14/08/2016
ഗവിയേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
അപ്പോ ആദ്യമേ പറയുന്നു....
പത്തനംതിട്ട ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ്
ഗവി. ഗവിയുടെ ഗ്രാമീണ ഭംഗിയാണ്
സഞ്ചാരികള്‍ക്കിടയില്‍ ഗവിയെ
പ്രിയപ്പെട്ടതാക്കിയത്. ഗ്രാമീണ ഭംഗികൂടാതെ
ഗവിയിലെ വന്യജീവി സങ്കേതവും സഞ്ചാരികളെ
ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നുണ്ട്. പെരിയാര്‍
കടുവാ സങ്കേതത്തിന്റെ ഭാഗമാണ് ഈ ടൂറിസ്റ്റ്
കേന്ദ്രം.
ഗവിയിൽ വരുന്ന പ്രീയ സഞ്ചാരികൾക്കു വേണ്ടി... !!
രണ്ടു രീതിയിൽ ഗവിയിലോട്ട് പ്രവേശനം
അനുവദനീയമാണ്.
Route 1:
പത്തനംതിട്ട ജില്ലയിലേ സീതത്തോട്
ഗ്രാമപഞ്ചായത്തിലെ ആങ്ങമുഴി
ഫോറസ്റ്റ് ഓഫിസിൽ നിന്നും വാഹനത്തിനും
നമ്മൾക്കും Pass എടുത്ത് വാഹനവുമായി നമ്മുക്ക്
യാത്ര തിരിക്കാവുന്നതാണ്. ഏകദേശം പ്രവർത്തി
ദിവസങ്ങളും
10 വാഹനങ്ങളും. ശനി ഞായർ ദിവസങ്ങളിൽ 30
വാഹനങ്ങളും കയറ്റി വിടും. കഴിവതും
വരുവാണെങ്കിൽ Specal days ഒഴിവാക്കി വരുവ. അത്
ആവുമ്പോൾ തിരക്ക് കുറവ് ആയിരിക്കും.
Special days ൽ 35 വരെ വാഹനങ്ങൾ ഒക്കെ കടത്തി
വിടാറുണ്ട്. ദീർഘദൂര യാത്രകൾ ചെയ്തു വരുന്ന
സഞ്ചാരികൾ ആണ്ങ്കിൽ entry time കഴിഞ്ഞാലും
ഫോറസ്റ്റ് ഓഫീസേർസും മായി ഒന്നു സംസാരിചാൽ
അവർ തീർച്ചയായും കടത്തി വിടുന്നതാണ്.
ആങ്ങമൂഴിയിൽ നിന്നും ഗവിയിലോട്ട് ഏകദേശം 60
KM ഉണ്ട്.
Angamoozhy/ Moozhiyar /Kakki Reservior /Anothode Dam /
Pamba Reservior / Kochu Pamba / GAVI /Pachakanam /
Periyar Tiger reserve/Kozhikanum/Vallakadav/ Vandiperyar.
ഇതാണ് കടന്നു പോകുന്ന സ്ഥലങ്ങൾ. ശരിക്കും ഇതൊരു
one way tracking System ആണ്.
ശബരിമല റേഞ്ചിൽ വരുന്ന വനത്തിലൂടെ ആണ് മുഴവൻ
യാത്രയും.
ആന, കാട്ടുപോത്ത്, മാൻ ,കേഴ ,പുലി ,കടുവ ,മല
അണ്ണാൻ ഇവയെക്കെ ഏതു നിമിഷവും നമ്മുക്ക്
മുന്നിൽപ്പെടാം.
ഇതേ റൂട്ടിൽ തന്നെയാണ് പൊന്നമ്പലമേട്അവിടൊരു
വാച്ച് ടവർ ഒക്കെയുണ്ട്. എന്നാൽ ഇപ്പോൾ
അങ്ങോട്ടുള്ള അനുവാദം ലഭിക്കുകയില്ല
Route2:
NH 220 യിൽ നിന്നും ഗവി വരെ വരാവുന്നതാണ്.
കുമിളി വണ്ടിപെരിയാർ റൂട്ടിൽ നിന്നും വളക്കടവ്
വഴി
ഗവിയിലോട്ട് കയറാം.
എന്നാൽ ഇപ്പോൾ പുതിയ നിയമപ്രകാരം സ്വകാര്യ
വാഹനങ്ങൾ വള്ളക്കടവ് വച്ചിട്ട് ,ഗവി eco
ടൂറിസത്തിന്റ വകയായി ഉള്ള ചെറിയബസുകൾ
മാത്രമേ കയറ്റി വിടു.
Per head ഏകദേശം 300 രൂപയാണ് ഈട്ക്കുന്നത്.
നമ്മുടെ സ്വന്തം വാഹനവുമായി പോകണമെങ്കിൽ
അദ്യ റൂട്ട് തന്നെ ഉപയോഗിക്കണം.ഗവിയിലോടുള്ള
ഒരു യാത്രയുടെ അനുഭൂതി ലഭിക്കണമെങ്കിൽ
അതു തന്നെ ആയിരിക്കും ഏറ്റവും മികിച്ചത്.
സ്വന്തം വാഹനം ഇല്ലാത്തവർക്ക് നമ്മുടെ സ്വന്തം
വാഹനമായ ആനവണ്ടി (KSRTC) ലഭ്യമാണ്.
പത്തനംതിട്ട ഡിപ്പോയിൽ നിന്നും ഏകദേശം
രാവിലെ
6 മണിക്ക് ഒരു ബസുണ്ട്.
കുമളിയിൽ നിന്നും ഏകദേശം ഇതേ സമയത്ത് ഗവി
വഴി പത്തനംതിട്ടക്ക് ആനവണ്ടിയുണ്ട്.
അന്വേഷണങ്ങൾക്ക്
KSRTC Pathanumthitta:0468 2222366
KSRTC Kumily:04869 224242
പ്രത്യേകം ശ്രദധിക്കേണ്ടവ:
ബൈക്കുകൾ അനുവദനീയമല്ല
ചെറുകാറുകൾ പോവും ചിലയിടങ്ങളിൽ കുറച്ച്
ദുഷ്ക്കരം.
മഴക്കാലങ്ങളിൽ ആണ് പോകുന്നതങ്കിൽ പോകുന്ന
വഴിയിൽ മുഴുവൻ കോട നിറഞ്ഞ്
റോഡിൽ ഒരു ആന നിന്നപ്പോലും കാണാൻ പറ്റാത്ത
അവസ്ഥയും ഗവി റൂട്ടിൽ ഉണ്ടായിട്ടുണ്ട്.
രാവിലെ 7നും 12 നും ഇടയിൽ മാത്രമേ entry Pass
കൊടുക്കു.എന്ന് വച്ച് 12നു വരാൻ ഇരുന്നാൽ പണി
കിട്ടും. ചില Special day യിൽ 9 ആവുമ്പോൾ തന്നെ
35 വാഹനങ്ങൾ വരെ കടത്തിവിട്ട് entry close
ചെയ്തിട്ടുണ്ട്.
ആങ്ങമുഴിയിൽ നിന്നു കയറുമ്പോൾ തന്നെ
അത്യവശ്യം
വിശപ്പിനുള്ള ആയുധങ്ങൾ കരുതുവ.
ആകെ ഉച്ചയൂണ് ലഭിക്കുന്നത് ഗവി ആക്കുന്നതിനു
തൊട്ട് മുമ്പള്ള ഒരു ചെറിയ ഹോട്ടലിലും നിന്നാണ്.
നമ്മൾ എവിടെ ഏകദേശം 2.30 pm മുന്നേ ചെന്നാൽ
കിട്ടും.എല്ലയിടത്തും കയറി ഇറങ്ങി
കണ്ടുവരുമ്പോളേത്തേക്ക് അത് നഷ്ടമാകും. അപ്പോ
അതു ജാഗ്രതയേ .
Importance ALERT :നമ്മുടെ കാറിലുള്ള പ്ലാസ്റ്റിക്ക്
സാധനങ്ങൾ എങ്ങും ഇടാതെ വണ്ടിയിൽ തന്നെ
സൂക്ഷിക്കുക. കാട് നമ്മുടെ ആവാസമല്ല.
നമ്മൾ അവിടെ അതിഥി മാത്രമാണ്.
താമസ സൗകര്യങ്ങൾ :
KSEB Guest house ആണ്(എന്നാൽ ഒരു നിബന്ധനയുണ്ട്
kseb യിൽ ജോലി ചെയ്യുന്ന ആര് എങ്കിലും ഒരാൾ
നമ്മെ Refer ചെയ്യണം)
ഏകദേശം ഒരാൾക്ക് 450 രുപയാണ്.
അതും Trivandrum kseb യിൽ വിളിച്ച് ബുക്ക്
ചെയ്യണം.
Contact നമ്പർ ഇവിടെ ചേർക്കുന്നു.
IB booking KSEB Contact number
0471 2514518
Credits-Nammude Pathanamthitta