30/09/2022
ഒക്ടോബര്‍ 2ന് ലഹരിക്കെതിരായി ജനകീയ ക്യാമ്പയിന് നമുക്ക് അണിചേരാം. നവംബര്‍ 1 വരെ നീളുന്ന ആദ്യഘട്ട അനുഭവം വിലയിരുത്തി ലഹരിക്കെതിരായ തുടര്‍ പോരാട്ടം ശക്തമാക്കാം.
സ്കൂളുകളില്‍ ബോധവല്‍ക്കരണം ശക്തമാക്കും. ലഹരി വിരുദ്ധ ക്യാമ്പയിൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലുണ്ട്. അതിഥി തൊഴിലാളികള്‍ക്കിടയില്‍ അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നടത്തും.
എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളായ പോലീസ്, എക്സൈസ്, നാര്‍ക്കോട്ടിക് സെല്‍ തുടങ്ങിയവ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. കനത്ത ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കൂടുതല്‍ കര്‍ക്കശമാക്കി. ഡി- അഡിക് ഷന് സെന്ററുകള്‍ വ്യാപിപ്പിക്കും. ലഹരി ഉപയോഗം പൂര്‍ണമായി നേരിടാൻ നാടൊന്നാകെയുള്ള ഇടപെടല്‍ ആവശ്യമാണ്.
റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ ഏതെല്ലാം കൂട്ടായ്മകള്‍ ഉണ്ടോ അവയൊക്കെ ഇതിന്റെ ഭാഗമാകണം.
സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, വാര്‍ഡ്, സ്കൂള്‍തല സമിതികള്‍ രൂപീകരിച്ചുകഴിഞ്ഞു.
നാടിന്റെയും കുഞ്ഞുങ്ങളുടെയും ഭാവി സുരക്ഷിതമാക്കാൻ ഒരു ഭേദചിന്തയുമില്ലാതെ എല്ലാവരും ഒരുമിക്കണം. എതെങ്കിലും കുട്ടി ലഹരിക്ക് അടിപ്പെട്ടു എന്ന് കണ്ടാൽ മറച്ചു വയ്ക്കാതെ ബന്ധപ്പെട്ടവരെ അറിയിക്കണം. ഇരയായ കുട്ടികളെ ആത്മാഭിമാനത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കണം. വിദ്യാർത്ഥി-യുവജന സംഘടനകളെ ലഹരി വിരുദ്ധ പോരാട്ടത്തിൽ നല്ലരീതിയിൽ ഭാഗഭാക്കാകണം.
നമുക്ക് ഒരുമിച്ച് പോരാടാം, നാടിന്റെ ഭാവിക്കായി. ലഹരിയുടെ അടിമകളെയല്ല, മികച്ച ജീവിതത്തിന്റെ ഉടമകളെയാണ് നാടിനാവശ്യം.