാനമന്ത്രി ദില്ലിയിലെ ചെങ്കോട്ടയിൽ പ്രസംഗിച്ച അന്നു തന്നെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച വാർത്ത പുറത്തുവരുന്നത്. നരേന്ദ്ര മോദി എന്തെങ്കിലും പറഞ്ഞാൽ അതിനെതിർ ദിശയിൽ എന്തെങ്കിലും ചെയ്തിട്ടായിരിക്കും പ്രസംഗം എന്നത് ഒരു പതിവാണ്. തടവിൽ കിടക്കുന്ന പ്രതികളിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ശിക്ഷാകാലത്തിൽ ഇളവ് നല്കി വിട്ടയക്കരുത് എന്ന ഗുജറാത്ത് സർക്കാരിൻറെ തന്നെ നയത്തിനെതിരെയാണ് ഈ വിട്ടയയ്ക്കൽ.
ഈ വിട്ടയയ്ക്കലിനെ ന്യായീകരിച്ചുകൊണ്ട് ഈ പതിനൊന്നു കുറ്റവാളികളെ വിട്ടയയ്ക്കാൻ തീരുമാനിച്ച സമിതിയിലെ അംഗമായിരുന്ന ബിജെപി എംഎൽഎ സി കെ റാവുൾജി പിടിഐയോട് പറഞ്ഞതാണ് ബിജെപിയുടെ മനസ്സിലിരുപ്പ് ശരിക്ക് പുറത്തുവിടുന്നത്, “ഞങ്ങൾ ജയിലറോട് ചോദിച്ചപ്പോൾ പറഞ്ഞത്, തടവിൽ അവരുടെ പെരുമാറ്റം നല്ലതായിരുന്നു എന്നാണ്... കൂടാതെ (ശിക്ഷയനുഭവിക്കുന്നവരിൽ ചിലർ) ബ്രാഹ്മണരാണ്. അവർ നല്ല സംസ്കാരം (മൂല്യങ്ങൾ) ഉള്ളവരാണ്.”
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇന്ത്യയിലെ പൊതുപ്രവർത്തകരായ നിരവധിപേർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ നീതിന്യായവ്യവസ്ഥയുടെ അടിത്തറയെ ചോദ്യം ചെയ്യുന്ന ഈ നടപടി തിരുത്താൻ നരേന്ദ്ര മോദിയോടും സംഘത്തോടും സുപ്രീം കോടതി ആവശ്യപ്പെടേണ്ടതാണ്.

ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുകക്ക് വാർഡിലെ വിദ്യാർത്ഥി കൾക്കായുള്ള ഫോൺ വിതരണം അമ്പലപ്പുഴയുടെ MLA സ:H സലാം നിർവഹിച്ചു ഇത...
19/07/2021

ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുകക്ക് വാർഡിലെ വിദ്യാർത്ഥി കൾക്കായുള്ള ഫോൺ വിതരണം അമ്പലപ്പുഴയുടെ MLA സ:H സലാം നിർവഹിച്ചു ഇതിനോട് സഹകരിച്ച എല്ലാവർക്കും നന്ദി.

18/07/2021

സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരു പോലെ ആക്കുക പലചരക്ക് കടക്കാരനും ഇരുമ്പ് കടക്കാരനും ലോക്ഡൗൺ കച്ചവടം പൊടിപൊടിച്ച ലാഭത്തിൽ ഓരോന്ന് വാങ്ങി കൂട്ടുന്നു എന്നാൽ മറ്റൊരു വിഭാഗം മാനസ്സിക സമ്മർദ്ധത്തിന് അടിമയായും ആത്മഹത്യചെയ്തും മുതൽ മുടക്കി ഇട്ടത് നശിക്കാതിരിക്കാൻ നെട്ടോട്ടം ഓടുന്നു ഇളവുകൾ കൊടുത്തു എന്ന് പറയുന്ന സ്ഥാപനങ്ങളിൽ ജനങ്ങൾ കൂടി നടന്ന് കൊറോണ പരത്തുമ്പോൾ നോക്കിനിൽക്കാൻ മാത്രമാണ് കഴിയുന്നത്.ബാങ്ക്ലോണും ഗവൺമെൻറ് സ്ഥാപനങ്ങളിലെ ചിട്ടികളും തുടങ്ങിയിട്ടുണ്ട് വരുമാനമാർഗം ഇല്ലാതെ ഇതൊക്കെ എംഗനെ അടക്കാനാണ് സാധിക്കുന്നത്

22/06/2021

നാടുതന്നെ മുന്നിലുണ്ട്
നന്മയുള്ള കരുതലായി ...

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഒരു കൈത്താങ്ങ്.

'വിദ്യാഭ്യാസ പ്രോത്സാഹനാർഥം
മൊബൈൽ ഫോൺ വാങ്ങി നൽകുന്നതി നായുള്ള ഫണ്ട്
സ്വരൂപിക്കൽ'
ബിരിയാണി ചലഞ്ചിലൂടെ .

27-06-2021
പള്ളാത്തുരുത്തി വാർഡിലെ
ജാഗ്രതാ സമിതിയും
വാർഡ് വികസന സമിതിയും സംയുക്തമായി
ആവിഷ്ക്കരിക്കുന്നു.

ആലപ്പുഴ നഗരസഭയുടെ നിർദ്ദേശപ്രകാരം
നന്മയ്ക്കു വേണ്ടിയുള്ള ഈ കരുതലിൽ
നാട്ടുകാരുടെ സഹായവും
സഹകരണവും
പ്രതീക്ഷിക്കുന്നു.

ബീന രമേശൻ
9961155147
ഈ മഹാ സംരംഭത്തിൽ പങ്കാളികളാകാൻ വിളിക്കാം അനസ്.9746332999
അനിരുദ്ധൻ.9895480712
ബൈജു.8075835738
വിനോദ്.9447087420
സുജാദ്.9074234490
അഭിലാഷ്.8606238655
സദ്ധാം.9745060691
സിനാജ്.9645111184

ചിക്കൻ ബിരിയാണി : RS100

പരിസ്ഥിതി ദിനത്തിൽ പ്രദേശത്ത് വ്യക്ഷത്തൈ നടുന്നു
05/06/2021

പരിസ്ഥിതി ദിനത്തിൽ പ്രദേശത്ത് വ്യക്ഷത്തൈ നടുന്നു

നമ്മൾ മനുഷ്യ പക്ഷത്തു തന്നെ.സഹായവുമായി ഒപ്പം നിൽക്കാൻ ഞങ്ങളുണ്ട്.കോവിഡ് കാലം ഉയർത്തുന്ന ഏതു ഭീഷണിയേയും നേരിടാൻ സന്നദ്ധമാ...
26/05/2021

നമ്മൾ മനുഷ്യ പക്ഷത്തു തന്നെ.

സഹായവുമായി ഒപ്പം നിൽക്കാൻ ഞങ്ങളുണ്ട്.
കോവിഡ് കാലം ഉയർത്തുന്ന ഏതു ഭീഷണിയേയും നേരിടാൻ സന്നദ്ധമായ മനസ്സാണ് അടിസ്ഥാനം.
അത്യാഹിതം - ആർക്കും ഏതു സമയത്തുമാകാം.
ഈ അടിയന്തരഘട്ടത്തിൽ ശുശ്രൂഷാകേന്ദ്രത്തിലെത്തണം, പരിശോധനക്ക് പോകണം, സുരക്ഷിത സ്ഥാനം കണ്ടെത്തണം ഇങ്ങനെയൊക്കെ ആവശ്യമായി വരുമ്പോൾ നിങ്ങൾക്ക് തീർത്തും സൗജന്യമായി ഈ ഓട്ടോ ഇവിടെയുണ്ട്.

പള്ളാത്തുരുത്തി, തിരുമല വാർഡുകൾ കേന്ദ്രീകരിച്ചാണ് ഈ കരുതൽ വണ്ടി സേവനം നടത്തുന്നത് .
CPI(M) കന്നിട്ട ബ്രാഞ്ച് സെക്ര: അനസ്‌ അയൂബ്
സഖാവ് ബൈജൂ ഹരിതചന്ദന എന്നിവരാണ് ഈ സേവന സന്നദ്ധതയ്ക്ക് നേതൃത്വം നൽകുന്നത്.

ഓരോരോ നന്മകൾ കൊണ്ട് മനുഷ്യത്വത്തെ ഊട്ടി ഉറപ്പിക്കാനുള്ള എളിയ ശ്രമം.

സൗജന്യമെന്നത് ഔദാര്യമായി കാണേണ്ട .ഇത് മനുഷ്യരാൽ പരസ്പരം പൂരിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനമാണ്.

സമയത്തിനാണ് പ്രാധാന്യം.
അത്യാവശ്യത്തിന് ഉപകാരപ്പെടുന്ന എന്തും ഏതിനും ജീവൻ്റെ വിലയാണ്.
ഒപ്പമുണ്ട് കാര്യക്ഷമതയുടെ പര്യായങ്ങളായി
Dyflയുടെ കരുത്തന്മാരും
സുരക്ഷിതരാവണം.
പ്രതിരോധത്തിന് കരുതലുമായി കാത്തു നിൽക്കാം .

നമ്മളായിത്തുടരുന്ന
നന്മക്ക്
നമ്മളാണ് കാവൽ.
ഇവിടെ മാനവികതയക്കാണ്
വിലയും മൂല്യവും.

വിളിക്കാം
സന്നദ്ധരാവുക.

പള്ളത്തുരുത്തി വാർഡ്.

ശ്രീമതി. ബീന - 9961155147

ശ്രീ.ബൈജു ഹരിതചന്ദന - 8075835738

ശ്രീ. A അനസ് -
9746332999

ശ്രീ. MP അനിരുദ്ധൻ
9895480712

തിരുമല വാർഡ്.

ശ്രീമതി.ശ്വേത. S കുമാർ -
9072834203

ശ്രീ. ജയപ്രസാദ്.
8921295764

18/05/2021

Address

Pallathuruthy
Alappuzha
688009

Alerts

Be the first to know and let us send you an email when അനസ് അയ്യൂബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to അനസ് അയ്യൂബ്:

Videos

Share

Nearby travel agencies


Other Boat Tour Agencies in Alappuzha

Show All

You may also like