Rhythm of Travel

  • Home
  • Rhythm of Travel

Rhythm of Travel RHYTHM OF TRAVEL ®️ നൊപ്പം യാത്രകളിൽ തുടരാം

RHYTHM OF TRAVEL ®️   ഗ്രൂപ്പിന്റെ രണ്ടാമത്തെ സൗഹ്യദ  യാത്രാ  ഇവന്റ്   January 21, 22 Saturday , Sunday 2023 ൽ നടത്തിയതി...
29/01/2023

RHYTHM OF TRAVEL ®️ ഗ്രൂപ്പിന്റെ രണ്ടാമത്തെ സൗഹ്യദ യാത്രാ ഇവന്റ് January 21, 22 Saturday , Sunday 2023 ൽ നടത്തിയതിൽ നിന്നും

(മൂന്നാർ - സൂര്യനെല്ലിയിലെ ഫാന്റം ഹിൽസ് ട്രക്കിങ് , ദക്ഷിണ ഭാരതത്തിലെ കൊളുക്കുമലയിലെ സൂര്യോദയ ട്രക്കിങ് )
മനോഹരമായ ഈ രണ്ട് സ്ഥലങ്ങളിലാണ് RHYTHM OF TRAVEL ®️ Family ഗ്രൂപ്പ് ഇവന്റ് നടത്തിയത് .

എന്നും കൂടെ ഉണ്ടെന്ന വാക്കാണ് സൗഹൃദം.
ജീവിതത്തിന്റെ തിരക്കേറിയ സമയങ്ങളിലും, ഒന്നോർക്കാൻ, സന്തോഷിക്കാൻ ഒത്തിരി ഏറെ ഓർമ്മകൾ സമ്മാനിക്കുന്ന മന്ത്രമാണ് സൗഹൃദം ഈ മൂല്യമുള്ള വാക്കുകൾ എന്നെ പഠിപ്പിച്ചതും യാത്രകൾ തന്നെയാണ് .

വാക്കുൾക്കു അതീതമാണ് സഞ്ചാരം ജീവിക്കാനുള്ള ആഗ്രഹത്തെക്കാൾ ഉപരി മനുഷ്യനായി ജീവിക്കാനുള്ള പ്രചോദനമാണ്, ഊർജമാണ് , പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരുപാട് പേർക്കുള്ള ധൈര്യവും ആശ്വാസവുമാണ് സഞ്ചാരം .

കലഹിച്ചും , കരഞ്ഞും തീർക്കാനുള്ളതല്ല ജീവിതം , മറ്റുള്ളവരുടെ കണ്ണീരൊപ്പാനും ,സഹായിക്കാനും , സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആഘോഷമാക്കി മാറ്റാനുള്ളതാണ് ജീവിതം .

എന്റെ ചങ്ങാതിമാർ എന്നും കൂടെയുണ്ട് ഒപ്പം താങ്ങായും , തണലായും ആ സ്നേഹ സാമിപ്യം ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നുമുണ്ട് ❤️.

ഇന്നത്തെ എന്റെ ഓരോ ഹൃദയമിടിപ്പിനും കാരണം യാത്രകളും - യാത്രാ സൗഹൃദങ്ങളുമാണ് .

A Travel is a Friend given by nature

©️ അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️

*RHYTHM OF TRAVEL ®️ _Group _Presents Event No*- *2**_Ride_to_heven_of_off_Road_Jeep Trekking_and Sunrise_Viewpoint_ Kol...
05/01/2023

*RHYTHM OF TRAVEL ®️ _Group _Presents Event No*- *2*

*_Ride_to_heven_of_off_Road_Jeep Trekking_and Sunrise_Viewpoint_ Kolukkumalai*

*ഈ പുതുവത്സര വേളയിൽ ഈ മഞ്ഞ് മാസത്തിനോടൊപ്പവും Rhythm of Travel കുടുംബത്തിനൊപ്പവും ഒരു യാത്ര പോയാലോ ! ജനുവരി 21, 22 ശനി , ഞായർ ദിവസങ്ങളിലാണ് കൊളുക്കുമലയിലെ സൂര്യോദയം കാണാൻ ട്രക്കിങ് യാത്ര പോക്കുന്നത് .*

സ്നേഹിതരെ തയ്യാറല്ലിയോ എല്ലാവരും !!

*കൊളുക്കുമല യാത്രയുടെ ഭാഗമാക്കുവാൻ RHYTHM OF TRAVEL ®️ ഗ്രൂപ്പ് പ്രിയപ്പെട്ട യാത്രികരെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു🤝.*

Contact Number -

*8943764174*

*Akhil Surendran Anchal*

*Google pay Number* -

*8943764174* *(Akhil Surendran)*

Bank Account Number -

*10320100337229*

Federal Bank Anchal
*IFSC code - FDRL0001032*

😇 *Limited seats (10) !!*

*RHYTHM OF TRAVEL Block ur date - 2023/Jan/21, 22*

*Event Fee 1500/-*
(includes - Accommodation (Tent Stay ) , Dinner , morning Jeep Trekking Kolukumala Sunrise View point /breakfast)

*The Highest View Point Campsite in Suryanelli*

" Sometimes you just need a break , in a beautiful place to relax yourself and enjoy the most . RHYTHM OF TRAVEL welcomes you to explore and enjoy the chilling and freezing climate with Nature ” *Suryanelli*_

Our Itinerary :

*Day 01*
✓ Checkin Time 2:00PM ⚠️
✓ Welcome Drink
✓ Evening trekking to
Mirchi Waterfalls Trekking / Kurishumala Sunset trekking
✓ Return back to campsite at 07:00PM
✓ Tea or Coffee
✓ Cookies
✓ Campfire & Music
✓ Barbeque
✓ Dinner
( Chappati ,Ghee rice,
_Chicken curry,Veg curry and Salad )

"Enjoy & Explore the freezing climate at NeoLand "
*😴 Overnight Tent Stay*

*Day 02*
✓ Wake up call on 03:30AM
✓ Black Tea or Coffee
✓ Off-road *Jeep trekking to Kolukkumalai*
✓ *Kolukkumalai Sunrise*
✓ Jaguar Rock
✓ Tea plantation visit
✓ By 8:30 or 9:00 am return back to campsite
✓ Breakfast
( Dosa, idily, Vada, Chatni, Sambar )
_Tea or Coffee_
✓ Checkout before 11:00AM

മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധ...
08/10/2022

മനുഷ്യത്വം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു.

അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം.

ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം.

ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു .

തിരുമലൈ കോവില്‍....ആദ്യമേതന്നെ എന്റെ പ്രിയ സഹോദരന്‍ അഖില്‍ സുരേന്ദ്രനുള്ള നന്ദി അറിയിക്കട്ടെ. നമ്മളുടെ റിഥം ഓഫ് ട്രാവല്‍...
17/09/2022

തിരുമലൈ കോവില്‍....

ആദ്യമേതന്നെ എന്റെ പ്രിയ സഹോദരന്‍ അഖില്‍ സുരേന്ദ്രനുള്ള നന്ദി അറിയിക്കട്ടെ. നമ്മളുടെ റിഥം ഓഫ് ട്രാവല്‍ എന്ന ഗ്രൂപ്പില്‍ അന്റെ ആദ്യപോസ്റ്റാണ്. ഇവിടേക്ക് എന്നെ ആഡ് ചെയ്തതിലുള്ള നന്ദി അറിയിക്കുന്നു. റിഥം (RHYTHM) വാക്ക് ആദ്യമായി ശ്രദ്ധയില്‍പെട്ട് തന്നെ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. അന്ന് ഞങ്ങളുടെ സര്‍ ഒരു ചോദ്യം ചോദിച്ചു. വവ്വല്‍സ് വരാതെ( A,E,I,OU ഈ ലെറ്ററുകളില്‍ ഒന്നും ഉപയോഗിക്കാതെ) അഞ്ച് അക്ഷരത്തിന് മുകളില്‍ വരുന്ന ഒരു ഇംഗ്ലീഷ് വാക്ക് കണ്ടുപിടിക്കണമത്രേ. അന്ന് തലകുത്തി മറിഞ്ഞിട്ട് അന്ന് ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ല. (ഇന്നും ഇംഗ്ലീഷില്‍ യാതൊരു വിവരവുമില്ല)
പിന്നെയാണ് അദ്ദേഹം RHYTHM എന്ന വാക്ക് ശ്രദ്ധയില്‍പെടുത്തിയത്. അതുകൊണ്ടുതന്നെ ഈ വാക്ക് അന്നുമുതല്‍ വേറിട്ടതാണെന്ന് എനിക്ക് തോന്നിയിരുന്നു.. ഒപ്പം ഒരുപാട് നല്ല സൗഹൃദങ്ങളുമായി മറ്റൊന്നിനും പകരമാകാതെ, സ്വന്തം ഐഡറ്റിന്റിയില്‍, വേറിട്ട കാഴ്ചകളുമായി, സൗഹൃദങ്ങളുമായി നമ്മുടെ ഗ്രൂപ്പ് മുന്നോട്ട് പോകട്ടെ അന്ന് ആശംസിക്കുന്നു.

ഇനി എന്റെ കുഞ്ഞുയാത്രയേപ്പറ്റി പോസ്റ്റിലേക്ക് വരാം..
കുറച്ചുനാളുകള്‍ക്ക ശേഷമാണ് ഫാമിലി ആയി ഒരു യാത്രപോകുന്നത്. .പലഗ്രൂപ്പുകളിലും കണ്ടപ്പോള്‍തന്നെ മനസ്സില്‍ പതിഞ്ഞ ഒരു സ്ഥലമായിരുന്നു അത്. തമിഴ്‌നാട്ടില്‍ ചെങ്കോട്ടയ്ക്ക് അടുത്തുള്ള തിരുമലൈ കോവില്‍.... അധിക തിരക്കൊന്നുമില്ലാത്ത വളരെയേറെ ഭംഗിയുള്ള ഒരിടത്ത് അല്‍പനേരം കാഴ്ചകള്‍ കണ്ടിരിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. അതിന് ഒരു ഭക്തിയുടെ അന്തരീക്ഷംകൂടെയുണ്ടെങ്കില്‍ അത് വല്ലാത്തൊരു ഫീല്‍ ആണ്. പറഞ്ഞുവന്നത്
മുരുകന്‍ ക്ഷേത്രമായ തിരുമലൈ കോവിലിനെപ്പറ്റിയാണ്. കേരളവുമായി പങ്കുവെക്കുന്ന അതിര്‍ത്തിയ്ക്കടുത്ത് പശ്ചിമഘട്ടമലനിരകള്‍ക്ക് അഭിമുഖമായി. ഒരു ചെറിയ കുന്നിന്‍മുകളിലാണ് തിരുമലൈ കുമാരസ്ഥാമി ക്ഷേത്രമെന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം. ഏതാണ്ട് പഴനിയെ ഒക്കെ നമുക്ക് ഓര്‍മവരും. പഴനിയില്‍ ചെന്നവര്‍ക്ക് അറിയാം ഏതെങ്കിലും രീതിയില്‍ നമ്മുടെ തുക ചിലവായിപ്പോകുന്നത് എങ്ങനെയെന്ന്. കടക്കാര്‍ മുതല്‍ ക്ഷേത്രത്തില്‍വരെ അതിന് ഒരു മാറ്റവും ഇല്ല. പക്ഷെ നഗരത്തിന്റെ യാതൊരു തിരക്കും ഇല്ലാതെ, ഗ്രാമീണതയുടെ ഭംഗി ആസ്വദിച്ച് പശ്ചിമഘട്ട മലനിരകളെയും കണ്ട് നല്ല കാറ്റേറ്റ് വല്ലാത്ത ഒരു അനുഭൂതിയാണ് തിരുമലൈ കോവില്‍ നമുക്ക് നല്‍കുന്നത്. ചെങ്കോട്ടയില്‍ നിന്ന് അരമണിക്കൂറില്‍ താഴെമാത്രമാണ് നമുക്ക് ഇവിടേക്കുള്ള ദൂരം. നാം ചെല്ലുന്ന വാഹനം ഈ മലയുടെ മുകളില്‍ തന്നെ പാര്‍ക്കുചെയ്യാം എന്നതാണ് ഏറ്റവും സൗകര്യമായ കാര്യം. ചുരുക്കിപ്പറഞ്ഞാല്‍ പ്രായമായവരുണ്ടെങ്കിലും അവരെ മുകളില്‍ എത്തിക്കുന്നത് കാറിലാണെങ്കില്‍ 50 രൂപയുടെ പാര്‍ക്കിംഗ് ഫീസിന്റെ ചിലവുമാത്രമേ നമുക്ക് വരുകയുള്ളു. ബൈക്കിന് 20 രൂപയാണെന്ന് തോന്നുന്നു.
അതല്ല ഇടി പടികള്‍ ചവിട്ടി കയറേണ്ടവര്‍ക്ക് 624 പടികള്‍ ചവിട്ടി മുകളിലേക്ക് എത്താം. ഇനി പടികള്‍ ചവിട്ടി മുകളിലെത്തിയാലും വാഹനത്തില്‍ ഈ ക്ഷേത്രത്തിലേക്ക് എത്തുന്ന വഴിയും മിസ് ചെയ്യരുത്. അത് ഹെയര്‍പിന്‍ വളവുകളിലൂടെയുള്ളഅടിപൊളി ഒരു കാഴ്ചയാണ്. ദൂരെയായി ഒരു ഡാമും നമുക്ക് കാണാം. ഓട്ടോറിക്ഷകളെ മുകളിലേക്ക് പ്രവേശിപ്പിച്ച് കണ്ടില്ല. പക്ഷെ ബൈക്കിനും കാറിനും നമുക്ക് ഇതിന്റെ ടോപ്പിലെത്താം. പുഷ്പ സിനിമയില്‍ അല്ലുഅര്‍ജുന്റെ സോംഗിന് ഇടയ്ക്കും മൂവിയില്‍ പലപ്പോഴും ഈ ക്ഷേത്രം കയറിവരുന്നുണ്ട്. അതുമാത്രമല്ല, അന്യന്‍, സ്വാമി 2 ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക്ും ഈ മല പശ്ചാത്തലമായിട്ടുണ്ട്.
അവിടെ നിന്നുള്ള സഹ്യന്റെ കാഴ്ച അതിമനോഹരമാണ്. നമ്മുടെ കേരളത്തിന് ഒരു കോട്ടപോലെ അത് നിലനില്‍്ക്കുന്നു. തൈപ്പൂയമാണ് ക്ഷേത്ത്ര്തിലെ പ്രധാന ഉത്സവം. ക്ഷേത്രത്തിന് മുകളിലായി വലിയൊരു കുളവുമുണ്ട്. മലയുടെ നെറുകയിലുള്ള ആ കുളം കാണാന്‍ വളരെ ഭംഗിയാണ്. ഒപ്പം ഇവിടെ നിന്നുളള കാഴ്ചകളും മനംമയക്കുന്നതാണ്. ഇവിടെ എത്തുന്നവരിലേറെയും മലയാളികളുമാണ്.
ഒരുദിന ട്രിപ്പ് പറ്റിയ ഒരു സ്ഥലമാണ് തിരുമലൈ കോവില്‍. അതോടൊപ്പംതന്നെ നമുക്ക് സുന്ദരപാണ്ഡ്യപുരവും, തെങ്കാശിയുമൊക്കെ എക്‌സ്പ്‌ളോര്‍ ചെയ്യാം...
ഇവിടേക്കുള്ള യാത്രയെപ്പറ്റിയുള്ള വീഡിയോ ലിങ്ക് നല്‍കാം.
അതും കണ്ട് അഭിപ്രായം അറിയിക്കുമല്ലോ... കൂട്ടുകാരുടെ പ്രോത്സാഹനം മാത്രമാണ് ഓരോ യാത്രയും എന്നെ മുന്നോട്ട് നയിക്കുന്നത്.

https://youtu.be/7wsjz1Vvb3U

Post by - Sreeni

10/09/2022

ഹിൽ സ്റ്റേഷനുകളെ അനുസ്മരിപ്പിക്കുന്ന തണുത്ത കാലാവസ്ഥയും കാറ്റും നിറഞ്ഞ ‘വളർത്തുമൃഗങ്ങളുടെ ഈ വീട്’ കൊല്ലത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പറുദീസയാകാൻ ഇനി കാലതാമസമില്ല.

കല്ലടയാറിന്റെ കരയിലെ കുരിയോട്ടു മല ഹൈടെക് ഡെയറി ഫാം പച്ചക്കുന്നുകളും പുൽപ്പരപ്പും കൊണ്ടു ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ‘ഫാം ടൂറിസം’ എന്ന് തെളിച്ചെഴുതുമ്പോൾ കുരിയോട്ടുമലയിലെ കാഴ്ചകളും പച്ചപിടിക്കുന്നു.

പത്തനാപുരം പിറവന്തൂർ പഞ്ചായത്തിൽ 116 ഏക്കറോളം പടർന്നുകിടക്കുന്ന ഫാമിൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന കാർഷിക– ടൂറിസം അധിഷ്ഠിത വികസന പ്രവർത്തനങ്ങളാണു നടക്കുന്നത്.

20 രൂപയ്ക്കു പശു, ആട്, കുതിര, ഒട്ടകപ്പക്ഷി തുടങ്ങി പ്രകൃതിയുടെ കാഴ്ചകളേറെയാണിവിടെ

വിവിധ ഇനങ്ങളിലുള്ള 650 പശുക്കളും നാനൂറിലേറെ ആടുകളും മുയലുകളും കുതിരയും തുടങ്ങി എമുവും ഒട്ടകപക്ഷികളും വരെ ഫാമിലുണ്ട്.

കുന്നിൻമുകളിലുള്ള ഫാമിലേക്കുള്ള വഴി നീളെ ജീവൻ തുടിക്കുന്ന മൃഗങ്ങളുടെ ശിൽപങ്ങളാണ് കാത്തുനിൽക്കുന്നത്. സ്വതന്ത്രരായി പറന്നു നടക്കുന്ന എണ്ണമറ്റ മയിലുകളും മറ്റു കിളികളും ചുറ്റിനുമുണ്ട്.

ചിൽഡ്രൻസ് പാർക്ക് , കുതിര സവാരി മുതലായവ വിനോദ സഞ്ചാരികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

മലയുടെ മുകളിലേക്ക് കയറുന്ന വഴിയരികിൽ പുല്ലു മേഞ്ഞുകൊണ്ടിരിക്കുന്ന കാട്ടുപോത്തിനെ കാണാം, മനുഷ്യന്റെ കാലടി ശബ്ദം കേൾക്കുമ്പോൾ പെട്ടെന്ന് തിരിഞ്ഞു നോക്കുന്ന വിധമൊരു ശിൽപം.

ജീവനില്ലെന്നു തൊട്ടുനോക്കാതെ ആർക്കും ഉറപ്പിക്കാനാകാത്ത വിധമാണിതിന്റെ നിർമാണം. കുരിയോട്ടുമലയിൽ ഇത്തരം ഒട്ടേറെ അത്ഭുങ്ങളാണ് ശിൽപി ദീപേഷ് അഞ്ചൽ ഒരുക്കിയിട്ടുള്ളത്.

പ്രവേശന കവാടത്തിലെ ശിൽപം മുതൽ സഞ്ചാരികളെ വരവേൽക്കുന്ന ഒട്ടകപ്പക്ഷിയും പശുവും കിടാവും ആനയും വരയാടും കരിമ്പുലിയും ഉൾപ്പെടെ പതിനാലു ശിൽപങ്ങളാണ് വിവിധ മലകളിലായി ഇവിടെയുള്ളത്. സിമന്റിൽ തീർക്കുന്ന ശിൽപങ്ങൾക്ക് പ്രത്യേകം നിറം ചെയ്തു ജീവൻ നൽകുകയാണ് ശിൽപി.

കിഴക്കൻ മേഖലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോന്നി, ആനക്കൂട്, പാലരുവി, തെന്മല ഇക്കോ ടൂറിസം എന്നിവയുമായെല്ലാം കുരിയോട്ടുമല ഫാം ടൂറിസത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികൾക്ക് സാധ്യതകളേറെയാണ്.

വിനോദ സഞ്ചാര മേഖലയിൽ നേട്ടങ്ങൾ സൃഷ്ടിക്കുന്നിനൊപ്പം ഒട്ടേറെ പേർക്ക് തൊഴിൽ നൽകാനും ഫാം ടൂറിസം പദ്ധതി മൂലം സാധ്യമാകും.

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷

07/09/2022

പൂവിളികളുമായാണ് ഓരോ ഓണവും മലയാളികളെ തേടി വരുന്നത്.
മലയാളത്തിന്റെ പുതുവർഷമായും കാർഷിക ഉത്സവങ്ങളുടെ ആഘോഷമായും പൊന്നിൻ ചിങ്ങത്തെ കരുതി വരുന്നു.

പരിധികളില്ലാത്ത സന്തോഷവും അതിരുകളില്ലാത്ത ആഘോഷവും ഓണക്കാലത്തിൻറെ സവിശേഷതകളാണ്.

ഓണം പടിവാതിലിൽ എത്തി നിൽക്കുന്ന ഈ വേളയിൽ 💫 റിഥം ഓഫ് ട്രാവൽ 💫 കുടുംബത്തിലെ ഏവർക്കും ഹൃദയത്തിൽ നിന്ന് തിരുവോണദിന ആശംസകൾ നേരുന്നൂ.

തിരുവനന്തപുരം  ജില്ല_________________________പൊൻപ്രഭയിൽ തിളങ്ങി നിൽക്കുന്ന താമരയിൽ വിരിഞ്ഞ പർണശാലയിലേക്ക്ശാന്തിഗിരി ആശ്ര...
26/08/2022

തിരുവനന്തപുരം ജില്ല
_________________________

പൊൻപ്രഭയിൽ തിളങ്ങി നിൽക്കുന്ന താമരയിൽ വിരിഞ്ഞ പർണശാലയിലേക്ക്

ശാന്തിഗിരി ആശ്രമം
_____________________

യാത്രാവിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📷

തിരുവനന്തപുരം ജില്ലയിൽ പോത്തൻ‌കോട് എന്ന സ്ഥലത്താണ് 1969 - ൽ നവ ജ്യോതി ശ്രീ കരുണാകര ഗുരു സ്ഥാപിച്ച ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നത്. ആശ്രമത്തിനു മുന്നിലെ പർണശാലയുടെ നിർമ്മാണം ആരംഭിച്ചത് 2001 സെപ്റ്റംബറിലാണ്.

ശാന്തിഗിരി ആശ്രമത്തിൽ വെള്ളത്താമരയുടെ ആകൃതിയിൽ പർണശാല ഉയർന്നു നിൽക്കുന്ന മനോഹരമായ കാഴ്ച കണ്ണിൽ നിന്ന് മായുന്നുമില്ല മറയുന്നുമില്ല , 91അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ വെണ്ണക്കൽ മന്ദിരം പൂർണ്ണമായ വിടർന്ന താമരയുടെ രൂപത്തിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സൌധമാണ്.

വിരിഞ്ഞ താമരയുടെ മാതൃകയിൽ മുകളിലേക്ക് പന്ത്രണ്ടിതളുകളും , താഴേക്ക് ഒൻപതിതളുകളും , മുകളിലേക്കുള്ള ഇതളിന് 41 അടി ഉയരവും, താഴേക്കുള്ള ഇതളിന് 31 അടി ഉയരവുമായി ആണ് താമര വിരിഞ്ഞു വരുന്നത്.

പർണശാലയ്ക്കുള്ളിൽ ഗുരു സമാധികൊള്ളുന്ന സ്ഥലത്ത് തടിയിൽ താമര മൊട്ടിന്റെ രൂപത്തിൽ ശരകൂടം നിർമ്മിച്ചിട്ടുണ്ട്. 27 അടി ഉയരവും 21 അടി വ്യാസവുമുള്ള ശരകൂടത്തിന്റെ ഉൾവശത്ത് പിത്തളപതിച്ചിരിക്കുന്നു. ഇതിന്റെ മധ്യത്തിൽ 10 പടികൾക്കു മുകളിലായി സ്വർണനിർമ്മിതമായ ഗുരു രൂപം പ്രതിഷ്ഠിച്ചിരിക്കുന്നു.

2010 സെപ്റ്റംബർ 12 പർണശാല ലോക ജനതയ്ക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തു. പ്രസ്തുത കർമത്തിന്റെ തുടക്കം ഭാരതത്തിന്റെ അന്നത്തെ രാഷ്‌ട്രപതിയായിരുന്ന ശ്രീമതി പ്രതിഭാദേവി ദേവിസിങ് പാട്ടീൽ നിർവ്വഹിച്ചു.

വെണ്ണകലിൽ കൊത്തിയെടുത്ത പൊൻ പ്രഭയിൽ തിളങ്ങി നിൽക്കുന്ന താമരയിൽ വിരിഞ്ഞ പർണശാലയിലേക്ക് അതേ ശാന്തിഗിരി ആശ്രമത്തിലേക്കായിരുന്നു ഈ യാത്ര

“ഗുരു ചരണം ശരണം നാഥ തിരുവടി ശരണം” ഞാൻ എല്ലാം ഗുരുവിന് സമ്മർപ്പിക്കുന്നു .

ഭക്തി നിർഭരമായ അന്തരീക്ഷം , വേനൽ ചൂട് കഠിനമായ നിമഷങ്ങൾ പക്ഷേ ആശ്രമത്തിന്റെ മന്ത്രങ്ങളിലും സ്നേഹ വാത്സല്യത്തിന്റെ മുൻമ്പിലും നിശ്ചലമായ സമയം ഞാൻ ഇപ്പോഴും ഓർക്കുന്നു.

എവിടെ നിന്നോ വേനൽ പാളികളെ കീറിമുറിച്ച് വന്ന തണുത്ത ശീത കാറ്റ് എന്റെ മുഖത്തെ പലതവണ തഴുകി പോയപ്പോൾ ഞാൻ ചിന്തിച്ചു ഈശ്വരനെ കാണാൻ യാത്ര ചെയ്ത് എത്തിയത് സ്വർഗ്ഗത്തിൽ ആണോ ? എന്ന് എന്റെ മനസ്സിൽ ഒരു നേരിയ സംശയം? മനുഷ്യന്റെ സംശയ നിവാരണത്തിന് അവസാനവുമില്ലല്ലോ ?

യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ് ?
_________________________

ആശ്രമത്തിൽ നിന്ന് ഞാൻ ഗ്രഹിച്ചത് എന്റെ പ്രിയപ്പെട്ട സ്നേഹിതരുടെ മുന്നിലേക്ക് പങ്ക് വെയ്ക്കുന്നു .

ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരേത്തയും ‘രു’ എന്ന് പറയുന്നത് അതിനെ നിരോധിക്കുന്നതുമാണ്. അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നെതന്ന് സാമാന്യാര്‍ത്ഥം.

നമ്മുടെ മുന്‍പിലുള്ള എല്ലാ അന്ധകാരത്തെയും നീക്കുന്നവനാണ് ഗുരുനാഥന്‍. പരമനായ ഗുരുവായ ശ്രീ പരേമശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം. ആ പരേമശ്വരന്‍ ആദ്യത്തെ ശിഷ്യന് ഉപേദശം കൊടുത്തു അതാണ് വേദങ്ങള്‍. ഋഷിമാര്‍ അവര്‍ക്ക് കിട്ടിയ വേദജ്ഞാനം തങ്ങളുെട ശിഷ്യന്മാര്‍ക്ക് ഓരോ കാലങ്ങളിലായി കൊടുത്ത് വന്നു.

ആദ്ധ്യാത്മികജ്ഞാനം ആരില്‍ നിന്ന് അഭ്യസിക്കുന്നുവോ അദ്ദേഹത്തെയാണ് ഗുരുവായി ഭാരതത്തില്‍ പരിഗണിച്ചുവരുന്നത്.

മലയാള ചലച്ചിത്രം ഗുരു ഓർമ്മയുണ്ടോ?
_________________________

1997 - ലെ ഓസ്കാര്‍ അവാര്‍ഡിന് ഇന്ത്യയില്‍ നിന്ന് നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ചലച്ചിത്രം ഗുരു. ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്ന ശാന്തിഗിരി ആശ്രമം തിരുവനന്തപുരത്തെ പോത്തന്‍കോട് സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമം മനസ്സില്‍ കണ്ട് സൃഷ്ടിച്ചതു തന്നെയാണെന്ന് സംവിധായകന്‍ ശ്രീ രാജീവ്‌ അഞ്ചല്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ആശ്രമത്തിന്റെ സ്ഥാപകനായ ശ്രീ കരുണാകര ഗുരുവിന്റെ ശിഷ്യന്‍ കൂടിയായിരുന്നു ശ്രീ രാജീവ് അഞ്ചൽ. മതത്തിനു മേലൂള്ള മനുഷ്യന്റെ അന്ധത എന്ന ഈ വിഷയം വ്യത്യസ്തമായ ക്യാന്‍വാസില്‍ വളരെ മനോഹരമായി വർണ്ണിക്കുകയാണ് ഈ ചിത്രം.

മാനവരാശിയ്ക്ക് ഇന്ന് ആരാധനയ്ക്കായ് സമര്‍പ്പിച്ച ഗുരുവിന്റെ താമര പര്‍ണശാല ദര്‍ശിക്കുന്നതിനായി ആശ്രമത്തില്‍ എത്തിച്ചേരുന്ന സന്ദര്‍ശകര്‍ക്കും, മറ്റുള്ളവർക്കുമായി ഒരുക്കുന്ന അന്നദാനത്തിനും, അതുപോലെ തന്നെ സമീപ വാസികള്‍ക്ക് മിതമായ നിരക്കിലും ഗുണ നിലവാരമുളള വിളകള്‍ ജൈവകാര്‍ഷിക രീതിയിലൂടെ നല്‍കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. കാര്‍ഷികമേഖലയുടെ അഭിവൃത്തിയ്ക്ക് ജനകീയ കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് ശാന്തിഗിരിയിലെ കാര്‍ഷിക മേഖലയുടെ വിജയം ചൂണ്ടിക്കാണിക്കുന്നു.

ആശ്രമ പരിസരത്തുളള 50 ഏക്കറിലേറെ വരുന്ന അഗ്രിക്കള്‍ച്ചര്‍ സോണില്‍ ഒരുക്കുന്ന ജൈവകൃഷി ഈ നാടിന്റെ സാംസ്‌കാരിക തനിമയാണ് വിളിച്ചോതുന്നത്. സന്ന്യാസിമാരുടെ മേല്‍നോട്ടത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ആശ്രമത്തിന്റെ ഒരു ധര്‍മ്മമായി ഏറ്റെടുത്തുകൊണ്ട് ശാസ്ത്രരംഗത്തെ ആധുനീക മാര്‍ഗ്ഗങ്ങളെ ഉപയോഗപ്പെടുത്തിയാണ് കാര്‍ഷികരംഗത്ത് ചുവടു വെയ്ക്കുന്നത്.


പ്രകൃതിയുമായുളള ഹൃദയാടുപ്പം വ്യക്തമാക്കുന്ന ഹരിതാഭമായ ഈ പ്രദേശത്തെ കാഴ്ചകള്‍ ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭവമാണ് നല്‍ക്കുന്നത്.

“കർമ്മത്തിനൊത്ത ധർമ്മമാണ് വേണ്ടത് ധർമ്മത്തെയാണ് അന്വേഷിച്ച് കണ്ടെത്തി മുട്ടി തുറക്കേണ്ടത് “. ഗുരു എനിക്ക് പകർന്ന് നല്കിയ ഈ വലിയ ഗുരു വചനം ഞാൻ മുറുകെ പിടിച്ച് യാത്രകൾ വീണ്ടും തുടരും .

ശാന്തിഗിരി ആശ്രമം സന്ദർശനം എനിക്ക് ഒരുക്കി തന്ന ശാന്തിഗിരി ആശ്രമം മീഡിയ കോഡിനേറ്റർ ശ്രീ Darshil Bhatt സാറിന് എന്റെ ഹൃദയം നിറഞ്ഞ
നന്ദിയും , കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തി കൊള്ളുന്നു.

ശാന്തിഗിരി ആശ്രമത്തിൽ എത്തിച്ചേരാൻ –

തിരുവനന്തപുരം ജില്ലയിൽ പോത്തൻ‌കോട് എന്ന സ്ഥലത്താണ് ശാന്തിഗിരി ആശ്രമം സ്ഥിതി ചെയ്യുന്നത്. ശാന്തിഗിരി ആശ്രമത്തിൽ എപ്പോഴും സന്ദർശനം പ്രിയപ്പെട്ടവർക്ക് ചെയ്യാവുന്നതാണ് .

പാസ്സ് മുഖേനയാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്.

26/08/2022

Poombarai ❤️

To walk in nature is to witness a thousand miracles

After going to Poombarai you go to a height and see the panoramic view of the village, step farming view is amazing. The view of the village is picturesque scenically beauty.

You need a village, if only for the pleasure of leaving it. A village means that you are not alone, knowing that in the people, the trees, the earth, there is something that belongs to you, waiting for you when you are not there.

“I believe the best way to begin reconnecting humanity's heart, mind, and soul to nature is for us to share our individual stories.”

Travel Location - Poombarai
Poombarai is a village in the Indian state of Tamil Nadu , Dindigul

അഖിൽ സുരേന്ദ്രൻ അഞ്ചൽ 📷✍️

ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് അഖിൽ ചേട്ടന്റെ വിളി വരുന്നത് ഒരു മീറ്റ്അപ്പ് ആയാലോ മറിച്ചൊന്നും പറയാതെ ഡേറ്റ് തീരു...
21/08/2022

ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ആണ് അഖിൽ ചേട്ടന്റെ വിളി വരുന്നത് ഒരു മീറ്റ്അപ്പ് ആയാലോ മറിച്ചൊന്നും പറയാതെ ഡേറ്റ് തീരുമാനിച്ചു അങ്ങനെ 30 ശനി ആഴ്ച യാത്ര തിരിച്ചു.

മഴയെ കൂട്ടുപിടിച്ചു തുടങ്ങിയ യാത്ര വളരെ ആസ്വദിച്ചു പോകുന്ന വഴിയിൽ ഒരു കാറുകാരന്റെ അശ്രദ്ധ മൂലം മറ്റൊരു വാഹനത്തിൽ തട്ടി യാത്രികൻ ആയിരുന്ന ഒരു അച്ഛനും അമ്മയും റോഡിൽ വീണു അമ്മയുടെ കാല്ലിൽ ചെറിയ ഒരു മുറിവ് പറ്റിയിരുന്നു

അവർക്ക് വേണ്ട first aid നൽകി ഹോസ്പിറ്റൽ പറഞ്ഞു വിട്ടു ഞാൻ യാത്ര തുടർന്നു വൈകു നേരത്തോടുകൂടി മണിമലയാ റിനരികിൽ എത്തി ഇരുകരയും ചേർന്നോഴുകി വേഗത്തിൽ പോവുന്ന നദിയെപോലെ എനിക്കും എത്തിച്ചേരനുള്ള ദൂരം അകലയാണെന്നു മനസ്സിലാക്കി യാത്ര തുടർന്നു.

അഞ്ചലിൽ എന്നെ കാത്ത്‌ നമ്മുടെ അഖിൽ സുരേന്ദ്രൻ അഞ്ചൽ ചേട്ടൻ കാത്തിരിക്കുന്നുണ്ടായിരുന്നു കൂടെ ജസ്റ്റിൻ ബ്രോയും അപ്പോൾ തന്നെ ബൈജു ബ്രദർ എത്തി അങ്ങനെ നാളത്തേക്കുള്ള ബാനരും മറ്റും ഒരുക്കി ഞങ്ങൾ അഖിൽ ചേട്ടന്റെ വീട്ടിൽ ഉറങ്ങാൻ കിടന്നു , 31 -July - 2022 രാവിലെ 5am എണീച് നേരെ pinacle വ്യൂ പോയിന്റ് നിന്നുള്ള സൂര്യോദയം മനസ്സിനൊരുപാട് സന്തോഷം നൽകി പിന്നീട് മാവിള അക്വാഡേറ്റ് പാലവും ഓലിയരിക് വെള്ളച്ചാട്ടവും കണ്ട് തിരിച്ച് .

പിന്നീട് പുനലൂർ നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്ത യാത്രയിൽ ഷെബീർ ബായ് നിഖിൽ ബ്രോയും ചേർന്ന് റോസ് മല ആയിരുന്നു ലക്ഷ്യം പോകുന്ന വഴിയിൽ ഒറ്റക്കല് വ്യൂ ടവർ, പതിമൂന്നുകണ്ണാറ പാലവും, തെന്മല ഡാം ഞങ്ങളുടെ യാത്രയെ വരവേറ്റു അവസാനം 10 കിലോമീറ്റർ ഓഫ്‌ റോഡ് പിന്നിട്ടു റോസ് മല ടവർ എത്തി.

ഏതൊരു സഞ്ചരിയുടെയും മനസ്സ് നിറയുന്ന കാഴ്ച ആയിരുന്നു അത് അവിടെ നിന്ന് പല മനുഷ്യരെയും പരിചയപെട്ടു അവർ Rhythm of Travel ഗ്രൂപ്പിന്നെ ആശംസിച്ചു.
തിരിറങ്ങുന്നവഴി പ്രകൃതി സംരക്ഷണവും പ്ലാസ്റ്റിക് നിർമാർജനത്തെ പറ്റി അഖിൽ ബ്രോയുടെ ഒരു ഡോക്യുമെന്റ് ഷൂട്ട്‌ ചെയ്തു. 10km കാടിനുള്ളിലൂടെ ഉള്ള യാത്ര വളരെ adventure ആയിരുന്നു.

സമ്പാവൂർ വാടകരെ സൂര്യകാന്തി തോട്ടത്തിലേക്കായിരുന്നു അടുത്ത യാത്ര, അവിടെകാഴ്ചയുടെ വസന്തമെന്നോളം കണ്ണെത്താ ദൂരത്തു വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കണ്ണിന്നു കുളിർമയേകുന്ന കാഴ്ച ആയിരുന്നു. പുനലൂർ നിന്ന് തുടങ്ങിയ യാത്ര അന്യൻ പാറയിൽ വച്ച അവസാനിപ്പിച്ച ശേഷം പുനലൂരിലേക്ക്
അവിടെനിന്നും ഓരോചായകുടിച്ച് .

എല്ലാരോടും യാത്ര പറഞ്ഞു മടങ്ങി.ഏതാനും മണിക്കൂറുകൾ മാത്രം ഒരുമിച്ച് യാത്രചെയ്ത ഞങ്ങൾക്ക് ഒരുപിടി നല്ല അനുഭവങ്ങൾ ആയിരുന്നു ഈ യാത്ര
ഈ യാത്രയിൽ പരസ്പരം സഹകരിച്ച എന്റെ സഹായാത്രികർക്കും ഇതിനെല്ലാം coordinate, ചെയ്ത അഖിൽ ചേട്ടനും rhythm of travel groupinum ഒരുപാട് thanks ഇനിയും ഈ ഗ്രൂപ്പിനോടൊപ്പം യാത്രചെയ്യാൻ സാധിക്കട്ടെ


വിജയ് മോഹൻ ✍️ (പാലക്കാട് )

Nb: നമ്മൾ പലരും സ്വയം ഡ്രൈവ് ചെയ്ത് യാത്ര ആസ്വദിക്കുന്നവരാണ് അതുകൊണ്ട് തന്നെ വാഹനം ശ്രദ്ധാപൂർവം കൈകാര്യം ചെയുക
: വരും തലമുറയ്ക്ക് വേണ്ടി ഈ ഭൂമി സംരക്ഷിക്കാൻ പ്രതിജ്ഞബദ്ധരാവുക
: ഒരു നല്ല യാത്രികനാവുക ....

20/08/2022

Rhythm of Travel ഗ്രൂപ്പിന്റെ ആദ്യത്തെ സൗഹ്യദ യാത്രാ ഇവന്റ് July 31 Sunday 2022 ൽ നടത്തിയ യാത്രാ വീഡിയോ ദ്യശ്യങ്ങൾ പാലക്കാടിന്റെ സ്വന്തം സഞ്ചാരിയായ Vijay bro പകർത്തിയതിൽ നിന്നും

(Pinnacle View point , മാവിള അക്വഡേറ്റ് ,ഓലിയരുക് വെള്ളച്ചാട്ടം , പുനലൂർ തൂക്കുപാലം , തെന്മല ഡാം വ്യൂ പോയിന്റ് , പതിമൂന്ന് കണ്ണറ പാലം , റോസ്മല വ്യൂ പോയിന്റ് , സാമ്പുവർ വടകരൈ സൂര്യകാന്തി പൂവ് , അന്യൻ പാറ )

മനോഹരമായ ഈ ഒൻമ്പത് സ്ഥലങ്ങളിലാണ് ഗ്രൂപ്പ് മീറ്റപ്പ് ഇവന്റ് നടത്തിയത് .

എന്നും കൂടെ ഉണ്ടെന്ന വാക്കാണ് സൗഹൃദം.

ജീവിതത്തിന്റെ തിരക്കേറിയ സമയങ്ങളിലും, ഒന്നോർക്കാൻ, സന്തോഷിക്കാൻ ഒത്തിരി ഏറെ ഓർമ്മകൾ സമ്മാനിക്കുന്ന മന്ത്രമാണ് സൗഹൃദം ഈ മൂല്യമുള്ള വാക്കുകൾ എന്നെ പഠിപ്പിച്ചതും യാത്രകൾ തന്നെയാണ്

വാക്കുൾക്കു അതീതമാണ് സഞ്ചാരം ജീവിക്കാനുള്ള ആഗ്രഹത്തെക്കാൾ ഉപരി മനുഷ്യനായി ജീവിക്കാനുള്ള പ്രചോദനമാണ്, ഊർജമാണ് , പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരുപാട് പേർക്കുള്ള ധൈര്യവും ആശ്വാസവുമാണ് സഞ്ചാരം

കലഹിച്ചും , കരഞ്ഞും തീർക്കാനുള്ളതല്ല ജീവിതം , മറ്റുള്ളവരുടെ കണ്ണീരൊപ്പാനും ,സഹായിക്കാനും , സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആഘോഷമാക്കി മാറ്റാനുള്ളതാണ് ജീവിതം .

എന്റെ ചങ്ങാതിമാർ എന്നും കൂടെയുണ്ട് ഒപ്പം താങ്ങായും , തണലായും ആ സ്നേഹ സാമിപ്യം ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നുമുണ്ട് ❤️

ഇന്നത്തെ എന്റെ ഓരോ ഹൃദയമിടിപ്പിനും കാരണം യാത്രകളും - യാത്രാ സൗഹൃദങ്ങളുമാണ് .

A Travel is a Friend given by nature

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട കിണ്ണകൊറൈ ( Kinnakorai ) യാത്ര നാല് സഹോദരങ്ങൾ ഊട്ടി offbeat സ്ഥലങ്ങൾ...
19/08/2022

കാട്ടാനയുടെ ആക്രമണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട കിണ്ണകൊറൈ ( Kinnakorai ) യാത്ര

നാല് സഹോദരങ്ങൾ ഊട്ടി offbeat സ്ഥലങ്ങൾ കറങ്ങാൻ ആയി മുൻകൂട്ടി പ്ലാനിംഗ് ഒന്നും ഇല്ലാതെ ഇറങ്ങിയത് ആണ് സ്വാതന്ദ്ര്യ ദിനത്തോട് ചേർന്ന് കിട്ടിയ weekend .

രാത്രി ഊട്ടിയിൽ എത്തിയ ഞങ്ങൾക്ക് റൂം ഒന്നും തരമായില്ല . എല്ലാ ലോഡ്ജുകളും ഫുൾ . പുറത്താണെങ്കിൽ തണുപ്പ് അതിന്റെ മൂർധന്യ അവസ്‌ഥയിൽ. പിന്നെ ഒന്നും നോക്കിയില്ല കാർ ഒരു പെട്രോൾ പമ്പിലേക്ക് കയറ്റി ഇട്ട് ചുരുണ്ടി കൂടി കാറിൽ തന്നെ ചെറുതായി ഇരുന്നു ഉറങ്ങി .

പ്രഭാത ക്ര്യത്യങ്ങൾ പൊതു ശൗചാലയങ്ങളെ ആശ്രയിച്ചു നിർവഹിച്ചു . ചെറുതായി ഒന്ന് കൂനൂർ കറങ്ങി . ടോയ്ലറ്റ് തപ്പി പോയി കൂനൂർ എത്തി പെട്ടത് ആണ് കേട്ടോ .

നമ്മുടെ പ്രധാന ഉദ്ദേശം കിണ്ണകൊറൈ ( Kinnakorai ) ലേക്ക് ഒരു റോഡ്ട്രിപ് അതാണ് . കുറെ കാലം ആയി കൊണ്ട നടക്കുന്ന ആഗ്രഹം ആണ് .

പക്ഷെ തുടക്കം തന്നെ പാളി എന്ന് പറയാമല്ലോ .

വഴി തെറ്റി മേട്ടുപ്പാളയം ചുരം റോഡിൽ മുന്നോട്ടു പോയി കാട്ടാനയുടെ മുന്നിൽ പെട്ടു. നമ്മുടെ എതിരെ വന്ന കാറുകാരൻ കഷ്ടിച്ചാണ് രക്ഷപെട്ടത് . സംഭവം എന്താണേലും നമ്മുടെ dashcamil ക്ര്യത്യമായി കിട്ടിയിട്ടുണ്ട് . ആന വലിയ തിട്ടയിൽ നിന്നും വഴിയിലേക്കു ചാടിയത് ആണ് . രണ്ടു സെക്കന്റ് വൈകി ഇരുന്നേൽ നമ്മുടെ കാറിന്റെ മുകളിലേക്ക് ആയേനെ അവന്റെ ചാട്ടം . ഭാഗ്യം അല്ലേൽ ദൈവ സഹായം എന്ന് പറയാല്ലോ ..

പിന്നീടങ്ങോട്ടുള്ള യാത്ര അതി മനോഹരം എന്ന് പറയാം . തെറ്റായ റോഡിൽ നിന്നും വാഹനം മാഞ്ഞൂർ കിണ്ണകൊറൈ റോഡിൽ കയറിയതിനു ശേഷം ഉള്ള കാഴ്ചകൾ ഒന്നും ഒരു കാമറ കണ്ണുകൾക്കും ഒപ്പി എടുക്കാനോ യാത്ര വിവരണങ്ങൾക്ക് പറഞ്ഞറിയിക്കാൻ പറ്റുന്ന ഒന്നോ ആയിരുന്നില്ല . ഈ റൂട്ടിൽ യാത്ര ചെയ്‌താൽ മാത്രം അനുഭവിക്കാൻ പറ്റുന്ന പ്രകൃതി സൗന്ദര്യത്തിന്റെ അവിസ്മരണീയ കാഴ്ചകൾ ആയിരുന്നു വഴി നീളെ .

വളഞ്ഞു പുളഞ്ഞു കിടക്കുന്ന റോഡിനു ഇരുവശവും നോക്കെത്താ ദൂരത്തോളം തേയില തോട്ടം . ചക്രവാളങ്ങളെ തൊട്ടു നിൽക്കുന്ന വലിയ മല നിരകൾ . കാഴ്ച്ച മറച്ചു കടന്നു പോവുന്ന കോട മഞ്ഞിൽ കൂട്ടങ്ങൾ ഏത് നട്ടുച്ച നേരത്തും . കോട മാറുമ്പോൾ അങ്ങിങ്ങായി വെള്ളച്ചാട്ടങ്ങൾ ദൃശ്യമാകും .

നമ്മൾ പോവുന്ന വഴിയിൽ ആണ് തമിൾ നാടിന്റെ പ്രധാന ജല വൈദ്യുത കേന്ദ്രം ആയ കുന്ദാ ഡാം ഉള്ളത് .

പോവുന്ന വഴിയിൽ ഉടനീളം കാട്ടു പോത്തുകളെയും ( Gaur ) കരിം കൊരങ്ങുകളെയും ( Nilgiri Langur ) കണ്ടു . ഇവിടെ ഉള്ള ആൺ കാട്ടുപോത്തുകൾ അതി ഭീകര മസിലൻമാർ തന്നാണ് . പോവുന്ന വഴിയിൽ ഒരു നിബിഡ വനത്തിൽ കൂടി സഞ്ചരിക്കാൻ ഉണ്ട് . ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത റോഡ് ആണ് ഇത് .

ഒരു വാഹനം മാത്രം കടന്നു പോവാൻ ഇട ഉള്ള ഒരു ഇടുങ്ങിയ റോഡ് ആണ് ഈ പ്രദേശങ്ങളിൽ . അവിടെ വെച്ച് നമുക്ക് TNRTC ബസിനും ഒരു വലിയ പോലീസ് ബസിനും സൈഡ് കൊടുക്കേണ്ടി വന്നതൊക്കെ വലിയ ഓർമ്മകൾ തന്നാണ് . നിരവധി ബൈക്ക് റൈഡേഴ്‌സ് ആണ് ഈ വഴി സഞ്ചരിക്കുന്നത് .
അവിസ്മരണീയ യാത്രയ്ക്ക് ഒടുവിൽ നമ്മൾ കിണ്ണകൊറൈ എത്തി . അവിടെ നിന്നും കുറച്ചു ഫോട്ടോസ് ഒക്കെ എടുത്ത് നമ്മൾ വണ്ടി തിരിച്ചു ഊട്ടിക്ക് avalache റൂട്ടിൽ .

റോഡ് ട്രിപ്പുകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോവേണ്ടുന്ന ഒരു offbeat destination ആണ് കിണ്ണകൊറൈ .

നമ്മുടെ യാത്രയിലെ കുറച്ചു ചിത്രങ്ങൾ ചുവടെ ചേർക്കുന്നു . ഇഷ്ടപെട്ടാൽ ലൈകും ഷെയർ ഒക്കെ തരാൻ മടിക്കല്ലേ ..

ഈ റോഡ് ട്രിപ്പിന്റെ വിശദമായ വീഡിയോ ‘journeys of Sanu’ യൂട്യൂബ് ചാനലിൽ upload ചെയ്തിട്ടുണ്ട് . താല്പര്യം ഉള്ളവർ കയറി കാണണേ .

Travel Write by - Sanoob Kannor

INDEPENDENCE DAY RIDE15.08.2022Nellimoodu ( Neyyattinkara ) to Sundharapandiyapuram ( Thenkashi )3 bike 3 Solo Rider's~ ...
19/08/2022

INDEPENDENCE DAY RIDE

15.08.2022

Nellimoodu ( Neyyattinkara ) to Sundharapandiyapuram ( Thenkashi )

3 bike 3 Solo Rider's

~ ~~ ~~ ~~ ~~ ~~ ~

സൂര്യകാന്തിപ്പാടം കാണണും എന്ന ആഗ്രഹത്തോടെയാണ് ഈ റൈഡ് പ്ലാൻ ചെയ്യുന്നത്.
ജൂലായ് ഓഗസ്റ്റ് മാസത്തിൽ സൂര്യകാന്തി പാടങ്ങൾ പൂത്തുലഞ്ഞ്നിക്കുന്നത് കാണാൻ കഴിയും.അതുകൊണ്ടുതന്നെ അവധി ദിവസമായ ഓഗസ്റ്റ് 15-ന് സുന്ദരണ്ടിയപുരത്തേക്ക് പോകാൻ തീരുമാനിച്ചു.

ഒരു വൺ ഡേ റൈഡ് ആയതുകൊണ്ട് തന്നെ അധികം പ്ലാനിങ്ങിന്റെ കാര്യം ഇല്ലായിരുന്നു.
എൻ്റെ 2 സുഹൃത്തുക്കളും വരുന്നുണ്ടെന്ന് പറഞ്ഞു.

രാവിലെ 4 മണിക്ക് തന്നെ ഞങ്ങൾ മൂന്നുപേരും മൂന്ന് ബൈക്കിലായി യാത്ര തിരിച്ചു. നെല്ലിമൂട് നിന്നും കാട്ടാക്കട , ആര്യനാട്, പാലോട് വഴിയാണ് യാത്ര. ആര്യനാട് കഴിഞ്ഞപ്പോൾ തന്നെ ഗൂഗിൾ മാപ്പ് സർപ്രൈസ് ആയി ചെറിയൊരു ഓഫ് റോഡ് സമ്മാനിച്ചിരുന്നു... അൽപദൂരം കാടിനു നടുവിലൂടെയായി സഞ്ചാരം. അതിന് പ്രത്യേക സൗന്ദര്യമാണ്.

2hr15min കൊണ്ട് 85 km പിന്നിട്ട് ( Saddle Dam Pallamvetty - തെന്മല ) വണ്ടി നിർത്തി... തണുപ്പ് കാരണം കൈവിരലുകൾ മരവിച്ചിരുന്നു ചെറിയൊരു റസ്റ്റ് ആവശ്യമായിരുന്നു...
വീണ്ടും യാത്രാ പുറപെട്ടു.

അടുത്ത ഡെസ്റ്റിനേഷൻ- മലമുകളിൽ സ്ഥിതിചെയ്യുന്ന തിരുമലൈകോവിൽ ആയിരുന്നു. 40km പിന്നിട്ട് തിരുമലൈ കോവിൽ പാർക്കിങ്ങിൽ എത്തി 2 വീലർനു ₹20 ആണ് പാർക്കിംഗ് ഫീസ്.626 പടികൾ ഉള്ള തിരുമലൈ കോവിലിൽ പോകാൻ റോഡും ഉണ്ട്. ചെറിയ നാല് ഹെയർപിൻ വളവുകൾ കഴിയുമ്പോൾ കോവിൽ എത്തും ... ഈ മലയുടെ ഒരു വശത്തുകൂടിയാണ് റോഡ് നിർമ്മിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ ഈ റോഡിലൂടെയുള്ള യാത്ര വളരെ മനോഹരമാണ്. ഉയർന്ന സ്ഥലം ആയതുകൊണ്ട് തന്നെ നല്ല തണുത്ത കാറ്റാണ്... ഏതാണ്ട് ഒരു മണിക്കൂർ അവിടെനിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിച്ച ശേഷം അടുത്ത ഡെസ്റ്റിനേഷനിലോട്ടുള്ള യാത്ര തിരിച്ചു.

നമ്മുടെ മെയിൻ ഡെസ്റ്റിനേഷൻ ആയ സുന്ദരപാണ്ടിയപുരത്തേക്ക് യത്രതുടങ്ങി. മുന്നോട്ടു പോകുംതോറും ചൂടിന്റെ കാഠിന്യം കൂടി വന്നു. ഗ്രാമീണ ഭംഗി ഇണചേർന്നുനിൽക്കുന്ന അതിമനോഹരമായ കാർഷിക ഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം.
ഏതാണ്ട് 30 km പിന്നിട്ട് ഉച്ച ആയപോൾ സൂര്യകാന്തി തോട്ടത്തിൽ എത്തി. കടുത്ത ചൂട് കാരണം പൂക്കളുടെ സൗന്ദര്യം പൂർണമായി ആസ്വദിക്കാൻ കഴിഞ്ഞില്ല. അവിടെ ജമന്തി പാടങ്ങളും ഉള്ളി, തക്കാളി, നിലക്കടല, പയർ, വേണ്ട അങ്ങനെ നിരവധി കൃഷികൾ ചെയ്യുന്നുണ്ട്.

2 മണിക്കൂർ അവിടെ ചിലവിട്ട ശേഷം
അവിടെനിന്നും അടുത്ത ഡെസ്റ്റിനേഷൻ ആയ അന്യൻ പാറയിൽ എത്തി. അന്യൻ സിനിമയിലെ പാട്ടു ചിത്രീകരിച്ച സ്ഥലമാണിത്, പാറമുഴുവൻ ചലച്ചിത്ര താരങ്ങളുടെ ചിത്രങ്ങൾ വരച്ചു ചേർത്തിരിക്കുന്നു . നിറം മങ്ങിയെങ്കിലും പ്രൗഢിയോടെ അവ ഇപ്പോഴും അവിടെയുണ്ട്.

അടുത്ത് നേരെ കുറ്റാലം. സമുദ്ര നിരപ്പിൽ നിന്നും 520 അടിയോളമുയരത്തിലാണീ സ്ഥലം. ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണിവിടത്തെ പ്രധാന ആകർഷണം. ഒരുപാട് ആളുകൾ കുളിക്കാനായി തിരക്ക് കൂട്ടുന്നുണ്ട് . കുറച്ച് സമയം അവിടെ നിന്നശേഷം ഏതാണ്ട് 3 മണി ആയപ്പോൾ അവിടെ നിന്ന് യാത്ര തിരിച്ചു. നേരെ തെന്മല ഡാം. അവിടെ എത്തിയപ്പോൾ ക്ലോസിങ് സമയം ആയി. പിന്നെ നേരെ വീട്ടിലോട്ട് യാത്രാ തിരിച്ചു. രാത്രി 8 മണിയോടെ വീട്ടിൽ എത്തി...

✍︎ 𝑨𝒍𝒆𝒙 𝑱𝒐𝒉𝒏𝒚 ( 𝐓𝐕𝐌 )
Insta : royal_kid_350_gmg

Top speed 80km/h
Total 306.2km
Average speed 37km/hr
Total Driving Time 7h45min

14/08/2022

സൂര്യകാന്തി പാടം ഏതൊരു വ്യക്തിയെയും വശീകരിക്കുകയും മോഹിപ്പിക്കുകയും ചെയ്യും.

അഴക് വിടർത്തി വീണ്ടും ഒരു പൂക്കാലം

പൂക്കളുടെ ആകർഷണത്തിൽ ആരും തന്നെ വീണ് പോകും .

നമ്മുടെ കണ്ണിനും മനസ്സിനും ഒരേ പോലെ കുളിർമ നല്കി നിറ ശോഭയിൽ വാക്കുകൾക്കും അതീതവും , വർണ്ണനാതീതവുമായ സൂര്യകാന്തി പൂക്കൾ.

Travel Location - സുന്ദരപാണ്ഡ്യപുരം - തമിഴ്നാട്

അഖിൽ സുരേന്ദ്രൻ അഞ്ചൽ 📸✍️

അന്യം നിന്ന് പോകരുത് അന്യൻ പാറ************************************തമിഴ് ഗ്രാമത്തിന്റെ ഭംഗി തിരക്കിപ്പോകുന്ന സഞ്ചാരികളുടെ...
09/08/2022

അന്യം നിന്ന് പോകരുത് അന്യൻ പാറ
************************************

തമിഴ് ഗ്രാമത്തിന്റെ ഭംഗി തിരക്കിപ്പോകുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നാണ് അന്യൻ പാറയും അവിടെ നിന്ന് നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പിന്റെ നിറ സാന്നിദ്ധ്യമായ നെൽ വയലുകളും , മറ്റ് ഗ്രാമ കാഴ്ച്ചകളും .

തമിഴ് ചലച്ചിത്രം വിക്രം അഭിനയിച്ച അന്യൻ 2005 ൽ റിലീസ് ആയതോടെ അങ്ങനെ ഈ പാറയ്ക്ക് അന്യൻ പാറ എന്ന പേര് വീഴുകയും ചെയ്തു.

സംവിധായകൻ ശങ്കർ അന്യൻ സിനിമ ഷൂട്ട്‌ ചെയ്ത് പോയിട്ട് ഇപ്പോൾ വർഷം 17 കഴിയുന്നു .

ഇവിടെ കാണുന്ന പാറകളിൽ സിനിമയിലെ റണ്ടക്ക റണ്ടക്ക എന്ന ഗാന ചിത്രീകരണ രംഗത്തിന് വേണ്ടി വരച്ച തമിഴ് സൂപ്പർ സ്റ്റാറുകളായ ശിവാജി ഗണേഷും , രജനികാന്തും , കമലഹാസനും , എം.ജി.ആർ ഉം ഒക്കെ തലയെടുപ്പോടെ നിൽക്കുന്നതും കാണാം .

വർഷങ്ങളുടെ വെയിലും മഴയുമേറ്റിട്ടും ഇപ്പോഴും പൂർണ്ണമായും മാഞ്ഞു പോകാതെ അങ്ങിനെ തന്നെ തുടരുന്നത് അത്ഭുതം തന്നെയാണ് , ഈ ചിത്രങ്ങൾ വരച്ച കാലക്കാരൻമ്മാരെ എത്ര പ്രശംസിച്ചാലും
മതിവരില്ല .

അഗ്രഹാരങ്ങളും,അമ്പലങ്ങളും,കാറ്റാടിപ്പാടങ്ങളും,വിശാലമായ തടാകങ്ങളും ,നെൽവയലുകളും ഒക്കെയുള്ള സുന്ദരമായ തമിഴ് ഗ്രാമമാണ് സുന്ദരപാണ്ഡ്യപുരം .

'അന്യൻ' എന്ന തമിഴ് സിനിമ കണ്ടവർക്കറിയാം സുന്ദരപാണ്ഡ്യപുരവും , മറ്റ് ഗ്രാമപ്രദേശങ്ങളിലും പാറയിലും , ലോറിയിലും പാടത്തും റോഡിലുമെല്ലാം നിറങ്ങൾ കൊണ്ട് വിസ്മയം തീർത്ത ഗാനങ്ങൾ അത്രമേൽ നിറച്ചാർത്തു നൽകി പ്രേക്ഷകമനസ്സിലേക്കു പ്രതിഷ്ഠിച്ചതിനു ഈ ഗ്രാമങ്ങൾ വഹിച്ച പങ്ക് എത്രത്തോളം ഉണ്ടെന്ന് .

ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ചാൽ പ്രിയപ്പെട്ട സ്നേഹിതർക്ക് അത് തീർച്ചയായും മനസ്സിലാകും .

പടുകൂറ്റൻ പാറക്കൂട്ടങ്ങൾക്ക് ചുറ്റും വിശാലമായ നെൽപ്പാടങ്ങളും , ഒരു വശത്ത് ഒരു തടാകവും കാണാം , ഈ പ്രദേശത്തെ മറ്റൊരു പ്രത്യേകത വീശിയടിക്കുന്ന കാറ്റാണ് എപ്പോഴും .

ചില ചിത്രങ്ങൾ മങ്ങിത്തുടങ്ങിയതായും ഇവിടെ കാണാവുന്നതാണ് .

Travel Location - Kilapuliyur valukkupparai
https://maps.app.goo.gl/haKk9i7FXugiCUbdA

Travel Date - 31- July - 2022

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️📸

പ്രിയപ്പെട്ടവർക്കൊപ്പം നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്കൊപ്പം നടത്തുന്ന  യാത്രകൾ ആയിരിക്കും നമ്മുക്ക് ഏറ്റവും  ആഹ്ലാദം പക...
09/08/2022

പ്രിയപ്പെട്ടവർക്കൊപ്പം നമ്മുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾക്കൊപ്പം നടത്തുന്ന യാത്രകൾ ആയിരിക്കും നമ്മുക്ക് ഏറ്റവും ആഹ്ലാദം പകരുക അതെത്ര കുറഞ്ഞ ദൂരമാണെങ്കിലും .

ഒരു സഞ്ചാരി കൃത്യമായും യാത്രകളിൽ ഉൾകൊള്ളേണ്ട വാക്കുകൾ , ഹൃദയസ്പർശം

സന്തോഷ് ജോർജ് കുളങ്ങര സർ ❤️

Travel Location - സാമ്പുവർ വടകരൈ സൂര്യകാന്തി പൂക്കൾക്കൊപ്പം , തമിഴ്നാട്

07/08/2022

സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ 🌻

നിന്നെ തേടി ഈ വഴികളിലൂടെ ഞാൻ ഇന്നും വന്നു, തണൽ തന്ന മരങ്ങളും , കാഴ്ച്ചയ്ക്ക് മധുരം തന്ന സൂര്യകാന്തി പൂക്കളും ഇന്ന് എന്നോട് ചോദിച്ചു നീ എവിടെ എന്ന് ?, എന്താണ് ഞാൻ പറയേണ്ടത് ?

നീ തന്ന ഒരു പുഞ്ചിരി മാത്രമായിരിരുന്നു ഉത്തരം.
തിരികെ വരുമെന്ന പ്രതീക്ഷകൾക്കപ്പുറം
കൂടെയുണ്ടെന്ന വിശ്വാസമാണ് ഓരോ യാത്രകളും .

അഖിൽ സുരേന്ദ്രൻ അഞ്ചൽ 📸✍️

Travel Location - സാമ്പുവർ വടകരൈ , തമിഴ്നാട്

Travel Date - 31- July Sunday - 2022

RHYTHM OF TRAVEL group meet up Event - Justin Thomas bro ❤️

Rhythm of Travel  ഗ്രൂപ്പിന്റെ ആദ്യത്തെ സൗഹ്യദ  യാത്രാ  ഇവന്റ്   July 31 Sunday 2022 ൽ നടത്തിയതിൽ നിന്നും (Pinnacle View...
01/08/2022

Rhythm of Travel ഗ്രൂപ്പിന്റെ ആദ്യത്തെ സൗഹ്യദ യാത്രാ ഇവന്റ് July 31 Sunday 2022 ൽ നടത്തിയതിൽ നിന്നും

(Pinnacle View point , മാവിള അക്വഡേറ്റ് ,ഓലിയരുക് വെള്ളച്ചാട്ടം , പുനലൂർ തൂക്കുപാലം , തെന്മല ഡാം വ്യൂ പോയിന്റ് , പതിമൂന്ന് കണ്ണറ പാലം , റോസ്മല വ്യൂ പോയിന്റ് , സാമ്പുവർ വടകരൈ സൂര്യകാന്തി പൂവ് , അന്യൻ പാറ )

മനോഹരമായ ഈ ഒൻമ്പത് സ്ഥലങ്ങളിലാണ് ഇന്നലെ ഗ്രൂപ്പ് മീറ്റപ്പ് ഇവന്റ് നടത്തിയത് .

എന്നും കൂടെ ഉണ്ടെന്ന വാക്കാണ് സൗഹൃദം.

ജീവിതത്തിന്റെ തിരക്കേറിയ സമയങ്ങളിലും, ഒന്നോർക്കാൻ, സന്തോഷിക്കാൻ ഒത്തിരി ഏറെ ഓർമ്മകൾ സമ്മാനിക്കുന്ന മന്ത്രമാണ് സൗഹൃദം ഈ മൂല്യമുള്ള വാക്കുകൾ എന്നെ പഠിപ്പിച്ചതും യാത്രകൾ തന്നെയാണ്

വാക്കുൾക്കു അതീതമാണ് സഞ്ചാരം ജീവിക്കാനുള്ള ആഗ്രഹത്തെക്കാൾ ഉപരി മനുഷ്യനായി ജീവിക്കാനുള്ള പ്രചോദനമാണ്, ഊർജമാണ് , പ്രതീക്ഷ നഷ്ട്ടപ്പെട്ട ഒരുപാട് പേർക്കുള്ള ധൈര്യവും ആശ്വാസവുമാണ് സഞ്ചാരം

കലഹിച്ചും , കരഞ്ഞും തീർക്കാനുള്ളതല്ല ജീവിതം , മറ്റുള്ളവരുടെ കണ്ണീരൊപ്പാനും ,സഹായിക്കാനും , സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആഘോഷമാക്കി മാറ്റാനുള്ളതാണ് ജീവിതം .

എന്റെ ചങ്ങാതിമാർ എന്നും കൂടെയുണ്ട് ഒപ്പം താങ്ങായും , തണലായും ആ സ്നേഹ സാമിപ്യം ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നുമുണ്ട് ❤️

ഇന്നത്തെ എന്റെ ഓരോ ഹൃദയമിടിപ്പിനും കാരണം യാത്രകളും - യാത്രാ സൗഹൃദങ്ങളുമാണ് .

A Travel is a Friend given by nature

അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️

ഭൂമിയ്ക്ക് ദീർഘായുസ്സുണ്ടാകാൻ വേണ്ടി മണ്ണിൽ പണിയെടുക്കുന്ന ഓരോ കർഷകനെയും ബഹുമാനിക്കണം .ചില യാത്രാ കാഴ്ച്ചകൾ കണ്ട് നമ്മൾ ...
27/07/2022

ഭൂമിയ്ക്ക് ദീർഘായുസ്സുണ്ടാകാൻ വേണ്ടി മണ്ണിൽ പണിയെടുക്കുന്ന ഓരോ കർഷകനെയും ബഹുമാനിക്കണം .

ചില യാത്രാ കാഴ്ച്ചകൾ കണ്ട് നമ്മൾ ഓരോത്തരും മനസ്സ് നിറയുമ്പോൾ വയറു നിറക്കാനായി പാടത്ത് പണിയെടുക്കുന്ന അന്നദാതാവിന് ഒരു പാട് അതിജീവിന യാത്രകളുടെ നേർ കഥകൾ പറയാനുണ്ട് .💚

Travel Location - Near Mekkara Dam , Tamil Nadu

അഴക് വിടർത്തി വീണ്ടും ഒരു പൂക്കാലം ********************************യാത്രയിൽ ഒരേ ഒരു കാര്യം ശ്രദ്ധിക്കുക പാത മനോഹരമാണെങ്ക...
24/07/2022

അഴക് വിടർത്തി വീണ്ടും ഒരു പൂക്കാലം

********************************

യാത്രയിൽ ഒരേ ഒരു കാര്യം ശ്രദ്ധിക്കുക പാത മനോഹരമാണെങ്കിൽ എങ്ങോട്ടാണെന്നു അന്വേഷണം വേണ്ട . ലക്ഷ്യസ്ഥാനം മനോഹരമാണെങ്കിൽ പാതയെക്കുറിച്ച് ആലോചിക്കേണ്ടതുമില്ല മുന്നോട്ട് സഞ്ചരിച്ചു കൊണ്ടേയിരിക്കുക ഇന്നത്തെ യാത്ര തമിഴ് നാട്ടിലെ സാമ്പുവർ വടകരൈ എന്ന സ്ഥലത്തെ സൂര്യകാന്തി പാടങ്ങളെ തേടിയായിരുന്നു .

കഴിഞ്ഞ 2 വർഷമായി കോവിഡ് വ്യാപനം കാരണം അതിർത്തി കടക്കാൻ ഈ പാസ് അനിവാര്യമായിരുന്നു. കോവിഡ് ഭീതി ഒഴിഞ്ഞുള്ള ആദ്യ സൂര്യകാന്തി സീസണാണ് ഇക്കുറി

സൂര്യകാന്തി നിന്റെ കണ്ണിന്റെ തീഷ്ണമാം നോട്ടം സൂര്യനെ പോലെ തിളങ്ങുന്നുവോ🌻

സാമ്പുവർ വടകരേയിലെ സൂര്യകാന്തി പാടം ഏതൊരു വ്യക്തിയെയും വശീകരിക്കുകയും മോഹിപ്പിക്കുകയും ചെയ്യും. പൂക്കളുടെ ആകർഷണത്തിൽ ആരും തന്നെ വീണ് പോകും .നമ്മുടെ കണ്ണിനും മനസ്സിനും ഒരേ പോലെ കുളിർമ നല്കി നിറ ശോഭയിൽ വാക്കുകൾക്കും അതീതവും , വർണ്ണനാതീതവുമായ സൂര്യകാന്തി പൂക്കൾ.

നമ്മുടെ മുഖത്ത് സൂര്യ രശ്മികൾ പതിക്കുമ്പോൾ പതിയെ മുഖം താഴ്ത്തേണ്ട അവസ്ഥ വന്ന സമയവും നിമിഷവും പോലും സൂര്യകാന്തിപ്പൂക്കൾ തലയെടുപ്പോടെ സൂര്യ രശ്മികളെ വരവേൽക്കുന്നത് കാണാം .

മാസങ്ങളായി ഉള്ള കർഷകരുടെ ചുടു വിയർപ്പിന്റെയും , കഠിനാധ്വാനത്തിന്റെയും ഫലമാണ് നമ്മൾ കൺകുളിർക്കേ കാണുന്ന ഈ സൂര്യകാന്തിപ്പാടങ്ങൾ .

നല്ല പോലെ വെള്ളം ലഭിച്ചാൽ സൂര്യകാന്തി പൂവിന്റെ കൃഷി ബുദ്ധിമുട്ട് ഇല്ലാതെ കൊണ്ടുപോകാൻ കഴിയും , പാടത്ത് നിലമുഴുത്ത് വിത്ത് വിതച്ചാൽ ഏകദേശം മൂന്നു മാസംകൊണ്ട് ചെടി നാലടിയോളം ഉയരത്തിലെത്തുമത്ര , അതിന് ശേഷം ചെടിയിൽ മൊട്ടുകൾ വന്ന് തുടങ്ങും.

നാലാമത്തെ മാസം പൂക്കൾ വിടർന്ന് വലുതായി മനോഹരമായ പൂവായി മാറുന്നു . ചെടികൾക്ക് ഇടയിൽ മറ്റു കളകൾ പിടിക്കാതെ നോക്കുകയും പ്രാണികളെ അകറ്റുന്നതിനുള്ള മരുന്നടിയുമാണ് ഇതിനിടയ്ക്കുള്ള വലിയ ജോലികൾ.

പൂക്കൾ ഉണങ്ങിത്തുടങ്ങുന്നതോടെ നെല്ല് കൊയ്യുന്ന യന്ത്രമുപയോഗിച്ച് കൊയ്യ്തു മാറ്റുകയും പൂക്കളുടെ ഇതളുകളും നടുക്കുള്ള വിത്തുകളും വെവ്വേറെയാക്കുകയും ചെയ്യും എന്നാണ് കർഷകരിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത് .

യാത്ര പോകണം എന്ന് തീരുമാനിച്ചാൽ അതിന് വഴി കണ്ടെത്തി മുന്നോട്ട് പോവുക . നല്ല കാറ്റുവീശുന്ന സ്ഥലമായതിനാൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ നിരവധി കാറ്റാടി യന്ത്രങ്ങൾപ്പാടളിൽ സ്ഥാപിച്ചിരിക്കുന്നതും അവ പ്രവർത്തിക്കുന്നതും കാണാം .

ഈ പൂക്കളുടെയും അത് പോലെ തന്നെ തമിഴ് ഗ്രാമീണ ഭംഗികളെയും മതിയാവോളം ആസ്വദിക്കാൻ നിരവധി സന്ദർശകരാണ് അനുദിനം ഇവിടേക്ക് എത്തിച്ചേരുന്നത്.

പ്രകൃതി മനോഹരമായ കാഴ്ചകള്‍ ഏതൊരു ക്യാമറ പകര്‍ത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകള്‍ പകര്‍ത്തി ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു .

അത് പ്രിയപ്പെട്ടവരിലേക്കും എത്തിക്കുന്നു . പ്രതീക്ഷിച്ചതിലും സമയം കടന്നു പോയതറിഞ്ഞില്ല . തിരശ്ശീലയിൽ പതിയെ സൂര്യകാന്തി സുന്ദരികളോട് വിട പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

🌻സൂര്യകാന്തി പാടത്തേക്കുള്ള വഴിയുടെ ലൊക്കേഷൻ - https://maps.app.goo.gl/ytWoxc8EQrwQ1q5b7

സഞ്ചാരികളെ ദയവായി ശ്രദ്ധിക്കുക 🙏

(സുന്ദരപാണ്ടി പുരത്തും സൂര്യകാന്തി കൃഷിയിടങ്ങളുണ്ട് .

കേരളത്തിൽ നിന്നടക്കം വിനോദ സഞ്ചാരികൾ സൂര്യകാന്തിപ്പാടം കാണാൻ ധാരളമായി എത്തുന്നത് പക്ഷേ പലപ്പോഴും
കർഷകർക്ക് ദുരിതമാണ്. പാടത്തിറങ്ങി ചിത്രം പകർത്തുന്നതിനൊപ്പം പൂവ് പറിക്കുന്നവരും ഇക്കൂട്ടത്തിലുണ്ടാകും .

സൂര്യകാന്തി എണ്ണയ്ക്കുള്ള വിത്തുകൾ പൂവിലായതിനാൽ സഞ്ചാരികളുടെ പൂ പറിക്കൽ കർഷകരെ ചൊടിപ്പിക്കാറുണ്ട്.
അതുകൊണ്ടു തന്നെ കർഷകർ അത് അനുവദിക്കാറുമില്ല.

യാത്രാ വിവരണം - അഖിൽ സുരേന്ദ്രൻ അഞ്ചൽ ✍️ (24/07 /2022)

Address


Telephone

+918943764174

Website

Alerts

Be the first to know and let us send you an email when Rhythm of Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rhythm of Travel:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share