Mannveedu

Mannveedu Manveedu is a warm revisit. A revisit to the nostalgic past of goodness and idyllic simplicity.
(6)

A revisit to the good old days of a life in total harmony with nature.Our doors remain open for all those travelers who still fondly cherish the idea of nature

Sunil family and friends from fort Cochin enjoying their vacation in mannveedu
31/12/2023

Sunil family and friends from fort Cochin enjoying their vacation in mannveedu

Sudarshana and team from Bangalore
29/12/2023

Sudarshana and team from Bangalore

14/12/2023
01/12/2023
13/05/2023
07/04/2023

മൺവീട്ടിൽ ഈ അവധിക്കാലത്തിന്‌ ആഘോഷപൂർവ്വം തുടക്കമിട്ട അജിച്ചേട്ടനും കുട്ട്യോൾക്കും ഒരായിരം നന്ദി....😍😍😍

നസീർ മാഷും  ജയന്തി ചേച്ചിയും  വീണ്ടും മൺവീട്ടിൽ...ഒരു വർഷത്തോളമായി  ചേച്ചി  മൺവീട്ടിൽ വന്നു പോയിട്ട്... ഇത്തവണ  ഞങ്ങൾ കു...
28/03/2023

നസീർ മാഷും ജയന്തി ചേച്ചിയും വീണ്ടും മൺവീട്ടിൽ...

ഒരു വർഷത്തോളമായി ചേച്ചി മൺവീട്ടിൽ വന്നു പോയിട്ട്...
ഇത്തവണ ഞങ്ങൾ കുടുംബത്തോടെ ആ കൂടെ കൂടി....

ചർച്ചകളും സംഗീതവും കഥകളും ഒക്കെയായി ഒരു രാത്രി ...🥰🥰🥰

രണ്ടു ദിവസം തിരക്കുകൾ ഒഴിഞ്ഞു താമസിക്കുവാനും പുതിയ ചില  പദ്ധതികളെ കുറിച്ച്  ചർച്ച ചെയ്യുവാനും  തോണിയംകാടിന്റെ  കുളിർമയിൽ...
15/03/2023

രണ്ടു ദിവസം തിരക്കുകൾ ഒഴിഞ്ഞു താമസിക്കുവാനും പുതിയ ചില പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യുവാനും തോണിയംകാടിന്റെ കുളിർമയിൽ അലിഞ്ഞു കുറച്ചു സമയം ചിലവഴിക്കാനും ഒക്കെ ആയിരുന്നു ഇത്തവണ നസീർ മാഷിന്റെ വരവ്....

കൂടെ, പ്രകൃതിസ്നേഹിയും യാത്രികനും എഴുത്തുകാരനും മഹാരാഷ്ട്രയിൽ സവേദ ഫാം ആൻഡ് കോട്ടജ് എന്ന പ്രകൃതിരമണീയമായ റിസോർട്ടിന്റെ ഉടമയും ഒക്കെയായ സജി സാറും...നാടൻ പശുക്കളുടെ സംരക്ഷകൻ കൂടിയാണ് അദ്ദേഹം ഏതാണ്ട് 60 നു മേൽ ഗിർ ഇനം പശുക്കൾ അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഫാം ...മുംബൈ യിൽ ആണ് അദ്ദേഹം സ്ഥിരതാമസം.

വേനലിന്റെ കാഠിന്യത്തിൽ ഒഴുക്ക് നിലച്ചിട്ടും പച്ചത്തലപ്പുകൾ കൊണ്ട് കാടും മരങ്ങളും മൂടിവച്ചിരിക്കുന്ന തോണിയംകാട്ടിലെ കൊച്ചു തോടുകളിലെ പാറകളിൽ ചവിട്ടി ഞങ്ങൾ നടന്നു...!!!

ബെഡ്ഡും തലയിണയും ഒന്നുമില്ലാതെ തലയ്ക്കു മേലെ പച്ചപ്പിന്റെ നിറഭേദങ്ങൾ കണ്ടുകൊണ്ട് പാറപ്പുറത്തു ഒരു മയക്കം...!!

രാത്രിയിൽ നിലാവിൽ കുളിച്ചു നിൽക്കുന്ന മൺവീടിന്റെ ചിത്രമെടുപ്പും....

ഹരിത സ്വപ്നങ്ങൾക്ക് ചിറകുകൾ മുളയ്ക്കുകയാണ്...😍😍😍

വേനലിലും വിടരുന്ന പൂക്കൾ....!!!
01/03/2023

വേനലിലും വിടരുന്ന പൂക്കൾ....!!!

ഈരാറ്റുപേട്ട Muslim Girls സ്‌കൂളിലെ  ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകരും ,അനദ്ധ്യാപകരും ഈ കുടുംബത്തിലെ റിട്ടയേർഡ് സ്‌റ്റാഫ...
20/02/2023

ഈരാറ്റുപേട്ട Muslim Girls സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അദ്ധ്യാപകരും ,അനദ്ധ്യാപകരും ഈ കുടുംബത്തിലെ റിട്ടയേർഡ് സ്‌റ്റാഫും എല്ലാരും കൂടി 36 പേർ ചേർന്ന് ഒരു യാത്ര .....!!

അതിനു ഇത്തവണ തിരഞ്ഞെടുത്തത് (കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള) ഏന്തയാർ നിന്നും 7 km അകലെ ആര്യങ്കാനം എന്ന സ്ഥലത്തു മലമുകളിൽ സ്ഥിതി ചെയ്യുന്ന ഞങ്ങളുടെ മൺവീടും.....!!!

വേനൽക്കാലം ആയതുകൊണ്ട് പൊതുവായ കാഴ്ചയെ വരൾച്ച ബാധിച്ചിരുന്നു. മഞ്ഞിൻറെയും മഴയുടെയും അഭാവം യാത്രയുടെ സൗന്ദര്യത്തെ ബാധിക്കുമോ എന്ന പേടിഞങ്ങൾക്കുണ്ടായിരുന്നു . ഏന്തയാർ വന്ന് മൺവീട്ടിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയുടെ തുടക്കം ഞങ്ങളുടെ ജിപ്സിയിൽ സ്ഥാനം പിടിക്കാൻ ഇടിയിട്ടു കൊണ്ടായിരുന്നു....
അകലെ വാഗമൺ മല നിരകൾ കണ്ടുകൊണ്ടു മുതുകോര മലയിലെ വളഞ്ഞു പുളഞ്ഞ വഴികളിലൂടെ ജിപ്സി മുകളിലേക്ക് കയറിക്കൊണ്ടിരുന്നു ..പിന്നാലെ നാല് ജീപ്പും..ഏകദേശം 45 മിനിട്ടു കൊണ്ട് മൺവീട്ടിൽ എല്ലാവരും എത്തിചേർന്നു ..യാത്രയുടെ ക്ഷീണം മാറ്റിയതു ഷാന്റി ടീച്ചർ,
അബിദ ടീച്ചർ തുടങ്ങിയവർ കൊണ്ടുവന്ന വിഭവങ്ങൾ കഴിച്ചുകൊണ്ടായിരുന്നു.പിന്നീട് സംഘത്തിലുള്ളവർ മൺവീടിന്റെ ഓരോ മുക്കും മൂലയും ആസ്വദിക്കുകയായിരുന്നു.തുടർന്ന് മൺവീടിലെ ഡോർമിറ്ററി സീനത്തു ടീച്ചറിന്റെ retirement മീറ്റിംഗിന്റെ വേദി ആവുകയും ചെയ്തു .മീറ്റിങ്ങ് കഴിഞ്ഞയുടനെ ഉച്ചഭക്ഷണവുമായി ജീപ്പ് എത്തി.കുറെ സമയസമയത്തിനു ശേഷം സംഗം പാഞ്ചാലിമേട് ലക്ഷ്യമാക്കി മൺവീട്ടിൽ നിന്നും തിരിച്ചിറങ്ങി
ഇങ്ങനെ ഒരു സ്റ്റാഫ് ടൂറിനും, വിരമിക്കൽ സമ്മേളനത്തിനും മൺവീട് എന്ന ഞങ്ങളുടെ കുടുംബ സംരംഭത്തെ
തിരഞ്ഞെടുത്തതിന് നന്ദി ...
ഒത്തിരി സ്നേഹത്തോടെ മൺവീട് കുടുംബം 😍😍😍

മൺവീട്ടിലെ ഇന്നത്തെ  അതിഥികൾ...ആർക്കിടെക്ടുകൾ ആയ  നന്ദുവും അജയ് യും, പിന്നെ  IT മേഖലയിൽ  ജോലി ചെയ്യുന്ന  രാഹുലും... മൺവീ...
06/02/2023

മൺവീട്ടിലെ ഇന്നത്തെ അതിഥികൾ...

ആർക്കിടെക്ടുകൾ ആയ നന്ദുവും അജയ് യും, പിന്നെ IT മേഖലയിൽ ജോലി ചെയ്യുന്ന രാഹുലും...

മൺവീട്ടിൽ നിന്നും മുതുകോര മല കയറാൻ തുടങ്ങിയപ്പോൾ രണ്ടു പേരെ കൂടി കിട്ടി .....

മണികണ്ഠനും സുബിനും രണ്ടാളും കോട്ടയത്ത് നിന്ന് വന്നവർ ആണ്...

മുതുകോര മലയെ കുറിച്ചു സോഷ്യൽ മീഡിയയിൽ കണ്ടു വന്നതാണ്... വഴി തെറ്റി പോയി... ഒടുവിൽ ഞങ്ങൾക്കൊപ്പം ചേർന്ന്....മലയിലേക്ക്....

ഉണങ്ങിയ പുല്ലിനെ വകഞ്ഞു മാറ്റി....അകലെ നീലമലകൾ കണ്ടുകൊണ്ടു മുകളിലേക്ക്....

ഇന്നത്തെ  മൺവീട്ടിലെ  അതിഥികൾ  Fr. Dr. K. M. George, Fr. Dr. Bijesh Philip, Fr. Thomas Varghese, Fr.Gabriel joseph  എന്ന...
03/02/2023

ഇന്നത്തെ മൺവീട്ടിലെ അതിഥികൾ Fr. Dr. K. M. George, Fr. Dr. Bijesh Philip, Fr. Thomas Varghese, Fr.Gabriel joseph എന്നിവരായിരുന്നു...

ഇതിലെ പ്രത്യേകത എന്താണെന്നാൽ "മൺവീട് " എന്ന ആശയം ഞങ്ങളുടെ കൂട്ടായ്മയുടെ മനസ്സിൽ ഉദിക്കുന്ന കാലം മുതൽ അതിന്റെ കൂടെ നിൽക്കുകയും ആദ്യത്തെ മൺ കുടിലിനു തറക്കല്ലിടുകയും ചെയ്തത് ഞങ്ങളുടെ പ്രിയപ്പെട്ട Fr. Dr. K. M. ജോർജ് അച്ചനായിരുന്നു....

ആ കൊച്ചു കുടിലിൽ നിന്നും വളർന്നു... പുതിയ കെട്ടിടങ്ങളും അടുക്കളയും ക്യാമ്പ് ഫയർ ഏരിയയും ഉൾപ്പടെ മൺവീട് വികസിച്ചു...അതൊക്കെ കാണാനും ഒരു രാത്രി ചിലവഴിക്കാനും ധ്യാനിക്കാനും ഒക്കെ ആയി അദ്ദേഹം വീണ്ടും വന്നു....

Fr. Dr. K. M. ജോർജ് അച്ചൻ അന്ന് പറഞ്ഞിരുന്നതുപോലെ കിളികളുടെ പാട്ടും ഇളം കാറ്റും തണുപ്പും അറിഞ്ഞു സമധാനമായി ഇരിക്കാൻ ഒരിടം ആയി മാറിയിരിക്കുന്നു ഇന്ന് മൺവീട്.....

ഇത്തവണയും പുതുതായി മൺവീടിനോട് ചേർത്ത സ്ഥലത്തു ആ നിറ സ്നേഹത്തിന്റെ അടയാളമായി ഒരു പ്ലാവിൻ തൈ നട്ടു അദ്ദേഹം....

മൺവീടിന്റെ ഈ രണ്ടു ദിനങ്ങൾ ധന്യമാക്കിയ പ്രിയപ്പെട്ട അച്ചന്മാർക്കും അവരുടെ അനുഗ്രഹത്തിനും പ്രാർത്ഥനകൾക്കും നന്ദി... സ്നേഹം...

മൺവീടിനെ കുറിച്ചുള്ള  മറ്റൊരു വ്‌ളോഗ് ...
31/01/2023

മൺവീടിനെ കുറിച്ചുള്ള മറ്റൊരു വ്‌ളോഗ് ...

Enroute to exploreDm for : TREKKINGTENTINGOFF-ROADINGMUDHOUSE STAYOLD BANGLOW STAYCOTTAGESCONTACT: [email protected] - 8606492994Instagram:ht...

മൺവീട്ടിലെ ഇന്നത്തെ അതിഥികൾ ... ഞങ്ങളുടെ പ്രിയ സുഹൃത്ത്  അരുൺ സാറും  അദ്ദേഹത്തിന്റെ  സഹപാഠികളും....
29/01/2023

മൺവീട്ടിലെ ഇന്നത്തെ അതിഥികൾ ... ഞങ്ങളുടെ പ്രിയ സുഹൃത്ത് അരുൺ സാറും അദ്ദേഹത്തിന്റെ സഹപാഠികളും....

മലയാളികളുടെ  സ്വർണ്ണ സങ്കല്പങ്ങൾക്കു പാരമ്പര്യത്തിന്റെ  ആഢ്യത്വം  നൽകിയ  ഭീമ ജൂവലറിയുടെ  HR  വിഭാഗത്തിൽ നിന്നും.....   പ...
10/10/2022

മലയാളികളുടെ സ്വർണ്ണ സങ്കല്പങ്ങൾക്കു പാരമ്പര്യത്തിന്റെ ആഢ്യത്വം നൽകിയ ഭീമ ജൂവലറിയുടെ HR വിഭാഗത്തിൽ നിന്നും.....
പ്രിയപ്പെട്ട ബേസിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മൺവീട്ടിൽ എത്തിയ അതിഥികൾ... 😍😍😍

13/09/2022

റൈഡർമാർക്ക് സ്വാഗതം !!!

ബൈക്ക് റൈഡേർഡിനായി ക്യാമ്പ് ഫയറും ഡിന്നറും ബ്രേക്ക് ഫാസ്റ്റും ഒക്കെയായി ഒരു പാക്കേജ് മൺ വീട് ഒരുക്കിയിരിക്കുന്നു...

നമ്മുടെ  നാടിൻറെ  സൗന്ദര്യത്തിൽ ആറാടി കോയമ്പത്തൂരിൽ നിന്നും എത്തിയ  അതിഥികൾ ....😍😍
13/09/2022

നമ്മുടെ നാടിൻറെ സൗന്ദര്യത്തിൽ ആറാടി
കോയമ്പത്തൂരിൽ നിന്നും എത്തിയ അതിഥികൾ ....😍😍

12/09/2022

ആഘോഷങ്ങളുടെ പുതു ലോകത്തേക്ക്...
വന്യതയുടെ സൗന്ദര്യത്തിലേക്ക് ...
വെള്ളച്ചാട്ടങ്ങളുടെ കുളിർമയിലേക്ക് ...

മൺവീട് നിങ്ങളെ സ്വാഗതം ചെയ്യുന്നു....😍😍😍

എത്ര  അനുഭവിച്ചാലും  മടുക്കാത്ത  കുളിരും ...എത്ര കണ്ടാലും തീരാത്ത ഭംഗിയും... നമ്മുടെ  നാടിനുണ്ട്....അത്  മറുനാട്ടുകാരിൽ ...
03/09/2022

എത്ര അനുഭവിച്ചാലും മടുക്കാത്ത കുളിരും ...

എത്ര കണ്ടാലും തീരാത്ത ഭംഗിയും...

നമ്മുടെ നാടിനുണ്ട്....

അത് മറുനാട്ടുകാരിൽ സന്തോഷം നിറക്കുന്നു...

അതിഥി ദേവോ ഭവ: 🙏🙏🙏🙏

05/06/2022

ഓരോ പരിസ്ഥിതി ദിനവും ഒരു ഓർമ്മപ്പെടുത്തലാണ്.....

നമുക്കു മാത്രമല്ല നമ്മുടെ വരും തലമുറകൾക്കും ജീവിക്കാൻ
ഈ ഭൂമി മാത്രമേ...
ഇത്ര മനോഹരമായി ഉള്ളൂ എന്ന ഓർമ്മപ്പെടുത്തൽ ...!!!

നിങ്ങൾ ഈ ഭൂമിയിൽ കണ്ട മനോഹര കാഴ്ചകൾ വരും തലമുറയ്ക്കായി കാത്തു വയ് ക്കുക...

01/04/2022

വന്യ മൃഗങ്ങളുടെ ആക്രമണം നേരിട്ടാൽ ലഭിക്കാവുന്ന ധനസഹായത്തെക്കുറിച്ചു കേരള ഫോറസ്റ് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. മുഹമ്മദ് അൻവർ യൂനുസ് സംസാരിക്കുന്നു.

20/02/2022

ചേര ( Common Rat Snake ) യുടെ പ്രകൃതിയിലെ ആവശ്യകതയെ കുറിച്ച് കേരള ഫോറസ്റ് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. മുഹമ്മദ് അൻവർ യൂനുസ് സംസാരിക്കുന്നു..

Rapid Recognition And Response Foundation ( RRRF ) എന്ന  സന്നദ്ധ സംഘടനയുടെ  ആഭിമുഖ്യത്തിൽ  കഴിഞ്ഞ ദിവസം  മൺവീട്ടിൽ  വച്ച...
19/02/2022

Rapid Recognition And Response Foundation ( RRRF ) എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മൺവീട്ടിൽ വച്ച് കേരളത്തിലെ പാമ്പുകളെ കുറിച്ചും, അവയുടെ പ്രത്യേകതകളെയും അവ സംരക്ഷയ്ക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും , ശാസ്ത്രീയമായ പാമ്പുപിടുത്തത്തെക്കുറിച്ചും ഏകദിന ശില്പശാല നടന്നു.

കേരള ഫോറെസ്റ് ട്രെയിനിങ് ഇന്സ്ടിട്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീ. മുഹമ്മദ് അൻവർ , ശ്രീ. കെ. അബീഷ് (Rescuer, Special investigation and protection team, kottayam) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനങ്ങളും ക്ലാസ്സുകളും നടന്നത്.

RRRF ന്റെ 28 കേഡറ്റുകൾ പരിശീലനം നേടുകയുണ്ടായി.

Address

Kottayam
686514

Telephone

+918590199402

Website

Alerts

Be the first to know and let us send you an email when Mannveedu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share