16/12/2022
തലേ ദിവസം രാത്രി ചിക്കൻ കറി ഉണ്ടാക്കി വക്കണം.
നിറയെ കുഞ്ഞുള്ളി ഇട്ട് ഉണ്ടാക്കിയ ചിക്കൻ കറി പുലരുവോളം ഇരുന്ന് മസാല ഒക്കെ പിടിച്ച് ഒരു പരുവം ആകുന്ന അവസരത്തിൽ നന്നായി പുളിച്ച് പൊന്തിയ അപ്പത്തിന്റെ മാവ് ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കണം. ന്നട്ട് തലേ ദിവസത്തെ ചിക്കൻ കറീം കൂട്ടി ഒരു പിടി പിടിച്ചാലുണ്ടല്ലോ 🔥
അപ്പം
ചിക്കൻ കറി
മുട്ട
ചായ
ഈ ചിക്കൻ കറി ടെ റെസിപി തരാം. സാധാരണ എല്ലാരും ഉണ്ടാക്കുന്ന പോലെ തന്നെ. ഇതിൽ കുഞ്ഞുള്ളി മാത്രേ ഇടുള്ളൂ. സവാള ചേർക്കില്ല.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇട്ട് വഴറ്റുക. ഇതിലേക്ക് 2 കപ്പ് കുഞ്ഞുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക. കുഞ്ഞുള്ളി ഒന്ന് വാടി കഴിയുമ്പോൾ മഞ്ഞൾ പൊടി, മല്ലിപൊടി, മുളക് പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടി ഇവ ചേർത്ത് പച്ച മണം മാറുന്ന വരെ വഴറ്റുക. ഒരു തക്കാളി അരിഞ്ഞു ചേർക്കുക. തക്കാളി വെന്ത് കഴിയുമ്പോൾ ചിക്കൻ ചേർക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് മൂടി വച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ കുറച്ച് കുരുമുളക് പൊടി ചേർക്കുക. കുറച്ച് വെളിച്ചെണ്ണയിൽ കുഞ്ഞുള്ളിയും കറിവേപ്പിലയും താളിച്ചൊഴിക്കുക.
☺️♥️☺️