15/04/2023
#ഉണരുംമുൻപേ...
ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍.
(മത്തായി 18 : 4). നസ്രായാ, എന്റെ എല്ലാ കാര്യങ്ങളിലും നീയാണല്ലോ എന്റെ ആശ്രയം...
ഞാൻ പഠിക്കുമ്പോഴും...
ജോലി ചെയ്യുമ്പോഴും...
ഉറങ്ങുമ്പോഴും...
ഉണരുമ്പോഴും...
ഞാൻ ചിരിക്കുമ്പോഴും...
കരയുമ്പോഴും...
മറ്റുള്ളവർ എന്നെ കുറ്റപ്പെടുത്തുമ്പോഴും...
ഞാൻ രോഗങ്ങളാൽ കഷ്ടപെടുമ്പോഴും...
പലപ്പോഴും പലയിടങ്ങളിലും പരിഹാസപാത്രമാകുമ്പോഴും...
പരാജയങ്ങൾ ഏറ്റു വാങ്ങുമ്പോഴും...
നസ്രായാ, നീയെനിക്കു കൂട്ടിനു ഉണ്ടായാൽ മതി... നീയെന്റെ ജീവിതത്തിന്റെ നായകനായി കഴിഞ്ഞാൽ പിന്നെ എനിക്കൊന്നിനെയും ഭയപ്പെടേണ്ടതില്ല...
എന്റെ ജീവിതം നിന്റെ കൈകളിൽ സുരക്ഷിതമെന്ന് ഞാൻ അറിയുന്നു...
നിന്നെ ഞാനെന്റെ നാഥനും രക്ഷകനുമായി ഏറ്റുപറയുന്നു ...
എന്റെ വഴികളിൽ പതിയിരിക്കുന്ന അപകടങ്ങളിൽ നിന്ന് എന്റെ ശരീരത്തേയും ആത്മാവിനേയും കാത്തുകൊള്ളണമേ. എന്നെ ഇത്രമേൽ കരുതുന്ന നാഥാ,
ഈ ലോകത്തിലെ ഒന്നിനുവേണ്ടിയുംനിന്നെ നഷ്ടപ്പെടുത്താൻ എനിക്കിട വരുത്തരുതേ...
അങ്ങേ ഉള്ളം കയ്യിൽ ഞാനെന്നും സുരക്ഷിതനായിരിക്കട്ടെ/സുരക്ഷിതയായിരിക്കട്ടെ, ആമ്മേൻ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും... ആമ്മേൻ.
Keep praying, your moment awaits!
നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് +91 9496081581 -എന്ന നമ്പറിലേയ്ക്ക് വാട്ട്സാപ്പ് ചെയ്യാവുന്നതാണ്!
പ്രാർത്ഥനകളും പാട്ടുകളും ആത്മീയ ചിന്തകളും whatsapp status video ലഭിക്കാൻ Nasraayan Media Ministry whatsapp group: https://chat.whatsapp.com/IEsEhccRqzfIxy2tTUqDZJ