Kottayam Achayans

Kottayam Achayans KOTTAYAM ACHAYANS

https://youtu.be/uXCXIw0YFZ0?si=sHR_Ovl-cbp06Eorകാട്ടുമാക്കാനും ,കാട്ടാനകൂട്ടങ്ങളുംകാടു കാഴ്ചയുടെ വിസ്മയങ്ങൾ ആനക്കൂട്ടവു...
23/08/2024

https://youtu.be/uXCXIw0YFZ0?si=sHR_Ovl-cbp06Eor

കാട്ടുമാക്കാനും ,കാട്ടാനകൂട്ടങ്ങളും

കാടു കാഴ്ചയുടെ വിസ്മയങ്ങൾ ആനക്കൂട്ടവും പീലി വിടർത്തി ആടുന്ന മയിലും ,Mr.ഹീറോ, Mr.കബിനി എന്ന വലിയകൊമ്പുകൾ ഉണ്ടാക്കുന്ന ആനയുടെ പിന്മുറക്കാരൻ കാട്ടുപോത്തും ( കാട്ടി -ഗൗർ ) കുടുംബവും ,വീണ്ടും കുഞ്ഞുമായി ആനക്കൂട്ടവും മ്ലാവും മാങ്കൂട്ടങ്ങളും ,പേടിയോടെ ആൺ മ്ലാവ് ,ആലം കാൾ കേട്ട ഭാഗത്തേക്ക് നമ്മുടെ നിർദേശപ്രകാരം വണ്ടി ഓടിയെത്തുമ്പോൾ മുന്നിൽ കടുവ ,മലയണ്ണാനും വണ്ടി കടന്നു ചെല്ലുമ്പോൾ വഴികടക്കുന ആനക്കൂട്ടവും എല്ലാമായി mti കാടുകാഴ്ചകൾ

വെള്ളിയാഴ്ച 11 .05 നു നമ്മുടെ ചാനലിൽ കാണുമല്ലോ

https://youtube.com/?si=2iRN9uw2lu0wQMW4യാത്രകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏതെങ്കിലും ഒരു കാട്ടുവഴിയിലായിരിക്കും ,എന്...
05/04/2024

https://youtube.com/?si=2iRN9uw2lu0wQMW4

യാത്രകൾ എല്ലാം ചെന്ന് അവസാനിക്കുന്നത് ഏതെങ്കിലും ഒരു കാട്ടുവഴിയിലായിരിക്കും ,എന്റെ വർഷങ്ങളായിട്ടുള്ള ശീലമാണ് അത് ,ഇത്തവണ ബാംഗ്ലൂർ യാത്രയുടെ അവസാനം അതും കാട്ടിൽ തന്നെ നിങ്ങളുടെ സമയം അധികം കളയാതിരിക്കുവാൻ ഈ കാഴ്ചകൾ രണ്ടു ആഴ്ചകളായി ആണ് അത് കാണിക്കുന്നത് കാട്ടുവഴികളും ഞാനും ,MTI കാടുകാഴ്ചകളുമായി വീണ്ടും കാണുവാൻ മറക്കരുതേ

മുൻ പതിവുപോലെ വെള്ളിയാഴ്ച 11 ,05 am

https://youtube.com/?si=_GFxnc7VR3hikgnxഅസുലഭ കാഴ്ചകളുമായി വീണ്ടുംMTI  . കാട്ടുകൊമ്പൻ നമ്മളോടുള്ള അവന്റെ അനിഷ്ടം തീർത്തത...
15/12/2023

https://youtube.com/?si=_GFxnc7VR3hikgnx

അസുലഭ കാഴ്ചകളുമായി വീണ്ടുംMTI . കാട്ടുകൊമ്പൻ നമ്മളോടുള്ള അവന്റെ അനിഷ്ടം തീർത്തത് മുന്നിൽ നിന്നമരത്തിൽ ആയിരുന്നു ,തുമ്പികൈ പൊക്കി കൊമ്പുകൾ ഉയർത്തി കുത്തിമലർത്തുമ്പോൾ ആ ജീവിയുടെ മുന്നിൽ ഉള്ളതൊന്നും ഒന്നുമല്ല എന്നചിന്തയാണ് മനസ്സിൽ വന്നത് ,ആ നിമിഷങ്ങളിൽ ശ്വാസം അടക്കിപ്പിടിച്ചു അതുപകർത്തുമ്പോൾ വന്യതയുടെ ഭീകരത ഒരിക്കൽകൂടി നമ്മൾ ആസ്വദിക്കുകയായിരുന്നു ,മക്കളുടെ അരികിലെത്താൻ അന്തരീക്ഷത്തിൽ പറന്നു ചാടിയ അമ്മക്കടുവയും വേറിട്ട അനുഭവമായി

വലിയ സ്‌ക്രീനിൽ കാഴ്ചകൾ മുഴുവനായി കാണുവാൻ ശ്രമിക്കുക

https://youtube.com/?si=_GFxnc7VR3hikgnx

https://youtube.com/?si=cT3RBXKagXCuonDcഅടിമുടി വിറച്ച ആദിനം നീണ്ട കാടു ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനമായി ,നമ്മൾ തനിച...
01/12/2023

https://youtube.com/?si=cT3RBXKagXCuonDc

അടിമുടി വിറച്ച ആദിനം നീണ്ട കാടു ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിനമായി ,നമ്മൾ തനിച്ചു ആണ് എങ്കിൽ എന്തും ആകാം നമ്മുടെ മക്കൾ കൂടെ ഉള്ളപ്പോൾ കൊടുംകാട്ടിൽ ഒറ്റയാനക്ക് മുൻപിൽ പെട്ടാൽ ആ അവസ്ഥയെക്കുറിച്ചു ചിന്തിക്കുവാൻ കഴിയുമോ ,അങ്ങനെ ഒരു അവസ്ഥയിൽ കൂടെ കടന്നുപോയ നിമിഷങ്ങൾ ആനക്കും പുഴക്കും നടുവിൽ പെട്ട് മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ,കാണുവാൻ മറക്കരുതേ '

https://youtube.com/?si=Y-BGxq1edwXMu7msNANACHI I വണ്ടിക്കു മുന്നിൽ പുള്ളിപ്പുലിനാഗർഹൊളെ കാട്ടിൽ ആ യാത്രയിൽ കണ്ട കാഴ്ചകൾ...
10/11/2023

https://youtube.com/?si=Y-BGxq1edwXMu7ms

NANACHI I വണ്ടിക്കു മുന്നിൽ പുള്ളിപ്പുലി

നാഗർഹൊളെ കാട്ടിൽ ആ യാത്രയിൽ കണ്ട കാഴ്ചകൾ എല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്നവയായിരുന്നു ആനക്കൂട്ടവും ,മ്ലാവിൻ കൂട്ടവും ,കാട്ടുനായ്ക്കളും ,മാൻകൂട്ടവും ,പന്നിയും, കൊമ്പനും എല്ലാം കഴിഞ്ഞപ്പോൾ വണ്ടിക്കു മുന്നിൽ വഴിയിൽ ഒത്തനടുക്ക് നാനാച്ചിയിലെ കരിമ്പുലിയുടെ ഒപ്പം ഉണ്ടായ പുള്ളിപുലി നമുക്ക് മുന്നിൽ, ആ കാഴ്ച ഉൾപ്പെടെ നനച്ചിയുടെ ഭംഗി മുഴുവൻ ആസ്വദിച്ചു കാഴ്ചകൾ നിങ്ങള്ക്ക് മുന്നിൽ എത്തിക്കുവാണ്

സ്നേഹത്തോടെ

ജൂബി കരിക്കാടൻ MTI

https://youtube.com/?si=Y-BGxq1edwXMu7ms

https://youtube.com/?si=Lx_S4XVaOetdymAKകരടികൂട്ടങ്ങൾ നമുക്ക് മുന്നിൽ കരടി കൂട്ടങ്ങളും,ആനക്കൂട്ടങ്ങളും നമുക്ക് മുന്നിൽ അ...
22/09/2023

https://youtube.com/?si=Lx_S4XVaOetdymAK

കരടികൂട്ടങ്ങൾ നമുക്ക് മുന്നിൽ

കരടി കൂട്ടങ്ങളും,ആനക്കൂട്ടങ്ങളും നമുക്ക് മുന്നിൽ അഴിഞ്ഞാടിയ ഒരു കിടിലൻ കാടു യാത്ര ,കാഴ്ചകൾ മുഴുവനായി കാണുവാൻ ശ്രമിക്കുക ,കാഴ്ചകളെ കുറിച്ച് കൂടുതൽ ഒന്നും പറയുന്നില്ല കണ്ടു നോക്കൂ

എന്റെ റൂട്ട് - കോട്ടയം -തൃശ്ശൂർ - പെരിന്തൽമണ്ണ -നിലമ്പൂർ - ഗുഢലൂർ -മുതുമല - ബന്ദിപ്പൂർ

താമസം - ജെ എൽ ആർ ബന്ദിപ്പൂർ

വെള്ളി 11 .05 am കാണുവാൻ മറക്കരുതേ

https://youtube.com/?si=3XDe9xGikq_uH6YRമലരിക്കൽ  പിങ്ക് പൂക്കാലം I Magic Of  Water  Lilly കോട്ടയത്തെ ,മലരിക്കലെ പിങ് പൂ...
15/09/2023

https://youtube.com/?si=3XDe9xGikq_uH6YR

മലരിക്കൽ പിങ്ക് പൂക്കാലം I Magic Of Water Lilly

കോട്ടയത്തെ ,മലരിക്കലെ പിങ് പൂക്കാലം .കാടും ,വന്യജീവികളും നിറഞ്ഞ mti കാഴ്ചകളിൽ നിന്ന് പ്രകൃതിയുടെ മനോഹര കാഴ്ചയിലേക്ക് ,എന്റെ നാട്ടിലെ പിങ് വസന്തത്തിലേക്കു ഒന്ന് പൊയ്ക്കളയാം ചേട്ടനും ചേച്ചിയും അവധിക്കു നാട്ടിൽ വന്നതിനെത്തുടർന്ന് ചേച്ചിയുടെ ആഗ്രഹപ്രകാരം ആണ് ആമ്പലുകൾ നിറഞ്ഞ തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലേക്കു നമ്മൾ എത്തിയത് ,മുൻപ് പലപ്പോളും പോയിട്ടുണ്ട് എങ്കിലും കാഴ്ചകൾ കണ്ടു മടങ്ങുകയാണ് ഉണ്ടായതു ,എന്നാൽ ഇത്തവണ മലരിക്കൽ മെയിൻ റോഡ് സൈഡിലെ കാഴ്ചകൾ അല്ല നമ്മൾ പകർത്തിയത് അധികമാരും കടന്നു ചെല്ലാത്ത ഒമ്പതിനായിരം ജെ ബ്ലോക്കിലെ കാഴ്ചകളിലേക്കാണ് നമ്മൾ എത്തുന്നത്

എന്റെ റൂട്ട് - കോട്ടയം - ഇല്ലിക്കൽ - മലരിക്കൽ

സാധാരണ ഒരാൾക്ക് ബോട്ട് ചാർജ് ഈടാക്കുന്നത് 100 രൂപയാണ് എന്നാൽ നമ്മൾ എടുത്തരുത്‌ 1200 രൂപയുടെ ബോട്ട് ആണ് ,രണ്ടു മൂന്നു കിലോമീറ്റർ അപ്പുറത്തായി ഏക്കർകണക്കിന് വിരിഞ്ഞു നിൽക്കുന്ന പിങ് പൂക്കാലത്തേക്കാണ് ഞങ്ങൾ പോയത് സ്ഥലം മലരിക്കൽ ജെ ബ്ളോക് ഒമ്പതിനായിരം

കാഴ്ചകൾ മുഴുവനായി സ്കിപ് ചെയ്യാതെ കാണുമല്ലോ വെള്ളിയാഴ്ച 12.20മറക്കാതെ കാണുമല്ലോ

https://youtube.com/?si=3XDe9xGikq_uH6YR

https://youtube.com/ഒലാൽകല്ലറയിലെ  കാട്ടുമാക്കാൻ  മൂന്നുമണിക്കൂർ നീണ്ട  വനയാത്രയുടെ  കാഴ്ചകൾ  ആണ് പതിനഞ്ചു മിനിറ്റിൽ ഒതു...
18/08/2023

https://youtube.com/

ഒലാൽകല്ലറയിലെ കാട്ടുമാക്കാൻ

മൂന്നുമണിക്കൂർ നീണ്ട വനയാത്രയുടെ കാഴ്ചകൾ ആണ് പതിനഞ്ചു മിനിറ്റിൽ ഒതുക്കുന്നത് എന്നാൽ ഈ വിഡിയോയിൽ ഒഴിവാക്കാവുന്നതിന്റെ മാക്സിമം ഒഴിവാക്കിയിട്ടും മനസ്സുകൊണ്ട് ഒഴിവാക്കാൻ പറ്റാത്ത ആ കാഴ്ചകൾ അരമണിക്കൂറിനടുത്തു നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുകയാണ് ,കുറവുകൾ ഉണ്ടാകാം ക്ഷമിക്കുക

ഈ കാഴ്ചകൾ എല്ലാം ഒരു വനയാത്രികന്റെ മനസ്സാണ് ,ആ യാത്രയുടെ ചൂരും ,ചൂടും എല്ലാം ഒരിക്കൽ എങ്കിലും അനുഭവിച്ചശേഷം MTI ഈ കാഴ്ചകളിലേക്ക് എത്തിച്ചേരൂ . ഒലാൽ കല്ലറയിലെ ആ മണിക്കൂറുകൾ ഒരു കാടു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന മണിക്കൂറുകൾ ആയിരുന്നു ,ഒലാൽ കല്ലറയിലെ കാട്ടുമാക്കാൻ എന്ന പേരിടുമ്പോൾ മനസ്സിൽ മുഴുവൻ ആ സുന്ദര രൂപത്തെ ചേർത്തുപിടിച്ചു പകർത്തുകയായിരുന്നു ,പച്ചപ്പിൽ പൊതിഞ്ഞു നിറഞ്ഞ വരകളിൽ വെള്ളയും കറുപ്പും ഇടകലർന്നു കിടന്ന ആ കിടപ്പു കാണേണ്ടത് തന്നെ ആയിരുന്നു .സൗന്ദര്യത്തിന്റെ മൂർത്തീഭാവത്തിൽ അവളുടെ യൗവ്വനം തിളങ്ങി വിളങ്ങി നിൽക്കുന്നുണ്ടായിരുന്നു

സ്കിപ് ചെയ്യാതെ ഈ കാഴ്ചയുടെ പൂർണത അനുഭാവിക്കു ,അവളുടെ ഓരോ ചലനങ്ങളും പകർത്തുമ്പോൾ ,ഒരുകൂസലും ഇല്ലാതെ അവളുടെ തലയെടുത്തുള്ള നോട്ടവും ,കിടപ്പും ,ഇരിപ്പും ,ശരീരം വൃത്തിയാക്കലും എല്ലാം പൂർണമായി ആസ്വദിക്കുക

1 കുളക്കരയിൽ ആനക്കൂട്ടവും വണ്ടിക്കു കുറുകെ ഉള്ള അവയുടെ കടന്നുപോകും

2 ക്രസ്റ്റഡ് ഹാൾക് ഈഗിൾ ആഹാരത്തിനു ശേഷം ചുണ്ടുകൾ വൃത്തിയാക്കി മരത്തിനു മുകളിൽ

3 ഭീതിയോടെ കാടിനുള്ളിൽ നിന്ന് മ്ലാവിന്റെ കാഴ്ച

4 വണ്ടിക്കു മുന്നിൽ വീണ്ടും ആനക്കൂട്ടങ്ങൾ

5 ഒലാൽ കല്ലറയിലെ നമ്മുടെ സ്വന്തം ]ആ കാട്ടുമാക്കന്റെ കാഴ്ച (കൂടുതൽ സമയം ഈവലിയ കാഴ്ച നിങ്ങള്ക്ക് മുന്നിലേക്ക് )

6 കൂടെ ഇന്ത്യൻ റോളർ കാഴ്ചയായി

7 നമ്മുടെ ദൃശ്യങ്ങൾ പകർത്തുന്ന കാഴ്ചകളും രീതികളും

8 അവസാനം അവൾ പിടിച്ചിട്ട തന്റെ ഭക്ഷണം കഴിച്ചു കടന്നുപോയപ്പോൾ മടക്കത്തിൽ വഴിയിൽ ആനയും ,മാനും എല്ലാം കാഴ്ചയായി

മറക്കാതെ കാണുമല്ലോ വെള്ളിയാഴ്ച 11 ,05 നു നമ്മുടെ
MTI ചാനലിൽ

https://youtube.com/

https://youtube.com/കാക്കനകോട്ടയിൽ കണ്മുന്നിൽ കടുവ     കടുവയെ കാണണം എന്നു മനസ്സുകൊണ്ട് ശരിക്കും ആഗ്രഹിച്ച ദിവസങ്ങൾ കാരണം...
11/08/2023

https://youtube.com/

കാക്കനകോട്ടയിൽ കണ്മുന്നിൽ കടുവ കടുവയെ കാണണം എന്നു മനസ്സുകൊണ്ട് ശരിക്കും ആഗ്രഹിച്ച ദിവസങ്ങൾ കാരണം കൂടെയുള്ളത് മകളും ,അനിയനുമാണ് കാട്ടിൽ വച്ച് കടുവയെ കാണണം എന്ന ആഗ്രഹത്തിൽ അവൾ ഒപ്പം ഉണ്ട് ,പുറത്തേക്കു നോക്കി കണ്ണും നട്ടു ഇരിക്കുകയാണ് .എന്താ അപ്പേ കടുവയെ കാണാത്തതു എന്ന ഇടയ്ക്കിടെ ഉള്ള ചോദ്യവും ,നമ്മൾ കാടുകയറിയപ്പോൾ എല്ലാം ആ കാടിനെ ആസ്വദിച്ചു മടങ്ങുകയാണ് എന്നും പതിവ് ,കിട്ടുന്ന വന്യ ജീവിക്കാഴ്ചകൾ ഒരു ബോണസ് കരുതും എന്നാൽ ഇന്നത്തെ യാത്രയിൽ മനസ്സ് നിറയെ കടുവ മാത്രം ആയിരുന്നു കാരണം അവളുടെ ആഗ്രഹം നമ്മളിലേക്ക് പ്രതിഫലിച്ചു എന്നതാണ് സത്യം കാട്ടുപോത്തും ,കൊമ്പനാനയും ,പക്ഷികളും, മാനുകളും, മ്ലാവുകളും എല്ലാം കാഴ്ചകളായി കടന്നു പോകുന്നുണ്ട് എന്നാൽ എവിടെയും അവനെ കാണുവാൻ സാധിച്ചില്ല അവസാന അരമണിക്കൂർ വണ്ടി വീണ്ടും കബിനി പുഴയുടെ തീരത്തേക്ക് തിരിച്ചു വിടുമ്പോൾ മകളും ഒപ്പം ഉള്ള യാത്രയുടെ അവസാന നിമിഷങ്ങൾ ആയിരുന്നു അത് ആ യാത്ര ചെന്ന് എത്തിയത് എവിടേക്കാണ് എന്നു കൺകുളിർക്കെ കാണുക 1 മാൻ കൂട്ടങ്ങൾ 2 ഭീമൻ കാട്ടുപോത്തും 3 ജൂനിയർ ബോഗേശ്വര എന്ന കൊമ്പൻ 5 ഇന്ത്യൻ റോളർ കാഴ്ചയായി 6 ഗ്രീൻ ബീ ഈറ്റർ 7 മലയണ്ണാൻ 8 പിന്നെ ആ വലിയ കാഴ്ചയും 9 മ്ലാവും ,മാനും ,മയിലും ,പിന്നെ കമ്പിനിയുടെ സുന്ദരകാഴ്ചകയും വെള്ളിയാഴ്ച രാവിലെ 11 .05 am നമ്മുടെ MTI ചാനലിൽ കാണുവാൻ മറക്കരുതേ

https://youtube.com/

https://youtube.com/നമ്മുടെ ഒരു വീഡിയോ  വന്നിട്ടുണ്ടേ    എവിടെ പോകണം,എവിടെ പോകരുത് ഇതൊരു മുന്നറിയിപ്പാണ്   വീരഹൊസനഹള്ളിയ...
04/08/2023

https://youtube.com/

നമ്മുടെ ഒരു വീഡിയോ വന്നിട്ടുണ്ടേ എവിടെ പോകണം,എവിടെ പോകരുത് ഇതൊരു മുന്നറിയിപ്പാണ് വീരഹൊസനഹള്ളിയിൽ നിന്നും കാട്ടിലേക്ക് പോകുമ്പോൾ ഉള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു കൂടെ ഇന്ത്യൻ ഗ്രീൻ കമലിയോണും ,ആനക്കൂട്ടവും ,കാട്ടുപോത്തും ,മാനും പരുന്തും പിന്നെ കാടിന്റെ ഗർജ്ജനം കടുവയും എല്ലാമായിട്ടുള്ള കാഴ്ചകൾ മുഴുവനായി കാണുക MTI യുടെ പുതിയ വീഡിയോ കാണുവാൻ മറക്കരുതേ

https://youtube.com/

ബന്ദിപ്പൂർ കടുവയെ പേടിച്ചു കാട്ടാനക്കൂട്ടങ്ങൾ ഈ കാഴ്ചകൾക്ക് തുടർച്ച ഉണ്ടാകും ,കൺമുന്നിൽ നിറച്ചും ആനക്കൂട്ടങ്ങൾ കാണുവാൻസാ...
28/07/2023

ബന്ദിപ്പൂർ കടുവയെ പേടിച്ചു കാട്ടാനക്കൂട്ടങ്ങൾ ഈ കാഴ്ചകൾക്ക് തുടർച്ച ഉണ്ടാകും ,കൺമുന്നിൽ നിറച്ചും ആനക്കൂട്ടങ്ങൾ കാണുവാൻസാധ്യത നന്നേ കുറവുള്ള കരടികൂടങ്ങൾ ,ക്യാമറയ്ക്കു മുന്നിൽ മിന്നി മറഞ്ഞ വന്യജീവി കാഴ്ചകളുടെ വമ്പിച്ച ശേഖരം ഏതാണ് ഇന്നത്തെ ജെ എൽ ആർ സഫാരി 1 .മെയിൻ റോഡിൽ കാഴ്ചകളായ ആനക്കൂട്ടങ്ങളും അവയ്ക്കൊപ്പം കാട്ടുപോത്തുക്കളും 2 .കടുവയെ പേടിച്ചു കുട്ടിയാനയെ പുതച്ചുപിടിച്ചു വെള്ളം കുടിക്കാൻ എത്തിയ പിടിയാനകൾ 3 .തന്റെ ഇണയെ വളയ്ക്കുവാൻ പീലി വിടർത്തി ആടുന്ന ആണ്മയിൽ 4 .കുളക്കരയിൽ നീരാടുന്ന പലയിനം പക്ഷികൾ 5 .മരക്കൊമ്പിൽ മയിലുകൾ 6 .കടുന്നപോയ വഴികളിൽ പിടിയാനയുടെ സാന്നിധ്യം 7 .ക്യാമറയ്ക്കു മുന്നിൽ നിന്നും ഓടിമറഞ്ഞ കരടിയെ കാത്തിരുന്നപ്പോൾ കടുവയെ പേടിച്ചു എന്നപോൾ വന്ന മ്ലാവ് 8 .കാടു മറച്ചുവെച്ച ആ കരടിക്കു പകരം രണ്ടു കിടിലൻ കരടി കാഴ്ചത്തന്നു ബന്ദിപ്പൂർ കാടുകൾ 9. വഴിക്കു കുറുകെ നിന്ന് മണ്ണുവാരിയെറിഞ്ഞു കാട്ടാനക്കൂട്ടം 10 .ജെ ൽ ആർ താമസവും ,ഭക്ഷണവും ഉൾപ്പെടെ ഉള്ള വിവരങ്ങളും കാഴ്ചകളും ഈ കാഴ്ചകൾ കാണുവാൻ മറക്കരുതേ വെള്ളിയാഴ്ച 11 .05 നമ്മുടെ MTI ചാനലിൽ

കബനിയോടുള്ള എന്റെ മോഹം കാടു പോലെയാണ് കനവ് പോലെ കാടിനെ സ്നേഹിക്കുന്ന കാടൻ കാടു കയറുന്നു കിടിലൻകാഴ്ചകൾ കാത്തിരിക്കുന്നു ,ക...
08/07/2023

കബനിയോടുള്ള എന്റെ മോഹം
കാടു പോലെയാണ്
കനവ് പോലെ കാടിനെ സ്നേഹിക്കുന്ന
കാടൻ കാടു കയറുന്നു
കിടിലൻകാഴ്ചകൾ
കാത്തിരിക്കുന്നു ,
കാണുമല്ലോ വെള്ളിയാഴ്ച
MTI YouTube channel

അപകടം ഉണ്ടായിക്കഴിഞ്ഞു ഈ മിണ്ടാപ്രാണികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,അത് വരാതിരിക്കുവാൻ ശ്രമിക്കുക ,കണ്മുന്നിൽ കണ്ട ആ...
29/06/2023

അപകടം ഉണ്ടായിക്കഴിഞ്ഞു ഈ മിണ്ടാപ്രാണികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ,അത് വരാതിരിക്കുവാൻ ശ്രമിക്കുക ,കണ്മുന്നിൽ കണ്ട ആ കാഴ്ചയും ആനക്കൂട്ടങ്ങൾ നിറഞ്ഞ മുതുമല കാഴ്ചകളുമായി വെള്ളിയാഴ്ച 11 .05 നു MTI യുടെ പുതിയ വീഡിയോ വരുന്നുണ്ട് കാണുവാൻ മറക്കരുതേ.

29/04/2023
https://youtu.be/TKI3zUbluhsഓസ്‌കറിന്റെ നിറവിൽ നിൽക്കുന്ന മുദുമല ആന ക്യാമ്പിലേക്ക് ഈ രാജ്യത്തിൻറെ പ്രധാനമന്ത്രി എത്തുന്ന...
28/04/2023

https://youtu.be/TKI3zUbluhs

ഓസ്‌കറിന്റെ നിറവിൽ നിൽക്കുന്ന മുദുമല ആന ക്യാമ്പിലേക്ക് ഈ രാജ്യത്തിൻറെ പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടുമുൻപുള്ള നിമിഷങ്ങൾ പകർത്തി MTI .ബൊമ്മനും ,ബെല്ലിയും ,രഘുവും അമ്മുവിനയേയും തേടി പ്രധാനമന്ത്രി എത്തുന്നതിനു തൊട്ടു മുൻപുള്ള ആന ക്യാമ്പിലെ കാഴ്ചകൾ.
കണ്മുന്നിൽ നിന്ന ബൊമ്മനെയും ,രഘുവിനെയും പകർത്തുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇവർ ഓസ്‌കാറിന്‌ അരികിൽ ആണ് എന്നത് .ക്യാമ്പിലേക്ക് ചെന്ന് കയറുമ്പോൾ മുന്നിൽ രഘു തലകുലുക്കി അമ്മുവിന് നേരെ പാഞ്ഞടുത്തു .അമ്മു വിരണ്ടു ഒരു ഓട്ടം ആയിരുന്നു ,കുട്ടിയാനകൾ എങ്കിലും രണ്ടിന്റെയും വരവുകണ്ടു മുന്നിൽ നിന്ന വനിതാ ഓഫീസർ കണ്ടം വഴി പായുമ്പോൾ ചിരിയടക്കി അത് പകർത്തി .ഈ സമയത്തു അമ്മുവിനെ പാപ്പാന്മാർ പിടിച്ചു ഒതുക്കിയിരുന്നു .ക്യാമ്പിലെ പുതിയവിശേഷങ്ങളും .പുതുമുഖങ്ങളും ,കൊല കൊമ്പന്മാരുമെല്ലാം കാഴ്ചകളാകുന്നു

ഓസ്ക്കാർ നേടിയ ഡോക്യുമെന്ററി ഹ്രസ്വചിത്ര മായാ ‘ ദ എലഫന്റ് വിസ്പറേഴ്‌സ്’ എന്ന ചിത്രത്തിലെ നായകന്മാരും നായികമാരും ആണ് നമുക്ക് മുന്നിൽ ഉള്ളത് . കൂടെ ആന ക്യാമ്പിലെ വിശേഷങ്ങളും

കാണുവാൻ മറക്കരുത്

https://youtu.be/TKI3zUbluhs

ഓസ്‌കറിന്റെ നിറവിൽ നിൽക്കുന്ന മുദുമല ആന ക്യാമ്പിലേക്ക് ഈ രാജ്യത്തിൻറെ പ്രധാനമന്ത്രി എത്തുന്നതിനു .....

https://youtu.be/XCd9kXZMfTcവേനലിലും,ഉണങ്ങിവരണ്ടിട്ടും  ആഢ്യത്വം വിടാതെ നഗർഹൊളെ വനപ്രദേശം ,MTI യെ ഒരിക്കലും നിരാശപെടുത്ത...
21/04/2023

https://youtu.be/XCd9kXZMfTc

വേനലിലും,ഉണങ്ങിവരണ്ടിട്ടും ആഢ്യത്വം വിടാതെ നഗർഹൊളെ വനപ്രദേശം ,MTI യെ ഒരിക്കലും നിരാശപെടുത്ത നമ്മുടെ സ്വന്തം ദമ്മനക്കട്ടയിലെ കബിനി എന്ന സുന്ദരി തുറന്നുവച്ച പുസ്തകംപോലെ നമുക്ക് മുന്നിൽ.വനസഞ്ചാരിയുടെ എന്നത്തേയും ആവേശമായ കിടിലൻ കാഴ്ചകൾ . കാടുകേറിചെല്ലുന്നവരുടെ മുന്നിലേക്ക് കാടിറങ്ങിവരുന്ന മഞ്ഞയിൽ കറുത്ത വരകൾ ഉളള ആ വലിയ കാഴ്ച ഉൾപ്പെടെ നിരവധി കാഴ്ചകളുമായി വീണ്ടും എത്തുമ്പോൾ ഈ കാഴ്ചകളിൽ താല്പര്യം ഉള്ളവർ മുഴുവൻ കാണുവാൻ ശ്രമിക്കുക

പുതിയ സമയം .വെള്ളിയാഴ്ച 11 .05 Am നു കാണുവാൻ മറക്കരുതേ

https://youtu.be/XCd9kXZMfTc

േനലിലും,ഉണങ്ങിവരണ്ടി ട്ടും ആഢ്യത്വം വിടാതെ നഗർഹൊളെ വനപ്രദേശം ,MTI യെ ഒരിക്കലും നിരാശപെടുത്ത നമ്മുടെ സ...

Address

Webnest, Temple Road Kottayam
Kottayam
686001

Telephone

+919747320851

Website

Alerts

Be the first to know and let us send you an email when Kottayam Achayans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Share

Category


Other Travel Companies in Kottayam

Show All