Fasna Shadheer

Fasna Shadheer "� Exploring the World, One Adventure at a Time �

രാമേശ്വരത്തിന്റെ സവിശഷതകളിലൂടെയൊരു പര്യവേക്ഷണം. എന്റെ യാത്ര ആരംഭിച്ചത് രാമേശ്വരത്തിന്റെ ശാന്തമായ സൗന്ദര്യത്തിൽ സ്ഥിതി ചെ...
10/12/2023

രാമേശ്വരത്തിന്റെ സവിശഷതകളിലൂടെയൊരു പര്യവേക്ഷണം.

എന്റെ യാത്ര ആരംഭിച്ചത് രാമേശ്വരത്തിന്റെ ശാന്തമായ സൗന്ദര്യത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബാബൻ പാലത്തിലേക്കുള്ള ആകർഷകമായൊരു സന്ദർശനത്തോടെയാണ്. പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും പ്രകൃതി വൈഭവത്തിന്റെയും മനോഹരമായ മിശ്രിതം എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. താഴെയുള്ള ആകാശനീല വെള്ളത്തിന്റെ വിശാലമായ കാഴ്ചകൾ കണ്ണിന് കുളിര്‍മ്മയേകുന്നതോടൊപ്പം പ്രാദേശിക ചരിത്രത്തിലെ ആ ഇടത്തിന്റെ പ്രാധാന്യം കൂടെ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പുതിയ കാഴ്ച്ചകളിലേക്ക് ചൂഴ്ന്നു നോക്കി അത് ആസ്വദിക്കാനുള്ള എന്റെ അടങ്ങാത്ത ആഗ്രഹം എന്നെ ധനുഷ്കോടിയുടെ നിഗൂഢ മണ്ഡലത്തിലേക്ക് നയിച്ചു. ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്ന ഈ നിഗൂഢ ഭൂമിയിൽ കാലുകുത്തുമ്പോൾ വല്ലാത്തൊരു അത്ഭുതലോകമായി അത് അനുഭവപ്പെടും. നാടോടിക്കഥകളുടെ കുശുകുശുപ്പുകൾ ചുറ്റുപാടുകളുടെ ശാന്തതയുമായി ഇഴചേർന്ന് അവിസ്മരണീയമായ അനുഭവം സൃഷ്ടിച്ചു. അവിടെ ഉപേക്ഷിക്കപ്പെട്ട അവശിഷ്ടങ്ങൾ ഭൂതകാലത്തിന്റെ വേദനാജനകമായ ഒരു ഓര്‍മ്മയായികൊണ്ട് പ്രതിധ്വനിച്ചു.

ഈ രണ്ട് ഇടങ്ങളും എന്റെ ഓർമ്മയിൽ പതിഞ്ഞിരിക്കുന്നു. രണ്ടും രാമേശ്വരത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ തലങ്ങളിലേക്ക് സവിശേഷമായ ഒരു കാഴ്ച നൽകുന്നു, ആത്മാവിൽ മായാത്ത മുദ്ര പതിപ്പിച്ചാണ് രാമേശ്വരത്തോട് ഞാന്‍ യാത്ര പറഞ്ഞത്.

ഹൈദരാബാദ് യാത്ര ആനന്ദകരമായ ഒരനുഭൂതിയായിരുന്നു. തിരക്കേറിയ വർത്തമാനകാലത്തില്‍ ചരിത്രത്തിന്റെ പ്രൗഢി വിളിച്ചോതി ചാർമിനാർ ത...
30/11/2023

ഹൈദരാബാദ് യാത്ര ആനന്ദകരമായ ഒരനുഭൂതിയായിരുന്നു. തിരക്കേറിയ വർത്തമാനകാലത്തില്‍ ചരിത്രത്തിന്റെ പ്രൗഢി വിളിച്ചോതി ചാർമിനാർ തലയുയർത്തി നിന്നു. മക്ക മസ്ജിദിന്റെ സങ്കീർണ്ണമായ വാസ്തുവിദ്യ കഴിഞ്ഞ നൂറ്റാണ്ടുകളുടെ കഥകൾ മന്ത്രിച്ചു. പുതിയ നഗരത്തിലേക്ക്.തിരിക്കുമ്പോള്‍ ഓരോ മൂലയിലും പാരമ്പര്യത്തിന്റെയും ആധുനികതയുടെയും മിശ്രിതമാണ്. ബഹലാമായമായ മാർക്കറ്റുകൾ മുതൽ ശാന്തമായ തടാകങ്ങൾ വരെ, ഹൈദരാബാദിന്റെ വെളിച്ചം ശാശ്വതമായ ഒരു മുദ്ര പതിപ്പിച്ചു.
കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണങ്ങളാണെവിടെയും. കച്ചവടക്കാര്‍ തിങ്ങിനിറഞ്ഞ വഴികള്‍. ഊദും അത്തറും പലഹാരങ്ങളും വസ്ത്രങ്ങലുമെന്ന് വേണ്ട എല്ലാം ആ തെരുവില്‍ ലഭിക്കും..!

നൈസാമിന്റെ നാട്,ചരിത്രവും ആധുനികതയും വിനോദങ്ങളുമെല്ലാം കാത്തുവെച്ച് മനുഷ്യരെ സ്വീകരിക്കുന്ന ഹൈദരാബാദ്.മാസ്മരികമായ അനുഭൂത...
16/11/2023

നൈസാമിന്റെ നാട്,
ചരിത്രവും ആധുനികതയും വിനോദങ്ങളുമെല്ലാം കാത്തുവെച്ച് മനുഷ്യരെ സ്വീകരിക്കുന്ന ഹൈദരാബാദ്.

മാസ്മരികമായ അനുഭൂതി സമ്മാനിച്ച ഹൈദരാബാദ് സാഹസിക യാത്രയുടെ ഓര്‍മ്മയില്‍ എനിക്ക് മുന്നിലേക്കാദ്യമെത്തുന്ന ചിത്രം IKEA യുടെ ആധുനിക ആകർഷണീയതകളാണ്. ഡിസ്പ്ലേകളിലെ വൈവിധ്യം നോക്കി നടന്നും, സ്വീഡിഷ് രുചികൾ ആസ്വദിച്ചും ആ ദിവസങ്ങള്‍ കഴിഞ്ഞുപോയി. ഡിസൈനുകളുടെയും പ്രവർത്തനത്തിന്റെയും ഒരു സംയോജനമായിരുന്നു IKEA.

ഗോൽക്കൊണ്ട കോട്ട നൂറ്റാണ്ടുകളുടെ ചരിത്രത്തെ ഞങ്ങള്‍ക്ക് മുന്നിൽ തുറന്നുവെച്ചു. ഓരോ കല്ലിലും കഥകൾ പ്രതിധ്വനിച്ചു. പ്രശസ്തമായ ഫതേഹ് ദർവാസ ഉൾപ്പെടെയുള്ള പല നിർമ്മിതികളുടെയും ഗാംഭീര്യവും ഭംഗിയും വിസ്മയിപ്പിക്കുന്നതാണ്. അവിടെ നടന്നിരുന്ന വെളിച്ചങ്ങളുടെയും ശബ്ദത്തിന്റെയും ഉത്സവമാകട്ടെ നക്ഷത്രനിബിഡമായ ആകാശത്തിന് താഴെ മനുഷ്യരുടെ ഭൂതകാലത്തിന് ജീവൻ നൽകുന്ന പ്രതീതി സമ്മാനിച്ചു.

ശാന്തമായ ഒരു സങ്കേതമായ ഖുതുബ് ഷാഹി ശവകുടീരങ്ങൾ പഴയ കാലഘട്ടത്തിന്റെ വാസ്തുവിദ്യാവൈഭവം പ്രദർശിപ്പിച്ചു. ഓരോ ശവകുടീരവും കുതുബ് ഷാഹി രാജവംശത്തിന്റെ പാരമ്പര്യം വിവരിച്ചു, നഗര തിരക്കിൽ നിന്ന് ഖുതുബ് ഷാഹിയിലേക്കുള്ള യാത്ര സമാധാനത്തിലേക്കും ശാന്തതയിലേക്കുമുള്ള ഒരു രക്ഷപ്പെടല്‍ തന്നെയാണ്..


ഒരു വലിയ പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സംയോജനം ഈ ഹൈദരാബാദ് യാത്രയെ അനുഭവങ്ങളുടെ വലിയ ഒരു ചിത്രമാക്കി മാറ്റി, പൈതൃകത്തിന്റെ ആകർഷണീയതയും സമകാലികതയുടെ മനോഹാരിതയും സമന്വയിച്ച ജീവിതത്തിലെ ഭംഗിയുള്ള ഒരു ഏട്!

കാടിന്റെ വന്യതയിലൂടെ ഒരു ഗവി യാത്ര!ഗവിയുടെ ഹൃദയത്തിലേക്ക് കെഎസ്ആർടിസി ബസിലുള്ള ഞങ്ങളുടെ സാഹസികയാത്ര ആരംഭിക്കുന്നത് ഇടുക്...
29/10/2023

കാടിന്റെ വന്യതയിലൂടെ ഒരു ഗവി യാത്ര!

ഗവിയുടെ ഹൃദയത്തിലേക്ക് കെഎസ്ആർടിസി ബസിലുള്ള ഞങ്ങളുടെ സാഹസികയാത്ര ആരംഭിക്കുന്നത് ഇടുക്കിയിലെ വണ്ടിപ്പെരിയാറില്‍ നിന്നാണ്. പുലർച്ചെ 6 മണിക്ക് തുടങ്ങിയ യാത്ര ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അവസാനിച്ചത്. അതിമനോഹരമായൊരു സാഹസികദിനം സമ്മാനിച്ച കുളിരില്‍ അനുഗ്രഹിക്കപ്പെട്ട പ്രതീതിയായിരുന്നു എനിക്കത്രയും.

കാടുമൂടിയ വഴിയിലുടനീളമുള്ള നെറ്റ് വര്‍ക്ക് കവറേജിന്റെ അഭാവമായിരുന്നു ഈ യാത്രയുടെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളിലൊന്ന്. എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവര്‍ക്ക് ഫോണോ പുറം ലോകവുമായിട്ട് യാതൊരു വിധ ബന്ധമോ ഇല്ലാതെയുള്ള ഇത്രയും മണിക്കൂറുകളുടെ യാത്ര വിത്യസ്തമായ ഒരനുഭവമായിരിക്കുമെന്ന് തീര്‍ച്ച. എപ്പോഴും എന്തിനും ഏതിനും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന എനിക്കും ഈ ഒറ്റപ്പെടൽ ഗവിയോട് ഓരം ചേര്‍ന്ന് കിടക്കുന്ന പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും ഭംഗിയിൽ മുഴുവനായി മുഴുകാനുള്ള സമയമായി ലഭിച്ചു.

വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ ബസ് നീങ്ങിക്കൊണ്ടിരുന്നു. സമൃദ്ധമായ പച്ചപ്പിന്റെയും ഉയർന്നുനിൽക്കുന്ന മരങ്ങളുടെയും സൗന്ദര്യം ചുറ്റിലും. ഇടയ്ക്കിടെ കാണികളുടെ കണ്ണിന് വിരുന്നൊരുക്കി വന്യജീവികളും. തണുത്ത, ശാന്തമായ വായുവും പക്ഷികളുടെ സംഗീതവും ഞങ്ങളുടെ സാഹസികയാത്രക്ക് ആശ്വാസകരമായ പശ്ചാത്തലം നൽകി.

കാടിന്റെ നടുവിലൂടെ നടക്കുമ്പോൾ, പ്രകൃതിയുടെ വിസ്മയങ്ങൾക്ക് നടുവിലാണെന്ന തോന്നൽ വല്ലാത്തൊരു അനുഭൂതിയായിരുന്നു. ഹരിതാഭമായ ഭൂപ്രകൃതിയും കാടിന്റെ കാല്പനികമായ സൗന്ദര്യത്താൽ ചുറ്റപ്പെട്ടതിന്റെ വികാരവും ഹൃദയത്തിനകത്തെ ഓർമ്മകളില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

ഗവിയിലേക്കുള്ള എന്റെ സന്ദർശനം വെറുമൊരു ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയായിരുന്നില്ല, മറിച്ച് പ്രകൃതിയിലൂടെ, അതിന്റെ ഏറ്റവും തെളിച്ചമുള്ള രൂപത്തിലുള്ള ഒരു ഊളിയിടലായിരുന്നുവത്. ഈ പ്രകൃതിസമ്പത്തത്രയും നാളെയുടെ കാലത്തേക്ക് സൂക്ഷിച്ചുവെക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഈ യാത്രയിലുടനീളം മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.!

ഒടുവിൽ, ഒരു ദിവസത്തേക്കെങ്കിലും, കാടിന്റെ ഹൃദയത്തിൽ മുഴുകി ഡിജിറ്റൽ ലോകവുമായി ബന്ധം വേർപെടുത്താൻ ലഭിച്ച അവസരത്തിൽ ഗവിയിലേക്കുള്ള ഈ യാത്രയോട് ഞാൻ നന്ദി പറയുകയാണ്. ഗവിയുടെ കാട് അവിടെയെത്തുന്ന ഓരോ മനുഷ്യരിലേക്കും, അവരുടെ ഹൃദയങ്ങളിലേക്കും ആ കാടിന്റെ തണുപ്പത്രയും പകര്‍ന്നു വെക്കുന്നുണ്ട്.!

കുളിരിന്റെ,
സൗന്ദര്യത്തിന്റെ,
മാന്ത്രികതയുടെ,
അങ്ങനെയെല്ലാത്തിന്റെയും മറ്റൊരു വാക്കാണ് എനിക്ക് ഗവി! ഒരുകുഞ്ഞുസ്വര്‍ഗം!

ചരിത്രാന്യേഷികളുടെയും സഞ്ചാരികളുടെയും പറുദീസയായ ഹമ്പിയിലെങ്ങനെ എത്തിപ്പെടാം. നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്....
15/10/2023

ചരിത്രാന്യേഷികളുടെയും സഞ്ചാരികളുടെയും പറുദീസയായ ഹമ്പിയിലെങ്ങനെ എത്തിപ്പെടാം.
നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണിത്.

ബാംഗ്ലൂരിൽ നിന്നും മൈസൂരില്‍ നിന്നും രാത്രിയുള്ള ട്രെയിനാണ് ഹമ്പിയിലെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം. രാവിലെ ഏഴരയോടെയാണ് ഈ ട്രെയിന്‍ ഹമ്പിയിലെത്തുക. അധികപേരും ഹമ്പിയിലെത്തുന്ന ഒരു പ്രധാനമാര്‍ഗമാണിത്.

നിരവധി ഓട്ടോഡ്രൈവര്‍മാരാണ് റെയില്‍വേ സ്റ്റേഷനിലെത്തുന്നവരെ വരവേല്‍ക്കാനുണ്ടാവുക.
ഹമ്പി മുഴുവന്‍ ചുറ്റികാണിക്കാനുള്ള പല തരത്തിലുമുള്ള പാക്കേജുകളും ഇവരുടെ കൈവശം ഉണ്ടാവും. ഭക്ഷണം കഴിക്കാന്‍ റസ്റ്റോറന്റുകളും താമസിക്കാന്‍ വേണ്ട മുറിയും എല്ലാം ഏറ്റവും നല്ലത് തന്നെ തിരഞ്ഞെടുത്തുതരാന്‍ ഇവരുടെ അനുഭവസമ്പത്തിന് കഴിയും. ഹമ്പിയുടെ തനതായ ഭംഗിയെ വിവരിച്ചു തരുന്ന നല്ല ഗൈഡുകളുമാണ് ഈ ഓട്ടോ ഡ്രൈവര്‍മാര്‍.

ദുദ്സാഗര്‍ വെള്ളച്ചാട്ടം കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങള്‍ ഹമ്പിയിലേക്ക് യാത്ര തിരിച്ചത് ഗോവ വഴിയാണ്. കോഴിക്കോട്‌ നിന്ന് വൈകുന്നേരം ആറ് മണിയോടെ നേത്രാവതി എക്സ്പ്രസില്‍ കയറി പുലര്‍ച്ചെ മൂന്നരക്ക് ഗോവയിലിറങ്ങി. അവിടെന്ന് രാവിലെ ഏഴ് മണിക്കായിരുന്നു ഹോസ്പേട്ടിലേക്കുള്ള ട്രെയിന്‍, ദുദ്സാഗര്‍ വെള്ളച്ചാട്ടത്തിന്റെ ഭംഗി കണ്‍നിറയെ കണ്ട ആ യാത്ര ഉച്ചക്ക് രണ്ടര മണിയോടെ ഹോസ്പേട്ടിലെത്തി.

ഓട്ടോറിക്ഷ സുഹൃത്ത് തന്നെയായിരുന്നു ഞങ്ങളുടെയും ഗൈഡ്. അദ്ദേഹം ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടുപോയത് തുംഗഭദ്ര ഡാമിനരികിലേക്കാണ്. ഡാമിന്റെ ഭംഗിയാസ്വദിച്ച് സമയം പോയതറിഞ്ഞില്ല. അന്ന് രാത്രി ഹോസ്പേട്ടില്‍ മുറിയെടുത്ത് പിറ്റേന്ന് രാവിലെ ഹമ്പിയിലേക്ക് യാത്ര തിരിക്കാനായിരുന്നു ഞങ്ങളുടെ പദ്ധതി. ഓട്ടോ സുഹൃത്ത് തന്നെയാണ് റൂം കണ്ടുപിടിച്ചുതന്നത്, നല്ല റൂമും സൗകര്യങ്ങളുമായിരുന്നു.

പിറ്റേന്ന് രാവിലെ ഹോസ്പേട്ടില്‍ നിന്ന് ഞങ്ങള്‍ ഹമ്പിയിലേക്ക് യാത്ര തിരിച്ചു. ചരിത്രത്തിലെ മാറ്റിനിർത്താനാത്ത ഒരു അധ്യായത്തിന്റെ ശേഷിപ്പുകളുള്ള ഹമ്പിയെ അടുത്തറിഞ്ഞ് ഒരു ദിവസം മുഴുവന്‍ ഹമ്പിയിൽ ചിലവഴിച്ചു. ശേഷം ബീജാപൂരിലേക്ക് ബസില്‍ യാത്രതിരിച്ചു. രാത്രി മൂന്ന് മണിയോടെയാണ് ബസ് ബീജാപൂരിലെത്തിയത്. ഒരു മുസ്ലിം സാമ്രാജ്യത്തിന്റെ പൈതൃകങ്ങളുറങ്ങുന്ന ബീജാപൂര്‍. പിറ്റേന്ന് മുഴുവനും ബീജാപൂരിന്റെ ചരിത്രത്തിന്റെ ഓർമ്മകളിലൂടെ നടന്നു.

തിരികെയുള്ള യാത്ര ഹാസെന്‍ വഴിയായിരുന്നു.
കാര്‍വാര്‍ എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ചിന്റെ ഭംഗി ആസ്വദിക്കാനാണ് ഹാസെന്‍ വഴിയുള്ള യാത്ര തിരഞ്ഞെടുത്തത്.
തുരങ്കങ്ങളിലൂടെയും വളഞ്ഞുപുളഞ്ഞ വഴികളിലൂടെയുമുള്ള പച്ചപ്പിനെ തലോടികൊണ്ടുള്ള ആ യാത്ര വൈകുന്നരത്തോടെ മംഗലാപുരമെത്തി. ശേഷം അവിടെന്ന് മലബാര്‍ എക്സ്പ്രസില്‍ രാത്രി പത്ത് മണിയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ തിരികെയുമെത്തി.!

ജോലിയുടെ തിരക്കും മറ്റു ബഹളങ്ങളുമൊന്നുമില്ലാത്ത ശാന്തമായ ഒരു യാത്രാനുഭവത്തിന്റെ ഓർമ്മകളിലാണ് ഞങ്ങള്‍ വീട്ടിലേക്ക് തിരികെ നടന്നത്. ഓര്‍മ്മകളില്‍ മായാതെ നിൽക്കുന്ന കുറച്ചുനല്ല ദിവസങ്ങള്‍!

🏛️ ബീജാപൂരിന്റെ മറഞ്ഞിരിക്കുന്ന നിധിയിലേക്കുള്ള സഞ്ചാരം - ഇബ്രാഹിം റൗസയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം ബീജാപൂരിന്റെ ഹ...
27/09/2023

🏛️ ബീജാപൂരിന്റെ മറഞ്ഞിരിക്കുന്ന നിധിയിലേക്കുള്ള സഞ്ചാരം - ഇബ്രാഹിം റൗസയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം

ബീജാപൂരിന്റെ ഹൃദയഭാഗത്ത് കൂടുകൂട്ടിയ അതിശയിപ്പിക്കുന്ന പൊലിമ സഞ്ചാരികൾക്കായി കാത്തുസൂക്ഷിക്കുന്ന ഇബ്രാഹിം റൗസ എന്റെ ഹൃദയമിടിപ്പിന്റെ താളത്തിലേക്ക് പോലും ലയിച്ചുപോയി.. ഗഹനമായ നിർമ്മാണശൈലികള്‍ മുതല്‍ ശാന്തമായ ചുറ്റുപാട് വരെ പല വൈവിധ്യങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രത്തിന്റെ ഈ നിധി കഴിഞ്ഞകാലത്തിന്റെ പ്രൗഢിയുടെ ഒരു നേര്‍സാക്ഷ്യമാണ്.

ആ വരാന്തകളിലൂടെ നടക്കുമ്പോള്‍ പോയ കാലത്തിന്റെ കഥകള്‍ എനിക്കുള്ളില്‍ മന്ത്രിക്കപ്പെട്ടുകൊണ്ടിരുന്നു. മഖ്‌ബറയുടെയും പള്ളിയുടെയും നിർമ്മിതിയിലെ ഒരേ ശൈലിയും ഘടനയും, അതുപോലെ ചുറ്റിലുമുള്ള പൂന്തോട്ടവും പച്ചപ്പും നല്‍കുന്ന കണ്‍കുളിര്‍മ്മയുമാവുമ്പോള്‍ കാഴ്ച്ചക്കാരുടെ കണ്ണില്‍ ഒരു വലിയ വിരുന്നൊരുക്കാന്‍ ഇബ്രാഹിം റൗസക്കാവുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ ഇബ്രാഹിം ആദില്‍ ഷാ രണ്ടാമനാണ് ഈ അത്യപൂര്‍വ്വ നിർമ്മിതി പണി കഴിപ്പിച്ചത്. ആ പ്രതിഭാധനനായ മനുഷ്യന്റെ സംഭാവനകളെയത്രയും ഹൃദയത്തില്‍ താലോലിച്ചാണ് ഓരോ സഞ്ചാരിയും ഇബ്രാഹിം റൗസയുടെ പടിയിറങ്ങുക!

നിങ്ങള്‍ ബീജാപൂരിലേക്കൊരു യാത്രയെ കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ഏറ്റവും ആദ്യം കണ്ടിരിക്കേണ്ട ഇടങ്ങളുടെ പട്ടികയിലേക്ക് ഇബ്രാഹിം റൗസയെ ചേര്‍ത്ത് വെക്കുക. അത് ചരിത്രത്തിന്റെയും നിര്‍മ്മിതികളുടെയും പ്രകൃതിയുടെയും ഒരത്യപൂര്‍വ്വ കൂടിച്ചേരലാണ്...

Address

Peace Villa
Calicut
673661

Telephone

+919567893831

Website

Alerts

Be the first to know and let us send you an email when Fasna Shadheer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Fasna Shadheer:

Videos

Share

Category


Other Travel Companies in Calicut

Show All