22/12/2023
*വാരിപ്പുണരാനാരുങ്ങി വട്ടവട*
തൊടുപുഴ KSRTC യുടെ ഉല്ലാസ യാത്ര
*മാട്ടുപ്പെട്ടി - വട്ടവട*
*28.12.2023 വ്യാഴാഴ്ച*
രാവിലെ *6.00 മണി*
സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരി
കാർഷിക വിളകളാൽ സമ്പന്നമായ സുന്ദരി
തമിഴ്നാടിൻ്റെ ദൃശ്യവിസ്മയം കാഴ്ച്ചവയ്ക്കുന്ന സൗന്ദര്യ ധാമം
ഗോത്ര പാരമ്പര്യത്തിൻ്റെ സൗന്ദര്യം വിളിച്ചോതുന്ന പ്രകൃതീശ്വരി
പരമ്പരാഗത രീതിയിലുള്ള കുടിലുകളിൽ ജനവാസമുള്ള സുന്ദര ഗ്രാമം
പ്രകൃതിയുടെയുടെ വരദാനമായ *വട്ടവടയിലേ* ക്കുള്ള ഈ യാത്രയിൽ , ജലാശയത്തിൽ നിന്നും താഴേക്ക് ജലം കുത്തി ഒഴുകുന്ന മാട്ടുപ്പെട്ടി അണക്കെട്ടിൻ്റെ അതി മനോഹരമായ ദൃശ്യവും സുഖമാർന്ന അന്തരീക്ഷവും അണക്കെട്ടിനു മുകളിലൂടെയുള്ള നടത്തവും യാത്രക്ക് ചാരുത വർദ്ദിപ്പിക്കുമ്പോൾ കുണ്ടള ജലാശയത്തിൻ്റേയും പാമ്പാടുംചോലയുടെ വനഭംഗിയും ടോപ് സ്റ്റേഷൻ്റേയും എക്കോ പോയിൻ്റിൻ്റേയും ചാരുതയും യാത്രയെ കൂടുതൽ മിഴിവുള്ളതാക്കും
കോടമഞ്ഞിൽ കുളിച്ച് കിടക്കുന്ന പച്ചപ്പട്ടു വിരിച്ച മൂന്നാർ തേയിലത്തോട്ടങ്ങളിൽ അസ്തമയ സൂര്യൻ്റെ ചെങ്കിരണങ്ങൾ പതിക്കുമ്പോൾ ഏതൊരു യാത്രികൻ്റേയും മനസ്സിൽ കുളിർമ്മ നിറയ്ക്കും.
*Bus Fare 650/-*
രാവിലെ 10 മണി മുതൽ 5 മണി വരെ ഉള്ള സമയങ്ങളിൽ തിരച്ചറിയൽ രേഖ സഹിതം ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാം
കൂടുതൽ വിവരങ്ങൾക്ക്
*9400262204*
*90741 36560*