Yathrasahayi

Yathrasahayi TRAVEL

അകുമ്പേ യാത്രയ്ക്ക് 3 സീറ്റ് ബാക്കി ഉണ്ട് ആർക്കെങ്കിലും താൽപര്യം ഉണ്ടോ..വാട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാം... വാട്സാപ്പ് ലി...
04/10/2023

അകുമ്പേ യാത്രയ്ക്ക് 3 സീറ്റ് ബാക്കി ഉണ്ട് ആർക്കെങ്കിലും താൽപര്യം ഉണ്ടോ..

വാട്സാപ്പിൽ കോൺടാക്റ്റ് ചെയ്യാം... വാട്സാപ്പ് ലിങ്ക് കമൻ്റ് ബോക്സിൽ കൊടുക്കാം....

28/09/2023
*a heAven on eArtH*      *October 7,8*             *2K23*         *AGUMBE*            *YATHRASAHAYI*   *All Kerala Trave...
26/09/2023

*a heAven on eArtH*
*October 7,8*
*2K23*

*AGUMBE*

*YATHRASAHAYI*
*All Kerala Travel Community*

*Per Head 3500*
*UPI 9946261250*

*Day 1*

*7-10-2023*

*Pick up 7:30 am[Mangaluru Central*
*[AC CARAVAN]*

*Breakfast*

*1000 piller*

*Bahubali statue*

*Varanga temple* *(optional )*

*Lunch*

*Koodlu theertha falls*

*Agumbe stay*

*Dinner*

*Day 2*

*8-10-2023*

*Breakfast*

*Kundadri hills*

*Kavaledurga fort*

*Lunch*

*Drop Mangaluru Central/Junction*

*Limited Seat Only*

*ADVANCE BOOKING 1500*

*a heAven on eArtH*      *October 7,8*             *2K23*         *AGUMBE*            *YATHRASAHAYI*   *All Kerala Trave...
11/09/2023

*a heAven on eArtH*
*October 7,8*
*2K23*

*AGUMBE*

*YATHRASAHAYI*
*All Kerala Travel Community*

*Per Head 3500*
*UPI 9946261250*

*Day 1*

*7-10-2023*

*Pick up 7:30 am[Mangaluru Central*
*[AC CARAVAN]*

*Breakfast*

*1000 piller*

*Bahubali statue*

*Varanga temple* *(optional )*

*Lunch*

*Koodlu theertha falls*

*Agumbe stay*

*Dinner*

*Day 2*

*8-10-2023*

*Breakfast*

*Kundadri hills*

*Kavaledurga fort*

*Lunch*

*Drop Mangaluru Central/Junction*

*Limited Seat Only*

*ADVANCE BOOKING 1500*

Follow our pages ⏩⏩⏩⏩⏩⏩⏩⏩⏩⏩

🔴 Facebook :_YATHRASAHAYI_
🔴 Instagram:

WhatsApp group :_YATHRASAHAYI_(DM us)

⭕️DM us for any credit issue.

⭕️follow us for more videos and post.

⭕️Tag our page on your story and post.

*a heAven on eArtH*      *October 7,8*             *2K23*         *AGUMBE*            *YATHRASAHAYI*   *All Kerala Trave...
11/09/2023

*a heAven on eArtH*
*October 7,8*
*2K23*

*AGUMBE*

*YATHRASAHAYI*
*All Kerala Travel Community*

*Per Head 3500*
*UPI 9946261250*

*Day 1*

*7-10-2023*

*Pick up 7:30 am[Mangaluru Central*
*[AC CARAVAN]*

*Breakfast*

*1000 piller*

*Bahubali statue*

*Varanga temple* *(optional )*

*Lunch*

*Koodlu theertha falls*

*Agumbe stay*

*Dinner*

*Day 2*

*8-10-2023*

*Breakfast*

*Kundadri hills*

*Kavaledurga fort*

*Lunch*

*Drop Mangaluru Central/Junction*

*Limited Seat Only*

*ADVANCE BOOKING 1500*

Team
06/04/2023

Team

ലക്ഷദ്വീപ് യാത്ര – ലക്ഷദ്വീപിൽ പോകുന്ന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…ലക്ഷദ്വീപ് യാത്ര – ലക്ഷദ്വീപിൽ പോകുന്ന ...
17/02/2023

ലക്ഷദ്വീപ് യാത്ര – ലക്ഷദ്വീപിൽ പോകുന്ന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

ലക്ഷദ്വീപ് യാത്ര – ലക്ഷദ്വീപിൽ പോകുന്ന യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

്ടികൾ_ഇല്ലാത്ത_നാട് ാമ്പുകൾ_ഇല്ലാത്ത_നാട് ിഴ_പുറ്റുകളുടെ_നാട്

ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കിലും അങ്ങോട്ടേക്കുള്ള യാത്രക്ക് പ്രത്യേക പെർമിറ്റ് വേണം. അത് ലഭിക്കുന്നത് എറണാകുളം ഐലന്റിൽ ഉള്ള ലക്ഷദ്വീപ് അട്മിനിസ്റ്റ്രേറ്റീവ് ആപ്പീസിൽ നിന്നുമാണ്. ഏകദേശം 2 ആഴ്ച മുതൽ ഒരു മാസം വരെ സമയം എടുക്കും പെർമിറ്റ് ശെരിയാവാൻ.ഒറ്റക്കാണ് പോയത് അതുകൊണ്ടു തന്നെ എന്തൊക്കെ പ്രതിബന്ധങ്ങൾ നേരിടണം എന്നു പോലും അറിയില്ലാരുന്നു.

കപ്പൽ അല്ലെങ്കിൽ Flight മാർഗം പോവാം, എയർപോർട്ട് അഗത്തി ദ്വിപിൽ മാത്രം ഉള്ളതിനാൽ അവിടുന്ന് മറ്റിടങ്ങളിലേക്ക് പോവാൻ വീണ്ടും കടൽ മാർഗം അല്ലെങ്കിൽ Helicopter ൽ പോകാം. മാത്രമല്ല ടോൾഫിൻ കൂട്ടം, ഫ്ളയ്യിം ഫിഷ് പോലെ ഉള്ള നയനാനന്ദകരമായ കാഴ്ചകളും വളരെ അടുത്ത് കാണാൻ സാധിക്കും. കപ്പലുകൾ ഇപ്പോൾ ഒട്ടുമിക്കതും പുതിയതാണെങ്കിലും കടൽ യാത്ര അതിന്റെ പൂർണതയിൽ ആസ്വതിക്കണം എങ്കിൽ MV Lagoons, MV Corals എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കുന്നതാവും നല്ലത്. വലുപ്പം കൂടുതൽ മാത്രമല്ല, നക്ഷത്ര ഹോട്ടൽ തുല്യമായ അന്തരീക്ഷവും.

തിരഞ്ഞെടുക്കുന്ന ദ്വീപുകൾക് അനുസരിച്ചിരിക്കും കപ്പൽ യാത്രയുടെ ദൈർഘ്യം. 12 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരിട്ടുള്ള കപ്പലുകൾ, ചുറ്റി പോവുന്നത് 48 മണിക്കൂർ വരെ നീളും. കപ്പലിൽ തന്നെ നല്ല നിലവാരത്തിലുള്ള ഭക്ഷണം, ബേക്കറി സാധനങ്ങൾ എല്ലാം ലഭ്യമാണ്. ഒട്ടു മിക്ക കപ്പലടുക്കുവാനുള്ള വാർഫുകൾ ഉണ്ട്, ഇല്ലാത്തവയിൽ പുറം കടലിൽ നിർത്തിയിട്ട് ബോട്ടിലാണ് ആളുകളെ ഇറക്കി കൊണ്ട് പോവുന്നത്. കപ്പലുകൾ അങ്ങോട്ട് അടുപ്പിക്കുകയില്ല.

4 മീറ്റർ മാത്രം വീതിയുള്ള കൊച്ചു കോണ്ക്രീറ്റ് റോഡുകൾ.മദ്യ നിരോധിത മേഖലയാണ്, ട്രൈ ലാന്റ്. ഏതൊരു അവശ്യ വസ്തുക്കളും കേരളത്തിൽ നിന്നും കൊണ്ട് പോവുന്നത് കൊണ്ട് വിലക്കൂടുതൽ ആണ്. അന്നാട്ടിലെ ആളുകൾ ഒട്ടു മിക്കതും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും മുക്കുവന്മാരും മാത്രം. വെള്ള്യാഴ്ചകൾ ആണ് പൊതു അവധി. ഞായറാഴ്ചകളിൽ സ്കൂളുകളും മറ്റും തുറന്ന് പ്രവർത്തിക്കും.

പൊതുവായി BSNL ആണ് ആകെ ഉള്ള മൊബൈൽ സർവീസ്…

പ്രൈവറ്റ് ടൂറിസം സർക്കാർ അവിടെ അനുവധിച്ചിട്ടില്ല. നല്ല സ്നേഹമുള്ള നിഷ്കളങ്കരായ ആളുകൾ. സർക്കാർ അധീനതയിൽ സ്ക്യുബ ടൈവിം പോലത്തെ ഒട്ടു മിക്ക വാട്ടർ സ്പോർടസും ലഭ്യമാണ്. അണ്ടർ വാട്ടർ ഡൈവിങ്ങിന്നു പോയാൽ ഡിസ്കവറി ചാനൽ തോറ്റ് പോവും വിധം കടലിനടിയിലെ ലോകം കാണാം.

1980കളിലെ സിനിമകളിൽ കാണുന്ന സാധാ രീതിയിലെ ചായ കടകളും ഹോട്ടലുകളും ആണ് അവിടെ, ന്യു ജെൻ ആ മേഖലകൾ കൈ വച്ച് തുടങ്ങിയിട്ടേ ഉള്ളു, പ്രധാന വിനോദം കടൽ തന്നെ, മാൽ ദ്വീപുകളോട് കടപിടിക്കുന്ന തെളിമയാർന്ന വെള്ളത്തിൽ മതി മറന്ന് കുളിക്കാം. തൊട്ടടുത്ത് വളരെ ചെറിയ ആൾ താമസം ഇല്ലാത്ത ദ്വീപിലേക്ക് നെഞ്ജോളം വെള്ളത്തിൽ നടന്ന് പോവാം. ഭാഷ രീതി പൊതുവെ വെത്യാസം ഉണ്ടെങ്കിലും ഒരുവിധം എല്ലാവർക്കും മലയാളം അറിയാം. അതികം യാത്ര ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ വാഹനങ്ങൾ ഏറെ ബൈക്കുകൾ ആണ്. ആവശ്യമെങ്കിൽ ഗുഡ്സ് വണ്ടികളുടെ പുറകിൽ സീറ്റ് വച്ചിട്ട് അതിൽ ആളെ കയറ്റും.

ദ്വീപുകാർക്ക് അവരുടേതായ രീതിയിലെ പലഹാരങ്ങളും മറ്റ് വിദവങ്ങളും ഉണ്ട്. എല്ലാം നല്ല സ്വാതിഷ്ടമായവ തന്നെ. നാട്ടുകാരുമായി ചങ്ങാത്തത്തിൽ ആയാൽ മീൻ പിടിക്കാൻ അവർക്കൊപ്പം പുറം കടലിൽ പോവാം.

എല്ലാം മറന്ന് നഗര തിരക്കുകളിൽ നിന്നും വിട്ട് മാറി കുറച്ച് ദിവസങ്ങൾ അവിടെ ചിലവഴിച്ചാൽ അത് തീർച്ചയായും ജീവിതത്തിൽ മറക്കാനാവാത്ത ഒരും ഏടായിരിക്കും!! മഴക്കാലം അല്ലാത്ത ഏത് സമയത്തും പോവാം. മഴക്കാലത്ത് കടൽ യാത്ര കുറച്ച് ദുർഘടം പിടിച്ചതാണ്..

Permit കിട്ടാൻ ഒന്നുകില് ലക്ഷദ്വീപ് ൽ ഒരു sponcer വേണം അല്ലെങ്കിൽ ടൂർ പാക്കേജ് എടുത്തു പോകേണ്ടി വരും Try Samudram package or Sports package amount ഒരു 26000 വരും sponcer ഉണ്ടെകിൽ ചിലവ് ഒരു 7000 Rs ൽ നിക്കും Ship ൽ ആണ് എങ്കിൽ..Details നെറ്റിൽ കിട്ടും…

Flight charge 5500 /- Rs
Ship charge Bunk 390 /-Rs First class 3000 /-Rs
Room rent double 400 /- Rs
Brakefast 40 /- Rs
Lunch with പായസം 50 /-Rs

Ship ticket എടുക്കാൻ Lakport.nic.in സന്ദർശിക്കുക..

പെട്ടിമുടി ഹിൽ ടോപ് ; ഇടുക്കി ജില്ലയിലെ അടിമാലിനിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടോപ് വപോയിന്റാണ് പെട്ട...
23/12/2022

പെട്ടിമുടി ഹിൽ ടോപ് ; ഇടുക്കി ജില്ലയിലെ അടിമാലി
നിന്നും 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഹിൽ ടോപ് വ
പോയിന്റാണ് പെട്ടിമുടി. ഗൂഗിൾ മാപ്പിൽ GLPS Pettimudi എന്നാണ്
നിലവിൽ ലൊക്കേഷൻ, അടുത്തുള്ള സ്കൂളാണ് അത്
കാണിക്കുന്നത്, മുഹിയുദ്ദീൻ ജുമാ മസ്ജിദിന്റെ സൈഡ് ഇല് കൂടെ
ഉള്ള കോൺക്രീറ്റ് വഴി കുറച്ചു ദൂരം ചെറിയ വണ്ടി കടന്നുപോകും. ഒരുപാട് ബസ്സ് സർവീസുകൾ ഉണ്ട്. ചെറിയ ദൂരം മാത്രമേ ബൈക്ക്
പോകുകയുള്ളു. പിന്നീട് നടന്നു തവണം ഹിൽ ടോപ്പിൽ എത്താൻ.
ഒരാൾ പൊക്കമുള്ള വലിയ ഇഞ്ചപ്പുല്ലുകൾക്കും കുറ്റിക്കാടയുകൾക്കും
ഇടയിലൂടെ കുത്തനെ ഉള്ള 2 മലകൾ കയറി ഇറങ്ങിയാൽ പെട്ടിമുടി
ഹിൽ ടോപ്പിൽ എത്താൻ സാധിക്കും. മുകളിൽ എത്തിയാൽ നമ്മുടെ
ചുറ്റും മലകളും അതിനെ തഴുകി എങ്ങോട്ട് എന്ന് ഇല്ലാതെ ഒഴുകി
നടക്കുന്ന കോട മഞ്ഞും കുളിരുന്ന കാറ്റും പിന്നെ താഴെ പരന്നു.
കിടക്കുന്ന അടിമാലി ടൗൺ.
തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ളവർക്ക് ഒരു
ദിവസം കൊണ്ട് കണ്ട് വരാവുന്ന ഒരു കിടുക്കാച്ചി സ്ഥലമാണ്
പെട്ടിമുടി...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️ Location 🌍 : pettimudi
Traveler 👣 : .sebastian

Fell The Wild Wayanad Muthanga Team
04/10/2022

Fell The Wild
Wayanad Muthanga

Team

യാത്രകളിൽ നിന്നും യാത്രകളിലേക്ക് …Feel The Wild………Team യാത്രസഹായി
28/09/2022

യാത്രകളിൽ നിന്നും യാത്രകളിലേക്ക് …Feel The Wild………Team യാത്രസഹായി

" കാഞ്ചിപുരത്തെ അത്തിവരദരുടെ പ്രതിഷ്ഠയും കരിങ്കൽചങ്ങലയിൽ തീർത്ത മുഖമണ്ഡപങ്ങളും "****************************************...
22/09/2022

" കാഞ്ചിപുരത്തെ അത്തിവരദരുടെ പ്രതിഷ്ഠയും കരിങ്കൽചങ്ങലയിൽ തീർത്ത മുഖമണ്ഡപങ്ങളും "
*******************************************************
തമിഴ്നാട് വന്നപ്പോഴാണ് ക്ഷേത്രദർശനത്തിനായുള്ള യാത്ര ആസ്വദിക്കാൻ തുടങ്ങുന്നത്. ഭക്തിയെന്ന വികാരം സ്വന്തം തട്ടകത്തിലേക്ക് ചുരുങ്ങി കഴ്ഞ്ഞു, ആയതിനാൽ ശില്പചാതുര്യദർശനം ഭാഗ്യം എന്നാക്കാം

എങ്കിലും അത്ഭുതസംഭവവികസങ്ങളുടെ ഉറവിടം തേടി പോകുക, കണ്ടെത്തുക എന്നതിൽ നിയോഗം അല്ലെങ്കിൽ ഭാഗ്യം എന്നൊക്കെ തോന്നുന്നുമുണ്ട്.
അവധി ദിവസത്തെ യാത്രകൾ പെട്ടെന്ന് തീരുമാനിക്കപെടുന്ന പ്രക്രിയയാണ് താനും. കാഞ്ചിപുരത്തെ വിശേഷങ്ങൾ ഒന്നാണ് ഈ കുറിപ്പിനാധാരം.

ഒരു ഉച്ചതിരിഞ്ഞു നമ്പിതെരുവിലൂടെ നടന്നപ്പോഴാണ് സുഹൃത്ത് കൃഷ്ണൻ ഒരു കഥ പറയുന്നത്. കൊച്ചു കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന പോലെയാണ് അവതരണം. അദ്ദേഹം തികഞ്ഞ ഒരു വിശ്വസിയുമാണ്. തിരുകാച്ചി നമ്പി താഴ്ന്ന ജാതിയിൽപെട്ട ആളായിരുന്നു. വരടരാജപെരുമാൾ കോവിലിൽ ഭഗവാന്ടെ പ്രതിഷ്ഠക്ക്‌ വിശറി വീശുകയും അല്പശ്വൽപ്പസഹായങ്ങൾ ചെയ്തു വരികയായിരുന്നു. പൂജകൾ ചിട്ടവട്ടകൾ കഴിഞ്ഞ സമയങ്ങളിൽ നടക്കുന്ന സംഭവവികസങ്ങളാണ് കഥയിലെ വഴിതിരിവ്, അതായതു നമ്പിയുമായി ഭഗവാൻ പ്രത്യക്ഷത്തിൽ സംഭാഷണം ചെയ്തിരുന്നുവത്രെ.അതും അടുത്ത കൂട്ടുകാരെ പോലെ..വിശ്വസിക്കാനാകാത്ത ക്ഷേത്രപാലകർ പോലും ഞെട്ടി പോകുന്ന അത്ഭുതപെട്ടു പോകുന്ന തരത്തിൽ. കൂടെയുള്ള ജനങ്ങൾക്ക്‌ ഇത്ൽ കൂടുതൽ അസൂയ, വൈരാഗ്യം വരാൻ കാരണം?? തദ്ദേശവാസികളുടെ പരാതികൾ, ആവശ്യങ്ങൾ നീണ്ട നിരയായി നമ്പി വഴി ഭാഗവാനിലെത്തി തുടങ്ങി. വിശിഷ്ടഅതിഥികൾക്കോ പൂജാരിക്കോ നല്കാത്ത ഒരിടം നമ്പിക്കുള്ളത് സ്വീകാര്യമായി കാണുകയില്ലല്ലോ
തട്ടാമുട്ടി ജോലികളും ക്ഷേത്രത്തിലെ പണികളുമൊക്കെയായി കഴിഞ്ഞ നമ്പി കാലം ചെയ്തതിൽ പിന്നെ ഒരു സംസർഗ്ഗവും ആ ശിലയിൽ നിന്നുണ്ടായതുമില്ല എന്നാണ് സംഭവകഥ.

വേറൊരു കഥയാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വടക്കേ ഭാരതഹിന്ദു ധർമപരിപാലനകർമനിരതർ ഏറെയുണ്ടായിരുന്നല്ലോ. ശങ്കരാചാര്യർ, രാമാനുജർ, മാത്വചാര്യർ പോലെ... 🙏രാമാനുജരുടെ ജീവിതപുഷ്പത്തിലെ ഒരിതൾ ഇവിടെ കുറിച്ചിടാം
നന്നേ ചെറുപ്പത്തിൽ അദ്ദേഹം ചുറുചുറുക്കൊടെ ക്ഷേത്രകാര്യങ്ങളിൽ ഇടപെടുമായിരുന്നു.ഗുരുവിനോട് തർക്കിക്കുക പതിവായിരുന്നു. പൊറുതി മുട്ടിയ ഗുരു രാമാനുജത്തെ കൊല്ലാൻ തീരുമാനിച്ചു. ഭാഗവൽദർശനഭാഗ്യത്തിനായി വിന്ധ്യമലനിരകളിലേക്ക്, കാശിയിലേക്ക് കൂട്ടികൊണ്ട് പോകാമെന്നു ധരിപ്പിച്ചു കൊണ്ടു പോകെ വഴി തെറ്റി പോകയും ഇരുവരും പിരിയുകയുമുണ്ടായി. അവശനായ ബാലനരികിൽ ഒരു വേടദമ്പതികൾ വരികയും പാനം ചെയ്യാൻ ജലമാവശ്യപ്പെടുകയും, നടന്ന് വലഞ്ഞു ബാലൻ കൈകുമ്പിളിൽ ജലം പകർന്നു കൊടുക്കയും ചെയ്തു. ഇരുപ്രാവശ്യം ആവർത്തിക്കയും മൂന്നാം വട്ടം ബാലൻ വന്നപ്പോഴേക്കും അവർ അപ്രത്യക്ഷമായി. ആ കവിൾ ജലം പാനം ചെയ്ത ബാലൻ മയങ്ങി വീഴുകയും ഇടക്കിടക്ക് കാഞ്ചി ന്നു പിച്ചും പേയും പറയുകയും ചെയ്തുവത്രെ. ആ വഴി പോയിരുന്നവർ പുലമ്പുന്നതെന്ത് എന്ന് ചോദിച്ചു പിന്നീട് ബാലൻ കണ്ണു തുറന്നപ്പോഴാണ് താൻ സാളികിണറിനു സമീപമാണെന്ന് അറിയുന്നതും. ആ കിണറിൽ നിന്നാണത്രെ ബാലൻ ദിനവും ഭാഗവാന് പൂജക്ക്‌ ജലം എടുത്തിരുന്നത്.
ഈ ക്ഷേത്രത്തിൽ തന്നെയാണ് അത്തിവരദരുടെ പ്രതിഷ്ഠ എന്നത് വളരെ പ്രാധാന്യമർഹിക്കുന്നു.
കരിങ്കല്ലിൽതീർത്ത ചങ്ങല തൂങ്ങി കിടക്കുന്ന മുഖമണ്ഡപങ്ങൾ ഒന്നല്ല ഒട്ടനവധി. കണ്ണഞ്ചിപ്പിക്കുന്ന ശില്പകലയുടെ തലത്തോട്ടപ്പന്മാരുടെ വൈദധ്ദ്യം കാണാനാകും. കല്ലിൽ തീർത്തതിനാൽ തിരക്കുള്ളപ്പോൾ വായുസഞ്ചാരകുറവ് കാരണം വിയർത്തു കുളിക്കുന്നു. ആകാശം മുട്ടെ ഗോപുരങ്ങളിലെ കൊത്തുപണികൾ കണ്ട് കണ്ണു തള്ളി നില്ക്കാനെ നമുക്ക് പറ്റൂ. പ്രാവിനെ പിടിക്കുന്ന പൂച്ച, കുരുവികൾ, പശു എന്ന് വേണ്ട എല്ലാ മൃഗങ്ങളുടെ ബിംബങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

സൂര്യഗോളങ്ങൾ പാഞ്ഞു പോകുന്നത് കണ്ട് നാശം നിർത്താൻ, അത് സ്വയം ആവാഹിച്ചു താങ്ങി നിന്ന വിശ്വരൂപപെരുമാൾ ആ പ്രദേശത്തെ രക്ഷിച്ചുവെന്നും, ആയതിനാൽ തിളയ്ക്കുന്ന സ്വന്തം ശരീരം നാൽപതു ആണ്ട് ജലത്തിൽ മുക്കി താപം തീർക്കുമാറ്....ഐതീഹ്യം. വീഡിയോവിൽ കാണുന്ന വലതു ഭാഗത്തെ സുവർണമണ്ഡപത്തിനു തൊട്ടു താഴെ 12 അടിയിൽ തീർത്ത ഭാഗവാന്ടെ ആ മഹാവിഗ്രഹം നിലകൊള്ളുന്നുണ്ട്. 40 ആണ്ടിലൊരിക്കൽ പുറമെയെടുത്ത് പൂജാവിധികൾക്കായി എടുക്കപ്പെടും. ഒരു മനുഷായുസ്സിൽ കൂടിയാൽ രണ്ടു തവണ ദർശിക്കാം. കാറ്റിലലതല്ലുന്ന ആ തീർഥകുളം തന്നെ മഹാത്ഭുതമെന്നു പറയാതെ വയ്യ. കരിങ്കല്ലിൽ തീർത്ത കൂടാരങ്ങൾ, കുളം, കൊത്തുപണികൾ, ഭീമൻ കതകുകൾ, സന്ധ്യവന്ദനതിട്ടകൾ എല്ലാം അടുത്ത തലമുറയ്ക്ക് കാണാണെങ്കിലും ഭാഗ്യമുണ്ടാകട്ടെ. ചരിത്രപരമായ പല വസ്തുതകളും സിദ്ധികളും അറിയാതെ പോയാൽ മോശമാകും.

മനസിലാഗ്രഹിച്ച പോലെ നല്ലൊരു മഴചാറ്റലും കാറ്റും സമ്മാനിച്ചിട്ടാണ് കാഞ്ചി നഗരി എന്നെ യാത്രയാക്കിയതും.

https://chat.whatsapp.com/GazkNmE0qA9IzIcMz2aMeR

*Feel the Wild- Wayanad-2K22*           *Yathrasahayi* *October 2-3*➡ DAY 1✳2.00 PM - check in resort& Acquainted (welco...
17/09/2022

*Feel the Wild- Wayanad-2K22*
*Yathrasahayi*
*October 2-3*

➡ DAY 1

✳2.00 PM - check in resort& Acquainted (welcome drink)

✳️ 4: 00 pm tea snaks

✳️ Forest walk

✳ 7:00pm campfire & music
(depends on weather)

✳9:00pm dinner [ rice Two Type] chappatti & Porotta chiken curry, veg curry,

➡DAY 2

✳️ Morning Sharpe Time 6:00am muttanga wild life Jeep Safari

✳9.00 Am - Breakfast ( putt kadala Curry , bread & Jam ,

✳9.30 AM - boating for inside property

Adventure Activities…
Games ....

✳11 AM - check out

Room 3 Sharing… Hutt

*Rate 1999/ per head*

എത്തിചേരണ്ട സ്ഥലം മുത്തങ്ങ കാളാകണ്ടി *Emarald wild West Resort*

*Google Pay*
*Phone Pay*
*9946261250*

.india

06/09/2022

*Feel the Wild- Wayanad-2K22* *Yathrasahayi* Article ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. ട്രയാങ്കിള്‍ പോയിന്റ് എന്ന് വിളിക്കുന്ന മുത്തങ്ങയിലെ കാഴ്ച്ചകൾ കണ്ണിനും മനസിനും കുളിര് കോരണ അനുഭവമാണ്. കാട്ടുപോത്ത്, മാന്‍, ആന, കടുവ തുടങ്ങിയ ജീവികളെ ഈ വന്യമൃഗ സങ്കേതത്തിലെ കാടുകളില്‍ കാണാം. പല ഇനങ്ങളിലുള്ള ധാരാളം പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്. മുത്തങ്ങയിലെ വള്ളിപ്പടര്‍പ്പ് വിശാലമായ വനമേഖലയാണ്. ഇവിടെ നമുക്ക് രണ്ട് ദിവസം കുട്ടുകൂടാം.....യാത്രസഹായിടെ കൂടെ...വയനാടൻ വനങ്ങളിലെ കാഴ്ച്ചകൾ തേടി......

05/09/2022

കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ് വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്....

കടുവയും ആനയും പുലിയും കാട്ടുപോത്തും അടങ്ങുന്ന വയനാടിലെ മുത്തങ്ങയിൽ ഒരു ദിവസം കുട്ടുകൂടാം.... പ്രകൃതിയെ അറിഞ്ഞ് ഒരു യാത്ര... അതും യാത്ര സഹായിടെ കൂടെ....

ബുക്കിങ്ങ് : +91 9946261250 -മനു
+91 7994017718 -പ്രവീൺ

23/08/2022

കാട് വന്യ ജീവികളുടെ ആവാസ മേഘലയാണ്..പ്ലാസ്റ്റിക്ക് ചപ്പ് ചവറുകൾ ഈ മേഘലകളിൽ വലിചെറിയാതെ ഇരിക്കു... കാടിനെയും കാട്ടിലെ വന്യസമ്പത്തിനെയും സംരക്ഷിക്കു....യാത്രസഹായി മെമ്പർ ഷെരിഫ് കലാ സാഗർ നിലമ്പൂർ നാടുകാണിയിൽ നിന്നും പകർത്തിയ വിഡിയോ

15/08/2022

കക്കാടംപൊയിൽ മൺസുൺ മീറ്റ് 2k22 ക്യാമ്പ്ഫെയർ കാഴ്ച്ചകളിലൂടെ…..

06/08/2022

ഓരൊയാത്രയും ഓർത്തിരിക്കാൻ ഒരുപാട് നല്ല മുഹൂർത്തഞളങ്ങളാണ് സമ്മാനിക്കുക.
അതിനെക്കാളുപരി കുറേ നല്ല സഹൃത്തുക്കളേയും...
ടീം യാത്രാ സഹായിയുടെ കൂടെ പോയ യാത്രയെകുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് കൂട്ടുക്കാർ..

03/08/2022

അനസ് ഹജാസ്

കഴിഞ്ഞ ദിവസം ഹരിയാനയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു.

യാത്രയ്ക്കിടെ ഹരിയാനയിൽനിന്നു പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണവാർത്ത സഹോദരനെ അറിയിച്ചത്.

03/08/2022

YATHRASAHAYI MEETUP KAKKADAMPOYL

29/07/2022

YATHRASAHAYI MONSOON MEET KAKKADAMPOYIL

Location kakkadampoyil

FOLLOW US

വരു..നമുക്ക് ...ഒരുമിച്ച് യാത്ര പോകാം യാത്രസഹായിടെ കൂടെ...

Team YATHRASAHAYI Monsoon Meet Kakkadampoyil 2K22Follow us
27/07/2022

Team YATHRASAHAYI Monsoon Meet Kakkadampoyil 2K22

Follow us

17/07/2022
യാത്ര സഹായി 2021 - ൽ  നടത്തിയ യാത്ര വിവരണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ADV. പ്രദിപേട്ടനായിരുന്നു....അതിൻ്റെ മൊമൻ്റോ...
16/07/2022

യാത്ര സഹായി 2021 - ൽ നടത്തിയ യാത്ര വിവരണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ADV. പ്രദിപേട്ടനായിരുന്നു....അതിൻ്റെ മൊമൻ്റോ തൃശൂർ വടക്കുനാഥ ക്ഷേത്ര സന്നിധിയിൽ നിന്നും കൈമാറി...

ഏവർക്കും യാത്രസഹായിടെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ
10/07/2022

ഏവർക്കും യാത്രസഹായിടെ ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

മഴക്കാലം മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാറില്ല. മഴ പെയ്യുമ്പോൾ പുതച്ചുമൂടി വീട്ടിൽ കിടക്കുന...
01/07/2022

മഴക്കാലം മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാറില്ല. മഴ പെയ്യുമ്പോൾ പുതച്ചുമൂടി വീട്ടിൽ കിടക്കുന്നതിന്, അല്പം കട്ടൻ ചായയുമായി മഴ ആസ്വദിച്ച് ഉമ്മറത്തിരിക്കുന്നത്, ബൈക്കിൽ ഒരു മഴയാത്ര നടത്തുന്നത് എന്ന് തുടങ്ങി ഓർമകളിൽ ഉറങ്ങിക്കിടക്കുന്ന പ്രണയത്തെ വരെ ഉണർത്താൻ കഴിവുള്ള മഴക്കാലം അല്പം യാത്രകൾ കൂടെ നടത്തുകയാണെങ്കിൽ കൂടുതൽ സുന്ദരമാകും. പോകാം നമുക്ക് ഒരു മൺസൂൺ യാത്ര കൂടി...യാത്ര സഹായിടെ കൂടെ...

https://chat.whatsapp.com/HoaDs3FB9QF9m5TJvgaH5H

മഴക്കാലം മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാറില്ല. മഴ പെയ്യുമ്പോൾ പുതച്ചുമൂടി വീട്ടിൽ കിടക്കുന...
30/06/2022

മഴക്കാലം മനസ്സിൽ തരുന്ന അനുഭൂതി നമുക്ക് പലപ്പോഴും പറഞ്ഞറിയിക്കാൻ പറ്റാറില്ല. മഴ പെയ്യുമ്പോൾ പുതച്ചുമൂടി വീട്ടിൽ കിടക്കുന്നതിന്, അല്പം കട്ടൻ ചായയുമായി മഴ ആസ്വദിച്ച് ഉമ്മറത്തിരിക്കുന്നത്, ബൈക്കിൽ ഒരു മഴയാത്ര നടത്തുന്നത് എന്ന് തുടങ്ങി ഓർമകളിൽ ഉറങ്ങിക്കിടക്കുന്ന പ്രണയത്തെ വരെ ഉണർത്താൻ കഴിവുള്ള മഴക്കാലം അല്പം യാത്രകൾ കൂടെ നടത്തുകയാണെങ്കിൽ കൂടുതൽ സുന്ദരമാകും. പോകാം നമുക്ക് ഒരു മൺസൂൺ യാത്ര കൂടി...യാത്ര സഹായിടെ കൂടെ...Coming Soon

മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികപുസ്തകത്തിന്റെ പേര് എഴുതിയത് പ്രസിദ്ധികരിച്ച വർഷം വർത്തമാനപ്പുസ്തകം അഥവാ ഒരു...
19/06/2022

മലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് പ്രസിദ്ധികരിച്ച വർഷം
വർത്തമാനപ്പുസ്തകം അഥവാ ഒരു റോമായാത്ര പാറേമ്മാക്കൽ തോമ്മാക്കത്തനാർ 1936 -- --
ഊർശ്ലേം യാത്രാവിവരണം പരുമല മാർ ഗ്രീഗോറിയോസ് 1895 -- ----
ലണ്ടനും പാരീസും ജി.പി. പിള്ള 1877 --- ----
കൊളംബ് യാത്രാവിവരണം കാരുചിറ ഗീവർഗീസ് ശെമ്മാശൻ 1892 --- ---
കാശിയാത്രാചരിതം മാനവിക്രമൻ ഏട്ടൻ രാജ 1903 --- ---
ബിലാത്തിവിശേഷം കെ.പി. കേശവമേനോൻ 1916 --- ----
ഒരു തീർഥയാത്ര തരവത്ത് അമ്മാളുഅമ്മ 1925 ---- ---
ആപത്കരമായ ഒരു യാത്ര സർദാർ കെ.എം. പണിക്കർ 1944 ---- ----
ഒറ്റ നോട്ടത്തിൽ ജോസഫ് മുണ്ടശ്ശേരി 1947 ---- --
ബംഗാളിലൂടെ ഇ.എം. കോവൂർ 1948 --- --
ഇംഗ്ലണ്ടിലേയ്ക്ക് കെ.സി. ചാക്കോ 1949 ---- ----
പാതിരാസുര്യൻറെ നാട്ടിൽ എസ്.കെ. പൊറ്റക്കാട് ---- ----
വഴിയമ്പലങ്ങൾ എസ്.കെ. പൊറ്റക്കാട് ---- ----
കോ ലണ്ടൻ കൈറോ സി.എച്ച്‌. മുഹമ്മദ്‌കോയ 1961 ---- ----
എന്റെ ഹജ്ജ് യാത്ര സി.എച്ച്‌. മുഹമ്മദ്‌കോയ 1960 ---- ----
ഞാൻ കണ്ട മലേഷ്യ സി.എച്ച്‌. മുഹമ്മദ്‌കോയ 1965 ---- ----
ശ്രീലങ്കയിൽ അഞ്ച് ദിവസം സി.എച്ച്‌. മുഹമ്മദ്‌കോയ 1973 ---- ----
സോവിയറ്റ് യൂനിയനിൽ സി.എച്ച്‌. മുഹമ്മദ്‌കോയ 1974 ---- ----
ഗൾഫ് രാജ്യങ്ങളിൽ സി.എച്ച്‌. മുഹമ്മദ്‌കോയ 1977 ---- ----
ലിബിയൻ ജമാഹിരിയയിൽ സി.എച്ച്‌. മുഹമ്മദ്‌കോയ 1982 ---- ----
മരുഭൂമിയുടെ ആത്മകഥ മുസഫർ അഹമ്മദ് ---- ----
അജന്തായാത്ര വി. കെ. വിശ്വംഭരൻ -- --- ---
അമേരിക്ക - സ്വാതന്ത്ര്യത്തിന്റെ നാട് എം. സി. ചാക്കോ ---- --- ----
അസം - കേരളത്തിനു വഴികാട്ടി പാണാവള്ളി ഷണ്മുഖം --- ---- ---
അറിവുകൾ അനുഭൂതികൾ അകവൂർ നാരായണൻ ---- ---- ----
ഇതിഹാസങ്ങളുടെ മണ്ണിൽ മുരളി ജെ നായർ --- ---- --
ഇറ്റാലിയ എം. ഐ. ഉമ്മൻ --- --- --
കഥ പോലെ ജീവിതം യു. എ. ഖാദർ --- ---- ----
കടലും കരയും താണ്ടി പി. റ്റി. ജോസഫ് ---- ----
കാനഡ - ഭൂമിയുടെ ധാന്യപ്പുര എം. സി. ചാക്കൊ ---- ----
കുളിര് വേനൽമഴ കാക്കനാടൻ ---- ----
ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് ഒ. പി. ജോസഫ് --- ---- --
ഞാൻ കണ്ട കാശ്മിർ കെ. ആർ. നാരായണൻ --- --- --
തീർഥയാത്രാപർവ്വം ധർമ്മാനനന്ദ തീർഥ --- ---- ----
ദക്ഷിണപൂർവ്വേഷ്യയിലൂടെ ജെ. കട്ടയ്ക്കൽ ---- ----
നാമറിയേണ്ട ജപ്പാൻ കെ. വി. പൗലോസ് ---- ----
നീലക്കടലിലെ പവിഴങ്ങൾ ഏബ്രഹാം ജോർജ്ജ് ---- ----
നീലക്കുറിഞ്ഞിയെത്തേടി എസ്. എച്ച്. ഋഷീകേശൻ --- ---- --
പതിനൊന്ന് യൂറോപ്യൻ നാടുകളിൽ ടാറ്റാപുഅരം സുകുമാരൻ --- --- --
പാപത്തിന്റെ പൊങ്ങച്ചസഞ്ചി ഇ. വാസു --- ---- ----
പുരി മുതൽ നാസിക്ക് വരെ വെട്ടൂർ രാമൻ നായർ ---- ----
ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ പവനൻ ---- ----
ബ്രസീലിലേയ്ക്കു സ്വാഗതം തോമസ് വർഗീസ് ---- ----
ഭാരതപ്രയാണം മാമ്മൻ ഫിലിപ്പ് --- ---- --
മലയാളി കണ്ട മനില നന്ദകുമാർ മൂർക്കത്ത് --- --- --
മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും എസ്. ശിവദാസ് --- ---- ----
യാത്ര നിത്യചൈതന്യ യതി ---- ----
ലോകത്തിന്റെ മുകൾത്തട്ടിലൂടെ കെ. വി. സുരേന്ദ്രനാഥ് ---- ----
ലോകമേ തറവാട് റേച്ചൽ തോമസ് ---- ----
വെല്ലക്കാരുടെയിടയിൽ കറുത്തവരും കെ. വി. കുര്യാക്കോസ് --- ---- --
വേളാങ്കണ്ണിയും വല്ലാർപ്പാടവും മറ്റും ഷെവ. പി. വി. പൗലോസ് --- --- --
സോവിയറ്റ് നാട്ടിൽ വീണ്ടും കെ. എം. ജോർജ്ജ് --- ---- ----
ഹെൽസിങ്കി വിശേഷങ്ങൾ നന്ദകുമാർ മൂർക്കത്ത് ---- ----
റഷ്യയിലെ മഞ്ഞുതുള്ളികൾ ശരവൺ മഹേശ്വർ ---- ----
ഗുണ്ടർട്ടിന്റെ നാട്ടിൽ കെ. ബാലകൃഷ്ണൻ ---- ----

ബോസ്ഫറസിൻറെ ഭാഗ്യം ഡോ.അബ്ദുൽ ഹകീം അസ്‌ഹരി IPB
ഇരട്ടമുഖമുള്ള നഗരം ബെന്യാമിൻ ---- ----
ആസ്റ്റർഡാമിലെ സൈക്കിളുകൾ രാജു റാഫേൽ ---- ----
നടാഷയുടെ വരണ ബലൂണുകൾ സന്തോഷ് ജോർജ്ജ് കുളങ്ങര ---- ----
കഥയുറങ്ങുന്ന വഴിയിലൂടെ കെ. തായാട്ട്

ബാണാസുരമലയു‌ടെ സൗന്ദര്യം നിറഞ്ഞ കാറ്റുകുന്നിലേക്കും സായിപ്പുകുന്നിലേക്കും ഒരു യാത്ര. കാഴ്ചയുടെ വസന്തം ഉയരങ്ങളിലാണ്. ഉയരം...
18/06/2022

ബാണാസുരമലയു‌ടെ സൗന്ദര്യം നിറഞ്ഞ കാറ്റുകുന്നിലേക്കും സായിപ്പുകുന്നിലേക്കും ഒരു യാത്ര. കാഴ്ചയുടെ വസന്തം ഉയരങ്ങളിലാണ്. ഉയരം കൂ‌ടുംതോറും സൗന്ദര്യവുമേറും. വയനാ‌‌ടൻ മലനിരകൾ ഇത്ര മേൽ മനോഹരമാകുന്നതും അതുകൊണ്ടു തന്നെ. പ്രകൃതിയെ അറിഞ്ഞു മലകളിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. ബാണാസുര മലകളിലെ കാറ്റുകുന്ന്, സായിപ്പുകുന്ന് എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകാം. സാഹസികതയും സൗന്ദര്യവും ഒരു പോലെ അനുഭവിച്ച് ഒരു യാത്ര‌... ഐതിഹ്യങ്ങളും ഇടതിങ്ങി നിൽക്കുന്ന ഔഷധ സസ്യങ്ങളും കൊണ്ട് സമ്പുഷ്ടമാണ് വയനാടിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തെ ബാണാസുരമല. സമുദ്രനിരപ്പിൽ നിന്ന് 6670 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുകയാണ് ബാണാസുരൻ.ഒട്ടേറെ കുന്നുകളും ഇടതിങ്ങിയ കൊടുംവനവും അരുവികളും നിറഞ്ഞ പ്രകൃതിയുടെ ചായക്കൂട്ടാണ് ബാണാസുര മല പ്രദേശം. കാറ്റുകുന്ന്, സായിപ്പുകുന്ന്, ബാണാസുര മല എന്നിവയാണ് പ്രധാനപ്പെട്ട കുന്നിൻ പ്രദേശങ്ങൾ.

ഈ കുന്നുകളു‌ടെ സൗന്ദര്യം ആസ്വദിക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്. ഔഷധസസ്യങ്ങളെ തഴുകിയെത്തുന്ന കാറ്റും തെളിനീർ ചുരത്തുന്ന അരുവികളും ഈ യാത്രയിൽ പുതിയ അനുഭൂതി നൽകും.ചെങ്കുത്തായ പാറക്കെട്ടുകളും ഒരാൾപ്പൊക്കത്തിൽ ഇടതൂർന്ന പുൽപ്പടർപ്പുകളും വൻ മരങ്ങളുടെ കൂറ്റൻ വേരുകളും താണ്ടിക്കടക്കണം. ആനച്ചോലയിൽ നിന്ന് ഇടക്കിടെ മുഴങ്ങുന്ന ചിന്നം വിളി കേ‌ട്ട് ഭയക്കുകയും ചീവിടുകളുടെയും കിളികളുടെയും ശബ്ദം ആസ്വദിക്കുകയും ചെയ്യാം. ഒരിക്കൽ ഇവിടം സന്ദർശിച്ചാൽ വീണ്ടും വിളിക്കും ബാണാസുര മല. യാത്ര തുടങ്ങാം...
മലയടിവാരത്തെ മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപത്തുകൂടെയാണ് ബാണാസുരമല കയറ്റത്തിനു തു‌‌ടക്കം. തണൽ വിരിച്ച ചെറുകാട്ടിലൂടെ മരങ്ങളും വേരുകളും ചാടിക്കടന്നും ഊർന്നിറങ്ങിയും മുന്നോട്ടുപോകുമ്പോൾ കുലുങ്ങിച്ചിരിച്ചൊഴുകുന്ന ബപ്പനംതോട്ടിലെത്താം. മുഖമൊക്കെ കഴുകി തണുത്ത വെള്ളം അൽപ്പം അകത്താക്കിയാൽ ക്ഷീണമെല്ലാം പമ്പകടക്കും. അവിടെ നമുക്ക് വഴിയൊരുക്കുന്നത് 80 വർഷത്തോളം പഴക്കമുള്ള കൂപ്പ് റോഡാണ്. റോഡെന്നത് സങ്കൽപം പോലെയാണ്. ചുരുക്കം ചിലയിടങ്ങളിൽ റോഡിന്റെ ശേഷിപ്പുകൾ കാണാം. തു‌ടർന്നെത്തുന്നത് പകലിലും ഇരുട്ട് നിറഞ്ഞ ആനച്ചോലയിലാണ്.

ആനച്ചോലയിൽ നിന്ന് പൊക്കത്തിലുള്ള പുല്ല് വകഞ്ഞു മാറ്റി കുത്തനെ കയറ്റം കയറിയാൽ 6670 അടി താണ്ടിയ ജേതാവായി ബാണാസുരമലമുകളിലെത്താം. അവിടെ നിന്ന് പ്രകൃതി നമുക്കായി ഒരുക്കി വച്ച സൗന്ദര്യം ആവോളം ആസ്വദിക്കാം. മറ്റു മലകളൊക്കെ ചെറുകുന്നുകളായും നോക്കെത്താ ദൂരത്ത് ബാണാസുര ഡാം ഒരു ചെറിയ വെള്ളക്കെട്ടായും കാണാം. മലകൾക്കിടയിലൂടെ ഒഴുകുന്ന ബപ്പനംതോടും മൈലാടിത്തോടും നീർച്ചാലുകളായും കാണാം. ഇവിടേക്കെത്തുമ്പോഴേക്കും എട്ടു കിലോ മീറ്റർ നടന്നു കഴിഞ്ഞിരിക്കും. ഓരോ കിലോമീറ്റർ താണ്ടാനും സാധാരണ ദൂരത്തിന്റെ ഇരട്ടിയിലധികം അധ്വാനം വേണമെങ്കിലും തണലൊരുക്കുവാൻ മരങ്ങളും വിശ്രമിക്കാൻ വിശാലമായ പാറക്കൂട്ടങ്ങളും ദാഹജലത്തിന് കാട്ടരുവികളുമൊക്കെയുള്ളത് ഹരമാണ്. ഈ അരുവികൾ മലയടിവാരത്തെ നൂറ്റൻപതോളം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്നുമുണ്ട്.

കാറ്റുകുന്ന്

വിരുന്നൊരുക്കി കാത്തിരിക്കുകയാണ് കാറ്റുകുന്ന്. സമുദ്രനിരപ്പിൽ നിന്നു നാലായിരത്തോളം അടി ഉയരത്തിലുള്ള ഈ കുന്നിന്റെ പ്രത്യേകത തന്നെ പേരിലുള്ളത് പോലെ കാറ്റാണ്. സദാസമയവും ചുറ്റിൽ നിന്നും വീശി വരുന്ന ശക്തമായ കാറ്റു കൊണ്ടിരിക്കാം. അങ്ങകലെ 1277 ഹെക്ടറിൽ തളം കെട്ടി നിൽക്കുന്ന ബാണാസുര ഡാമിലെ വെള്ളക്കെട്ടും കക്കയം ഡാമും വയനാട് ജില്ലയുടെ തെക്കുഭാഗം പൂർണമായും ഇവിടെ നിന്നു കാണാം. ചുറ്റിലും നിറഞ്ഞ പച്ചപ്പിന്റെ സൗന്ദര്യത്തിൽ ലയിച്ച്‌ ഇരുന്നാൽ സമയം പോകുന്നതറിയുകയേ ഇല്ല.

സായിപ്പ് കുന്ന്

കാറ്റുകുന്നിനോട് ചേർന്നു കിടക്കുന്ന, എന്നാൽ രണ്ടു കിലോമീറ്ററോളം ദൂരത്തായി കാണുന്ന മൂന്നു പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്ന കുന്നാണിത്. പുൽമേടുകൾക്കു നടുവിൽ തലയുയർത്തി നിൽക്കുന്ന ഈ പാറക്കൂട്ടത്തിന് എവിടെ നിന്ന് നോക്കിയാലും പ്രത്യേകത വായിച്ചെടുക്കാം. പണ്ട് ഇവിടെ താമസിച്ചിരുന്ന ഒരു സായിപ്പും മദാമ്മയും അവരുടെ കുട്ടിയോ പട്ടിയോ ഏതോ ഒന്നു ശാപമേറ്റ് ശിലയായി മാറിയതെന്നാണ് കഥ. ഒട്ടേറെ നിഗൂഢതകളും അതിലേറെ പ്രകൃതി ഭംഗിയും ഒളിപ്പിച്ച ഈ മലനിരകളിൽ കയറി അദ്ഭുതങ്ങൾ നേരിട്ടാസ്വദിക്കുവാൻ ഇവിടത്തെ വനസംരക്ഷണ സമിതി സൗകര്യമൊരുക്കിയിട്ടുണ്ട്. കണ്ടവരിൽ നിന്നും കേട്ടറിവുമായി ഒട്ടേറെ പേരാണ് ഇങ്ങോട്ടെത്തുന്നത്. വനംവകുപ്പിന്റെ അനുമതി വേണം

വാരാമ്പറ്റ വനസംരക്ഷണ സമിതിയാണ് ഇവിടെ ട്രക്കിങ് ഒരുക്കിയിരിക്കുന്നത്. 10 പേരടങ്ങുന്ന സംഘത്തിനു മൂന്ന് മണിക്കൂർ ട്രക്കിങ്ങിന് 750 രൂപയും അഞ്ചു മണിക്കൂറിന് 1200 രൂപയും ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിന് അഞ്ചു പേരുടെ സംഘത്തിന് 1500 രൂപയുമാണ് ഈടക്കുന്നത്. ദൂരം ഇങ്ങനെകാറ്റുകുന്നിലേക്കു മൂന്നും സായിപ്പ് കുന്നിലേക്ക് അഞ്ചും ബാണാസുരമലയിലേക്ക് എട്ടും കിലോമീറ്ററാണ് ടിക്കറ്റ് കൗണ്ടറിൽ നിന്നുള്ള ദൂരം. കൽപറ്റയിൽ നിന്നും മാനന്തവാടിയിൽ നിന്നും പ‌ടിഞ്ഞാറത്തറ വഴി 24 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വനംവകുപ്പിന്റെ കീഴിൽ വാരാമ്പറ്റ വന സംരക്ഷണ സമിതിയുടെ സബ് സെന്ററായ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇവിടം പ്രവർത്തിക്കുന്നത്.

ഐതിഹ്യം

മഹാബലിയുടെ ആയിരം പുത്രൻമാരിൽ ഒരാളായിരുന്ന ബാണാസുരന്റെ മകൾ ഉഷയും ശ്രീകൃഷ്ണന്റെ പൗത്രൻ അനിരുദ്ധനും പ്രണയത്തിലായതറിഞ്ഞ ബാണാസുരൻ അനിരുദ്ധനെ തടവിലാക്കി. ശിവഭക്തനായ ബാണൻ ശിവനെ കോട്ട കാക്കുവാൻ നിയോഗിക്കുകയും ചെയ്തുവത്രേ. അനിരുദ്ധനെ മോചിപ്പിക്കുവാനെത്തിയ ശ്രീകൃഷ്ണനെ കോട്ടയു‌ടെ കാവൽക്കാരനായ പരമശിവൻ തടയുകയും തുടർന്ന് നടന്ന യുദ്ധത്തിൽ ആരും ജയിക്കാതെ വരികയും ഇരുകൂട്ടരും പരസ്പരം മാരകരോഗങ്ങൾ പരീക്ഷിക്കുകയും ചെയ്തു. കൃഷ്ണജ്വരവും ശിവജ്വരവുമായിരുന്നു അത്.

കാറ്റുകുന്നിലേക്കു മൂന്നും സായിപ്പ് കുന്നിലേക്ക് അഞ്ചും ബാണാസുരമലയിലേക്ക് എട്ടും കിലോമീറ്ററാണ് ടിക്കറ്റ് കൗണ്ടറിൽ നിന്നുള്ള ദൂരം. കൽപറ്റയിൽ നിന്നും മാനന്തവാടിയിൽ നിന്നും പ‌ടിഞ്ഞാറത്തറ വഴി 24 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. വനംവകുപ്പിന്റെ കീഴിൽ വാരാമ്പറ്റ വന സംരക്ഷണ സമിതിയുടെ സബ് സെന്ററായ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഇവിടം പ്രവർത്തിക്കുന്നത്.
ശിവൻ ഒടുവിൽ പിൻവാങ്ങി. ബാണാസുരന്റെ കരം കൃഷ്ണൻ ഛേദിക്കുകയും അതേ തു‌ടർന്ന് കരബാണഛേദി എന്ന നാമത്തിൽ അറിയപ്പെട്ട സ്ഥലമാണ് ഇന്ന് കരുവണശ്ശേരിയായി നിലകൊള്ളുന്നതെന്നാണ് ഐതിഹ്യം. പുരാണ പ്രസിദ്ധമായ ഈ ഏറ്റുമുട്ടൽ നടത്തിയ ഉദയഗിരിക്കോട്ട ഈ മലയിലായിരുന്നെന്നും പറയപ്പെടുന്നു. ദേവവാസമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ മലയെ ആദിവാസി വിഭാഗമായ പണിയ സമുദായം ഏറെ ആരാധനയോടും ഭയഭക്തിയോടെയും ഇപി മലയെന്ന് വിളിക്കുന്നു.

*yathrasahayi*
*All Kerala Travel Community*

🌱കക്കടാംപൊയിലിൽ🌱         •••••••••••••••••••കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കക്കടംപൊയ...
14/06/2022

🌱കക്കടാംപൊയിലിൽ🌱
•••••••••••••••••••
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കക്കടംപൊയിൽ. കാലിക്കട്ട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2000 അടിയിലധികം ഉയരത്തിൽ, മലബാർ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കക്കടാംപൊയിൽ
ചുറ്റുമുള്ള ഇടതൂർന്ന വനങ്ങൾ, മനോഹരമായ വെള്ളച്ചാട്ടങ്ങളും ആഴത്തിലുള്ള താഴ്‌വരകളും ഗ്രാമത്തെ വർദ്ധിപ്പിക്കുന്നു? എസ് ചാം. കക്കടാംപൊയിൽ ഒരു വിനോദ സഞ്ചാര കേന്ദ്രമായി അതിവേഗം വളരുകയാണ്, പ്രത്യേകിച്ച് പ്രകൃതി പ്രേമികൾക്കിടയിൽ. നഗരജീവിതത്തിന്റെ തിരക്കിൽ നിന്ന് രക്ഷപ്പെടാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനുമാണ് യാത്രക്കാർ ഇവിടെയെത്തുന്നത്

സന്ദർശിക്കാനുള്ള മികച്ച സമയം
സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം കക്കടാംപൊയിലിലെ മഴക്കാലത്താണ്. മഴക്കാലത്ത് ഗ്രാമം അതിന്റെ ഏറ്റവും ഉയർന്ന സൗന്ദര്യത്തിലെത്തുന്നു. എന്നിരുന്നാലും, ഈ മനോഹരമായ ഗ്രാമത്തിന് തണുത്ത കാലാവസ്ഥയുണ്ട്, വർഷത്തിൽ ഏത് സമയത്തും ഇത് സന്ദർശിക്കാം. മാർച്ച് മുതൽ മെയ് വരെ വേനൽക്കാലം അനുഭവിക്കുന്ന കക്കഡാംപോയിൽ, പരമാവധി ദൈനംദിന താപനില 30 ഡിഗ്രി സെൽഷ്യസ് വരെ എത്തുന്നു. മൺസൂൺ സീസൺ ജൂണിൽ ആരംഭിച്ച് നവംബർ അവസാനം വരെ നീണ്ടുനിൽക്കും. തെക്ക്-പടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്, വടക്ക്-കിഴക്കൻ മൺസൂൺ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഭവിക്കാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെ കക്കഡാംപോയിൽ ശൈത്യകാലം അനുഭവപ്പെടുന്നു, ഈ സമയത്ത് താപനില 15 ഡിഗ്രി സെൽഷ്യസായി കുറയും.

കക്കടാംപൊയിലി എങ്ങനെ എത്തിച്ചേരാ
കാലിക്കട്ട് നഗരത്തിൽ നിന്ന് 48 കിലോമീറ്റർ, നിലമ്പൂരിൽ നിന്ന് 24 കിലോമീറ്റർ, തിരുവമ്പടിയിൽ നിന്ന് 19 കിലോമീറ്റർ, കൂദരഹിയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് കക്കടാംപൊയിൽ. ഏറ്റവും അടുത്തുള്ള വിമാനത്താവളവും റെയിൽവേ സ്റ്റേഷനും കാലിക്കട്ടിലാണ്. പ്രധാന ഇന്ത്യൻ നഗരങ്ങളുമായും ഗൾഫ് രാജ്യങ്ങളുമായും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ബന്ധപ്പെട്ടിരിക്കുന്നു. അയൽപ്രേദേശം നിലമ്പൂരിൽ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെങ്കിലും വളരെ കുറച്ച് ട്രെയിനുകൾ മാത്രമേ അവിടെ നിന്ന് ഓടുന്നുള്ളൂ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ കാലിക്കട്ടിൽ നിന്ന് നിരവധി ബസുകളും നിലമ്പൂർ, തിരുവമ്പാടി പട്ടണങ്ങളിൽ നിന്നും കുറച്ച് ബസുകൾ ഓടിക്കുന്നു

📍Location: -Kerala, Kozhikode, Kakkadampoyil

Credit for DM
🌳🌴🌲🚗❤️😍👍

മന്നവന്നൂർ****************************************അധികമാരും കടന്നെത്താത്ത കൊടൈ മലനിരകളിലെ സുന്ദരമായ ഒരു ഗ്രാമമാണ് മന്നവന...
14/06/2022

മന്നവന്നൂർ
****************************************

അധികമാരും കടന്നെത്താത്ത കൊടൈ മലനിരകളിലെ സുന്ദരമായ ഒരു ഗ്രാമമാണ് മന്നവന്നുർ.മലയാളത്തിലെ റൊമൻസും, തമിഴിലെ പേരൻപ് സിനിമയും സൂര്യ അഭിനയിച്ച മറ്റൊരു ചിത്രവും കണ്ട നാൾ മുതൽ മനസ്സിൽ ഉടക്കിയ ഒരു സ്ഥലമായിരുന്നു മന്നവന്നൂർ.
യഥാർത്ഥത്തിൽ മന്നവന്നുർ ടൂറിസ്റ്റുകൾ കടന്നെത്തുന്ന ഒരു സ്ഥലം ഒന്നുമല്ല. പ്രകൃതിയെ തൊട്ടറിഞു പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും പ്രകൃതിയോടൊപ്പം ലയിച്ചിരിക്കുവാൻ തല്പരരായിട്ടുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഒരു ഗ്രാമ പ്രദേശം മാത്രമാണ് മന്നവന്നുർ. മന്നവന്നുർ ലേക്കും, ട്രെക്കിങ്ങും ആണ് ഇവിടുത്തെ പ്രധാന ആകർഷണം എന്നു പറയാവുന്നത്.

കോട പുതച്ച കൊടൈക്കനാലിന്റെ മലനിരകളിൽ ഒറ്റപ്പെട്ടു പോയ ഈ തമിഴ് ഗ്രാമം പേരൻപ് സിനിമയിൽ വളരെ മനോഹരമായി ആവിഷ്കരിക്കുന്നുണ്ട്. ഒത്തിരി സിനിമകൾക്ക് വേദിയായ മന്നവന്നൂർ ടൂറിസം സാധ്യതകളെ പറ്റി ചിന്തിച്ച്‌ തുടങ്ങിയത് ഈ അടുത്ത കാലങ്ങളിൽ ആയിരിക്കണമെന്ന് തോന്നുന്നു .

പച്ച വിരിച്ച പുൽമേടുകളും മുൽമേടുകൾക്ക് മുകളിലൂടെ മേയുന്ന ചെമ്മരിയാടിന് കൂട്ടങ്ങളും. കുളിർ കാറ്റു നമ്മെ സ്പർശിച്ചു കടന്നുപോകുന്നത് അനുഭവപ്പെടും.
വശ്യ ശാലീനതയോടെ ഒഴുകുന്ന തടാകവും തടാകക്കരയിലെ ബഫലോയും തടാകത്തിന്റെ വശങ്ങളിലെ കാടുകളുമെല്ലാം...... പ്രകൃതിയുടെ വികൃതികൾ ഇഷ്ട്ടപ്പെടുന്ന ഏതൊരാളുടെയും മനസ്സ് മരവിപ്പിക്കില്ലെന്നറിയാം .

മന്നവന്നൂരിലെ മരപ്പാലമെല്ലാം തകർന്നു തുടങ്ങിയിട്ടുണ്ട്.
പേരൻപിന് വേണ്ടി സെറ്റിട്ട തടിയിൽ തീർത്ത വീട് ഇന്നിവിടെയില്ല. പകരം പാതി ഇടിഞ്ഞു പൊളിഞ്ഞ പാലവും വറ്റി വരണ്ട തടാകവും മാത്രമാണിപ്പോൾ ഉള്ളത്.

മന്നവന്നൂരിൽ ഇന്ന് വനം വകുപ്പിന്റെ ഇക്കോ ടൂറിസമാണ് നടക്കുന്നത്. മന്നവന്നൂരിന്റെ ഇക്കോ ടൂറിസം സൈറ്റും നിലവിലുണ്ട് .

കൊടൈക്കനാൽ ടു മന്നവന്നൂർ 33km

*ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വയനാട് ജില്ലയിലെ പൂക്കോട് പ്രവര്‍ത്...
08/06/2022

*ഗോത്രജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വയനാട് ജില്ലയിലെ പൂക്കോട് പ്രവര്‍ത്തനം ആരംഭിച്ചു.*

ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, ചൂര ഉല്‍പ്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി ഇവിടെ തയ്യാറായിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്‍റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണുവാനും അവസരമുണ്ട്.

എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഗോത്രകലാവതരണം നടക്കും. രണ്ട് പ്രീമിയം കഫ്റ്റീരിയകളിലായി ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രകൃതി സൗഹൃത കളിമൈതാനങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര ജീവിത ചാരുതകളും ചരിത്രങ്ങളും നാള്‍ വഴികളും വിശദമാക്കുന്ന ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാര്‍ക്ക് കലകള്‍ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉല്‍പ്പന്നങ്ങളും പരമ്പരാഗത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും ഇവിടെ സജ്ജീകരിക്കുന്നുണ്ട്.

മഴക്കാലം ഗോത്ര സമൂഹത്തോടൊപ്പം അനുഭവവേദ്യമാക്കാന്‍ മഴക്കാല ഗോത്ര പാരമ്പര്യ ഉത്പന്ന പ്രദര്‍ശന വിപണന ഭക്ഷ്യ കലാമേള 'മഴക്കാഴ്ച' ജൂണ്‍ 4, 5 തീയതികളില്‍ ഇതോടൊപ്പം നടക്കുന്നുണ്ട്.

വയനാടന്‍ സഞ്ചാരത്തിന് ഉണര്‍വ്വേകാന്‍
'എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം'

മഴയും കോടമഞ്ഞും നിറഞ്ഞ അതിമനോഹരമായ അന്തരീക്ഷത്തിലേക്ക് ഇപ്പോള്‍ വയനാട് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ്. അവിടെ സംസ്ഥാന സര്‍ക്കാര്‍ ഒരു വിരുന്നുകൂടി ഒരുക്കിവെച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ സമഗ്ര പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയായ പൂക്കോട് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നാളെ ഉദ്ഘാടനം ചെയ്യുകയാണ്.

കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യ വിജ്ഞാനവും പരിചയപ്പെടുത്തുന്ന പദ്ധതിയാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം.

വയനാടിന്‍റെ വിനോദസഞ്ചാര മേഖലയില്‍ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വലിയ ഉണര്‍വ്വേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തകാലത്തായി വലിയതോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ജില്ലയാണ് വയനാട്. 2022 ലെ ആദ്യപാദത്തില്‍ തന്നെ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. വയനാടിന്‍റെ വിനോദസഞ്ചാര സാധ്യതകളെ സമഗ്രമാക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് നടപ്പിലാക്കിവരികയാണ്.

പട്ടികവര്‍ഗ്ഗ വികസനവകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം നടപ്പാക്കുന്നത്




Address


Alerts

Be the first to know and let us send you an email when Yathrasahayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share