03/06/2016
കീശ കീറാതെ വിദേശയാത്രയ്ക്കു പോകാം ! ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി നിങ്ങളെ സമ്പന്നരാക്കും
വിദേശരാജ്യങ്ങളിലേക്ക് ഒരു യാത്ര എല്ലാവരുടേയും സ്വപ്‌നമാണ്. അതിനായുള്ള ചിലവോര്‍ത്ത് മടിച്ച് നില്‍ക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍, ഓര്‍മ്മയില്‍ ഇരിക്കട്ടേ ഡോളറിന്റെയും പൗണ്ടിന്റെയും അത്ര ഒന്നും വരില്ലെങ്കിലും പല ലോകരാജ്യങ്ങളുടെ നാണയങ്ങളെക്കാള്‍ മൂല്യമുള്ളത് തന്നെയാണ് ഇന്ത്യന്‍ രൂപയും. ഇതാ രൂപയ്ക്ക് മൂല്യമേറിയ ചില രാജ്യങ്ങളെ പരിചയപ്പെടാം. പണച്ചിലവില്ലാതെ ഈ രാജ്യങ്ങളിലെ യാത്രകള്‍ അടിച്ചുപൊളിക്കാം
1. വിയറ്റ്‌നാം
1 ഇന്ത്യന്‍ രൂപ = 333.94 ഡോംഗ്
വിയറ്റ്‌നാം
തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരമാണ് വിയറ്റ് നാമിലേത്. ഇവിടത്തെ ബുദ്ധിസ്റ്റ് പഗോഡകളും, വിഭവസമൃദ്ധമായ ഭക്ഷണരീതിയും ആരെയും ആകര്‍ഷിക്കും. കയാക്കിംഗ് എന്ന സാഹസിക വിനോദത്തിനു പറ്റിയതാണ് ഇവിടത്തെ നദികള്‍. യുദ്ധമ്യൂസിയങ്ങളും ഫ്രഞ്ച് കൊളോണിയല്‍ വാസ്തുവിദ്യയും ആണ് പ്രധാന ആകര്‍ഷണങ്ങള്‍. വിയറ്റ്‌നാമില്‍ എത്തി ഒരു രൂപ അവിടുത്തെ കറന്‍സിയായ ഡോംഗുമായി മാറ്റുമ്പോള്‍ കിട്ടുക 333.94 ഡോംഗാണ്.
2. ബെലാറുസ്
1 ഇന്ത്യന്‍ രൂപ = 294.96 ബെലാറുസ് റൂബിള്‍
ബെലാറുസ്
കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ബെലാറുസ്. തടാകങ്ങളും വനങ്ങളും നിറഞ്ഞ ഇവിടെ ഇന്ത്യന്‍ രൂപയുമായി നിങ്ങള്‍ പോയാല്‍ വലിയ സമ്പന്നനായി എന്ന് നിങ്ങള്‍ക്ക് തോന്നാം.
3. ഇന്തോനേഷ്യ
1 ഇന്ത്യന്‍ രൂപ = 202.66 രുപയ്യ
ഇന്തോനേഷ്യ
ദ്വീപുകളുടെ നാട്. ഇവിടത്തെ തെളിഞ്ഞ നീലക്കടലും ഉഷ്ണമേഖലയിലെ ഹൃദ്യമായ കാലാവസ്ഥയും ആരുടെയും മനസ്സ് കവരും. ഇന്ത്യക്കാര്‍ക്ക് ഇവിടെ ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ ‘ ലഭിക്കും ,അതായത് അധികം ചെലവിടാതെ തന്നെ നമുക്ക് യാത്ര ആസ്വദിക്കാം. ഇവിടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രം ബാലിയാണ്. നമ്മുടെ ഒരു ഇന്ത്യന്‍ രൂപ കൊടുത്താല്‍ ഇവിടുത്തെ കറന്‍സിയായ രുപയ്യ 202.66 കിട്ടും.
4. പരാഗ്വായ്
1 ഇന്ത്യന്‍ രൂപ = 85.29 ഗ്വാരാനി
പരാഗ്വായ്
ഒരു പരാഗ്വായ് കറന്‍സിയായ ഗ്വാരാനി നമ്മുടെ 0.014 രൂപയ്ക്ക് തുല്യമാണ്. അതായത് ഒരു രൂപയേക്കാള്‍ താഴെ. ഇവിടുത്തെ താമസവും ഭക്ഷണവും വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കും.
5. കംബോഡിയ
1 ഇന്ത്യന്‍ രൂപ = 60. 73 റില്‍
കംബോഡിയയിലെ താ പ്രോഹ് ക്ഷേത്രം
ഒഴുകി നടക്കുന്ന ഗ്രാമങ്ങളും, ജലാശയങ്ങളുമാണ് കമ്പോഡിയയുടെ പ്രത്യേകത. അങ്കോര്‍ വാട്ട് എന്ന വലിയ ശിലാനിര്‍മ്മിത ക്ഷേത്രത്തിന്റെ പേരിലാണ് കമ്പോഡിയ എറ്റവും കൂടുതല്‍ അറിയപ്പെടുന്നത്. ഇവിടത്തെ രാജകൊട്ടാരം ,ദേശീയ മ്യുസിയം , പൗരാണിക അവശിഷ്ടങ്ങള്‍ മുതലായവയാണ് പ്രധാന ആകര്‍ഷണങ്ങള്‍ . പാശ്ചാത്യര്‍ക്കിടയിലും കമ്പോഡിയ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമാണ്. അവധിക്കാലം ചെലവഴിക്കാന്‍ ഏറെ യോജിച്ച സ്ഥലമാണ് കമ്പോഡിയ. അംഗോര്‍ നഗരത്തിന്റെ ഭംഗി ആസ്വദിക്കാതെ വിനോദ സഞ്ചാരികള്‍ക്ക് ഇവിടെ നിന്നും മടങ്ങാനാവില്ല. ഒരു കംബോഡിയ കറന്‍സിയായ റില്‍ അടിസ്ഥാനപരമായ 0.015 ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ്. അതായത് ഒരു ഇന്ത്യന്‍ രൂപ റില്‍ ആക്കിയാല്‍ 60.73 റില്‍ ലഭിക്കും.
6. മംഗോളിയ
1 ഇന്ത്യന്‍ രൂപ = 29.67 ടുഗ്രിക്
മംഗോളിയയിലെ മനോഹര പ്രകൃതി ദൃശ്യം
ഇന്ത്യന്‍ രൂപ കൊണ്ട് പോക്കുന്നവര്‍ സമ്പന്നരാക്കുന്ന മറ്റൊരു വിദേശരാജ്യമാണ് മംഗോളിയ. ഇവിടെ ഇന്ത്യന്‍ രൂപയ്ക്ക് 29.67 മംഗോളിയ കറന്‍സിയായ ടുഗ്രിക് ലഭിക്കും.
7. കോസ്റ്റാറിക്ക
1 ഇന്ത്യന്‍ രൂപ = 7.97 കോളണ്‍സ്
കോസ്റ്റാറിക്കയിലെ ഒരു മനോഹര ദൃശ്യം
ഒരു ഇന്ത്യന്‍ രൂപ നല്‍ക്കിയാല്‍ 7.87 കോസ്റ്റാറിക്ക കറന്‍സിയായ കോളണ്‍സ് ലഭിക്കും. ദ്വീപുകളുടെ പറുദീസ ആയ ഇവിടം എന്തുകൊണ്ടും ഏറെ ആസ്വാദകരമായിരിക്കും.
8. ഹംഗറി
1 ഇന്ത്യന്‍ രൂപ = 4.19 ഫോറിന്റ്
ഹംഗറി
നേപ്പാള്‍ പോലെ ചുറ്റും കരയാല്‍ വലയം ചെയ്യപ്പെട്ട മറ്റൊരു രാജ്യം. ഇവിടത്തെ വാസ്തുകല പേരുകേട്ടതാണ്. റോമന്‍ തുര്‍കിഷ് സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളതാണ് ഇവിടത്തെ സംസ്‌കാരം.ഇവിടത്തെ കോട്ടകളും പാര്‍ക്കുകളും തീര്ച്ചയായും കണ്ടിരിക്കേണ്ടതാണ്. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും കാല്പനികമായ നഗരങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. ഇവിടെക്കുള്ള യാത്രാനിരക്കും വളരെ ടെലവ് കുറവാണ്.
9. ശ്രീലങ്ക
1 ഇന്ത്യന്‍ രൂപ = 2.20 ശ്രീലങ്കന്‍ രൂപ
ശ്രീലങ്ക
ഇന്ത്യന്‍ മഹാസമുദ്രത്തിലെ മരതക ദ്വീപ്, പ്രകൃതി ഭംഗി ആവോളമുള്ള സിംഹള നഗരം ശ്രീലങ്ക കാണാന്‍ കാരണങ്ങള്‍ ഏറെയാണ്. വലുപ്പത്തില്‍ കേരളത്തേക്കാള്‍ ചെറുതാണ് ഈ രാജ്യം . മനസ്സ് വച്ചാല്‍ രാജ്യം മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഒന്നര ദിവസം തന്നെ അധികമാണ്. കടല്‍ത്തീരങ്ങള്‍, മലകള്‍ , പച്ചപ്പ്, സിഗിരിയ കൊട്ടാരം ഉള്‍പ്പെടെ ചരിത്രസ്മാരകങ്ങള്‍ എല്ലാംകൊണ്ടും ഇപ്പോള്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല വിനോദസഞ്ചാരകേന്ദ്രമായി ശ്രീലങ്ക മാറിക്കഴിഞ്ഞു. ഇന്ത്യയോടുള്ള ദൂരക്കുറവും ചെലവുകുറഞ്ഞ വിമാനയാത്രയും കൂടെ ആകുമ്പോള്‍ പിന്നെ പറയണ്ട. ഇന്ത്യയോടു ചേര്‍ന്നു കിടക്കുന്ന ഈ രാജ്യം സന്ദര്‍ശിക്കാതെ പോയാല്‍ അതൊരു തീരാ നഷ്ടം തന്നെയാകും.
10. ഐസ്ലാന്റ്
1 ഇന്ത്യന്‍ രൂപ = 1.84 ഐസ്ലാന്റിക് ക്രോണ
ഐസ്ലാന്റ്
ഈ ദ്വീപരാഷ്ട്രം ലോകത്തിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. അവിടത്തെ നീല ലഗൂണുകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുപാളികളും കരിമണല്‍ നിറഞ്ഞ കടല്‍ത്തീരങ്ങളും വളരെ പ്രശസ്തമാണ്. ‘ വടക്കന്‍ വെളിച്ചങ്ങള്‍ ‘ അഥവാ നോര്‍തേണ്‍ ലൈറ്റ്‌സ് എന്ന മനോഹര പ്രതിഭാസം കാണുവാന്‍ മറക്കല്ലേ.
11. നേപ്പാള്‍
1 ഇന്ത്യന്‍ രൂപ = 1.60 നേപ്പാളീസ് റുപ്പീ
നേപ്പാള്‍
ഷെര്‍പകളുടെ നാട്. എവറസ്റ്റും ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ 7 പര്‍വ്വതങ്ങളും നേപ്പാളിലാണ് .മലകയറാന്‍ ആഗ്രഹമുള്ളവര്‍ ലോകമെമ്പാട് നിന്നും ഇവിടെയ്ക്ക് കൂട്ടമായി എത്തുന്നു. ഇന്ത്യാക്കാര്‍ക്കാണെങ്കില്‍ നേപ്പാളില്‍ വരാന്‍ വിസയും ആവശ്യമില്ല. ഇന്ത്യന്‍ കറന്‍സിയുമായി പോയാല്‍ വലിയ ഡിസ്‌കൗണ്ടുകള്‍ ഉള്ളതുപൊലെ നിങ്ങള്‍ക്ക് തോന്നാം.
12. പാകിസ്താന്‍
1 ഇന്ത്യന്‍ രൂപ = 1.56 പാകിസ്താനീ റുപ്പീ
ഇന്ത്യന്‍ രൂപയെക്കാള്‍ മൂല്യം കുറവാണ് പാകിസ്താനീ റുപ്പീക്ക് എന്ന കാര്യം അറിയാമോ. ഭീമമായ വിത്യാസം നിലനില്‍ക്കുന്നിലെങ്കിലും ഇന്ത്യന്‍ കറന്‍സിയുമായി പാകിസ്താനില്‍ പോയാല്‍ വളരെ മിതമായ നിരക്കില്‍ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കും.
Courtesy:Southlive