കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

  • Home
  • കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

കുറുമ്പാലക്കോട്ട Hills Sunrise&Sunset view point വിവരങ്ങൾക്കായി whats up ചെയ്യൂ...8921981213

03/04/2024

Kurumbalakotta

കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

Kurumbalakotta
29/03/2024

Kurumbalakotta

28/01/2024

സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കാൻ ഒപ്പമുള്ളവർ കൂട്ടിനുണ്ടെങ്കിൽ പരിമിതികൾ വഴിമാറും.. ജീവിതത്തിൽ പല സൗഹൃദങ്ങളും യാത്രകളിലൂട...
18/01/2024

സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കാൻ ഒപ്പമുള്ളവർ കൂട്ടിനുണ്ടെങ്കിൽ പരിമിതികൾ വഴിമാറും.. ജീവിതത്തിൽ പല സൗഹൃദങ്ങളും യാത്രകളിലൂടെയാണ് എന്നു പറയുമ്പോൾ നമ്മൾ പോകുന്നതും നമ്മളിലേക്കു എത്തുന്നവരും ഉണ്ടാവും. ഇവിടെ കുറുമ്പാലക്കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാൻ എവിടെ നിന്നൊക്കെയോ ജാതിയും മതവും രാഷ്ട്രീയവും ഭാഷയുടെ വേർതിരിവുമില്ലാതെ പ്രിയപ്പെട്ടവരായ് എന്നിലേക്കും അവരിലേക്കും ചേർക്കപ്പെടുന്നവർ ആണ്.. രാവിലെയും വൈകിട്ടുമൊക്കെ ആയി അങ്ങനെ പോകുമെങ്കിലും എനിക്കിന്ന് കിട്ടിയ അനുഭവം അല്ലെങ്കിൽ അതിലുമപ്പുറം കിലോമീറ്ററുകൾ താണ്ടി ഇവിടെയെത്തിയ മൂന്ന് ആളുകൾ സമ്മാനിച്ച നിമിഷങ്ങൾ.... രണ്ടു പേരുടെ ചിറകിൽ സ്വപ്നങ്ങൾ മാത്രമായ ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കിയ ഒരു മനുഷ്യൻ. അതിനു കാരണക്കാരായ രണ്ടു ചെറുപ്പക്കാർ . പതിവു പോലെ സഞ്ചാരികളെ കാത്ത് കിടക്കുന്ന നേരം ഒരു കാർ അടുത്തേക്കു വരുന്നു. കുറുമ്പാലക്കോട്ട മലയിലേക്കു പോകുന്ന കാര്യം ചോദിച്ചു. വീതികുറഞ്ഞതും കുറച്ചൊക്കെ മോശമായ റോഡിലൂടെ കാർ പോകുന്നതു പ്രയാസമാണെന്ന് പറഞ്ഞപ്പോൾ ജീപ്പിൽ പോകാൻ അവർ റെഡി.. ജീപ്പിറങ്ങി കുറച്ചു ദൂരം മുകളിലോട്ടു കയറണമെന്ന് പറഞ്ഞപ്പോൾ ആണ് കൂട്ടത്തിൽ ഒരാൾക്ക് കാലുകൾക്കു സ്വാധീന കുറവുണ്ടെന്ന കാര്യം പറയുന്നത് ജിപ്പിറങ്ങി നടക്കുന്ന ഭാഗം കയറ്റമായതിനാൽ വീൽ ചെയറു ഉപയോഗിക്കാൻ കഴിയില്ല.. പിന്നെ ഒരു പരിഹാരമായി ജീപ്പ് നിർത്തുന്ന ഭാഗത്ത് തന്നെ കടയിലോ ജീപ്പിലോ ഇരിക്കാമെന്നു പറഞ്ഞപ്പോൾ പോകാൻ റെഡിയായി മൂവരും. അങ്ങനെ അവർ രണ്ടു പേരും ചേർന്ന് ഒരാളെ എടുത്ത് വണ്ടിയിലേക്കു കയറ്റി.. പിന്നാലെ അവരും കയറി... പോകുന്ന വഴിയിലൊക്കെ സുജിത് മാഷെന്നെ ആ സാധു മനുഷ്യന്റെ സന്തോഷങ്ങൾ അരുണേട്ടനും മോജിത്തേട്ടനും എത്ര കണ്ട് പരിശ്രമിക്കുന്നുവെന്നു മനസ്സിലായി.. അപ്പോഴെക്കെ സുജിത് മാഷ് വല്ലാത്ത സന്തോഷത്തോടെ ആ യാത്ര ഏറെ ആസ്വദിക്കുന്നതായി തോന്നിയപ്പോൾ അദ്ദേഹത്തിന്റെ ഈ യാത്രയുടെ സന്തോഷം പോളിയോ ബാധിച്ച കാര്യമായ സ്വാധീനമില്ലാത്ത കാലുകൾ പോലെ എങ്ങുമെത്താതെ ജീപ്പിന്റെ യാത്രയിൽ മാത്രമാകുമല്ലോ.. അവരു പോലുമറിയാതെ ചിന്തകൾ മാറിമറിയുമ്പോൾ അവസാനം ജീപ്പിന്റെ ചലനം നിലയ്ക്കുന്നിടത്ത് എന്റെ കാലുകൾ ബ്രേക്കിലേക്കമർന്നില്ല.. ആഗ്രഹങ്ങൾക്കു മേൽ മാഷിനെ തളർത്തുന്ന കാലുകൾക്കു ബലം നല്കണമെന്ന് മനസ്സിലുറപ്പിച്ചു.. ജിപ്പിറങ്ങി മലമുകളിലേക്ക് നടക്കുന്ന ഭാഗം മുൻപ് ഗതാഗതയോഗ്യമായിരുന്നുവെങ്കിലും മണ്ണു മാത്രമായ റോഡിലെ അവസ്ഥ ഇപ്പോൾ ശോചനീയമാണ്.. വാഹനങ്ങൾ കയറാറില്ല. കയറിയാൽ പിന്നെ വ്യൂ പോയന്റിന്റെ തൊട്ടടുത്തും എത്താം.. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും സുരക്ഷയും ശ്രദ്ധയും ഇല്ലെങ്കിൽ വാഹനത്തിനും ആളുകൾക്കും വരെ അപകടം സംഭവിക്കാം. പ്രതിസന്ധികളിൽ എന്നും ഒറ്റപ്പെടാറുള്ള എനിക്കോ അവർക്കോ ആ യാത്രയിൽ എന്തു തന്നെ സംഭവിച്ചാലും അതെന്റെ അഭ്യാസ പ്രകടനനമായ് നാളെ വിധിയെഴുതപ്പെടുമെന്നുറപ്പുണ്ടായിട്ടും
ആ മനുഷ്യന്റെ സന്തോഷം അവിടം കൊണ്ടു നിർത്താൻ ഞാൻ ഒരുക്കമായിരുന്നില്ല.. എന്നെക്കാൾ കൂടുതൽ മാഷിനെ കൊണ്ടു വന്ന അരുണേട്ടനും മോജിത്തേട്ടനും ആണ് ശരിക്കും ഹീറോ.. അവർക്കൊപ്പം ഞാനും കൂടി കൂടിയാൽ അതാണ് ശരിയെന്നു എന്റെ മനസ്സു പറഞ്ഞു.
കാരണം കുറവുകളില്ലാത്ത ഒരു ലോകം കുറവുള്ളവരെ തോളിലേറ്റുമ്പോൾ ജീവിതത്തിൽ ചെറിയ പ്രയാസങ്ങളെയെ അതി ജീവിക്കുന്നുള്ളു. മറിച്ച് ജീവിതം മുഴുവൻ അവർ പ്രയാസങ്ങളുടെ നടുവിലാണ്..
എന്നിരുന്നാലും ആത്മവിശ്വാസം കൊണ്ട് ഇവരൊക്കെ നമ്മളെക്കാൾ യോഗ്യരും ആണ്. അവർക്കു വേണ്ടതു സഹതാപം അല്ലാ എന്നു തോന്നിയാൽ അവർ നമ്മളെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നവരും ആണ് .
ഒപ്പമുള്ളവർ കൈപിടിച്ചാൽ തളരുന്ന ദേഹവും അത്മവിശ്വാസത്തിന്റെ മനസ്സുമായ് ചലിക്കും.. അങ്ങനെ അവരും ഞാനും നിശ്ചയദാർഢ്യത്തോടെ ലക്ഷ്യസ്ഥാനത്തിലേക്ക് എത്തി.. ഞങ്ങളെക്കാൾ ഏറെ സന്തോഷിച്ച മനസ്സുമായി പരിമിതികൾ ഇല്ലാതെ വയനാടിന്റെ അഴകിന്റെ റാണിയെ കാണാൻ പിന്നെ ഏറെയൊന്നും പണിപ്പെടാതെ ഞങ്ങൾ എത്തിച്ചു.. സുജിത് മാഷിന്റെ കണ്ണുകൾ വിടരുന്നതും ഇഷ്ടത്തോടെ നോക്കുന്നതും ആസ്വദിക്കുന്നതും. മാത്രമായിരുന്നു ഞങ്ങടെ ലക്ഷ്യം. പാറക്കല്ലുകൾ മാറി മാറി ഇരിപ്പിടങ്ങളാക്കി അസ്തമയ സൂര്യന്റെ കാഴ്ചയും കണ്ട് മനം നിറച്ച് മലയിറങ്ങുമ്പോൾ അരുണേട്ടനും മോജിത്ത് ഏട്ടനും പറഞ്ഞത് മാഷിതൊന്നും കണ്ടിട്ടില്ല.. അതുകൊണ്ട് വയനാട്ടിലേക്ക് എറണാകുളത്ത് നിന്നും മാഷിനേയും കൂട്ടി ഇറങ്ങിയതാണെന്ന്. ഒരു പക്ഷേ പുറത്തേക്കിറങ്ങാൻ ആഗ്രഹങ്ങൾ മാത്രമായ് ജീവിക്കുമ്പോൾ ഇവരെപ്പോലുള്ളവർ ഇല്ലെങ്കിൽ അതിനു സാധിക്കില്ലല്ലോ. അവിടെയാണ് ഈ രണ്ടു ചെറുപ്പക്കാർക്ക് നന്ദി പറയേണ്ടതു.. എന്തായാലും അങ്ങനെ ഒരു ദിവസവും സുജിത് മാഷിനായ് ഉണ്ടാക്കിയെടുത്തു എന്നുള്ളതാണ് ഇതിൽ പ്രധാനം. തിരിച്ചിറങ്ങുമ്പോൾ ഹാപ്പി ആയോന്നു ചോദിച്ചപ്പോൾ ഇതിൽപ്പരം എന്തുണ്ടെന്ന് കണ്ണുകൾ പുഞ്ചിരി തൂകി.. എന്നാപ്പിന്നെ ഒരു പാട്ടായാലോ എന്നു ചേദിച്ചപ്പോൾ അതിനും റെഡി . പഴയൊരു പാട്ടിനൊപ്പം പാടിയും താളം പിടിച്ചും മലയിറങ്ങി തിരികെ കാറിലേക്കു കേറ്റുമ്പോൾ
ഇനിയും വരണമെന്ന് പറഞ്ഞ് കൈകൊടുത്തപ്പോൾ സ്വപ്നങ്ങൾക്കു ചിറകു വിരിച്ച പുഞ്ചിരിയുമായ് എന്നെ നോക്കി ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നു പറഞ്ഞപ്പോൾ ആ കണ്ണുകൾ സന്തോഷത്തോടൊപ്പം ഈറനണിഞ്ഞെന്നു തോന്നി... കൂടെ അരുണേട്ടനും മോജിത്തേട്ടനും ഇനിയും വരുമെന്നു പറഞ്ഞു പിരിഞ്ഞപ്പോൾ അസ്തമയസൂര്യന്റെ കിരണങ്ങൾ പടർന്ന കുറുമ്പാലക്കോട്ടയുടെ
താഴ് വാരത്ത് പിന്നെയും പൂത്തു വിടർന്നതു സൗഹൃദങ്ങളായിരുന്നു.

ഷറഫ് മങ്ക വയനാട് ...

പ്രകൃതി രമണീയമായ വയനാടിനിന്ന് പിറന്നാൾ... ഒപ്പം കേരളപിറവിയും : ഏവർക്കും ആശംസകൾ....
01/11/2023

പ്രകൃതി രമണീയമായ വയനാടിനിന്ന് പിറന്നാൾ... ഒപ്പം കേരളപിറവിയും : ഏവർക്കും ആശംസകൾ....

പുലരികൾ പുഞ്ചിരികളായ്പുതുമകളെ പുണരുന്നു.പുലർക്കാല സ്പന്ദനങ്ങൾപുത്തനുഷസ്സിൻ പൊൻകിരണമായ്പുത്തനുണർവ്വായ് പൊഴിയവെപടരുന്ന നിർ...
27/09/2023

പുലരികൾ പുഞ്ചിരികളായ്
പുതുമകളെ പുണരുന്നു.
പുലർക്കാല സ്പന്ദനങ്ങൾ
പുത്തനുഷസ്സിൻ പൊൻകിരണമായ്
പുത്തനുണർവ്വായ് പൊഴിയവെ
പടരുന്ന നിർവൃതികൾ
പകരുന്ന കാഴ്ചകളായ്
പല നേത്രങ്ങളാൽ മിഴിവേറുന്നു.
പാരിതിൽ സ്വപ്നങ്ങൾ
പൂവണിഞ്ഞൊരു സ്വർഗ്ഗമിതിൽ
പലരും കാണാൻ കൊതിക്കും
പുലരിതൻ മധുമന്ദസ്മിതം
പല നാടുകൾ പല ഭാഷകൾ
പറഞ്ഞറിഞ്ഞതാണെൻ
:കുറുമ്പാലക്കോട്ട:

സൂര്യനെ വലയം ചെയ്ത മഴവില്ലു ...
31/08/2023

സൂര്യനെ വലയം ചെയ്ത മഴവില്ലു ...

29/08/2023
26/08/2023

മഞ്ഞിന്റെ വസന്തം കൊണ്ട് പൂക്കളമൊരുക്കി ഉദയ സൂര്യന്റെ ശോഭയാൽ പൊന്നോണ നാളിന്റെ വരവിനായ് കുറുമ്പാലക്കോട്ടയും..

10/08/2023

വിട പറയുന്ന പകലുകൾ ഒരു പക്ഷേ രാവിന്റെ നിരാശയിൽ മുങ്ങിയാലും പിന്നെയൊരു പുലരിയിൽ വീണ്ടും പുഞ്ചിരിയോടെ നമ്മളെ എതിരേൽക്കും.. അതുപോലെ കാലം കടന്നാലും ജീവിതം ഓർമ്മപ്പെടുത്തുന്ന ചില ചിത്രങ്ങൾ നമുക്ക് സമ്മാനിക്കുന്ന നിമിഷങ്ങൾ .... സ്നേഹത്തിന്റെ സന്തോഷത്തിന്റെ കൂടിചേരലുകൾ ... അവിടെയാണ് നമ്മുടെ സ്വർഗ്ഗം ..

@ കുറുമ്പാലക്കോട്ടയുടെ വിസ്മയ കാഴ്ചകൾ......

കുറുമ്പാലക്കോട്ട Hills Sunrise&Sunset view point   ചിറകു വിടർത്തുന്ന സ്വപ്നങ്ങൾ പുലരി തൻ പൊൻ പ്രഭയാൽ ശോഭിതം..
10/08/2023

കുറുമ്പാലക്കോട്ട Hills Sunrise&Sunset view point ചിറകു വിടർത്തുന്ന സ്വപ്നങ്ങൾ പുലരി തൻ പൊൻ പ്രഭയാൽ ശോഭിതം..

10/08/2023

അഴകിന്റെ റാണി കുറുമ്പാലക്കോട്ട ...
ഓരോ ദിനവും പുതുമയുടെ വസന്തവുമായ് നിറപുഞ്ചിരി പടർത്തുന്ന സുന്ദരിയെ കാണാൻ നിങ്ങൾക്കും ആഗ്രഹമില്ലേ...

മഴയൊഴിഞ്ഞ മന്ദഹാസമായ്പുലരി തൻ പ്രഭ ചൊരിയും കുറുമ്പാലക്കോട്ട Hills Sunrise&Sunset view point frnds from... Pondicherry
08/08/2023

മഴയൊഴിഞ്ഞ മന്ദഹാസമായ്
പുലരി തൻ പ്രഭ ചൊരിയും കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

frnds from... Pondicherry

 #കുറുമ്പാലക്കോട്ടയെന്നാൽ           മാലിന്യമല്ലെന്റെ ഭംഗി ...WMO കോളേജിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ അഭിയാന്റെ ഭാഗമായി  NC...
30/07/2023

#കുറുമ്പാലക്കോട്ടയെന്നാൽ
മാലിന്യമല്ലെന്റെ ഭംഗി ...

WMO കോളേജിന്റെ ആഭിമുഖ്യത്തിൽ സ്വച്ഛതാ അഭിയാന്റെ ഭാഗമായി NCC , NSS യൂണിറ്റും കോട്ടത്തറ പഞ്ചായത്തും സംയുക്തമായി കുറുമ്പാലക്കോട്ട മല ശുചീകരണ പ്രവൃത്തികൾ നടത്തുകയും വ്യക്ഷ തൈകൾ നടുകയും ചെയ്തു.. NSS, NCC നേതൃത്വവുമായി ശ്രീമതി ഷെറീന, മറ്റു അധ്യാപകർ , വിദ്യാർത്ഥികൾ, വാർഡു മെമ്പർ, മറ്റു NGO പ്രവർത്തകർ അടക്കമുള്ളവർ ഈ ഉദ്യമത്തിൽ സന്നിഹിതരായിരുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.. റെനീഷ് വ്യക്ഷ തൈ നടൽ ഉത്ഘാടനം നിർവ്വഹിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും കുറുമ്പാലക്കോട്ട മലയിലെ മനോഹര ദൃശ്യങ്ങൾ മലിനമാക്കാതെ കാത്തുസൂക്ഷിക്കേണ്ടതു ഈ നാടിന്റെ വികസനത്തിനു മുതൽക്കൂട്ടാണെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. സുന്ദരമായ ഈ പ്രദേശത്തിന്റെ സഞ്ചാരികളുടെ വരവ് വർദ്ധിക്കുന്നതിനാൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തടയാൻ നാട്ടുകാരുടെയും സഞ്ചാരികളുടെയും സഹകരണം കൊണ്ടു മാത്രമേ സാധ്യമാവുകയുള്ളു. മാലിന്യങ്ങൾ സംഭരിക്കുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനും വേണ്ട സംവിധാനങ്ങൾ പുനസ്ഥാപിക്കാനും ബോധവത്ക്കരണ ബോർഡുകൾ സ്ഥാപിക്കാനും കോട്ടത്തറ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പു നല്കി.. വ്യക്തി ശുചിത്വം പോലെ തന്നെ സമൂഹ ശുചിത്വവും ഓരോ വ്യക്തിയുടെയും കടമ ആയി കരുതി ചിന്തിച്ചാൽ നമ്മുടെ പ്രകൃതിയെ മലിനസമാക്കാതെ നമുക്കു സംരക്ഷിക്കാൻ സാധിക്കും. അതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇതിനായ് പ്രവർത്തിച്ച എല്ല നല്ല മനസ്സുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇനിയും മലിനമാക്കാതെ നമുക്ക് കുറുമ്പാല ക്കോട്ടയെ സംരക്ഷിക്കാം.. സുന്ദര ദൃശ്യങ്ങൾ ആസ്വദിക്കാം.
********
സേവന സന്നദ്ധരായ ഒരു പാട് പേർ കുറുമ്പാലക്കോട്ട മലയെ ശുദ്ധമാക്കാൻ മുന്നിട്ടിറങ്ങാറുണ്ട്. വലിച്ചെറിഞ്ഞു കൂട്ടാതെ ശ്രദ്ധ കൊണ്ടു മാത്രം വിലപ്പെട്ട സമയങ്ങൾ ആരുടെയും പാഴാക്കാതിരിക്കാം..

ഉദയവും അസ്തമയവും കുറുമ്പാലക്കോട്ടയുടെ സൗന്ദര്യം സഞ്ചാരികളുടെ മനം കവരുന്നു.വയനാട്ടിലെ ഈ മലമുകളിലെ കാഴ്ചകാണാൻ ഏവർക്കും സ്വ...
19/06/2023

ഉദയവും അസ്തമയവും കുറുമ്പാലക്കോട്ടയുടെ സൗന്ദര്യം സഞ്ചാരികളുടെ മനം കവരുന്നു.
വയനാട്ടിലെ ഈ മലമുകളിലെ കാഴ്ചകാണാൻ ഏവർക്കും സ്വാഗതം.

Morning vibe
10/06/2023

Morning vibe

മഞ്ഞും മലയും മനുഷ്യനും പിന്നെ എത്തുന്ന ദൂരത്തെക്കാൾ ഏറെ ആഗ്രഹങ്ങൾ എത്തിക്കുന്ന കാണാൻ കൊതിച്ചതിന്റെ നിർവൃതി. കായംകുളത്തു ...
02/06/2023

മഞ്ഞും മലയും മനുഷ്യനും പിന്നെ എത്തുന്ന ദൂരത്തെക്കാൾ ഏറെ ആഗ്രഹങ്ങൾ എത്തിക്കുന്ന കാണാൻ കൊതിച്ചതിന്റെ നിർവൃതി. കായംകുളത്തു നിന്നും കുറുമ്പാലക്കോട്ട കാണാൻ ഏറെ വിളികൾക്കു ശേഷം ഒരു പാട് പ്രതിബന്ധങ്ങൾ മറികടന്ന് ഏകനായ് എത്തിയ ഇവന്റെ യാത്ര പോലെ എത്രയോ പേർ വയനാട്ടിൽ എത്തുന്നു... 🥰🥰 പ്രിയരെ നിങ്ങൾ ഞങ്ങടെ നാടിനെ ഇഷ്ടപ്പെടുന്നതിൽ ഏറെ സന്തോഷം.. നന്ദി... വീണ്ടും വരിക..

Thanks ....Aneesh Baisal from kayamkulam

പുലരികൾ പുഞ്ചിരികളായ്പുതുമകളെ പുണരുന്നു.പുലർക്കാല സ്പന്ദനങ്ങൾപുത്തനുഷസ്സിൻ പൊൻകിരണമായ്പുത്തനുണർവ്വായ് പൊഴിയവെപടരുന്ന നിർ...
13/05/2023

പുലരികൾ പുഞ്ചിരികളായ്
പുതുമകളെ പുണരുന്നു.
പുലർക്കാല സ്പന്ദനങ്ങൾ
പുത്തനുഷസ്സിൻ പൊൻകിരണമായ്
പുത്തനുണർവ്വായ് പൊഴിയവെ
പടരുന്ന നിർവൃതികൾ
പകരുന്ന കാഴ്ചകളായ്
പല നേത്രങ്ങളാൽ മിഴിവേറുന്നു.
പാരിതിൽ സ്വപ്നങ്ങൾ
പൂവണിഞ്ഞൊരു സ്വർഗ്ഗമിതിൽ
പലരും കാണാൻ കൊതിക്കും
പുലരിതൻ മധുമന്ദസ്മിതം
പല നാടുകൾ പല ഭാഷകൾ
പറഞ്ഞറിഞ്ഞതാണെൻ                   
                         :കുറുമ്പാലക്കോട്ട:

More details....call 8921981213

Morning vibe @ Kurumbalakotta🏔️🌤️
06/05/2023

Morning vibe @ Kurumbalakotta🏔️🌤️

മൊട്ടിട്ട സ്വപ്നങ്ങൾ തൻ ചിറകുമായ് പറന്നിറങ്ങുന്നമേഘങ്ങൾക്കു മേൽ ചിന്തകൾ തൻ ചില്ലു ജാലകം തുറന്നപ്പോൾ മന്ദഹാസപൂക്കൾ പോലെ മ...
06/04/2023

മൊട്ടിട്ട സ്വപ്നങ്ങൾ തൻ
ചിറകുമായ് പറന്നിറങ്ങുന്ന
മേഘങ്ങൾക്കു മേൽ ചിന്തകൾ തൻ
ചില്ലു ജാലകം തുറന്നപ്പോൾ മന്ദഹാസപൂക്കൾ
പോലെ മുന്നിലായ് മിന്നുന്ന സൂര്യൻ.
വേഗമാം നാഴിക മണികൾ കിലുങ്ങവെ
വിസ്മയങ്ങൾ തേടിയ യാത്രകൾ
കൂരിരുൾ മാറ്റുന്ന പുലരിയെ
പുണരവെ ഓർമ്മകൾക്കു പിന്നെ കാറ്റിനോടനുരാഗമായ്.
വർണ്ണ ചിത്രങ്ങൾ പേറിയ മനസ്സുമായ്
പിന്നെ കാമുക ഹൃദയങ്ങൾ മൂളുന്ന
പാട്ടിന്നീണം പോലെയൊരു ദിനം..
മഞ്ഞു കണങ്ങൾ കടലു പോലെ
ചേർന്നു നിന്നു കുളിർമ്മയിൽ
മുങ്ങി നിന്ന കണ്ണുകൾക്കാനന്ദമായ്.
പ്രകൃതൻ മടിത്തട്ടിൽ അത്ഭുതങ്ങൾ
വിതയ്ക്കുന്ന കാഴ്ചകൾ തേടിയാൽ
അതിവിടെ നല്കും അനുഭൂതി തൻ
മാസ്മരികതയിൽ കണ്ടറിഞ്ഞു കേട്ടറിഞ്ഞു
മലകയറി മലയിറങ്ങി മനം നിറഞ്ഞു
മധുരമാം പുഞ്ചിരികളുമായ്
പിന്നെയും..... പിന്നെയും..... പിന്നെയും എത്തുന്ന സ്വർഗ്ഗമായ്......,കുറുമ്പാലക്കോട്ട ...

കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

ഉദയ സൂര്യന്റെ പൊൻപ്രഭയിൽ തിളങ്ങിയകുറുമ്പാലക്കോട്ടയിൽ കാത്തിരുന്ന പ്രിയതാരത്തിന്റെ വരവിൽ ഏറെ സന്തോഷം .  ഓർമ്മയിൽ എന്നും സ...
02/04/2023

ഉദയ സൂര്യന്റെ പൊൻപ്രഭയിൽ തിളങ്ങിയ
കുറുമ്പാലക്കോട്ടയിൽ കാത്തിരുന്ന പ്രിയതാരത്തിന്റെ വരവിൽ ഏറെ സന്തോഷം . ഓർമ്മയിൽ എന്നും സൂക്ഷിക്കാൻ നല്കിയ നല്ല നിമിഷങ്ങൾ അതിലും സുന്ദരം.

Thanky u @ Mithunetta ..😍

02/04/2023

കുറുമ്പാലക്കോട്ടയുടെ ദ്യശ്യ ഭംഗി മികച്ച കലാകാരന്റെ വാക്കുകളിലൂടെ .

മിഥുനേട്ടൻ @ കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

https://fb.watch/jFbio6RnFu/

ഒരു പുലരി തൻ നറുമണംവീശുമാ കാറ്റൊരു ഗീതമായ്.മഞ്ഞു കണമായ് തലോടുമോർമ്മകൾപുലരി തൻ പുതു വസന്തം.മലമുകളിൽ മനം നിറഞ്ഞമധു മന്ദഹാസ...
29/03/2023

ഒരു പുലരി തൻ നറുമണം
വീശുമാ കാറ്റൊരു ഗീതമായ്.
മഞ്ഞു കണമായ് തലോടുമോർമ്മകൾ
പുലരി തൻ പുതു വസന്തം.
മലമുകളിൽ മനം നിറഞ്ഞ
മധു മന്ദഹാസങ്ങൾ പല കുറി
ചേർത്ത ചിത്രങ്ങൾ ആനന്ദമാകവെ
അഴകിന്റെ റാണിയായ് പിന്നെയും
കുറുമ്പാലക്കോട്ട തൻ താര ശോഭയാൽ
അവളൊരുങ്ങി സുന്ദരിയായ്..

കുറുമ്പാലക്കുറിഞ്ഞി .. @കുറുമ്പാലക്കോട്ട Hills Sunrise&Sunset view point
05/02/2023

കുറുമ്പാലക്കുറിഞ്ഞി .. @കുറുമ്പാലക്കോട്ട Hills Sunrise&Sunset view point

Address

Vilambukandam

Telephone

+918921981213

Website

Alerts

Be the first to know and let us send you an email when കുറുമ്പാലക്കോട്ട Hills Sunrise&Sunset view point posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കുറുമ്പാലക്കോട്ട Hills Sunrise&Sunset view point:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share