അറഫയിൽ ജബലുറഹ്മയിൽ തൽസമയം
മദീനയിൽ മസ്ജിദുന്നബവിയിൽ ളുഹർ നമസ്കാരത്തിന് കാത്തിരിക്കുന്ന വിശ്വാസികൾ... തൽസമയം
നാഥന് സർവ്വ സ്തുതിയും... ഒരിക്കൽ കൂടി മദീനയിൽ റൗളയിൽ കയറാനും നമസ്കരിക്കാനും സാധിച്ചു....
വിശുദ്ധ മദീനയിൽ ഇന്ന് വെള്ളിയാഴ്ച
വിശുദ്ധ കഅബയുടെയും ഹജറുൽ അസ്വദിൻ്റെയും മനം നിറയുന്ന കാഴച
2014 ൽ ഇസ്രായേൽ ഗസ്സക്ക് നേരെ നടത്തിയ ക്രൂരമായ ആക്രമണത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ള ആക്രമണമാണ് ഇപ്പോൾ ഇസ്രായേൽ ഗസ്സക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത് . 2014 ൽ മൂന്ന് ജൂത യുവാക്കളെ കാണാതായതിന്റെ പേരിൽ 50 ദിവസം നീണ്ട് നിന്ന യുദ്ധത്തിൽ കുട്ടികൾ ഉൾപ്പെടെ 2200 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു . 2014 മുതലുള്ള ചരിത്രമാണ് ഫലസ്തീൻ ചരിത്രത്തിന്റെ നാലാം ഭാഗമായ ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത് . ഒപ്പം സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കവും ഫലസ്തീൻ വിഷയത്തിൽ ഗാന്ധിജി മുതൽ ഇന്ത്യയുടെ നിലപാടും കൂടി ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നു .
Full Video: https://youtu.be/TDlrMrVuDXE
#journeywithanwar
സയ്യിദുനാ അലി (റ) വിന് ശേഷം സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെ പോലെ ധീരനും ശക്തനും നീതിമാനും നിർഭയനുമായ മറ്റൊരു ഭരണാധികാരിയെ മുസ്ലിം ലോകം ഇത് വരെ കണ്ടിട്ടില്ല . കുരിശ് പടയാളികളോട് വളരെ കാലം പോരാടിയ കരുത്തനായ യോദ്ധാവായിരുന്നു സ്വലാഹുദ്ദീൻ അയ്യൂബി . ഒടുവിൽ അവർക്ക് മേൽ വിജയം വരിച്ച് ബൈത്തുൽ മുഖദ്ദസ് മോചിപ്പിച്ചു . ചരിത്രത്തിൽ അതുല്യമായ വെക്തിത്വത്തിന്റെ ഉടമയായ മഹാനായ സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ ചരിത്രമാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത് .
Full Video: https://youtu.be/y0oQoo0KdA4
Subscribe: https://www.youtube.com/c/JourneywithAnwar
#journeywithanwar
പലസ്തീൻ ചരിത്ര പരമ്പരയുടെ മൂന്നാം ഭാഗമാണ് ഈ വീഡിയോ . കാലങ്ങളായി പലസ്തീൻ ജനത അനുഭവിക്കുന്ന ക്രൂരമായ പീഠനങ്ങൾ ഇന്നും തുടരുകയാണ് . 2004 ലാണ് പലസ്തീനികൾക്ക് അവരുടെ ഏറ്റവും വലിയ മൂന്ന് നേതാക്കളെ നഷ്ടമായത് . ഹമാസിന്റെ സ്ഥാപകനും പലസ്തീനികളുടെ ആത്മീയ നേതാവുമായ ശൈഖ് അഹമ്മദ് യാസീനെയും ഹമാസ് നേതാവ് അബ്ദുൽ അസീസ് റൻതീസിയയും പി എൽ ഒ ചെയർമാൻ യാസർ അറഫാത്തിനെയും ജൂത പട്ടാളം ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കി . ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലായ ഗസ്സയിലെ ക്രൂരമായ ആക്രമണങ്ങൾ എന്നും നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ് . ചരിത്ര വീഡിയോ കാണാം .
Full Video: https://youtu.be/jCAthyDYT70
Subscribe: https://www.youtube.com/c/JourneywithAnwar
#journeywithanwar
പലസ്തീൻ ചരിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ വീഡിയോ . പലസ്തീനിനെ വെട്ടി മുറിച്ച വിവാദമായ മതിൽ നിർമ്മാണവും മസ്ജിദുൽ അഖ്സയുടെ താഴ്ഭാഗത്ത് കൂടിയുള്ള തുരങ്ക നിർമ്മാണവും മസ്ജിദുൽ അഖ്സക്ക് തീ കൊളുത്തിയതും , ഏരിയൽ ഷാറോണിന്റെ മസ്ജിദുൽ അഖ്സയിലേക്കുള്ള കടന്ന് കയറ്റവും ഇൻതിഫാദയുമൊക്കെയാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്ക് വെക്കുന്നത്.
Watch Full Video: https://youtu.be/Mm7dA194xC4
Subscribe: https://www.youtube.com/c/JourneywithAnwar
#journeywithanwar
വീണ്ടും വളരെയധികം വേദനിപ്പിക്കുന്ന റിപ്പോർട്ടുകളും കാഴ്ചകളുമാണ് നാം ഫലസ്തീനിൽ നിന്ന് കേട്ട് കൊണ്ടിരിക്കുന്നത് . എന്റെ ഫലസ്തീൻ യാത്രകളിൽ ഒരിക്കൽ പോലും എന്റെ കണ്ണുകളെ ഈറനണിയിക്കാതെ തിരിച്ച് പോരാൻ സാധിച്ചിട്ടില്ല , പ്രത്യേകിച്ച് ഇബ്രാഹിം നബിയും മറ്റു അമ്പിയാക്കളും അന്ത്യവിശ്രമം കൊള്ളുന്ന ഹെബ്രോണിലെ കാഴ്ചകൾ . ഫലസ്തീൻ ജനതയും പ്രത്യേകിച്ച് കുഞ്ഞ് മക്കളും നിർഭയരായി നടക്കുന്ന സ്ഥലമായിരിക്കും ബൈത്തുൽ മുഖദ്ദസിന്റെ മതിൽ കെട്ടിന്റെ ഉൾഭാഗത്ത് . ഇവിടെ അവർക്ക് സമാധാനവും സുരക്ഷിതത്വവും അനുഭവിക്കാൻ കഴിയുന്നു . അവിടെ പോയവർക്കറിയാം , മനസ്സിന് വല്ലാത്തൊരു സന്തോഷവും സമാധാന വും അവിടെ അനുഭവപ്പെടാറുണ്ടെന്ന് .വെള്ളിയാഴച ജുമുഅ പ്രാർത്ഥന കഴിഞ്ഞാൽ ഓടി നടന്ന് വിവിധ കളികൾ കളിക്കുന്ന കുഞ്ഞു മക്കളെ നമുക്ക് കാണാൻ കഴിയും . ഒരു പക്ഷെ ആ കുഞ്ഞുങ്
#journeywithanwar
തുർക്കിയിലെ ഇസ്താംബൂളിൽ മാറി മാറി വന്ന വിവിധ സാമ്രാജ്യങ്ങളുടെ വിജയ പരാജയങ്ങൾക്കെല്ലാം മൂക സാക്ഷിയായിരുന്നു ബോസ്ഫറസ് കടലിടുക്ക് . അന്ന് നിരവധി രാജാക്കൻമാരും സുൽത്താൻമാരും ബോസ്ഫറസിന്റെ തീരത്താണ് താമസിച്ചിരുന്നത് . ബോസ്ഫറസിന്റെയും തൂക്കുപാലങ്ങളുടെയും മനോഹര കാഴചകളും ചരിത്രങ്ങളുമാണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്.
Full Video: https://youtu.be/Opu0HShmnh4
Subscribe Now: https://www.youtube.com/c/JourneywithAnwar
#journeywithanwar
ഏക ദൈവ വിശ്വാസത്തിന്റെ പേരിൽ കടുത്ത പീഠനങ്ങൾ സഹിക്കേണ്ടി വന്ന അടിമയായ ബിലാൽ (റ) , അവസാനം പ്രവാചകൻ (സ) യുടെ സന്തത സഹചാരിയായി മാറി . ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ അർദ്ധ നഗ്നനായി കിടത്തി വയറിൽ വലിയ പാറക്കല്ല് കയറ്റി വെച്ചതുൾപ്പെടെയുള്ള എത്ര എത്ര പീഠനങ്ങളാണ് സഹിക്കേണ്ടി വന്നത് . മുസ്ലിംകളുടെ ഏറ്റവും പുണ്യമാക്കപ്പെട്ട വിശുദ്ധ മക്കയിലും മദീനയിലും ബൈത്തുൽ മുഖദ്ദസിലും ബാങ്ക് കൊടുക്കാൻ ഭാഗ്യം ലഭിച്ച ഇസ്ലാമിന്റെ ആദ്യത്തെ മുഅദ്ദിൻ സയ്യിദുനാ ബിലാൽ (റ) വിന്റെ ജീവിത യാത്രയിലെ നിമിഷങ്ങളും ചരിത്രവുമാണ് Journey With Anwar ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്ക് വെക്കുന്നത് . ഈ വീഡിയോ ചെയ്യാൻ എനിക്ക് പ്രോത്സാഹനമായത് ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ബിലാൽ എന്ന പുസ്തകമാണ് . അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു .
Full Video: https://youtu.be/CnwgLe4tODM
Subscribe: https://ww
#journeywithanwar
ഒരു കാലത്ത് ലോകം ഉറ്റുനോക്കിയിരുന്നത് തുർക്കിയിലെ ടോപ്കാപ്പി കൊട്ടാരത്തിലേക്കായിരുന്നു . ഏഷ്യൻ, യൂറോപ്യൻ , ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിൽ പരന്ന് കിടന്നിരുന്ന ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രമായിരുന്ന ടോപ്കാപ്പി കൊട്ടാരത്തിന്റെ ചരിത്രവും കാഴ്ചകളുമാണ് ഈ വീഡിയോ ചർച്ച ചെയ്യുന്നത്
Full Video: https://youtu.be/dzP0R80S9VE
Subscribe: https://www.youtube.com/c/JourneywithAnwar
#journeywithanwar
വികലമായ വിശ്വാസ ആചാരങ്ങളിൽ മനം മടുത്ത് പേർഷ്യയിലെ ഇസ്ഫഹാൻ പട്ടണത്തിൽ നിന്നും സത്യം തേടിയുള്ള യാത്രയിൽ നിരവധി പ്രയാസങ്ങളും പ്രതിസന്ധികളും തരണം ചെയ്ത് മദീനാ പട്ടണത്തിൽ പ്രവാചകൻ (സ) യുടെ മുന്നിൽ എത്തിച്ചേർന്ന് വിജയകരമായി ലക്ഷ്യം സാക്ഷാത്കരിച്ച ഇതിഹാസമാണ് സൽമാനുൽ ഫാരിസി (റ) . ആ സാഹസിക യാത്രയുടെ ചരിത്രമാണ് Journey With Anwar നിങ്ങളുമായി ചർച്ച ചെയ്യുന്നത് . ഈ ഒരു വീഡിയോ പൂർത്തിയാക്കാൻ എനിക്ക് ഏറ്റവും കൂടുതൽ സഹായകമായത് ഒഴുകൂർ വീ പി ഷൗക്കത്ത് സാഹിബ് എഴുതിയ സൽമാനുൽ ഫാരിസി (റ) എന്ന പുസ്തകമാണ് . അദ്ദേഹത്തോടുള്ള കടപ്പാടും നന്ദിയും ഞാൻ ഇവിടെ രേഖപ്പെടുത്തുന്നു .
Full Video: https://youtu.be/8a0kYojusFw
ചരിത്രത്തിൽ വലിയ സ്ഥാനമുള്ള സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ ഫറോഖ് പട്ടണം . ഫാറൂഖ് കോളേജും ആദ്യത്തെ ടൈൽ ഫാകടറിയും ബ്രിട്ടീഷുകാർ പണിത ബ്രിഡ്ജും ടിപ്പു സുൽത്താൻ്റെ കോട്ടയും ഉൾപ്പെടെ നിരവധി ചരിത്ര പ്രാധാന്യ സ്ഥലങ്ങൾ ഇന്നും ഇവിടെ ഉണ്ട് . ടിപ്പു സുൽത്താൻ ഫറൂഖാബാദ് എന്ന് നാമകരണം ചെയ്ത ഇവിടത്തെ ടിപ്പുവിൻ്റെ കോട്ടയുടെയും മറ്റും കാഴ്ചകളും ചരിത്രവുമാണ് ഈ വീഡിയോ ചർച്ച ചെയുന്നത് .
Full Video: https://youtu.be/TaXn8fibNvo