24/04/2024
സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാര്യത്തില്‍ രാജസ്ഥാനോളം പേരുകേട്ട നാട് വേറേയില്ല. മരുഭൂമിയും ദേശീയോദ്യാനങ്ങളും ആരവല്ലി മലനിരകളും പിന്നെ ഒരിക്കലും വിട്ടുപോകരുതാത്ത കോട്ടകളും കൊത്തളങ്ങളും...ഇങ്ങനെ എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ നിരവധിയുണ്ട് രാജസ്ഥാന്‍ എന്ന മരുഭൂമിയുടെ നാടിന്.
രാജസ്ഥാനിലെ ജയ്പൂരിന് സമീപം ആരവല്ലി മലനിരകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന കോട്ടയാണ് നഹർഗഡ് കോട്ട. നഹർഗഡ് എന്നാൽ "കടുവകളുടെ വാസസ്ഥലം" എന്നാണർഥം. 1734-ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് ഈ കോട്ട പണികഴിപ്പിച്ചത്.
https://youtu.be/OI9Sq-9_-ws