Anuraj AB Positive INDIA

  • Home
  • Anuraj AB Positive INDIA

Anuraj  AB Positive  INDIA രക്ത ദാനവും മറ്റു പൊതുജന കാര്യങ്ങളും

വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷൻസംശയങ്ങളും ഉത്തരങ്ങളും
02/06/2021

വിദേശത്ത് പോകുന്നവർക്കുള്ള വാക്സിനേഷൻ
സംശയങ്ങളും ഉത്തരങ്ങളും



വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യംമാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനംകോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്...
05/04/2021

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം

മാസ്‌ക് നല്‍കുന്ന സുരക്ഷ പരമപ്രധാനം

കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം ശ്രദ്ധാപൂര്‍വം വിനിയോഗിക്കേണ്ടതാണ്. അതോടൊപ്പം പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരേണ്ടതാണ്. വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ വ്യാപനത്തോത് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. എല്ലാവരും സ്വന്തം ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും നോക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

🗳️ വോട്ടെടുപ്പ് സമാധാനപരമായിരിക്കാൻ നാമോരുരുത്തരും ശ്രദ്ധിക്കുക.

🗳️ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ മറക്കരുത്.

🗳️ വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.

🗳️ പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക

🗳️ സമ്മതിദായകർ ഒഴികെ നിയമാനുസൃതമായ പാസില്ലാത്ത ആരും ബൂത്തുകളിൽ പ്രവേശിക്കാൻ പാടില്ല.

🗳️ ബൂത്തുകൾക്ക് സമീപം തെരെഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കര്ഷിച്ചിരിക്കുന്ന പരിധിയിൽ ആൾക്കൂട്ടം ഒഴിവാക്കണം.

🗳️ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകൾ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം.

🗳️ കുട്ടികളെ ബൂത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.

🗳️ പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം.

🗳️ വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ മടങ്ങിപ്പോകുക.





ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

· കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.

· രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.

· പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

· ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.

· പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.

· ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

· എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

· തെര്‍മ്മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.

· കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.

· പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.

· മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

· വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

· പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

· അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

· തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.

· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്.

22/03/2021
15/03/2021

2021 മാർച്ച്‌ 15 വയനാട് വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷിച്ചു.

ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും കല്‍പറ്റ ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഏത് സമയവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡരികിലുണ്ടായിരുന്ന പോസ്റ്റും തകര്‍ത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.

15/03/2021
പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു.105 വയസ്സായിരുന്നു.2017ൽ  രാജ്യം പത്മശ്രീ നൽകി  ആദരിച്...
15/03/2021

പ്രശസ്ത കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അരങ്ങൊഴിഞ്ഞു.105 വയസ്സായിരുന്നു.
2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

*ഗിന്നസ് രക്തദാന ക്യാമ്പ്**23 മാർച്ച് 2021**മെഡിക്കൽ കോളേജ്, തിരുവനന്തപുരം* പ്രിയപ്പെട്ടവരെ, രാജ്യത്തിൻറെ 28 സംസ്ഥാനങ്ങള...
15/03/2021

*ഗിന്നസ് രക്തദാന ക്യാമ്പ്*
*23 മാർച്ച് 2021*
*മെഡിക്കൽ കോളേജ്, തിരുവനന്തപുരം*

പ്രിയപ്പെട്ടവരെ,
രാജ്യത്തിൻറെ 28 സംസ്ഥാനങ്ങളിൽ, 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, 1500 പ്രാദേശിക സ്ഥലങ്ങളിൽ, ഒന്നര ലക്ഷത്തോളം രക്തദാതാക്കൾ രക്തദാനം നടത്തുന്ന ഗിന്നസ് രക്തദാന ക്യാമ്പയിനിന്റെ ഭാഗമായി National Integrated Forum of Artists & Activists (NIFAA) യുടെ കീഴിൽ Red Is Blood Kerala (RIBK) തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഗിന്നസ് രക്തദാന ക്യാമ്പ് 23 മാർച്ച് 2021 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് നടത്തപ്പെടുന്നു.
ഈ മഹാ ഉദ്യമത്തിൽ രക്തദാനം ചെയ്ത് പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ:
9447325347, 7034172557







#സ്ത്രീജ്വാല

SBI അറിയിപ്പ്
24/12/2020

SBI അറിയിപ്പ്

വൈറൽ  വീഡിയോ - കുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ പോ...
22/12/2020

വൈറൽ വീഡിയോ - കുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ പോലീസ് കണ്ടെത്തി.

ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു. അതേത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിച്ചു.
തുടർന്ന് ആറ്റിങ്ങൽ Dy SP ക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു.

ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

20/12/2020

2020 ഡിസംബർ 21& 22 തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ ആശുപത്രികളിൽ രക്ത ദാനം ചെയ്യാൻ സാധിക്കുന്ന A+ve.. B+ve... O+ve.. രക്‌ത ദാതാക്കൾ റിപ്ലൈ plzz... 25+ ഡോണർ വേണം... അർജെന്റ്..9447325347

Send a message to learn more.

*2020 ഡിസംബർ 15 പാ​ച​ക​വാ​ത​ക​ത്തി​ന് (എ​ൽ​പി​ജി) വി​ല വ​ർ​ധി​ച്ചു.* ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക​ത്തി​ന് 50 രൂ​പ കൂ​ടി 701 ര...
15/12/2020

*2020 ഡിസംബർ 15 പാ​ച​ക​വാ​ത​ക​ത്തി​ന് (എ​ൽ​പി​ജി) വി​ല വ​ർ​ധി​ച്ചു.*

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക​ത്തി​ന് 50 രൂ​പ കൂ​ടി 701 രൂ​പ​യാ​യി. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 37 രൂ​പ കൂ​ടി. നി​ല​വി​ൽ 1,330 രൂ​പ​യാ​ണ് വി​ല.

*വാര്‍ത്താക്കുറിപ്പ്(2)ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്,തിരുവനന്തപുരം14 ഡിസംബര്‍ 2020*ജനവിധി 16 ഡിസംബര്‍ അറിയാം; വോട്ടെണ്ണല്‍...
14/12/2020

*വാര്‍ത്താക്കുറിപ്പ്(2)
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്,
തിരുവനന്തപുരം
14 ഡിസംബര്‍ 2020

*ജനവിധി 16 ഡിസംബര്‍ അറിയാം; വോട്ടെണ്ണല്‍ 16 കേന്ദ്രങ്ങളില്‍*

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16 ഡിസംബര്‍. 16 കേന്ദ്രങ്ങളിലായാണു ജില്ലയിലെ വോട്ടെണ്ണല്‍ നടക്കുക. എല്ലാ കേന്ദ്രങ്ങളിലും രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് അടിസ്ഥാനത്തിലാകും നടക്കുക. പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത് പാറശാല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അതിയന്നൂര്‍ ബ്ലോക്കിന്റേത് നെല്ലിമൂട് ന്യൂ എച്ച്.എസ്.എസിലും പോത്തന്‍കോട് ബ്ലോക്കിന്റേത് കഴക്കൂട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

മാറനല്ലൂര്‍ ഡി.വി.എം.എന്‍.എന്‍.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നേമം ബ്ലോക്കിന്റെ വോട്ടെണ്ണല്‍. വെള്ളനാട് ബ്ലോക്കിലെ വോട്ടെണ്ണല്‍ വെള്ളനാട് ജി. കാര്‍ത്തികേയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വര്‍ക്കല ബ്ലോക്കിലേത് വര്‍ക്കല ശിവഗിരി എസ്.എന്‍. കോളജിലും ചിറയിന്‍കീഴ് ബ്ലോക്കിന്റേത് ആറ്റിങ്ങല്‍ ഗവണ്‍മെന്റ മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടക്കും.

കിളിമാനൂര്‍ എച്ച്.എസ്.എസില്‍ കിളിമാനൂര്‍ ബ്ലോക്ക് പരിധിയിലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടെണ്ണല്‍ നടക്കും. വാമനപുരം ബ്ലോക്കിലെ വോട്ടെണ്ണല്‍ വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നെടുമങ്ങാട് ബ്ലോക്കിലേത് നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണു നിശ്ചയിച്ചിട്ടുള്ളത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ ഡിവിഷനുകളുടേയും വോട്ടെണ്ണല്‍ നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ സര്‍വോദയ വിദ്യാലയ ഐ.സി.എസ്.ഇ സ്‌കൂളില്‍ നടക്കും. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫിസിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലേത് നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലേത് ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓഫിസിലും നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലേത് മഞ്ച ബി.എച്ച്.എസിലും നടക്കും.

*വോട്ടെണ്ണല്‍ വാര്‍ഡ് ക്രമത്തില്‍; ആദ്യം പോസ്റ്റല്‍ വോട്ട്*

ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാകും വോട്ടെണ്ണല്‍ നടക്കുക. ആദ്യം സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റും തപാല്‍ വോട്ടുകളുമാണ് എണ്ണുന്നത്.പരമാവധി എട്ടു പോളിങ് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് എല്ലാ കേന്ദ്രങ്ങളിലും കൗണ്ടിങ് ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൗണ്ടിങ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും ഓരോ തവണയും സ്‌ട്രോങ് റൂമില്‍നിന്ന് കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.

ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ ടേബിളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുണ്ടാകും. കോര്‍പ്പറേഷനിലും മുനിസിപ്പാലിറ്റിയിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറേയും ഒരു കൗണ്ടിങ് അസിസ്റ്റന്റിനേയുമാണു നിയമിച്ചിട്ടുള്ളത്. ടാബുലേഷന്‍, പാക്കിങ് എന്നിവയ്ക്കും പ്രത്യേകം ജിവനക്കാരെ വിന്യസിച്ചിട്ടുണ്ട്.

*കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധം: കളക്ടര്‍*

വോട്ടെണ്ണല്‍ നടപടികളില്‍ കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. വിജയിക്കുന്ന സ്ഥാനാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ക്കും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കാനും കളക്ടര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണലിനു മുന്നോടിയായി ജില്ലയിലെ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഇന്ന് (15 ഡിസംബര്‍) അണുവിമുക്തമാക്കും. കൗണ്ടിങ് ഓഫിസര്‍മാര്‍ നിര്‍ബന്ധമായും കൈയുറ, മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം. സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം. വോട്ടെണ്ണല്‍ ഹാളിന് അകത്തും പുറത്തും ആള്‍ക്കൂട്ടം പാടില്ലെന്നും കളക്ടര്‍ പറഞ്ഞു.

*വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ മൂന്നുപേര്‍ മാത്രം*

**കൗണ്ടിംഗ് പാസ് നിര്‍ബന്ധം
**മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്ത്

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ക്ക് കൗണ്ടിംഗ് പാസ് നിര്‍ബന്ധമെന്ന് ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്ഥാനാര്‍ത്ഥി, ചീഫ് ഇലക്ഷന്‍ ഏജന്റ്, കൗണ്ടിംഗ് ഏജന്റ് എന്നിവര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ നടക്കുന്നിടത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൂടി പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഒരു കാരണവശാലും വോട്ടെണ്ണല്‍ നടക്കുന്നിടത്ത് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയും ബന്ധപ്പെട്ടവരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രദ്ധിക്കണം. മാസ്‌ക്, കയ്യുറ തുടങ്ങിയവ കരുതണം. ജയിച്ച സ്ഥാനാര്‍ത്ഥികള്‍ നടത്തുന്ന ആഹ്ലാദ പ്രകടനത്തിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും പൊതുനന്മയെക്കരുതി എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. എ.ഡി.എം വി.ആര്‍ വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

*തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയില്‍ വിതരണം ചെയ്തത് സ്‌പെഷ്യല്‍ ബാലറ്റ് ഉള്‍പ്പടെ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍*

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്‌പെഷ്യല്‍ ബാലറ്റ് ഉള്‍പ്പടെ 28,643 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തതായി കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇതില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കായി 15,570 പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് പോസിറ്റീവ്, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കായി സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, തപാല്‍ മുഖേന 6,576 ബാലറ്റുകളാണ് വിതരണം ചെയ്തത്.

നാലു മുനിസിപ്പാലിറ്റികളിലായി 1,492 പോസ്റ്റല്‍ ബാലറ്റുകളും 683 സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 2,175 പോസ്റ്റല്‍ ബാലറ്റുകള്‍ നല്‍കി. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പറേഷനില്‍ 2,601 പോസ്റ്റല്‍ ബാലറ്റുകളും 1,721 സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റുകളും ഉള്‍പ്പെടെ 4,322 പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചിട്ടുണ്ട്.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ 7 വരെ ജില്ലയില്‍ 135 ടീമുകളായി സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ മുഖേന 5,900 ബാലറ്റുകളും പോസ്റ്റല്‍ മുഖാന്തിരം 3,080 ബാലറ്റുകളും അയച്ചു. കോവിഡ് പോസിറ്റീവായ 45 പേര്‍ ഉള്‍പ്പടെ 146 സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ ജില്ലയില്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.

*നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ജനുവരി 20ന്*

**വോട്ടര്‍പട്ടിക; സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരുകള്‍
**ഡിസംബര്‍ 31 വരെ പേരുചേര്‍ക്കാം

വോട്ടവകാശമുള്ള ആരും വോട്ടര്‍പട്ടികയില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ തിരുവനന്തപുരം ജില്ലയില്‍ സമഗ്രമായ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ഡിസംബര്‍ 31 വരെയാകും ക്യാമ്പയിന്‍. അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക 2021 ജനുവരി 20ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ പട്ടികയില്‍ പേരുചേര്‍ക്കാന്‍ അവസരമുണ്ട്.

ഇന്റര്‍നെറ്റ് സേവനത്തില്‍ ബുദ്ധിമുട്ട് നേരിടുന്ന ഗ്രാമീണ മേഖലകളില്‍ രാഷ്ട്രീ കക്ഷികള്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തിൽ ആത്മാര്‍ത്ഥതയോടെ ശ്രമിക്കണമെന്ന് ഇലക്ടറല്‍ റോള്‍ നിരീക്ഷക ശര്‍മിള മേരി ജോസഫ് പറഞ്ഞു. ഇതുസംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം നടത്തുന്നതിന് ദൃശ്യ-ശ്രവ്യ-സാമൂഹ്യ മാധ്യമങ്ങളും ഉപയോഗപ്പെടുത്തണം.

വോട്ടര്‍ പട്ടിക സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുന്നതിനായി 1950, 0471-2731122 എന്നീ നമ്പരുകളും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഇതുവരെയും വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തവര്‍ ഡിസംബര്‍ 31 നുള്ളില്‍ പേരു ചേര്‍ക്കണമെന്നും എല്ലാവരും ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധ നല്‍കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

എ.ഡി.എം വി.ആര്‍ വിനോദ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.

*പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു.*തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കൃഷി വക...
13/12/2020

*പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു.*

തിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു ഇദ്ദേഹം. കേരള കാര്‍ഷിക നയരൂപീകരണം സമിതി അംഗമായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവാണ് ഇദ്ദേഹം. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിരുന്നു. ആറ്റിങ്ങല്‍ സ്വദേശിയായ ഹേലി,1989 ല്‍ കൃഷി വകുപ്പ് ഡയറക്ടറായി വിരമിക്കുകയുണ്ടായി. കേരള കാര്‍ഷികന്‍ മാസികയുടെ ആദ്യകാല പത്രാധിപരില്‍ ഒരാളാണ്.

ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്‌പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിരുന്നു.

_*⚫പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ അന്തരിച്ചു*_കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച ...
12/12/2020

_*⚫പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ അന്തരിച്ചു*_

കോഴിക്കോട്∙ തൃക്കോട്ടൂർ ദേശത്തെ നാട്ടുമനുഷ്യരുടെ ചൂരും ചൂടും കഥകളിൽ നിറച്ച യു.എ. ഖാദർ (85) ഓർമയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ചിത്രകാരന്‍, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന ആരോഗ്യവകുപ്പു ജീവനക്കാരനുമായിരുന്നു. നോവലുകളും കഥകളുമടക്കം എഴുപതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകളുൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.

1935 നവംബർ 16ന് ബർമയിലെ (മ്യാൻമർ) മോൺ സ്റ്റേറ്റിൽ ബില്ലിൻ എന്ന ഗ്രാമത്തിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടിയുടെയും ബർമക്കാരിയായ മാമൈദിയുടെയും മകനായാണ് ജനിച്ചത്. ഖാദർ ജനിച്ച് മൂന്നാംദിവസം അമ്മ മരിച്ചു. ഏഴാമത്തെ വയസ്സിൽ പിതാവിനൊപ്പം കൊയിലാണ്ടിയിലെത്തി.

കൊയിലാണ്ടി ഗവ. ഹൈസ്കൂളിൽനിന്ന് പത്താം ക്ലാസ് പാസായ ശേഷം മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആർട്സിൽ ചേർന്നു പഠിച്ചെങ്കിലും ബിരുദപഠനം പൂർത്തിയാക്കിയില്ല. സ്കൂൾ പഠനകാലത്തുതന്നെ സി.എച്ച്. മുഹമ്മദ്കോയയുടെ പ്രോൽസാഹനത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാലപംക്തിയിൽ എഴുതിത്തുടങ്ങി. 1952ൽ ‘കണ്ണുനീർ കലർന്ന പുഞ്ചിരി’ എന്ന ചെറുകഥ പ്രസിദ്ധീകരിച്ചു. 1957ൽ പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പല നാടുകളിൽ പല ജോലികൾ ചെയ്ത് തിരികെയെത്തി 1964–ൽ സർക്കാർ സർവീസിൽ ചേർന്നു. ആരോഗ്യവകുപ്പിലായിരിക്കെ ഡെപ്യൂട്ടേഷനിൽ 5 വർഷം കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. 1990ൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ അഡ്മിനിസിട്രേഷൻ വിഭാഗത്തിൽനിന്ന് വിരമിച്ചു.

കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ ഭാരവാഹിയായിരുന്നു. പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റായും പ്രവർത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സമിതിയിൽ നാലു തവണ അംഗമായി.

1984ൽ ‘തൃക്കോട്ടൂർ പെരുമ’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2009ൽ ‘തൃക്കോട്ടൂർ നോവെല്ലകൾ’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. അബുദാബി ശക്തി പുരസ്കാരം, എസ്.കെ. പൊറ്റെക്കാട് പുരസ്കാരം, മലയാറ്റൂർ പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തി. അഘോരശിവം, നേടിയ കഥപോലെ ജീവിതം, ഒരുപിടി വറ്റ്, വായേ പാതാളം, മേശവിളക്ക്, കലശം, ഒരു പടകാളിപ്പെണ്ണിന്റെ ചരിതം, ഖുറൈശിക്കൂട്ടം, ഓർമകളുടെ പഗോഡ (യാത്രാവിവരണം),കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും തുടങ്ങിയവയാണു മുഖ്യകൃതികൾ. ആത്മകഥാംശമുള്ള കുറിപ്പുകളുടെ സമാഹാരമാണ് ‘ഖാദർ എന്നാൽ’.
കോഴിക്കോട് പൊക്കുന്ന് ഗുരുവായൂരപ്പൻ കോളജിനു സമീപം ‘അക്ഷര’ത്തിലായിരുന്നു താമസം. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലേഖ. മരുമക്കൾ: കെ.സലാം (ബേബി കെയർ), സഗീർ അബ്ദുല്ല (ദുബായ്), സുബൈദ, ഷെരീഫ, റാഹില. സംസ്കാരം ഞായറാഴ്ച നടക്കും.

12/12/2020

സാമ്പിൾ പരീക്ഷണം വിജയിച്ചു വിതരണത്തിന് എത്തിക്കുന്ന കോവിഡ് വാക്സിൻ കേരളത്തിൽ പൂർണമായും സൗജന്യമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ
🥰🥰🥰

12/12/2020

സാമ്പിൾ പരീക്ഷണം വിജയിച്ചു വിതരണത്തിന് എത്തിക്കുന്ന കോവിഡ് വാക്സിൻ കേരളത്തിൽ പൂർണമായും സൗജന്യമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ
🥰🥰🥰

06347 തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് 2020 ഡിസംബർ  16 മുതൽ
10/12/2020

06347 തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് 2020 ഡിസംബർ 16 മുതൽ

10/12/2020

കർഷകർ എന്തിനാ സമരം ചെയ്യുന്നത്???

10/12/2020

സംസ്ഥാനത്തെ സ്കൂളുകൾ എന്ന് തുറക്കണമെന്ന്‌ തീരുമാനിക്കാൻ 17 ന് മുഖ്യമന്ത്രി യോഗം വിളിച്ചു.

09/12/2020

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരം പുനർനിർണയിച്ചു. നേപ്പാളും ചൈനയും നടത്തിയ സംയുക്തമായ സർവ്വേയിൽ 8848.86 മീറ്റർ ഉയരമാണ് കൊടുമുടിക്ക് ഉള്ളതെന്ന് കണ്ടെത്തി...നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 1954ൽ സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയതിനേക്കാൾ 86 സെന്റീമീറ്റർ കൂടുതലാണ് പുതിയ ഉയരം. 2018 ഉണ്ടായ ശക്തമായ ഭൂചലനം ഉൾപ്പെടെ വിവിധ തർക്ക കാരണങ്ങൾ നിലനിൽക്കുന്നതിനാലാണ് കൊടുമുടിയുടെ ഉയരം അളക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചത്.

09/12/2020

ജിയോ സിം അടക്കമുള്ള റിലയൻസ്‌ കമ്പനിയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കും ദേശീയ പാതകളില്‍ ടോൾ പിരിക്കുന്നത് തടയാനും കര്‍ഷക സംഘടനകളുടെ യോഗത്തില്‍ തീരുമാനിച്ചു.

07/12/2020

#വോട്ടർമാർ_ശ്രെദ്ധിക്കുക

07/12/2020

*ഒരു കാരണവശാലും കൊറോണക്ക് കേറാൻ സ്ഥലം കൊടുക്കരുത്😇😳😁😁കൊറോണാ നി തീർനെടാ തീർന്നു*🤣🤣🤣🤣

നാളെ കഴിയുന്നതും പേന ഉപയോഗിച്ച് വോട്ടിംഗ് മെഷിൻ ൽ അമർത്തി വോട്ട് ചെയ്യുക..ശേഷം ബീപ് ശബ്ദം കേട്ടോ എന്ന് ഉറപ്പ് വരുത്തുക
07/12/2020

നാളെ കഴിയുന്നതും പേന ഉപയോഗിച്ച് വോട്ടിംഗ് മെഷിൻ ൽ അമർത്തി വോട്ട് ചെയ്യുക..ശേഷം ബീപ് ശബ്ദം കേട്ടോ എന്ന് ഉറപ്പ് വരുത്തുക

പ്രസ് റിലീസ് 07-12-2020ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു4705 പേര്...
07/12/2020

പ്രസ് റിലീസ് 07-12-2020
ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

4705 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 59,467; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,77,616

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 3 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3272 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട് 202, കണ്ണൂര്‍ 154, ഇടുക്കി 146, പത്തനംതിട്ട 121, വയനാട് 63, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33,758 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 66,42,364 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരുമംകോട് സ്വദേശിനി ലളിതാമ്മ (71), ആനയറ സ്വദേശി വിശ്വന്‍ (72), ചിറയിന്‍കീഴ് സ്വദേശി ഗോപിനാഥന്‍ നായര്‍ (75), പേട്ട സ്വദേശിനി ഉദയ ടി നായര്‍ (59), കൊല്ലം വിളക്കുടി സ്വദേശിനി പൊടിപ്പെണ്ണ് (80), പാണ്ടിത്തിട്ട സ്വദേശി കെ. പാപ്പച്ചന്‍ (75), ആലപ്പുഴ ചേര്‍ത്തല സ്വദേശി ഭാസ്‌കരന്‍ (80), കലവൂര്‍ സ്വദേശി ജോസഫ് (78), മുഹമ്മ സ്വദേശിനി അമ്മിണി (83), കോട്ടയം വൈക്കം സ്വദേശി രാജന്‍ (65), കുടമാളൂര്‍ സ്വദേശി പിപി ഗോപി (72), തൃശൂര്‍ മെഡിക്കല്‍ കോളേജ് സ്വദേശി ശങ്കരന്‍ (84), തളിക്കുളം സ്വദേശി ഉണ്ണികൃഷ്ണന്‍ (60), പതിയാരം സ്വദേശി ശങ്കരന്‍കുട്ടി (75), ഇരിങ്ങാലക്കുട സ്വദേശി രാഘവന്‍ (88), മലപ്പുറം നിലമ്പൂര്‍ സ്വദേശിനി അയിഷക്കുട്ടി (75), അമരമ്പലം സ്വദേശിനി കുഞ്ഞാത്തു (72), പടന്തറ സ്വദേശി ഉണ്ണിമൊയ്തീന്‍ (78), കോഴിക്കോട് പുതിയങ്ങാടി സ്വദേശി വാസുദേവന്‍ (69), കോടഞ്ചേരി സ്വദേശി കുഞ്ഞാലി (85), പന്തീരന്‍കാവ് സ്വദേശി ഇസ്മായില്‍ (70), കറുവംപൊയില്‍ സ്വദേശിനി അയിഷാമ്മ (84), ഫറൂഖ് കോളേജ് സ്വദേശി ശ്രീനിവാസന്‍ (72) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2441 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2859 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 514, കോഴിക്കോട് 362, തൃശൂര്‍ 295, കൊല്ലം 287, ആലപ്പുഴ 277, എറണാകുളം 203, തിരുവനന്തപുരം 179, കോട്ടയം 199, പാലക്കാട് 93, കണ്ണൂര്‍ 117, ഇടുക്കി 137, പത്തനംതിട്ട 99, വയനാട് 58, കാസര്‍ഗോഡ് 39 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 7, കോഴിക്കോട് 6, തിരുവനന്തപുരം 4, പാലക്കാട് 3, തൃശൂര്‍ 2, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4705 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 297, കൊല്ലം 329, പത്തനംതിട്ട 171, ആലപ്പുഴ 312, കോട്ടയം 354, ഇടുക്കി 119, എറണാകുളം 354, തൃശൂര്‍ 563, പാലക്കാട് 323, മലപ്പുറം 864, കോഴിക്കോട് 571, വയനാട് 150, കണ്ണൂര്‍ 234, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,467 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,77,616 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,887 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,304 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,583 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1353 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ 3 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ താമരക്കുളം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 4), പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി (11), കോട്ടയം ജില്ലയിലെ വെള്ളാവൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 448 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

07/12/2020
07/12/2020

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:
വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ഉള്‍പ്പെടെയുള്ള ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 8 ചൊവ്വ രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. കോവിഡ് സാഹചര്യത്തില്‍ ശാരീരിക അകലം ഉറപ്പാക്കുന്നതിനാണ് വോട്ടെടുപ്പ് ഇത്തവണ ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചത്.

ത്രിതല പഞ്ചായത്തില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകള്‍ ഉണ്ടാകും. മുന്‍പാലിറ്റിയില്‍ ഒരു വോട്ടിംഗ് മെഷീനാണുണ്ടാകുക.

വോട്ടര്‍മാര്‍ ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്ക്, കൈയ്യുറ എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഇടയ്ക്കിടക്ക് ഉപയോഗിക്കുകയും ചെയ്യും.

പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍മാര്‍ പോളിംഗ് ഉദ്യോഗസ്ഥരെ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം.

വോട്ടര്‍മാര്‍ മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക്ക് മാറ്റണം.

ഉദ്യോഗസ്ഥര്‍ നല്‍കുന്ന രജിസ്റ്ററില്‍ വോട്ടര്‍മാര്‍ ഒപ്പ്, വിരലടയാളം പതിക്കണം.

പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരുടെ വിരലില്‍ വോട്ട് രേഖപ്പെടുത്തി എന്നു തിരിച്ചറിയാന്‍ മഷി പുരട്ടും.

ബൂത്തിനകത്ത് ഒരേസമയം മൂന്നു വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് പ്രവേശനമുള്ളൂ.

പോളിംഗ് ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിന്റെ പുരോഗതി പോള്‍ മാനേജര്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.

എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കും.

വോട്ടെടുപ്പ് വേളയില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ തകരാറ് മൂലമോ തടസങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പരിഹരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വോട്ടെടുപ്പിനുശേഷം രേഖകള്‍ പ്രത്യേക പായ്ക്കറ്റുകളിലാക്കി പോളിംഗ് ഉദ്യോഗസ്ഥര്‍ സ്വീകരണ കേന്ദ്രത്തില്‍ തിരികെ എത്തിക്കും.

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെകോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്...
07/12/2020

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാം അല്‍പം ജാഗ്രതയോടെ

കോവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കുകയും വേണം. പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

· വോട്ടിടാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

· കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്

· രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക

· പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

· ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി സാമൂഹിക അകലം പാലിക്കണം

· പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്

· ഒരാള്‍ക്കും ഷേക്കാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല

· വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം

· ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക

· പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്

· അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

· തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക

· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം

· കമ്മിറ്റി ഓഫീസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകള്‍ സാനിറ്റെസ് ചെയ്യണം

വോട്ടെടുപ്പിന് 10 ദിവസം മുമ്പ് മുതല്‍ തലേ ദിവസം 3 മണി വരെ കോവിഡ് 19 പോസിറ്റീവ് ആയവരും ക്വാറന്റൈനില്‍ ഉള്ളവരും പോളിംഗ് ബൂത്തില്‍ പോകേണ്ടതില്ല. ഇവര്‍ക്ക് പ്രത്യേക തപാല്‍ വോട്ട് ചെയ്യാം. തലേ ദിവസം 3 മണിക്ക് ശേഷം പോസിറ്റീവ് ആകുന്നവരും നിരീക്ഷണത്തില്‍ പോകുന്നവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ബൂത്തിലെത്തി വോട്ട് ചെയ്യാവുന്നതാണ്. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്.

*2020 ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിൽ  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ RED IS BLOOD KERALA (RIBK) തിരുവനന്തപുരം ജില്ലാ കമ്...
06/12/2020

*2020 ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ RED IS BLOOD KERALA (RIBK) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഓൺലൈൻ ന്യൂസ്‌ ഗ്രുപ്പ് ആയ KERALA CAPITAL ഉം സംയുക്തമായിനടത്തിയ ക്യാമ്പിൽ 31 പേർ രക്ത ദാനം ചെയ്തു... ഈ രക്‌ത ദാന ക്യാമ്പിൽ നേരിട്ടും അല്ലാതെയും സപ്പോർട് ചെയ്തവർക്കും രക്ത ദാനം ചെയ്തവർക്കും പ്രത്യേക നന്ദി അറിയിക്കുന്നു*

03/12/2020

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍
പത്രക്കുറിപ്പ്
03.12.2020

*നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 817 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3764 പേര്‍*

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 34 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3764 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 74, 20, 4
തിരുവനന്തപുരം റൂറല്‍ - 184, 127, 6
കൊല്ലം സിറ്റി - 203, 30, 17
കൊല്ലം റൂറല്‍ - 216, 0, 0
പത്തനംതിട്ട - 14, 14, 0
ആലപ്പുഴ- 20, 10, 0
കോട്ടയം - 0, 0, 0
ഇടുക്കി - 6, 2, 0
എറണാകുളം സിറ്റി - 1, 2, 0
എറണാകുളം റൂറല്‍ - 15, 7, 0
തൃശൂര്‍ സിറ്റി - 7, 4, 2
തൃശൂര്‍ റൂറല്‍ - 17, 17, 2
പാലക്കാട് - 3, 4, 0
മലപ്പുറം - 5, 5, 1
കോഴിക്കോട് സിറ്റി - 1, 3, 1
കോഴിക്കോട് റൂറല്‍ - 6, 11, 1
വയനാട് - 0, 0, 0
കണ്ണൂര്‍ - 0, 0, 0
കാസര്‍ഗോഡ് - 45, 55, 0

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്

03/12/2020

രക്ത ദാനവും മറ്റു പൊതുജന കാര്യങ്ങളും ഒആയി എല്ലാർക്കും ബന്ധപ്പെടാൻ ഉള്ള ഫേസ്ബുക് പേജ് ആണ്..ഒപ്പം എന്റെ യാത്ര വിവരങ്ങളും എഴുത്തും ആശയങ്ങളും പങ്കുവയ്ക്കാൻ കൂടി ആണ് ഇങ്ങനെ ഒരു മാർഗം.. എന്റെ ഇതേ പേരിൽ ഉള്ള ഫേസ്ബുക് അക്കൗണ്ട് ഫ്രണ്ട് ലിസ്റ്റ് 5000 എന്ന ലിമിറ്റ് ൽ എത്താറായത് കൊണ്ടാണ് ഇങ്ങനെ ഒരു പേജ്...നിങ്ങൾ എല്ലാരും ലൈക്കും ഫോളോ യും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ ഫ്രണ്ട്‌സ് നെയും ഇൻവിറ്റേഷൻ കൊടുത്തു പേജിൽ add ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.. ഒരുമിച്ചു ഒരു പ്ലാറ്റഫോമിൽ നിന്നാൽ ലോകത്ത് മലയാളികൾ ഉള്ള ഏത് സ്ഥലത്തും രക്തവും ഒപ്പം കഴിയുന്ന എന്ത് സഹായവും എത്തിക്കാം.. ഒരുമിച്ചു ഒറ്റകെട്ടായി... സ്നേഹപൂർവ്വം നിങ്ങളുടെ സ്വന്തം അനുരാജ് 🥰🥰🥰🥰

Address


Telephone

+919447325347

Website

Alerts

Be the first to know and let us send you an email when Anuraj AB Positive INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share