Oneday Trip Kerala

  • Home
  • Oneday Trip Kerala

Oneday Trip Kerala Job info and Adventure stories

15/03/2024
28/02/2024
28/02/2024
അഗസ്ത്യർകൂടം ട്രക്കിങ്
24/02/2024

അഗസ്ത്യർകൂടം ട്രക്കിങ്

24/02/2024
മംഗളാദേവി ക്ഷേത്രം ❤️
04/05/2023

മംഗളാദേവി ക്ഷേത്രം ❤️

25/01/2023

Ramakkalmedu viewpoint🏔
Night Tent camping 🏕
Sunrise 🌞

😍❤️
02/12/2022

😍❤️

ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലേൽ കളരിക്ക് പുറത്തു. നെഞ്ചത്തു ചവിട്ടി അവൻ തുടങ്ങി 🥵
20/10/2022

ഒന്നുകിൽ ആശാന്റെ നെഞ്ചത്തു അല്ലേൽ കളരിക്ക് പുറത്തു. നെഞ്ചത്തു ചവിട്ടി അവൻ തുടങ്ങി 🥵

My buddies
01/10/2022

My buddies

26/06/2022

Dobermann

13/06/2022

lab നെ കുളിപ്പിച്ചാലോ !!!

Forest trekking in keralahttps://youtu.be/lOyEPXEwH38കാടുകളും മലകളും കയറാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. കേരളത്തിൽ നിറയെ ക...
10/06/2022

Forest trekking in kerala
https://youtu.be/lOyEPXEwH38

കാടുകളും മലകളും കയറാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. കേരളത്തിൽ നിറയെ കാടുകളും മലകളും അരുവികളും ഉണ്ട് അവയിൽ Restricted ആയിട്ടുള്ളതും അല്ലാത്തതും ഉണ്ട്. forest deartment ന്റെ permission നോട് കൂടി കാടുകൾ അടുത്തറിയാം....

If you are interested please comment on my channel. More information will be announced through the youtube channel

കാടിനെ അറിയാൻ കാട്ടിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല.Restriction ഇല്ലാത്ത കാടുകൾ,മലകൾ അനുമതിയോടെ...

06/06/2022

Train your dog🥰

01/06/2022

Dog ❤️

31/05/2022

Amarnath yathra2022
ഹിമയത്തിൽ പോകാൻ ആഗ്രഹിക്കാത്തവരുണ്ടോ ???
അമർനാഥ് യാത്രക്ക് register ചെയ്‌താൽ free ആയി 4 day trekking ആസ്വദിക്കാം
150/- രൂപ മാത്രം

26/05/2022

Kerala prisons DOG SQUAD passing out parade Save the date video

കഥകളി സമയം രാത്രി 10.30 കാലം തെറ്റി പെയ്യുന്ന മഴയില് നനഞ്ഞു കുളിച്ചുകൊണ്ട് കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്റ്റേജിൽ കടന്നുകൂ...
19/05/2022

കഥകളി

സമയം രാത്രി 10.30 കാലം തെറ്റി പെയ്യുന്ന മഴയില് നനഞ്ഞു കുളിച്ചുകൊണ്ട് കൂടൽമാണിക്യം ക്ഷേത്രത്തിലെ സ്റ്റേജിൽ കടന്നുകൂടി. എന്തെന്നില്ലാത്ത തിരക്ക് ഇരിക്കാനുള്ള കസേരക്ക് വേണ്ടി കണ്ണോടിച്ചു . കിടുകിടാ വിറക്കുന്നത് കണ്ട് എല്ലാവരും എന്നെ ഒരു നോട്ടം " ഇവനാരടപ്പ ഞങ്ങൾക്കും തണുക്കുനുണ്ടല്ലൊ "
മഴയത്തു 35km bike ഓടിച്ചാണിവിടെ എത്തിയെതെന്നു അവർക്ക് അറിയില്ലല്ലോ !!!

എന്തായാലും shirt പിഴിഞു കഥകളി യുടെ ട്രെസ്സിങ് റൂമിലെക്ക് കയറിച്ചെന്നു അംബെ !! ദേ കിടക്കണു മുഖം മനസ്സിലാകാത്ത വിധം കളറൊക്കെ വാരി തേച്ചു ദേഹം മുഴുവനും കച്ചയൊക്കെ വലിഞു കെട്ടി അനങാതെ കിടക്കുന്നു. സമയം പൊയ്കൊണ്ടെയിരുന്നു ഇവരുടെ ഒരുക്കം ഇതുവരെ കഴിഞില്ലെ, ഇടക്കിടക്ക് ഞാൻ പോയി നോക്കി അവിടെ നിന്നും സ്റ്റേജ്ലേക് വരുന്ന ഭാവമില്ല.

എങ്ങനെയാണിവർ ഇത്രയും സമയം അനങതെ കിടക്കുന്നത് വെള്ളം കുടിക്കാൻ കഴിയില്ല ഭക്ഷണം കഴിക്കാന്‍ കഴിയില്ല. എന്തിന് ഒരു കൊതുകു കടിച്ചാൽ പോലും അനങ്ങാതെ ഇരിക്കണം. ഓയിലുകളാണ് മുഖതൊക്കെ തേച്ചു വക്കുന്നത് എന്റമ്മോ..... അനങാതെ ഇരിക്കാൻ തന്നെ പറ്റില്ല അപ്പൊ ഇതൊക്കെ വാരി തേച്ചാലോ ....

സമയം 12.30 മഴയുടെ ഉത്സാഹം കണ്ടങ്ങനെ ഇരിക്കുമ്പോൾ കേളികൊട്ട് തുടങ്ങി (കഥകളി തുടങ്ങാൻ പോകുന്നു എന്നറിയിക്കുന്ന ചടങ്ങ് ) ചെണ്ടകൊട്ടി അറിയിച്ചു വിളക്ക് കൊളുത്തി ഗണപതിയെ പൂജിക്കും അങ്ങനെ കാത്തിരുന്ന കഥകളി തുടങുകയായി
എന്റെ മനസ്സുണര്ന്നു എന്റെ നീണ്ടകാലത്തെ കാത്തിരിപ്പായിരുന്നു ഇത് , നളചരിതം കഥയൊക്കെ വായിച്ചു മനസിലക്കിയാണു എന്റെ ഇരിപ്പ്, കഥകളിയെ പറ്റി എല്ലാം അറിയുന്ന ആളെ പോലെ ഏറ്റവും മുന്നിലെ കസേരയിൽ ഇരുന്നു video എടുപ്പു തുടങ്ങി.

ഓരോ കഥാപാത്രതിനും ഓരോ വേഷവും മുഖമെഴുത്തുമായിരിക്കും. "പച്ച - നല്ല സ്വഭാവഗുണമുള്ളവരും , കത്തി- ദുഷ്ടഗുണമുള്ളതും ,
വെള്ളത്താടി - ഹനുമാനും , ചുവപ്പുതാടി - ക്രൂരൻമാരും ,
കരി - രാക്ഷസൻമാരും മിനുക്ക് -സ്ത്രീകൾ ഇതൊക്കെ യാണു കഥകളിയിൽ ആദ്യം അറിയേണ്ടത്.

പക്ഷെ 2 മണിയായിട്ടും ഒന്നും അങ്ങട് മനസിലാവണില്ല
ഇടയ്ക്കു മലയാളം പദ്യം പോലെ കേൾക്കാം ആ സമയം കുറച്ചു മനസിലാകും പക്ഷെ അത് തന്നെ പിന്നെയും പിന്നെയും പാടുന്നു. ഒരു വ്യത്യസ്തമായ കല തന്നെ... പലരും ഉറക്കം തൂങ്ങുന്നു, തുടങ്ങിയപ്പോൾ കണ്ട തിരക്കൊന്നും ഇപ്പോഴില്ല . ഞൻ മുൻപിൽ തന്നെയിരുന്നു video പിടുത്തം നടത്തുന്നു. ഇപ്പോൾ സമയം 3 മണി മഴ തകർത്തു പെയ്യുന്നു പുറകോട്ടൊന്നു തിരിഞ്ഞു നോക്കി ഞെട്ടിപ്പോയി ഒരു കുഞ്ഞുപോലും പുറകിലില്ല എല്ലാവരും വീടെത്തിയിരിക്കുന്നു.
ഞാനും light and sound കാരും കണ്ണ് മിഴിച്ചു നിൽക്കുന്നു
സിനിമയിൽ superfast പോലെ മിന്നിമറയുന്ന ദൃശ്യങ്ങൾ കണ്ടു വരുന്ന പുതുതലമുറയോട് കഥകളിയെ കുറിച്ച് പറഞ്ഞിട്ടെന്തു കാര്യം , എനിക്കും ഉറക്കം വന്നു തുടങ്ങി ഡ്രെസ്സിലെ നനവ് മേലാകെ കുളിരുകോരിയിട്ടു കൊണ്ടിരുന്നു.

ഞാൻ ചിന്തിക്കാതിരുന്നില്ല ഇവർക്ക് ഉറക്കം വരുന്നില്ലേ ചെണ്ടക്ക് കൊള്ളുന്ന തല്ലിനും ഇലത്താളത്തിന്റെ കൂട്ടിയിടിക്കും ഒരു മാറ്റവുമില്ല. നായകന്മാരാകട്ടെ മുദ്രകളൊന്നും മനസിലായില്ലെങ്കിലും അവരും നിറഞ്ഞ സദസ്സിൽ നിൽക്കുന്നതുപോലെ അഭിനയിക്കുന്നു.

എന്തൊകൊണ്ടാണിവർ ഉഡായിപ്പൊന്നും എടുക്കാത്തത് ആരും കാണാനില്ല ഞാനും ഇപ്പോൾ തന്നെ ഉറങ്ങിപോകും സമയം 4 മണിയായി എന്റെ സകല കണ്ട്രോളും പോയി രണ്ടു തവണ ഉറങ്ങുന്നത് കണ്ട് വിളിച്ചുണർത്തിയ കമ്മിറ്റി മെമ്പർ എന്നോട് പറഞ്ഞു camera ആരേലും എടുത്തിട്ടുപോകും അത് സൂക്ഷിച്ചു വെക്കു എന്ന്
പിന്നെയും ഊർജം സംഭരിച്ചു കണ്ണുകൾ തുറന്നിരിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു സമയം 5 മണി പുലർച്ച കഥകളികാർ ആരോടെന്നില്ലാതെ തകർത്താടുന്നു ചുവപ്പുതാടി ഞാൻ നേരത്തെ പറഞ്ഞില്ലേ ക്രൂരസ്വഭാവ നടൻ അവർ stage ഇളക്കി മറിക്കുന്നു പേടിതോന്നും വിധമുള്ളഒച്ചയും അഭിനയവും....
സമയം 5.30അതോടെ ഞാനും മൂന്ന് കസേരകളിലേക്ക് ചരിയുന്നു അപ്പോഴും ഒരു കണ്ണിമ സമയം പോലും ഉറക്കത്തിനു വിട്ടുകൊടുക്കാതെ വിശ്രമിക്കാതെ കൂടുതൽ ശക്തിയോടെ ഒരാൾ മാത്രം ....
**മഴ ** അവൻ പെയ്തുകൊണ്ടേയിരുന്നു...
അടുത്ത ഞെട്ടലിൽ കണ്ണ് തുറക്കുമ്പോൾ കാലുകളിൽ നനവ് പടർന്നിരിക്കുന്നു . കസേരക്കാലിന് പകുതിയോളം വെള്ളം കെട്ടിനിൽക്കുന്നു. ചിരിച്ചുകൊണ്ട് കണ്ണുതിരുമ്മി സ്റ്റേജിലേക്ക് നോക്കി ****അത്ഭുദം ****

സമയം 6.45am മുട്ടിനു താഴെ വെള്ളത്തിൽ ഞാനിരുന്നു എന്റെ ക്യാമെറയൊക്കെ ഉണ്ടോ എന്ന് നോക്കി. സ്റ്റേജിലേക്ക് നോക്കിയാ കാര്യം പറഞ്ഞില്ലല്ലോ അപ്പോഴും ബാഹുകൻ തകർത്താടുന്നു ചെണ്ടക്കിനിയും തല്ലുകൊണ്ട് മതിയായിട്ടില്ലാത്ത മാതിരി ശബ്ദമുണ്ടാക്കുന്നു. അരങ്ങാകെ കലുഷഭരിതം അവസാനത്തേക്കുള്ള ആളിക്കത്തൽ ആയിരുന്നു അത് അതെ ഒരു രാത്രിയെ അവരുടെ കലാ കഴിവുകൾ കൊണ്ട് നേരം വെളുപ്പിച്ചിരിക്കുന്നു. അതെ അവർ ധനാശി പാടുന്നു (അവസാനിപ്പിക്കുക ) എന്റെ മനസിലും വിജയത്തിന്റെ കൊടികൾ പാറുന്നതുപോലെ ഒരു രാത്രി മുഴുവൻ ഉറക്കമണച്ചു ഞാൻ കഥകളി കണ്ടിരിക്കുന്നു . Game of Thrones, Peaky Blinders, Vikings etc കാണുന്ന ഒരാൾ കഥകളി കണ്ടു തീർത്തിരിക്കുന്നു.
ഡ്രസിങ് റൂമിലെത്തിയപ്പോൾ എന്തോ സ്വതന്ത്രം കിട്ടിയതുപോലെ അവർ അവരുടെ കച്ചകൾ അഴിക്കുന്നു എന്നാൽ അഴിക്കുന്ന ഓരോന്നും അവർ കൃത്യതയോടെ എടുത്തു വെക്കുന്നു എന്തെന്നാൽ ഇനിയുള്ള മൂന്നു രാത്രികൾക്ക് അവർക്കതാവശ്യമുണ്ട്.
എന്റെ ബാഗിൽ നിന്നും കുഞ്ഞു ഡയറി എടുത്ത് അതിൽ എഴുതിയിരുന്ന കഥകളിയിൽ ഒരു tik ഇട്ടുകൊണ്ട് വീണ്ടും മഴയത്തു കൂടി നടന്നു......

സമയം രാവിലെ 7മണി **

19/05/2022

നളചരിതം കഥയറിഞ്ഞാൽ കഥകളി എല്ലാവര്ക്കും ആസ്വദിക്കാം

കഥകളി , കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന നളചരിതം കഥകളി
https://youtu.be/vYKs_7BzvHw

23/04/2022

chapter 2 🔥

19/04/2022

Mangala Devi Temple അറിയേണ്ടതെല്ലാം.. ഈ video കണ്ടിട്ട് പറ്റുമെങ്കിൽ മാത്രം ഈ വഴി പോകുക🥶🥶🥵
https://youtu.be/vGjqWZ4Ot3o

നൂറ്റാണ്ടുകളായി ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രത്തിൽ1980-കളിൽ തമിഴ് നാട്ടുകാർ അവകാശവാദം ഉന്നയിച്ചതോടെ ഭൂമിശാസ്ത്രപരമായി നിസ്സംശയമായും കേരളത്തിന്റെ അതിർത്തിക്കുള്ളിൽ ഉഉള ഇവിടം തർക്കപ്രദേശമായി. പിന്നീട് ചിത്രപൗർണ്ണമി ദിവസം ക്ഷേത്രങ്ങളിൽ ഒന്നിൽ കേരളത്തിലെയും, മറ്റൊന്നിൽ തമിഴ്നാട്ടിലെയും പൂജാരിമാർക്ക് പൂജയ്ക്ക് അനുവാദം കൊടുക്കുന്നു. ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്.

10,000-ത്തോളം ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു. പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14 കി.മീ. നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല. മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്.

മധുരാ പുരി ചുട്ടെരിച്ച ശേഷം കണ്ണകി ഇവിടെ എത്തി എന്ന ഐതിഹ്യത്തിലാണ് ഇവിടെ ക്ഷേത്രം ഉണ്ടായത് എന്നു കരുതപ്പെടുന്നു. കരിങ്കല്ല് ചതുരക്കഷണങ്ങളാക്കി അടുക്കിവയ്ക്കുക മാത്രം ചെയ്യുന്ന പുരാതന പാണ്ഡ്യൻ ശൈലിയാണിവിടെ നിർമ്മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. 14 ദിവസത്തിനു ശേഷം കണ്ണകി ഇവിടെ നിന്നു കൊടുങ്ങല്ലൂരിലേക്കു പോയതായും ഐതിഹ്യം.

കേരളത്തിലെ ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി (കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം ശരാശരി കടൽനിരപ്പിന്റെ മേൽ ഭാഗത്തിൽ ഏകദേശമായി 1337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ അവകാശം ഉന്നയിക്കുന്നു. "ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്.

18/04/2022

ചാമ്പിക്കോ....!!!!

പുതിയ കുളത്തിലേക്ക് ഒരു നീന്തൽ trip. kulam friends - Birthday Triphttps://youtu.be/HFlWD3dCYsk
17/04/2022

പുതിയ കുളത്തിലേക്ക് ഒരു നീന്തൽ trip. kulam friends - Birthday Trip
https://youtu.be/HFlWD3dCYsk

Address


Telephone

+919567020305

Website

Alerts

Be the first to know and let us send you an email when Oneday Trip Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oneday Trip Kerala:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share