Wayanad Tourism Association -WTA

  • Home
  • Wayanad Tourism Association -WTA

Wayanad Tourism Association -WTA Association of Hospitality Entrepreneurs in Wayanad
(1)

23/12/2022

കുറുവ ദ്വീപ്

എല്ലാവർക്കും കേരള പിറവി ആശംസകൾ
01/11/2022

എല്ലാവർക്കും കേരള പിറവി ആശംസകൾ

31/12/2021

actor

23/09/2021
പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമയിൽ...
09/05/2021

പ്രിയപ്പെട്ട സഹപ്രവർത്തകന്റെ ഓർമയിൽ...

മെയ്‌ 1നു TOURISM BLACK DAY
26/04/2021

മെയ്‌ 1നു TOURISM BLACK DAY

15/04/2021

Good morning all

14/04/2021

വിനോദ സഞ്ചാരമേഖലയിലെ അമിതമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക - വയനാട് ടൂറിസം അസോസിയേഷൻ

*തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ നിയന്ത്രണങ്ങൾ പാലിക്കാതെ സംഭവിച്ച തെറ്റിന് വിനോദസഞ്ചാര മേഖല എന്ത് പിഴച്ചു.*

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തപ്പോൾ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടവും സർക്കാരും ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അമിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ല.

നിപ്പയും പ്രളയങ്ങളും തകർത്തെറിഞ്ഞ ടൂറിസത്തെ കഴിഞ്ഞ ഒരു വർഷത്തെ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചപ്പോൾ മേഖലയ്ക്ക് അനുകൂലമായി യാതൊരു നിലപാടുകളും സ്വീകരിക്കാത്ത, ധനസഹായങ്ങൾ നൽകാത്ത സർക്കാർ, ഈ അവധിക്കാലത്ത് വിനോദ സഞ്ചാര മേഖലയെ തകർക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട്‌ വയനാട് ടൂറിസം അസോസിയേഷൻ ശക്തമായി എതിർപ്പ് രേഖപ്പെടുത്തിയതായി വയനാട് ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അലിബ്രാൻ അറിയിച്ചു.

14/04/2021
14/04/2021

തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ നിയന്ത്രണങ്ങൾ പാലിക്കാതെ സംഭവിച്ച തെറ്റിന് വിനോദസഞ്ചാരമേഖല എന്ത് പിഴച്ചു ? വിനോദ സഞ്ചാരമേഖലയിലെ അമിതമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുക... -WTA

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തപ്പോൾ നടപടി സ്വീകരിക്കാതിരുന്ന ജില്ലാ ഭരണകൂടവും സർക്കാരും ഇപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അമിത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ല. നിപ്പയും പ്രളയങ്ങളും തകർത്തെറിഞ്ഞ ടൂറിസത്തെ കഴിഞ്ഞ ഒരു വർഷത്തെ കോവിഡ് നിയന്ത്രണങ്ങളും പ്രതികൂലമായി ബാധിച്ചപ്പോൾ മേഖലയ്ക്ക് അനുകൂലമായി യാതൊരു നിലപാടുകളും സ്വീകരിക്കാത്ത, ധനസഹായങ്ങൾ നൽകാത്ത സർക്കാർ, ഈ അവധിക്കാലത്ത് വിനോദ സഞ്ചാര മേഖലയെ തകർക്കുന്ന രീതിയിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോട്‌ വയനാട് ടൂറിസം അസോസിയേഷൻ ശക്തമായി എതിർപ്പ് രേഖപ്പെടുത്തുന്നു.

കമ്മിറ്റിക്കുവേണ്ടി,

-അലി ബ്രാൻ
പ്രസിഡന്റ്
വയനാട് ടൂറിസം അസോസിയേഷൻ

14/04/2021

എല്ലാവർക്കും Wayanad Tourism Association -WTA വിഷു ആശംസകൾ

11/04/2021

Notice :

Wayanad Tourism Association District Committee is meeting this coming Tuesday 13/04/21 in Kalpetta.
We expect members suggestions on issues that the District Committee will discuss and urgently need to address in relation to our area.

-Ali Bran
District President

07/04/2021

വയനാട്ടിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന നാലു പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന വാർത്ത സംബന്ധിച്ച് ഭാരവാഹികൾ പ്രതികരിക്കുന്നു..

24 ന്യൂസ്‌ -വയനാട് ബ്യൂറോ വാർത്ത.
റിപ്പോർട്ട്‌ : ശ്രീ നിഖിൽ പ്രമേഷ്

Banasura Sagar DamAnother tourist attraction of Wayanad is Banasura Sagar dam. It is the largest earth dam in India and ...
06/04/2021

Banasura Sagar Dam

Another tourist attraction of Wayanad is Banasura Sagar dam. It is the largest earth dam in India and the second largest of its kind in Asia. The dam is made up of massive stacks of stones and boulders.

Legend and ambience

Situated about 15 km from Kalpetta, the dam holds a large expanse of water and its picturesque beauty is enhanced by the chain of mountains seen on the backdrop. It is constructed in the Banasura Lake and the nearby mountains are known as Banasura Hills. Legends say that the Asura king of Banasura, (the son of King Mahabali, who is believed to visit Kerala during every Onam festival) undertook a severe penance on the top of these hills and thus it was named after him. The scenic mountains beckon adventure tourists and the dam site is an ideal starting point for trekking.

During monsoon, visitors may also be able to see small islands in the dam’s reservoir. They are formed while the flooded reservoir submerges the surrounding areas too. The vast expanse of the crystal clear water of the dam dotted with small islands is a photographer’s delight.

History

Banasura Sagar Dam consisting of a dam and a canal began operating as part of the Indian Banasura Sagar Project. It aims at supporting the Kakkayam Hydro electric power project and also contributes to the irrigation and drinking water requirements of the people during summer, if there is water shortage.

JAIN TEMPLE SULTHAN BATHERYThe Jain Temple in Sulthan Bathery is one of the most important among the many Jain temples i...
03/04/2021

JAIN TEMPLE SULTHAN BATHERY

The Jain Temple in Sulthan Bathery is one of the most important among the many Jain temples in Kerala. Dating back to the 13th century, the temple is said to have been built in the prevalent architectural style of the then reigning Vijayanagar dynasty. One realises the sanctity and vivacious past of this temple by its grandeur and mystique. The temple is a protected monument of Archeaological Survey of India.

വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ :എടയ്ക്കൽ ഗുഹകൾസമുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് എടയ്ക്കൽ ഗുഹകൾ കണ്ടെത്തിയ...
02/04/2021

വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ :

എടയ്ക്കൽ ഗുഹകൾ

സമുദ്ര നിരപ്പിൽ നിന്നും 1200 അടി മുകളിലായാണ് എടയ്ക്കൽ ഗുഹകൾ കണ്ടെത്തിയത്. ഈ ഗുഹക്കുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങൾ, കൊത്തുപണികൾ, ആ പ്രദേശത്ത് പുരാതന മനുഷ്യവാസികളുടെ സാന്നിധ്യം എന്നിവ സൂചിപ്പിക്കുന്നു.

ഈ പേരിനുപുറമെ എടാക്കൽ ഗുഹകൾ യഥാർഥ ഗുഹകളല്ല. ഒരു വലിയ ചരിത്ര സ്മാരകത്തിന്റെ ഒരു ഭാഗമായിരുന്നു അവ. എക്കൽക്കൽ എന്നർത്ഥം “ഇടയ്ക്കുള്ള ഒരു കല്ല്” എന്നാണ്.

എടയ്ക്കൽ ഗുഹ പെയിന്റിംഗുകൾ അവരുടെ പ്രകടനത്തിലും സങ്കീർണ്ണതയിലും ശ്രദ്ധേയമാണ്, എന്നാൽ അവയുടെ ഉത്ഭവം നിഗൂഢതയിൽ മൂടിയിരിക്കുന്നു. 1895 ൽ കണ്ടെത്തിയതിനു ശേഷം ടൂറിസ്റ്റുകൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ അവർ അതിശയകരമാണ്.

കൊത്തുപണികൾ ധാരാളം ധാരാളമാണ്. മനുഷ്യഗണങ്ങൾ, മൃഗങ്ങൾ, ഉപകരണങ്ങൾ, വാഹനങ്ങൾ, ദൈനംദിന സംഭവങ്ങൾ, സ്ക്രിപ്റ്റുകൾ എന്നിവ വിവിധ ഭാഷാ ലിപികളിലും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചരിത്രത്തിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ എക്കൽക്കൽ ഗുഹകൾ നിരവധി തവണ വസിച്ചിരുന്നതായി കൊത്തുപണികളുടെ വൈജാത്യം സൂചിപ്പിക്കുന്നു. ഇവരിൽ ഏറ്റവും പഴക്കമുള്ളത് 6000 ബി.സി. വരെ പഴക്കമുള്ളതാണ്.

എടക്കൽ എന്ന സ്ഥലത്ത് കൊത്തുപണികൾ മാത്രമല്ല. ഈ കുന്നുകളിൽ കണ്ടെത്തിയിട്ടുള്ള മുനിയിയാർ അഥവാ പുരാതന ശ്മശാനങ്ങളായ പുരാതന മൺപാത്രങ്ങളും മൺപാത്രങ്ങളും ധാരാളമായി ശേഖരിച്ചിട്ടുണ്ട്. വയനാട് ഹെറിറ്റേജ് മ്യൂസിയത്തിൽ ഇപ്പോൾ കണ്ടെത്തിയ പല കരകൗശലവസ്തുക്കളും ഇപ്പോൾ സൂക്ഷിച്ചിട്ടുണ്ട്.

ചീങ്ങേരി അഡ്വെഞ്ചർ ടൂറിസം മഞ്ഞും തണുപ്പും വയനാടിനെ പുണരുമ്പോൾ ചീങ്ങേരി മലയിലും സഞ്ചാരികളുടെ തിരക്കായി. കോവിഡിന്റെ ദുരിതക...
02/04/2021

ചീങ്ങേരി അഡ്വെഞ്ചർ ടൂറിസം

മഞ്ഞും തണുപ്പും വയനാടിനെ പുണരുമ്പോൾ ചീങ്ങേരി മലയിലും സഞ്ചാരികളുടെ തിരക്കായി. കോവിഡിന്റെ ദുരിതകാലത്തെയും മറികടന്ന് വയനാടിന്റെ ചുരം കയറുമ്പോൾ സഞ്ചാരികൾക്ക് പ്രതീക്ഷിക്കാൻ ഏറെയുണ്ട്. സ്ഥിരം കാഴ്ചകൾക്കപ്പുറം പുതുതായി എന്തുണ്ടാകും. പൂക്കോടും ബാണാസുരസാഗറുമെല്ലാം എത്ര കണ്ടാലും മതിവരില്ല. എന്നിരുന്നാലും ഏറ്റവും പുതുമ നിറഞ്ഞ ഒരു വിനോദ കേന്ദ്രത്തെ അന്വേഷിക്കുന്നവരെ ചീങ്ങേരി മല നിരാശപ്പെടുത്തില്ല. വയനാടിന്റെ മീശപ്പുലി മലയിൽ ഇപ്പോൾ സഞ്ചാരികളുടെ തിരക്കാണ്. ഇൻസ്റ്റഗ്രാമിലും സോഷ്യൽ മീഡയിലുമെല്ലാം ഈ മലയിലേക്കുള്ള സാഹസിക ടൂറിസത്തിന്റെ നേർചിത്രങ്ങൾ പ്രചരിച്ചതോടെ സഞ്ചാരികളും തിരയുകയാണ് വയനാട് ചീങ്ങേരി മലയിലേക്കുള്ള വഴികൾ.

പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകൾ കാണാൻ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 2.8 ലക്ഷം രൂപയാണ് ഇവിടെ നിന്നും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് വരുമാനം. ഏറ്റവും ചുരുങ്ങിയ കാലയളവിൽ സഞ്ചാരികളുടെ മനം കവർന്ന സാഹസിക ടൂറിസം എന്ന നിലയിലും ചീങ്ങേരി ശ്രദ്ധയാകർഷിക്കുകയാണ്. അതിരാവിലെ മുതൽ ചീങ്ങേരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ട്. കോവിഡ് കാലത്ത് മറ്റെല്ലാ വിനോദ കേന്ദ്രങ്ങൾക്കും താഴെ വീണപ്പോഴും ചീങ്ങേരി ടൂറിസം സജീവമായിരുന്നു. മാനദണ്ഡങ്ങളെല്ലാം പാലിച്ച് സഞ്ചാരികൾക്ക് ഇവിടെ എത്തി മടങ്ങാനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു

സമുദ്രനിരപ്പിൽ നിന്നും 2600 അടി ഉയരത്തിൽ നിന്നും വയനാടിന്റെ ഭൂതലത്തിലേക്കാണ് ചീങ്ങേരി വാതിൽ തുറക്കുന്നത്. 360 ഡിഗ്രിയിൽ വയനാടിന്റെ പൂർണ്ണ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന മറ്റൊരിടമില്ല. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസർവോയറിന്റെയും മനോഹരമായ ദൂരകാഴ്ച, അമ്പലവയൽ, ബത്തേരി, എടക്കൽ, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിത മലമുകളിൽനിന്നും ആസ്വദിക്കാനാവും. അഭ്യന്തര വിനോദ സഞ്ചാരികൾക്ക് പുറമെ വിദേശ സഞ്ചാരികളെയും കൂടുതലായി ആകർഷിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടേക്ക് വിരുന്നെത്തുന്ന വിദേശ, ആഭ്യന്തര സഞ്ചാരികളുടെ വർധനവ് കണക്കിലെടുത്ത് വിനോദ കേന്ദ്രങ്ങളും പുതുമോടിയാവുന്നു. പുതിയ സാഹസിക ട്രെക്കിങ് കേന്ദ്രം ചീങ്ങേരി റോക്ക് അഡ്വഞ്ചർ ടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി കാത്തിരിക്കുന്നു. 360 ഡിഗ്രിയിൽ വയനാട് ജില്ലയുടെ നയനമനോഹാരിത ആസ്വദിക്കാൻ സാധിക്കുമെന്നത് ഇതിന്റെ പ്രത്യേകതയാണ്. സാഹസികതയും ആകാംക്ഷയും ഇഴ ചേർന്ന് പ്രകൃതി ഓരോ കാലത്തും ഒരോ ചിത്രങ്ങൾ വരയ്ക്കുന്ന ദൃശ്യഭംഗിയാണ് ചീങ്ങേരിയെ മറ്റിടങ്ങളിൽ നിന്നും വേർതിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം ഒരു പോലെ ഈ ഗിരി പർവ്വതത്തിലേക്ക് ട്രക്കിങ്ങ് നടത്താനും കഴിയുമെന്നാണ് ഇവിടെത്തെ പ്രത്യേകത. വന കേന്ദ്രീകൃത ടൂറിസം മുതൽ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ വരെയും വയനാട്ടിലുണ്ടെങ്കിലും സാഹസിക വിനോദ കേന്ദ്രം എന്ന നിലയിൽ ചീങ്ങേരിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്

കിതപ്പടങ്ങാത്ത മലകയറ്റം

ചീങ്ങേരിമലയിലെ ടൂറിസം സാധ്യതകളെ മുന്നിൽ കണ്ട് പത്ത് വർഷങ്ങൾക്ക് മുമ്പ് ചർച്ചകൾ സജീവമാകുന്നത്. ഇതിനെ തുടർന്ന് 2010 ലാണ് എട്ടേക്കറോളം ഭൂമി ടൂറിസം നടത്തിപ്പിനായി റവന്യൂ വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറിയത്. അതിന് ശേഷം ഇതുസംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്തു. 2017 ൽ പ്രാംരംഭഘട്ടത്തിന് അനുമതി ലഭിച്ചു. 2020 ഒക്ടോബറിലാണ് ചീങ്ങേരി റോക്ക് ടൂറിസം ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് 1.04 കോടി രൂപ വകയിരുത്തിയാണ് സാഹസിക വിനോദ സഞ്ചാരം ഒരുക്കിയത്. ടിക്കറ്റ് കൗണ്ടർ, ക്ലോക്ക്റൂം, സെക്യൂരിറ്റി ക്യാബിൻ, ടോയ്ലറ്റ്, പാൻട്രി ബ്ലോക്ക്, എൻട്രി പവലിയൻ, ഡൈനിങ് ഹാൾ, മൾട്ടി പർപ്പസ് ബ്ലോക്ക് എന്നിവയാണ് അഡ്വഞ്ചർ ടൂറിസം പദ്ധതിക്കായി നിർമിച്ചിട്ടുള്ളത്. ബെയ്സ് ക്യാമ്പിലെത്തുന്ന സഞ്ചാരികൾക്ക് വിശ്രമിച്ചതിന് ശേഷം ട്രക്കിങ്ങിന് പോകാം. രണ്ട് കിലോമീറ്ററോളം നടന്നാൽ മലമുകളിൽ എത്താം. ഗ്രൂപ്പുകളായിട്ടാണ് സഞ്ചാരികളെ മലയിലേക്ക് കൊണ്ടുപോവുക. കൂടെ ഗൈഡും ഉണ്ടാകും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസലിന്റെ മേൽനോട്ടത്തിൽ സംസ്ഥാന നിർമിതി കേന്ദ്രയാണ് മലയടിവാരത്തെ നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയത്. ട്രക്കിങ്ങിന് രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. അല്ലാതെയുള്ള സഞ്ചാരികൾക്ക് വൈകീട്ട് 4 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ഇനി രാപാർക്കാം

ചീങ്ങേരി മലയുടെ നെറുകയിൽ രാത്രികാല കാഴ്ചകൾ കാണാനും താമസിക്കാനും ടെന്റ് ക്യാമ്പിന് അനുമതി നേടുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സർക്കാരിൽ നിന്നും അനുമതി നേടുന്ന മുറയ്ക്ക് അടുത്തമാസം മുതൽ ഈ സൗകര്യം ഇവിടെ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇതുകൂടിയാകുമ്പോൾ ചീങ്ങേരി ടൂറിസം സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാകും. പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ ലക്ഷ്യത്തിലെത്തുന്നത്. പാറക്കെട്ടുകളെയും പരിസരങ്ങളെയും അതുപോലെ തന്നെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതി സൗഹൃദ ടൂറിസം കൂടിയാണ് ഇവിടെ വിഭാവനം ചെയ്തത്. ഇത്തരത്തിലുള്ള മറ്റിടങ്ങളെയും വയനാട് ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് ഉൾപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

മാതൃഭൂമി വാർത്ത
Feb.8, 2021

Photo : രമേഷ് വെള്ളമുണ്ട

Plan your weekend: Bamboo rafting at Kuruva Island is a heavenly experienceKuruvadweep (Kuruva Island) is a cluster of i...
02/04/2021

Plan your weekend: Bamboo rafting at Kuruva Island is a heavenly experience

Kuruvadweep (Kuruva Island) is a cluster of islets over the middle of Kabini River in Wayanad and is a major eco-tourism destination in Kerala. Spread over 950 acres of land, Kuruva Island is densely populated with rich flora and fauna.

The geographical peculiarity makes this place evergreen with a serene ambience. Dwelling deep into this island, you can see many attractive things like bridges made up of bamboo trees and other rare species of trees. The uninhabited island is home to rare species of birds, orchids, herbal plants, etc.

The island is surrounded by streams and you can have a boat ride or rafting through this stream enjoying the enchanting beauty of the island. The boats and rafts are provided by the Kerala Tourism Department and it will take a few hours to cover each and every island. Tourists from different parts of the world enjoy the rafting here. The rafts are made up of bamboos providing you a thrilling and exciting journey through the streams.

The other thing you can do on this fabulous island is to have a calm and lazy nature walk. Partying and picnic are restricted here as the authorities are maintaining eco-tourism in Kuruva Island. You can simply enjoy the beauty without spoiling the pristine nature.

Trekking is also an option for the adventurous tourists. You can book a guide and set off in to the forest area. There is a nominal entry fee to the island and the time schedule is from 9 am to 5 pm. Calicut International Airport is the nearest to this island and the distance is about 120 kms. You can easily avail a taxi or a bus.

Kuruva Island Fact File

Location: Wayand district in Kerala

Distance From Chennai: 615 km

Interesting Fact: Kuruva Island is having no human habitat and the rich flora and fauna is a major reason why people from all parts of the country consider this as an ideal vacation spot

31/03/2021

അനുമതി നൽകിയത് ഹൈക്കോടതി: ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കുന്നു

കല്പറ്റ: രണ്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറക്കാനൊരുങ്ങുന്നു. വനത്തിനുള്ളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് ഹൈക്കോടതിയുടെ വിലക്കുവന്നതോടെ തെക്കെ വയനാട് ഫോറസ്റ്റ് ഡിവിഷനുകീഴിലെ നാലുകേന്ദ്രങ്ങൾക്ക് പൂട്ടുവീണിരുന്നു. രണ്ടുവർഷമായി അടഞ്ഞുകിടന്നിരുന്ന ചെമ്പ്രപീക്ക്, സൂചിപ്പാറ വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം, കുറുവാദ്വീപ് എന്നിവ തുറക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രങ്ങളായിരുന്നു ചെമ്പ്ര, മീൻമുട്ടി, കുറുവ, സൂചിപ്പാറ എന്നിവ. അപ്രതീക്ഷിതമായി നാലുകേന്ദ്രങ്ങൾ അടച്ചത് വിനോദസഞ്ചാരമേഖലയ്ക്ക് വലിയ പ്രയാസമായിരുന്നു. 24-നാണ് കേന്ദ്രങ്ങൾ തുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.

വയനാട് പ്രകൃതിസംരക്ഷണസമിതിയുടെ പരാതിയെത്തുടർന്ന് 2019 മാർച്ച് 22-നാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടാനുള്ള ഹൈക്കോടതിയുടെ ഇടക്കാലവിധിയുണ്ടായത്. തുടർന്ന് 24-ന് വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു.

വനഭൂമി വിനോദസഞ്ചാരത്തിന് ഉപയോഗിക്കാൻ കേന്ദ്രസർക്കാരിന്റെ അംഗീകാരം വേണമെന്നിരിക്കേ ഈ കേന്ദ്രങ്ങൾക്ക് അംഗീകാരമില്ലെന്ന് കാണിച്ചായിരുന്നു പ്രകൃതിസംരക്ഷണസമിതി പരാതി നൽകിയത്. കോടതിയുടെ നിർദേശപ്രകാരം കേന്ദ്രത്തിൽ അംഗീകാരത്തിനായി അപേക്ഷിക്കുകയും 2019 ഏപ്രിൽ 24-ന് അംഗീകാരം ലഭിക്കുകയുംചെയ്തു.

രണ്ടുവർഷത്തോളം അടച്ചിട്ടതോടെ നാലുവിനോദസഞ്ചാരകേന്ദ്രങ്ങളിൽ നിന്നുള്ള കോടികളുടെ വരുമാനമാണ് നിലച്ചത്. പ്രദേശങ്ങളിൽ കാട്ടുതീ തടയാനുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തിയിരുന്നതും മറ്റും ഈ വരുമാനത്തിൽനിന്നായിരുന്നു. വരുമാനമില്ലാതായതോടെ ഇത്തരത്തിലുള്ള പല പ്രവർത്തനങ്ങളും നിലച്ചിരുന്നു.

നാല് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലായി ഇരുനൂറോളം ജീവനക്കാർ നേരിട്ട് ജോലിചെയ്തിരുന്നു. ടാക്സി, ഹോട്ടൽ, കച്ചവടസ്ഥാപനങ്ങൾ, വഴിയോരക്കച്ചവടം, റിസോർട്ട്, ഹോംസ്റ്റേ എന്നിവ നടത്തിയിരുന്നവരും പ്രതിസന്ധിയിലായി. ഈ കേന്ദ്രങ്ങളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ആദിവാസികളടക്കമുള്ളവർ മറ്റു ജോലികൾതേടി പോകേണ്ടിവന്നു. വായ്പയെടുത്തും പണയം വെച്ചും തുടങ്ങിയ പല സ്ഥാപനങ്ങളും പൂട്ടി. ഇവർക്കെല്ലാം ആശ്വാസംപകരുന്നതാണ് വിധി. ഉത്തരവായെങ്കിലും ഏറെക്കാലം അടച്ചിട്ടതിനാൽ അറ്റകുറ്റപ്പണികൾക്കുശേഷം മാത്രമേ കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയുള്ളൂ. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഏപ്രിലോടെ നാലുകേന്ദ്രങ്ങളും തുറക്കുമെന്ന് അധികൃതർ പറഞ്ഞു.

27/03/2021

ടൂറിസം മേഖലയിൽ വയനാടിനെ അന്തർദേശീയമായി ബ്രാൻഡ് ചെയ്യുമെന്ന് ജില്ലാ കലക്ടർ എസ്.സുഹാസ്.ഇതിന്റെ ഭാഗമായി 19 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ പുറത്തിറക്കി.വൈത്തിരി വില്ലേജിൽ അന്തർദേശീയ ടൂറിസം ദിനാചരണത്തോടനുബന്ധിച്ചാണ് വീഡിയോ പുറത്തിറക്കിയത്.വയനാട് ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേർന്നാണ് A Journey In To Wayanad എന്ന പേരിലുള്ള ഡോക്യുമെന്ററി തയ്യാറാക്കിയത്

Credits : DTPC Wayanad

സ്ഥാപനങ്ങൾക്കെതിരെയുള്ള  പൊലൂഷൻ ബോർഡിന്റെ നിരുത്തരവാദപരമായ സമീപനങ്ങൾക്കെതിരെ പോരാടാൻ WTA യും,  KHRA യും കാറ്ററിംഗ് അസോസി...
12/02/2020

സ്ഥാപനങ്ങൾക്കെതിരെയുള്ള പൊലൂഷൻ ബോർഡിന്റെ നിരുത്തരവാദപരമായ സമീപനങ്ങൾക്കെതിരെ പോരാടാൻ WTA യും, KHRA യും കാറ്ററിംഗ് അസോസിയേഷനും ചേർന്ന് രൂപീകരിച്ച കോർഡിനേഷൻ കമ്മിറ്റിയുടെ യോഗത്തിൽ WTA സെക്രട്ടറി ശ്രീ. അനീഷ്‌ ബി നായർ സംസാരിക്കുന്നു.
WTA പ്രസിഡന്റ് ശ്രീ. അലി ബ്രാൻ വേദിയിൽ...

New logo... New Movement
22/11/2019

New logo... New Movement

നമ്മുടെ സംഘടന ഗവർമെന്റ് റെക്കഗ്‌നിഷൻ ഉള്ള ഒരു സംഘടന ആയി രജിസ്റ്റർ ചെയ്യപ്പെട്ട ദിനമാണ് ഇന്ന്.  2019 നവംബർ 6 -ന് WYD/CA/2...
06/11/2019

നമ്മുടെ സംഘടന ഗവർമെന്റ് റെക്കഗ്‌നിഷൻ ഉള്ള ഒരു സംഘടന ആയി രജിസ്റ്റർ ചെയ്യപ്പെട്ട ദിനമാണ് ഇന്ന്. 2019 നവംബർ 6 -ന്
WYD/CA/257/2019 എന്ന രെജിസ്ട്രേഷൻ നമ്പറിൽ WAYANAD TOURISM ASSOCIATION (WTA) എന്ന സംഘടന ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.

അപരിചിതൻ ...ബാണാസുര സാഗർ അണക്കെട്ടിനു വേണ്ടി തരിയോട് എന്ന ഗ്രാമം ഒഴിഞ്ഞു പോയ എൺപത് തൊണ്ണൂറ്‌ കാലഘട്ടങ്ങളിൽ മനുഷ്യരുപേക്ഷ...
02/11/2019

അപരിചിതൻ ...
ബാണാസുര സാഗർ അണക്കെട്ടിനു വേണ്ടി തരിയോട് എന്ന ഗ്രാമം ഒഴിഞ്ഞു പോയ എൺപത് തൊണ്ണൂറ്‌ കാലഘട്ടങ്ങളിൽ മനുഷ്യരുപേക്ഷിച്ചകണക്കിൽ കുറെ പോത്തുകളും ഉണ്ടായിരുന്നു വളർത്തു പോത്തുകളെ ഉപേക്ഷിച് മനുഷ്യർ നാടുകയറിയപ്പോൾ പോത്തുകൾ കാടുകയറി .അവ പെറ്റു പെരുകി കാട്ടിൽ പുതിയ വിഭാഗമായി വളർന്നു മനുഷ്യരോടടുക്കാതെ വന്യമൃഗത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഇവയുടെ വാസം കാട്ടിലാണെങ്കിലും കണക്കുപ്രകാരം ഇവ നാടൻ പോത്തുകളാണ് ബാണാസുര അണക്കെട്ടിനുള്ളിലെ കുന്നിന്പുറത്തും കുറ്റികാട്ടിലും ഇവ ഒരു കൗതുകകാഴ്ചയാണ്

ഒക്ടോബർ 30/2019-ന് വൈകിട്ട് 3 മണിക്ക് സുൽത്താൻ ബത്തേരി ഹോട്ടൽ വിൽട്ടണിൽ വെച്ച് നടന്ന WTA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റ...
30/10/2019

ഒക്ടോബർ 30/2019-ന് വൈകിട്ട് 3 മണിക്ക് സുൽത്താൻ ബത്തേരി ഹോട്ടൽ വിൽട്ടണിൽ വെച്ച് നടന്ന WTA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം

ഒക്ടോബർ 30/2019 -ന് വൈകിട്ട് 5 മണിക്ക് ചേർന്ന WTA യുടെ സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ശ്രീ. അനീ...
30/10/2019

ഒക്ടോബർ 30/2019 -ന് വൈകിട്ട് 5 മണിക്ക് ചേർന്ന WTA യുടെ സുൽത്താൻ ബത്തേരി താലൂക്ക് കമ്മിറ്റി യോഗത്തിൽ സെക്രട്ടറി ശ്രീ. അനീഷ്‌ ബി നായർ സംസാരിക്കുന്നു

20/10/2019

Wayanad Tourism Association
(WTA) District Committee Members

Sulthan Bathery Taluk

1. Anish B Nair
(WTA Seacratary)
Mob : 9544357772

2.Ramith Ravi
Mob : 9745617236

3. Sibu Thomas
Mob : 9447263281

4. Anish Varadoor
Mob : 9947474888

5. Abu Pearl view
9605659050

6. Anilkumar
Mob : 8289917924

7. Abdhul Muneer
Mob : 9447756516

8. Jasheed
Mob : 9946601736

9. Subi Premjith
Mob : 9747980561

Mananthavadi Taluk

1. Ali Bran
WTA District President)
Mob:8547446700

2. Abdurahman
Mob:8547062823

3. Nidhin
Mob:9605659110

4.Rahees
Mob:9061797570

5.Jaison
Mob:9496322904

6.Mathew
Mob:9961919270

7.Praveen
Mob:8111962748

8.Sasidharan
Mob:9447190007

9.Nisha
Mob:8589079676

Vythiri taluk

1. Saif
Mob:9946317796

2.vargees
Mob:9446420063

3. Asad
Mob:974747598598

4. Shaheer
Mob:9645733803

5. Manoj
Mob:9061477117

6. Faisal
Mob:9847868653

7.saidalavi
Mob: 9656845345

8. Santhosh Pattel
Mob : 9387364232

Vythiri Lady member will finalise and give no soon.

Address


Telephone

+919061477117

Website

Alerts

Be the first to know and let us send you an email when Wayanad Tourism Association -WTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share