
05/01/2025
നാലാം ക്ലാസ്സ് ബാച്ചിന്റെ ഒരു കൂടിച്ചേരൽ,
അതും നാല്പത് വർഷങ്ങൾക്ക് ശേഷം...
പഴയ അധ്യാപകർക്ക് മുന്നിൽ വീണ്ടും അവർ എൽപി വിദ്യാർഥികളായി.
പ്രാർത്ഥന, ഹാജർ വിളി... അങ്ങനെ പുനരാവിഷ്കരിച്ച പഴയ ക്ലാസ്സ് മുറിയിൽ പിന്നെ പഴയ ഓർമകളുടെ വേലിയേറ്റം...
അനുഭവങ്ങൾ... അനുസ്മരണങ്ങൾ... കണ്ണീരോർമ്മകൾ...
പിന്നെ ആട്ടവും പാട്ടുമായി പുഞ്ചിരികൾ പൊട്ടിച്ചിരികളായ അവിസ്മരണ മുഹൂർത്തങ്ങൾ...
ഒപ്പം ഗോകുൽരാജിന്റെ സംഗീത വിരുന്നും ചേർന്നപ്പോൾ ഐലൻഡ് റിവർ ക്രൂയ്‌സിലെ ‘ഓർമ്മവഞ്ചി’ യുടെ കൂടിച്ചേരലിന് എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ശുഭപര്യവസാനം🥰🥰🥰