17/02/2019
"കിട്ടുന്ന പൈസ മുഴുവൻ ട്രിപ്പടിച്ചു കളയുവാല്ലേ..?"
എന്ന് പഴി കേൾക്കാത്ത യാത്രികരില്ല.!
അതോടൊപ്പം,
"പണമില്ലാത്തതുകൊണ്ടാണ് യാത്ര ചെയ്യാത്തത്."
എന്ന് പരിതപിക്കുന്നവരുമുണ്ട്.
ശരിക്കും പണമാണോ നമ്മുടെ യാത്രയെ നിശ്ചയിക്കുന്നത്.?
അങ്ങനെയെങ്കിൽ പണക്കാരെല്ലാം സഞ്ചാരികളും, സഞ്ചാരികളെല്ലാം പണക്കാരുമാകേണ്ടതില്ലേ..? 🤔
സൈക്കിളിൽ ചെരുപ്പുപോലും ധരിക്കാതെ ജീവിതത്തിന്റെ സായാഹ്നത്തിൽ ഉലകം ചുറ്റാനിറങ്ങുന്ന വയോധികനെ ആ യാത്രക്ക് പ്രാപ്തനാക്കിയത് പണമല്ല, മനമാണ്.
കുഞ്ഞുപ്രായത്തിൽ അധ്വാനിച്ച് ഒരു കൊച്ചുവണ്ടിവാങ്ങി അതിൽപ്പരം സമ്പാദ്യമൊന്നുമില്ലാതെ ഹിമാലയത്തിലെത്താൻ ഒരുവന് ശക്തിപകരുന്നത് അവന്റെ മനസ്സാണ്..!
ലോകമേ തറവാടെന്ന് പറഞ്ഞ് തോൾസഞ്ചിയും തൂക്കി വീട്ടിൽനിന്ന് ഇറങ്ങുന്നവരും, ലിഫ്റ്റടിച്ചും, നടന്നും യാത്രയുടെ മായാജാലം തീർക്കുന്നവരുമുണ്ട്.💪🏻
ജീവിതത്തിന്റെ നാനാമേഖലകളിലെന്ന പോലെ യാത്രചെയ്യാൻ വേണ്ടതും കാശിനെക്കാളുപരി മനസ്സാണ്.
കാശുണ്ടെങ്കിൽ;
500 രൂപക്ക് ട്രെയിനിൽ പോകേണ്ടിടത്തേക്ക് 10000 രൂപക്ക് ഫ്ലൈറ്റിൽ പോകാം...
15 രൂപക്ക് പ്രാതൽ കഴിക്കുന്നിടത്ത് 150 രൂപക്ക് പലതും കഴിക്കാം..
200 രൂപക്കാ ടെന്റ് വാടകക്കെടുത്ത് നക്ഷത്രങ്ങളെ നോക്കിക്കിടക്കുന്നേടത്ത് 2000രൂപക്ക് എ.സി. റൂമിൽ മൂടിപ്പൂതച്ചുറങ്ങാം.
ഇതുകണ്ട് എല്ലാവരും കാശെടുക്കാതെ യാത്രപോകണമെന്നോ,
ഫ്ലൈറ്റിൽ പോകരുതെന്നോ, എ.സി. റൂമിൽ കിടന്നുറങ്ങരുത് എന്നോ അല്ല.
മറിച്ച്,
പണമുണ്ടെങ്കിലേ യാത്ര നടക്കൂ എന്നും,
യാത്ര മുഴുവൻ പണം പൊടിക്കലാണെന്നും തെറ്റിദ്ധരിക്കരുതെന്ന് മാത്രം.!
😊😊😊😊😊