യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

  • Home
  • യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പരിചയപെടുത്തുന്ന പേജ് ........................

https://www.facebook.com/yathrakairali
കേരളത്തിനകത്ത്‌ അറിയപെടാത്ത നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട് , അതോരോന്നും പരിചയപെടുത്തുകയും അതിന്‍റെ പ്രത്യേകതകള്‍ മലയാളിയുടെ മുന്‍പില്‍ അവതരിപ്പികുകയും ചെയ്യുന്നതിനുവേണ്ടി യാത്രകള്‍ ഇഷ്ടപെടുന്നവര്‍ ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന പേജ് https://www.facebook.com/yathrakairali

അറബിക്കടലിന്റെ  വശ്യമനോഹാരിത  ആസ്വദിക്കാൻ ഒരു കപ്പൽ യാത്ര ആയാലോ  ഒരിടവേളയ്ക്ക് ശേഷം  അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരി...
09/01/2024

അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാൻ ഒരു കപ്പൽ യാത്ര ആയാലോ

ഒരിടവേളയ്ക്ക് ശേഷം അറബിക്കടലിന്റെ വശ്യമനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ നെഫരർറ്റിറ്റി ക്രൂസ് ഷിപ്പ് വീണ്ടും സർവീസ് ആരംഭിക്കുന്നു. കപ്പലിന്റെ ആദ്യ ട്രിപ്പ് ജനുവരി 13 മുതൽ കൊച്ചിയിൽ നിന്നും ആരംഭിക്കുന്നു.

കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് കോർപ്പറേഷന്റെ ഉടമസ്ഥതയിയിളുള്ള കപ്പൽ രാവിലെയും വൈകിട്ടുമായി നാലും അഞ്ചും മണിക്കൂർ ദൈർഘ്യത്തിൽ ആഹാരവും വിനോദവും ഉൾപ്പെടെ മനോഹരമായ യാത്രയാണ് സഞ്ചാരികൾക്ക് ഒരുക്കുന്നത് . ഒരു മാസത്തെ ട്രിപ്പുകൾ ഇപ്പോൾ മുൻ‌കൂർ ബുക്കിംഗ് ചെയ്യാവുന്നതാണ്.ചുരുങ്ങിയ ചിലവിൽ സുരക്ഷിതമായി അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കാനുള്ള സുവർണ്ണ അവസരമാണ് കെ.എസ്.ഐ.എൻസി ഉറപ്പു നൽകുന്നത്.

48 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള ശീതീകരിച്ച കപ്പലാണ് നെഫർറ്റിറ്റി. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറന്റ്, ലോഞ്ച് ബാര്‍, 3 ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷകമായ സൗകര്യങ്ങൾ ഷിപ്പിലുണ്ട്. ബിസിനസ് മീറ്റിംഗ്, ബർത്ത് ഡേ ഫംഗ്ഷൻ, എൻഗേജ്മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങൾക്കും അനുയോജ്യമായ ഈ കപ്പൽ സ്വപ്നതുല്യമായ അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർറ്റിറ്റിയിൽ ലഭ്യമാണ്.

ടിക്കറ്റുകള്‍ ഓണ്‍ലൈനായി https://www.nefertiticruise.com/എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ : 9744601234/9846211144
Courtesy

03/11/2023

Munnar , Courtesy

ഓണം പ്രമാണിച്ചു ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.  രാവിലെ 9.30 മുതല...
16/08/2023

ഓണം പ്രമാണിച്ചു ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഓഗസ്റ്റ് 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 9.30 മുതല്‍ മുതല്‍ വൈകുന്നേരം 5.00 മണി വരെയാണു സന്ദര്‍ശന സമയം. എന്നാല്‍ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരിക്കുന്നതല്ല...

ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു: വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ...
22/06/2023

ഇടുക്കിയിൽ ജലനിരപ്പ് താഴ്ന്നു: വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ വെ​ള്ള​ത്തി​ൽ മ​റ​ഞ്ഞ വൈ​ര​മ​ണി ഗ്രാ​മം ദൃ​ശ്യ​മാ​യി. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 14 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് 2000ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന വെ​ള്ള​ത്തി​ൽ മ​റ​ഞ്ഞ വൈ​ര​മ​ണി ഗ്രാ​മം ദൃ​ശ്യ​മാ​യ​ത്. ചെ​റി​യ ക​ട​ക​ളും മ​റ്റും ഉ​ണ്ടാ​യി​രു​ന്ന അ​ക്കാ​ല​ത്തെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യി​രു​ന്നു വൈ​ര​മ​ണി.

സ​മീ​പ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളാ​യ കു​തി​ര​കു​ത്തി, മ​ന്ന, ക​യ​നാ​ട്ടു​പാ​റ, വേ​ങ്ങാ​നം, പു​രു​ളി, ക​ടാ​വ​ർ, മു​ത്തി​ക്ക​ണ്ടം, ന​ട​യ്ക്ക​വ​യ​ൽ ഗ്രാ​മ​ങ്ങ​ളു​ടെ വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി​രു​ന്നു വൈ​ര​മ​ണി. കു​ള​മാ​വി​ൽ​നി​ന്നു ക​ട്ട​പ്പ​ന​ക്ക്​ പോ​കു​ന്ന​വ​രു​ടെ ഇ​ട​ത്താ​വ​ള​വു​മാ​യി​രു​ന്നു. 1974ൽ ​ഇ​ടു​ക്കി ഡാ​മി​ന്റെ റി​സ​ർ​വോ​യ​റി​ൽ വെ​ള്ളം നി​റ​ച്ച​പ്പോ​ഴാ​ണ് ഗ്രാ​മം വി​സ്മൃ​തി​യി​ലാ​യ​ത്. അ​ണ​ക്കെ​ട്ടി​ന്റെ നി​ർ​മാ​ണ​ത്തി​നാ​യി ഈ ​കു​ടും​ബ​ങ്ങ​ളെ വ​ണ്ണ​പ്പു​റം, ചാ​ല​ക്കു​ടി, മ​ഞ്ഞ​പ്ര, കോ​രു​ത്തോ​ട്, ചേ​ല​ച്ചു​വ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​യി​രു​ത്തി​യ​ത്.

ഒ​രു കു​ടും​ബ​ത്തി​ന് മൂ​ന്ന്​ ഏ​ക്ക​ർ വീ​തം സ്ഥ​ല​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. മൊ​ട്ട​ക്കു​ന്നു​ക​ൾ​ക്ക് ഇ​ട​യി​ലൂ​ടെ​യു​ള്ള ഈ ​വ​ഴി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​പ്പോ​ൾ കാ​ണാം. വൈ​ര​മ​ണി​യി​ലെ​ത്താ​ൻ കു​ള​മാ​വി​ൽ​നി​ന്ന്​ റി​സ​ർ​വോ​യ​റി​ലൂ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്ക​ണം. വൈ​ര​മ​ണി​യു​ടെ പേ​രി​ൽ ഇ​പ്പോ​ൾ ശേ​ഷി​ക്കു​ന്ന​ത് വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മാ​ത്രം. കു​ള​മാ​വ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ വൈ​ര​മ​ണി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നാ​യാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. 100 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള സെ​ന്റ് തോ​മ​സ് പ​ള്ളി, വീ​ടു​ക​ളു​ടെ​യും ക​ട​ക​ളു​ടെ​യും ത​റ​ക​ൾ തു​ട​ങ്ങി വൈ​ര​മ​ണി ഗ്രാ​മ​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ൽ പ്ര​ത്യ​ക്ഷ​മാ​കും.സെ​ന്റ് തോ​മ​സ് പ​ള്ളി പി​ന്നീ​ട് സെ​ന്റ് മേ​രീ​സ് പ​ള്ളി എ​ന്ന പേ​രി​ൽ കു​ള​മാ​വി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ചു. വൈ​ര​മ​ണി​യി​ൽ അ​ഞ്ചാം​ക്ലാ​സ് വ​രെ​യു​ള്ള സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​മു​ണ്ടാ​യി​രു​ന്നു. കടപ്പാട് :-

13/06/2023
Courtesy......
04/06/2023

Courtesy......

https://youtu.be/mhsD5VuT1IQ
04/06/2023

https://youtu.be/mhsD5VuT1IQ

Santhosh George Kulangara | Sancharam | Malayalam | Morocco | Travel Vlog | SGK | Safari | Santhosh George Kulangara SancharamPlease Like & Subscribe Safari ...

Ayyappancovil ,Idukki
11/05/2023

Ayyappancovil ,Idukki

Alappuzha
09/05/2023

Alappuzha

Kalamaseri, Cochin
09/05/2023

Kalamaseri, Cochin

01/05/2023

Kalvarimount idukki

Kulamavu Idukki , Courtesy Ayyappadas KB
01/05/2023

Kulamavu Idukki , Courtesy Ayyappadas KB

01/05/2023

Kalvarimount , Idukki courtesy Ayyappadas KB

പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ( തേക്കടി ) സ്ഥിതി ചെയ്യുന്ന  ആയിരത്തിൽ പരം വർഷം പഴക്കമുള്ള മംഗളാദേവി ക്ഷേത്രത്തിൽ ചിത...
28/04/2023

പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ( തേക്കടി ) സ്ഥിതി ചെയ്യുന്ന ആയിരത്തിൽ പരം വർഷം പഴക്കമുള്ള മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി മെയ് അഞ്ചിന് ആഘോഷിക്കുകയാണ് , കേരളാ തമിഴ്നാട് സംസ്ഥാന സർക്കാരുകൾ ചേർന്ന് നടത്തുന്ന ഉൽസവം അക്ഷരാർത്ഥത്തിൽ ജനസാഗരമാകുകയാണ് പതിവ് .
തേക്കടി വനത്തിൽ കൂടിയുള്ള ദുർഘട പാത വഴി 13 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കണ്ണകിയുടെ ( ചിലപ്പതികാരം കഥ ) ക്ഷേത്രസന്നിധിയിൽ എത്താം.
തമിഴ്നാട്ടിൽ നിന്ന് വരുന്നവർ വിശ്വാസത്തിൽ മുറുകെ പിടിക്കുമ്പോൾ മലയാളികളിൽ ഭൂരിപക്ഷവും സാഹസിക വിനോദ യാത്രയായി ഇത് കാണുന്നു. വനത്തിൻ്റെ വന്യതയും മൊട്ടകുന്നുകളുടെ മനോഹാരിതയും ആസ്വദിക്കുന്നതിനും വിവിധ തരത്തിലുള്ള പക്ഷിലതാതികളെ മനസിലാക്കുന്നതിനും ഇത് ഒരു അവസരമാണ് .
രാവിലേ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് പ്രവേശനം. സ്വകാര്യ വാഹനങ്ങൾ കടത്തി വിടുകയില്ല, പ്രത്യേകം അനുമതി ലഭിച്ച 4X4 വാഹനങ്ങള്ളോ അല്ലങ്കിൽ നടന്നോ ക്ഷേത്രത്തിൽ എത്താം . കുമളി ബസ്സ് സ്റ്റാൻഡിൽ നിന്ന് ജീപ്പ് സർവീസ് ഉണ്ടാകും, പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തി ചേരേണ്ടത്
വർഷത്തിൽ ഈ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് മംഗളദേവിയിൽ പ്രവേശനം ഉള്ളത്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കൊണ്ടു പോകാനും സാധിക്കില്ല, പകരം വഴി നീളെ കുടിവെള്ളം ലഭ്യമാകും.

അടുത്ത റെയിൽവേ സ്റ്റേഷൻ തേനി 65 കി.മി. മധുര 140 കി.മി. (തമിഴ്നാട് )
കോട്ടയം 110 കി.മി '
എറണാകുളം 155 കി.മി.
അടുത്ത സ്ഥലങ്ങൾ
തേക്കടി 4 കി.മി.
ചെല്ലാർകോവിൽ 16 കി.മി.
ഒട്ടകതല മേട് 4 കി.മി.
അഞ്ചുരളി 35 കി.മി.
കല്യാണതണ്ട് (കാൽവരി മൗണ്ട് ) 38 കി.മി
രാമക്കൽമേട് 45 കി.മി.
കമ്പം മുന്തരി തോപ്പ് 20 കി.മി
(എല്ലാ സ്ഥലത്തേയ്ക്കുമുള്ള ഏകദേശ ദൂരം കുമളി ടൗണിൽ നിന്നും)

പാണിയേലി പോര് എന്ന സുന്ദരി  കേരളത്തിൽ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഒരു ഭൂപ്രകൃതിയുമായാണ് പാണിയേലി പോര് സഞ്ചാരികളെ ക...
16/04/2023

പാണിയേലി പോര് എന്ന സുന്ദരി

കേരളത്തിൽ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഒരു ഭൂപ്രകൃതിയുമായാണ് പാണിയേലി പോര് സഞ്ചാരികളെ കാത്തിരിക്കുന്നത്.പാറക്കൂട്ടങ്ങളില്‍ തട്ടിച്ചിതറി സ്വരമുണ്ടാക്കി ഒഴുകി വരുന്ന പെരിയാറിന്റെ കരയില്‍ ആണ് പാണിയേലി പോര് കാത്തിരിക്കുന്നത്. കല്ലുകളുമായി പോരു കുത്തി തുള്ളിച്ചാടി വരുന്നത് കൊണ്ടാകാം ഈ പേര് വന്നത്. മലമുകളില്‍ നിന്നും ഒഴുകി വരുന്ന പെരിയാറാണ് പാണിയേലി പോരിന്റെ ഏറ്റവും വലിയ ആകർ‍ഷണം. മാലിന്യങ്ങളൊന്നുമില്ലാതെ കല്ലുകളില്‍ തട്ടിച്ചിതറി എത്തുന്ന പെരിയാറിന്റെ സുന്ദരമുഖമാണ് പാണിയേലിയില്‍ കാണാന്‍ കഴിയുക. പ്രകൃതിയുമായി സംവദിച്ച് മനസ് തണുപ്പിക്കാൻ ഒരു പകൽ യാത്രയ്ക്ക് പറ്റുന്ന സ്ഥലമാണിത്.
എറണാകുളം ആലുവയിൽ നിന്ന് 25 കി മി അകലെയാണ് മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് സന്ദർശന സമയം.

http://lookerala.com/paniyeli-poru/

Lover pool , Photo courtesy
06/04/2023

Lover pool , Photo courtesy

വർഷങ്ങൾക്ക് മുൻപ് അധികമാരും അറിയപ്പെടാതെ ഒതുങ്ങി കൂടിയ കോട്ടയം ജില്ലയിലെ വേമ്പനാട്ട് കായൽ തീരത്തുള്ള കൊച്ചു ഗ്രാമം അതായി...
01/04/2023

വർഷങ്ങൾക്ക് മുൻപ് അധികമാരും അറിയപ്പെടാതെ ഒതുങ്ങി കൂടിയ കോട്ടയം ജില്ലയിലെ വേമ്പനാട്ട് കായൽ തീരത്തുള്ള കൊച്ചു ഗ്രാമം അതായിരുന്നു കുമരകം . അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയി തന്റെ അവധിക്കാല ആഘോഷത്തിന് കുമരകം തിരഞ്ഞെടുത്തതോടു കൂടി കുമരകത്തിന്റെ തലവര മാറി. ടൂറിസം ഭൂപടത്തിൽ ഉയർന്ന സ്ഥാനത്ത് അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ടു. ഇടക്കാലത്ത് ഖ്യാതി ക്ക് അൽപം മങ്ങലേറ്റു എങ്കിലും ജി 20 യുടെ ഒരു മീറ്റിംഗോടു കൂടി വീണ്ടും പഴയ പ്രതാപത്തിലേയ്ക്ക് എത്തി. നമ്മുടെ സർക്കാർ സംവിധാനങ്ങളുടെ പോരായ്മ തന്നെയാണ് ഇത്തരത്തിലുള്ള സ്ഥലങ്ങളുടെ വളർച്ച മുരടിയ്ക്കാനുള്ള പ്രധാന കാരണം . പൊട്ടിപൊളിഞ്ഞ റോഡുകളും പണി തീരാത്ത പാലങ്ങളും ശുചി മുറികളുടെ അഭാവവും ശുചിത്വ കുറവും വിനോദ സഞ്ചാരികളെ മാക്സിമം പിഴിഞ്ഞെടുക്കുന്ന ടാക്സി , ഹോട്ടലുകാരും എല്ലാം ടൂറിസം തകരുന്നതിനുള്ള കാരണമാണ്.

ഇപ്പോൾ വീണ്ടും കുമരകം വാർത്തകളിൽ ഇടം നേടുന്നു. G 20 മീറ്റിംഗ് നടക്കുന്നു എന്നതു കൊണ്ട് . എന്തു കൊണ്ടും മധ്യകേരളത്തിൽ നമുക്ക് മുഷിപ്പ് വരാത്ത ഒരു സ്ഥലം തന്നെയാണ് കുമരകം. വേമ്പനാട്ട് കായൽ സഞ്ചാരം നൽകുന്ന കാഴ്ചകളും മനോഹാരിതകളും മറ്റൊരിടത്തും നമുക്ക് ദർശിക്കാൻ ആവില്ല. ഭക്ഷണ കാര്യം പറഞ്ഞാൽ മുളകിൽ കുടം പുളിയിട്ട് വെച്ച മീൻ കറിയും കപ്പ വേവിച്ചതും വളരെ സ്പെഷ്യൽ ഐറ്റം ആണ്. അതു പോലെ വാഴയിലയിൽ പൊള്ളിച്ച കരിമീൻ അത് കുമരകത്തിന്റെ മാത്രം പ്രത്യേകതയാണ് .

മനോഹരമായ കായൽ സഞ്ചാരവും വായിൽ വെള്ളമൂറുന്ന ഭക്ഷണവും ഈ വർഷത്തെ അവധിക്കാലം അവിസ്മരണീയം ആക്കും എന്നതിൽ സംശയമില്ല.

അടുത്തുള്ള തണ്ണീർമുക്കം ബണ്ട് മറ്റൊരു കാഴ്ചയാണ്.

അടുത്ത എയർപോർട്ട് കൊച്ചി നെടുമ്പാശേരി. 77 KM
റെയിൽവേ സ്റ്റേഷൻ കോട്ടയം 14Km

ചിത്രങ്ങൾക്ക് കടപ്പാട് ഗൂഗിൾ

31/03/2023

Courtesy...

https://youtu.be/hN3yeUqBXRc
29/03/2023

https://youtu.be/hN3yeUqBXRc

നവീന സംരംഭവുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ചിറ്റിലപ്പിള്ളി സ്ക്വയർ വെൽനെസ് പാർക്കും ഇവന്റ് ഹബ്ബും ഏപ്രി....

  Have you heard about Mangaladevi Temple in Thekkady? If you are looking for a devotional gleam of ancient temple cultu...
19/03/2023



Have you heard about Mangaladevi Temple in Thekkady? If you are looking for a devotional gleam of ancient temple culture and rituals, this is the right place in Thekkady. It is a unique experience to behold while having a packed family stay amongst the best family resorts in Thekkady.

Mangaladevi Temple History, Architecture, Ambiance & Festival
· History
Mangaladevi marks a 1000-year-old ancient temple amidst the thick forest of Periyar Tiger Reserve. The traditional and sacred temple stands tall at an altitude of 1337 m above sea level. The temple goes dedicated to the deity of Mangaladevi or Kannaki, as popularly known. Kannaki remains the symbol of moral power that an ordinary woman holds within herself.

Silapathikaram, written by the famous poet Llango Adigal, revolves around Kannaki and is recognized as one of the five great epics of Tamil literature. The story says that Kannaki burnt Madhurai town by a curse when her husband Kovilan got killed after being wrongly accused by the court. And then, Kannaki headed towards the Periyar forest.

· Architecture
With zero records on the time of the epic construction, local people believe that the Chera King, Chenkuttuvan created the temple. Though it exists now in a shabby state, one can pinpoint the large stones that mark the remembrance of those glorified days. Likewise, visitors can clearly witness the effort of the construction of the temple. The temple complex constitutes four stone structures that hold many other idols other than that of Mangaladevi.

You can eye-catch the idol of Kuruppuswamy, Lord Shiva and a Sanctorum dedicated to Lord Ganapathy. Stone walls go etched by sculptures. Also, there is a belief that the temple had secret pathways underneath that connected Meenakshi Temple. Some people also believe that the pathway head towards the palace of the Pandya King.

· Ambience
While flocking to the ancient culture of the temple, you need that peace of mind that can take you there. Families can hook the best resorts in Kerala, Kerala to adjoin the journey. Speaking about the travelling scape and experience, you will have to cover a 12 km stretch wrapped by dense forest.

Enjoy the pristine beauty of the wild while spanning alongside catching the panoramic view of the western ghats. It also offers a splendid view of small villages from a distance that can hold your journey time. Likewise, the path can connect the wild happenings, intrinsic flaura and fauna and many more towards the ancient built.

· Festival
The temple goes open only once a year during the Chithrapournami celebrations in April/May. During this time, certain unique religious rituals get performed by the priests. Goddess Mangala goes decorated and ornamented with flowers and silk. Also, many poojas get performed throughout the full moon day, and women make and offer Pongala to the Mangaladevi.

The festival is jointly supervised by the officials of the Idukki and Theni district alongside forest officials. The discussions for the festival start in the early quarter of every year. There are mighty preparations for the festival as it is the only time the temple goes open to the people. Restrictions and measures apply during the time to control the flow of devotees.

Wrapping Up
While having your favourite time within the best resorts in Thekkady, a break towards the ancient temple culture offers a unique feel. Travellers show interest in exploring the traditional culture and festivals of Kerala. As a result, Spiritual Tourism is gaining popularity in Kerala. If you are probing for such an exploration into the ancient temples of Kerala, the Mangaladevi Temple visit during the festival time is worth the value.

Courtesy

https://www.facebook.com/varghese.varghese.92775?mibextid=ZbWKwL

മഞ്ഞ് കാഴ്ചകൾ ജർമ്മനി ഫോട്ടോ കടപ്പാട് റെന്നി മാത്യു
15/03/2023

മഞ്ഞ് കാഴ്ചകൾ ജർമ്മനി
ഫോട്ടോ കടപ്പാട് റെന്നി മാത്യു

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍കൂടുതൽ സ്ഥലങ്ങൾ പരിചയപെടുവാൻ : yathrakairali.com , lookerala.comബ്രഹ്മഗി...
03/12/2022

പക്ഷികള്‍ക്ക് പാതാളമോ…അതും ആകാശത്തിനു ചുവട്ടില്‍

കൂടുതൽ സ്ഥലങ്ങൾ പരിചയപെടുവാൻ : yathrakairali.com , lookerala.com

ബ്രഹ്മഗിരി മലനിരകളിലെ മഴക്കാടുകള്‍ താണ്ടി ക്ലേശങ്ങള്‍ നിറഞ്ഞ വനപാത പിന്നിട്ടാല്‍ കന്യാവനങ്ങൾക്കു നടുവിലുള്ള ചിത്രകൂടന്‍ പക്ഷികളുടെ ഒളിത്താവളമായി.നൂറ്റാണ്ടുകളായി അനേകം മഴപ്പക്ഷികളും കടവാതിലുകളും ഈ ശിലാഗുഹയില്‍ അഭയം തേടിയിരിക്കുന്നു. പാറകള്‍ക്കിടയിലൂടെ നുഴഞ്ഞിറങ്ങി വഴിപിരിഞ്ഞ് താണിറങ്ങിയാല്‍ മഴപ്പക്ഷികളുടെ ഗന്ധം വമിക്കുന്ന ഇരുള്‍ നിറഞ്ഞ ഗുഹയിലെത്താം.സമു­ദ്ര­നി­ര­പ്പില്‍­നി­ന്ന് 1740 മീ­റ്റര്‍ ഉയ­ര­ത്തില്‍ പക്ഷികള്‍ക്ക് സ്വന്തമായുള്ള ഈ പാതാളം ,പകരം വെക്കാന്‍ മറ്റൊന്നുമില്ലാത്ത വയനാട്ടിന്റെ മാത്രം വിസ്മയമാണ്.പ്രാചീനകാലത്ത് ഋഷിമാർ താമസിച്ചിരുന്നത് എന്ന് കരുതപ്പെടുന്ന ഗുഹകളാണ് ഇന്ന് പക്ഷിപാതാളം എന്നറിയപ്പെടുന്നത്.ഭീമാകാരമായ പാറയടുക്കുകൾക്കിടയിൽ പ്രകൃതിദത്തമായി രൂപപ്പെട്ട ഈ ഗുഹകൾ പിന്നീട് വന്യജീവികൾ താവളമാക്കി. അനേകതരം പക്ഷികളുടെയും വവ്വാലുകളുടെയും സങ്കേതമാണ് ഇപ്പോഴും.പക്ഷിനിരീക്ഷകർക്കും സാഹസിക ടൂറിസ്റ്റുകൾക്കും പക്ഷിപാതാളത്തിലെക്കുള്ള യാത്ര അപൂർവ്വാനുഭവം തരുന്നു.പച്ചപുതച്ച ബ്രഹ്മഗിരിയുടെ നെറുകയിലുടെ കാട്ടാനകളുടെ വിഹാരകേന്ദ്രമായ കര്‍ണാടകവനത്തിലൂടെ സഞ്ചരിച്ച് ഗരുഡപ്പാറയിലെത്താം. നൂറടിയോളം ഉയരമുള്ള പാറയുടെ ചെരുവിലാണ് പക്ഷിപാതാളം.സദാസമയവും വീശിയടിക്കുന്ന കാറ്റിന്റെ തലോടലില്‍ മനം മയങ്ങുന്ന യാത്രികര്‍ക്ക് ക്ഷീണമകറ്റാന്‍ കാട്ടരുവികളിലെ തെളിനീരും യഥേഷ്ടമുണ്ട്...

കൂടുതൽ സ്ഥലങ്ങൾ പരിചയപെടുവാൻ : .com .com

Address


Alerts

Be the first to know and let us send you an email when യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.:

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share