02/11/2023
യാത്ര വിവരണം - Pune
കഴിഞ്ഞ ദിവസം ട്രെയിനിൽ പുനെയിലേക്ക് ഒരു ബിസിനസ് യാത്ര ചെയ്തു, ശരീരത്തിനു അത്ര സുഖമില്ലെങ്കിലും മനസ് അതിന് പാകപ്പെട്ടിരുന്നു കാരണം എന്റെ ബിസിനസിന് ഇതു പോലുള്ള യാത്രകൾ അനിവാര്യമാണ്, കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രയിൻ വൈകിട്ട് 3:30 ന് എത്തേണ്ടത് ഇത്തിരി വൈകി 3:50 നാണ് ആലുവയിൽ നിന്ന് യാത്ര തുടങ്ങിയത്. കയറിയപ്പോൾ എന്താകുമെന്ന് എന്നൊരു അങ്കലാപ് ഉണ്ടായിരുന്നു എങ്കിലും ഞാൻ വിചാരിച്ച സീറ്റ് കിട്ടി സൈഡീൽ താഴത്ത് അതാകുമ്പോൾ എപ്പോ വേണമെങ്കിലും നടു നിവർത്തി ഇരിക്കാമല്ലോ, നോക്കിയപ്പോൾ കൂടെ ഒരു മലയാളി ഫാമിലി ഒരാണും രണ്ട് സ്ത്രീകളും അവർ സഹോദരികളാണ്. അതിൽ ഒരാളുടെ ഭർത്താവും.നാട്ടിൽ പോയി തിരിച്ചു പോകുന്നവരാണ്. ഞാൻ ഇരുന്ന ക്യാബിനിൽ അവരിൽ രണ്ട് പേർക്ക് സീറ്റുള്ളൂ മറ്റരാൾക്ക് അടുത്ത ക്യാബിനിലാണ് ഉള്ളത് അത് എന്നോട് ചേഞ്ച് തരാൻ പറ്റുമോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇതുപോലെ സീറ്റ് കിട്ടുകയാണെങ്കിൽ ഞാൻ മാറി ഇരിക്കാം എന്ന്. അതിനിടയിൽ ക്യാബിനിൽ ഉണ്ടായിരുന്ന മറ്റൊരാൾ അവിടെ പോയി നോക്കിയതിന് ശേഷം അദ്ദേഹം അങ്ങോട്ട് മാറിയിരുന്നു. അങ്ങനെ ആ പ്രശ്നം മാറി, വിചാരിച്ചത് പോലെയല്ല ട്രെയിൻ യാത്ര ഇത്തിരി ബുദ്ധിമുട്ടാണ്.ബാത്റും മറ്റു ഫെസിലിറ്റികൾ അത് അങ്ങോട്ട് സഹിച്ചു, യാത്രയിൽ ഓരോ സംസ്‌ഥാനം കടക്കുമ്പോൾ അറിയാം അവിടത്തെ വികസനവും സംസ്കാരവും അതെല്ലാം ആസ്വദിച്ചും ബുദ്ധിമുട്ടിയും അങ്ങനെ പോകുന്നു. കൂടെ ഉണ്ടായിരുന്ന മലയാളി ഫാമിലി കുറെ നാളുകളായിട്ട് അവിടെ ഉള്ളവരാണ് അവിടെത്തെ വിശേഷങ്ങളും വിവരങ്ങളും ചോദിച്ചു അറിഞ്ഞു അവിടെ ചില സ്ഥലങ്ങളിൽ ബീഫ് കിട്ടും അതും ഇവിടത്തേക്കാളും വില കുറവിൽ. അത് നന്നായി. ഇവരോടപ്പം ഉണ്ടായിരുന്ന ആൾക്ക് നല്ല പനിയും തലവേദനയും ഉണ്ടായിരുന്നു.അത് പിന്നിടാണ് അറിഞ്ഞത് അതിനാൽ അവർ അതിന്റ ടെൻഷനിൽ ആയിരുന്നു അതിനാൽ കൂടുതൽ സംസാരം ഉണ്ടായില്ല, എന്നാലും അവർ തന്നതല്ലാം വാങ്ങി തിന്നു പിന്നെ കുറെ നേരം കിടന്നുറങ്ങി വീട്ടിൽ നിന്ന് രാത്രി കഴിക്കാനുള്ള ഭക്ഷണം കൊണ്ടുപോയിട്ടുണ്ടായിരുന്നു അതിനാൽ ആദ്യ രാത്രി അത് കഴിച്ചു, പിന്നെ എല്ലാ നേരം ട്രെയിനിലെ ഭക്ഷണം കഴിച്ചു. എനിക്ക് ഇപ്പോൾ നല്ല ഭക്ഷണം അല്ലാ കഴിച്ചതെങ്കിൽ വയറിനു പിടിക്കില്ല അതിനാൽ പേടിച്ചാണ് കഴിച്ചത്. പടച്ചവന്റെ അനുഗ്രഹം കൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല, തരക്കേടില്ലാത്ത ഭക്ഷണമാണ്. അവർ നല്ല വൃത്തിയിൽ ഉണ്ടാക്കുന്നുണ്ട് കാരണം ട്രയിനിൽ സപ്ലൈ ചെയുന്നത് മിക്സഡ് ചായയാണ് (പാലും പഞ്ചസാരയും ചേർത്തത് ) അത് ഗ്ലാസിൽ ഒഴിച്ച് ടീ ബാഗും ഇട്ട് തരും അല്ലങ്കിൽ കോഫി പൌഡർ ഇട്ട് തരും അതാണ് അവരുടെ ചായ ഞാൻ ഒന്ന് പരീക്ഷിച്ചു നോക്കി നമുക്ക് പറ്റില്ല.... അതുകൊണ്ട് ഞാൻ സപ്ലൈറിനോട് ചോദിച്ചു ബ്ലാക്ക് ടീ എങ്ങനെ കിട്ടുമെന്ന് ക്യാന്റീനിൽ ചെന്നാൽ കിട്ടുമെന്ന് പറഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ അവിടെ ചെന്ന് കുടിച്ചു അപ്പോൾ അവർ ഉണ്ടാക്കുന്ന രീതി കാണുവാൻ സാധിച്ചു നല്ല വൃത്തിയുണ്ട്. അങ്ങനെ പിറ്റേന്ന് രാത്രീ 10:50 ആയപ്പോൾ അവിടെ എത്തി, അത് പറയുമ്പോൾ പറയണം സമയത്തിന്റ കാര്യത്തിൽ കൃത്യ സമയത്ത് അവിടെ എത്തി അതുപോലെ അപ്ഡേഷനും കൃത്യമായി ലഭിക്കുന്നുണ്ട്. അവിടെ എത്തിയതിനു ശേഷം എനിക്ക് പോകണ്ടേ ഹോട്ടൽ Lemon Tree Primer അവർ മലയാളി ഫാമിലി കാണിച്ചു തന്നു വലിയ സ്റ്റേഷൻ ആണ് പൂനെ റെയിൽവേ സ്റ്റേഷൻ ഞാൻ ഇറങ്ങിയ പ്ലാറ്റ്ഫോമിൽ നിന്ന് അപ്പുറത്തേക്ക് പോകുവാൻ ലിഫ്റ്റ് ഉണ്ടായിരുന്നില്ല അതിനാൽ ഇവിടെ നിന്ന് ഓട്ടോ വിളിച്ചു പ്രോഗ്രാം നടക്കുന്ന സ്‌ഥലത്തേക്ക് പോയത് അവിടെത്തെ ഓട്ടോക്കാർ ലേലം വിളിയാണ് 150 പറഞ്ഞു ലാസ്റ്റ് 60 രൂപയെങ്കിലും കൊടുക്കണം എന്നായി എനിക്കാണെങ്കിൽ ഒന്ന് ഫ്രഷ് ആകണം അതുപോലെ ഹോട്ടലിൽ ആണ് ഫുഡ് അവിടെ 11 മണിവരെ റസ്റ്റോറന്റ് ഉള്ളൂ അതിനാൽ 60 ൽ ഉറപ്പിച്ചു വണ്ടിയെടുത്ത് ഒരു സിഗ്നൽ തിരഞ്ഞപ്പോൾ ഹോട്ടൽ ആയി അതിനാണ് 60 വാങ്ങിയത് അതിന്റ പരിഭവം ഓട്ടോക്കാരനോട് പറഞ്ഞു ഒരു ചിരിയും പാസാക്കി അയാൾ പോയി. പരിചയമില്ലാത്ത സ്ഥലമല്ലേ, ഓടി ഹോട്ടലിൽ കയറി ഫ്രഷായി നേരെ റെസ്റ്റോറിലേക്ക് അവിടെ ചെന്നപ്പോൾ എന്നെയും കാത്ത് അവിടെയുള്ള അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും അവിടത്തെ സ്റ്റാഫും കാരണം അത് ബോഫെയാണ് റൊട്ടി ഓർഡർ കൊടുക്കുന്നത് അനുസരിച്ചാണ് ഉണ്ടാക്കുന്നത് ഞാൻ രാത്രി റൊട്ടിയാണ് കഴിക്കുന്നത് എന്ന് അവർക്ക് അറിയാം അതിനാൽ അവർ സ്റ്റാഫിനോട് പറഞ്ഞു വച്ചിരുന്നു ഒരാൾ വരാനുണെന്ന്. എന്തായാലും 4 സ്റ്റാർ ഹോട്ടലിൽ ആയത്കൊണ്ട് ഫുഡിന്റെ കാര്യം പറയണ്ടല്ലോ അത് കഴിഞ്ഞു റൂമിൽ പോയി ഒന്നുകൂടി ഫ്രഷ് ആയി വീണ്ടും പ്രോഗ്രാം നടക്കുന്ന ഹാളിലേക്ക് വന്നു പിറ്റേ ദിവസത്തെ പരിപാടിക്കുള്ള കുറച്ച് ഒരുക്കങ്ങൾ ചെയ്യേണ്ടതുണ്ടായിരു ന്നു കുറച്ച് കഴിഞ്ഞു യാത്ര ക്ഷിണം ഉള്ളത് കൊണ്ട് ഞാൻ അവരോട് പറഞ്ഞു പോയി കിടന്നു ഉറങ്ങി കൂടെ കിടന്നയാൾ പറഞ്ഞു ഞാൻ ഇത്തിരി കൂർക്കം വലിക്കും ബുദ്ധിമുട്ട് ഉണ്ടങ്കിൽ ക്ഷമിക്കണം എന്ന് ഞാൻ പറഞ്ഞു കുഴപ്പമില്ല, എന്തായാലും കിടന്നത് മാത്രം ഓർമയുണ്ട് എഴുന്നേറ്റത് 8 മണിക് അതും കൂടെയുള്ള ആൾ വിളിച്ചപ്പോൾ മൂപ്പര് ഒരു സിക്കുകാരനാണ് സാധാരണ പുറത്ത് പോയാൽ നേരത്തെ എണീക്കുന്ന ഞാൻ അന്ന് ആ യാത്രയുടെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി. എന്തായാലും പെട്ടന്ന് കാര്യങ്ങൾ എല്ലാം കഴിഞ്ഞു റെഡിയായി പരിപാടി സ്ഥലത്തെത്തി ബാഗ് അവിടെ വച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു തിരിച്ച് ഹാളിൽ വന്നു TOA നടത്തുന്ന B2B connection Road Show യാണ് ഇവിടെ നടക്കുന്നത്, ഞാൻ The Woods Resorts ന്റ് പ്രതിനിധിയുടെ റോളും ചെയ്യുന്നുണ്ട്. അതിനാൽ അവിടെ ഒരു ടേബിൾ കിട്ടി അത് സെറ്റ് ചെയ്തതിന് ശേഷം അസോസിയേഷന്റ് രെജിസ്ട്രേഷൻ ചെയ്യുന്നതിനിടയിൽ ഒരു ടെൻഷനിലാണ് ഇത്രയും വലിയ പരിപാടി ഇവിടെ വച്ചിട്ട് ആളുകൾ എത്തുമോ എന്ന് ഒരു 11 മണിയായപ്പോൾ ഹാൾ നിറഞ്ഞു ഞങ്ങൾ എല്ലാവരും സന്തോഷമായി പ്രോഗ്രാം ഉത്ഘാടനം നടത്തി അതിൽ അതിഥിയായി വന്ന ഒരാൾക്ക് ഞാൻ പൂച്ചെണ്ട് കൊടുത്ത് അഭിനന്ദിക്കുകയുണ്ടായി.വളരെ സന്തോഷം തോന്നി എന്തായാലും എല്ലാവരുടെയും ആത്മാർത്ഥമായ പ്രയത്നം കൊണ്ട് പരിപാടി നന്നായി വിജയിച്ചു, അന്ന് തന്നെ (05/10/2023) തിരിച്ച് പോരാനുള്ളത് കൊണ്ട് ഫ്രഷായി രാത്രി ഫുഡ് കഴിച്ചു ഹോട്ടലിൽ ഇരുന്നു, ബാക്കി എല്ലാവരും പോയി കുറച്ച് പേര് ഹോട്ടലിൽ തങ്ങി.നല്ലൊരു ദിവസമായിരുന്നു. 11:50 നാണ് തിരിച്ച് ട്രെയിൻ കുറച്ച് നടക്കാനുള്ളത് കൊണ്ട് 11 മണിക്ക് ഇറങ്ങി നടന്നു വേറെ ഒരാളുമുണ്ട് ഞങ്ങൾ നടന്ന് സ്റ്റേഷനിൽ എത്തി പരിശോധന കഴിഞ്ഞ് മെയിൻ ഫ്ലാറ്റ് ഫോമിൽ എത്തി എനിക്ക് പോകേണ്ട ഫ്ലാറ്റ് ഫോം 6ൽ ആണ് അങ്ങോട്ട് കൂടെ ഉള്ള ആൾ സഹായിച്ചു കാരണം ഇത്രയും വലിയ സ്റ്റേഷനിൽ ആകെ രണ്ട് എസ്‌ക്കലേറ്റർ ആണ് ഉള്ളത് അത് ഫുൾ തിരക്കും എന്തായാലും ഞാൻ അവിടെ എത്തിയപ്പോൾ 11:40 വേഗം ക്യാബിൻ തപ്പി പിടിച്ച് കയറി ഇരുന്നു കൃത്യ സമയത്ത് വണ്ടിയെടുത്തു. ക്യാബിനിൽ നോക്കിയപ്പോൾ ഒരു മൈൻഡും ചെയ്യാത്ത ഓൾഡ് couple ഞാൻ കിടക്കാൻ തീരുമാനിച്ചു ബ്ലാങ്കറ്റ്, വിരിയും വിരിച് ഷോൾഡർ ബാഗും തലയണിയും തലക്കും ഭാഗത്ത് വച്ച് ഉറങ്ങാനുള്ള പരിപാടി നോക്കുമ്പോൾ (ഇതെല്ലാം ട്രെയിനിൽ നിന്ന് ലഭിക്കും, ഞാൻ അങ്ങോട്ട് പോയപ്പോൾ പുതിയതായിരുന്നു ഇതിൽ കന്യാകുമാരി എക്സ്പ്രെസ് പഴയതാണ്) TTR വന്നു tkt ചോദിച്ചു കൊടുത്തപ്പോൾ ആൾ പറഞ്ഞു ഇരിക്കുന്ന സ്‌ഥലം മാറിപ്പോയി അടുത്ത കമ്പാർട്ട്മെന്റിൽ ആണെന്ന് , അവിടെ നിന്ന് എഴുന്നേറ്റ് പറഞ്ഞ കമ്പാർട്ട്മെന്റിൽ പോയി ഇരുന്നു അവിടെ ചെന്നപ്പോൾ ക്യാബിനിൽ ഒരു മലയാളി ഫാമിലി. സമാധാനമായി എന്തെങ്കിലും വന്നാൽ സഹായം ചോദിക്കാമല്ലോ ജസ്റ്റ് എന്തോ സംസാരിച്ച നിർത്തി അതിന് ശേഷം ഇന്ന് നടന്ന പരിപാടിയുടെ ഫോട്ടോസ് ഗ്രൂപ്പിൽ നോക്കി വാട്സ്ആപ്പിൽ കുറെ മെസ്സേജുകൾ വന്ന് നോക്കിയിരുന്നു ആ കൂട്ടത്തിൽ അവർ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു അത് കേട്ടപ്പോൾ ഇത് ഭാര്യ ഭർത്താക്കന്മാരല്ല എന്നാൽ വേറൊരു ബന്ധവുമല്ല എന്ന് എനിക്ക് തോന്നി. എന്തായാലും ഒരു അവസരം വരുമ്പോൾ സംസാരിക്കാം എന്ന് കരുതി എന്റെ ഫേസ്ബുക്കും വാട്സ്ആപ്പ് നോക്കി ഇരുന്നു നെറ്റ്‌വർക്ക് ഇടക്ക് ഇടക്ക് കട്ടാവും രാത്രിയല്ലേ പുറത്തേക്ക് നോക്കിയാൽ ഇരുട്ടും ഇടക്ക് ഇടക്ക് വെളിച്ചവും, പിന്നെ എങ്ങനെയോ അവരുമായി സംസാരിച്ചു തുടങ്ങി അവരാണെങ്കിലെ നല്ല കമ്പനി സംസാരം കൂടിയപ്പോൾ അദ്ദേഹത്തോട് ഞാൻ ചോദിച്ചു നല്ല പരിചയം തോന്നുന്നു ഏതെങ്കിലും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ അല്ലങ്കിൽ വീട്ടിൽ ആരെങ്കിലും അഭിനയിച്ചിട്ടുണ്ടോ. അദ്ദേഹം പറഞ്ഞു ഇല്ലാ ഞാൻ പറഞ്ഞു ഒരു സിനിമ നടന്റെ ലുക്ക് ഉണ്ടന്ന് എനിക്ക് പേര് അറിയില്ല പക്ഷേ ഫെയ്മസ് സിനിമയാണ് മോഹൽലാലിന്റ സിനിമയാണ് എന്ന്, അവർക്ക് ആകാംക്ഷയായി ഏതാണ് ആ പടം ഒന്ന് കാണണമല്ലോ, ഞങൾ കുറെ നേരം സംസാരിച്ചു അപ്പോൾ മനസിലായി അവർ ആങ്ങളയും പെങ്ങളുമാണന്ന് എന്താരു സ്‌നേഹം അവർ തമ്മിൽ തമാശയും കളിയാക്കലും ഞാൻ ചോദിച്ചു നിങ്ങൾ എപ്പോഴും എങ്ങനെയാണോ അവർ പറഞ്ഞു നാല് ആങ്ങളമാർക്ക് ഒരു പെങ്ങളാണ് അവരുടെ അമ്മ അങ്ങനെയാണ് അവരെ വളർത്തിയത് ഇപ്പോൾ അച്ഛന് സുഖമില്ലാത്തത് കൊണ്ട് നോക്കുവാൻ പോകുന്നുന്നതാണ് അവർ, തറവാട്ടിൽ ഒരു മകൻ ഉണ്ട് ബാക്കി രണ്ടും പേരും ഗൾഫിൽ ആണ് അവർ മാറി മാറി നാട്ടിൽ വന്ന് അച്ചനെ നോക്കുന്നു. ഞാൻ പറഞ്ഞു കുടുതലും കേട്ടിരിക്കുന്നത് കോട്ടയം തിരുവല്ലക്കാർ പുറത്ത് പോയി വീട്ടുകാരെ നോക്കാത്തവർ എന്നാണ് പക്ഷെ അതെല്ലാം മാറ്റുന്നൊരു ഫാമിലിയാണ് നിങ്ങൾ ഞങൾ അന്ന് രാത്രീ കുറെ നേരം സംസാരിച്ചു പിന്നെ ഞങ്ങളുടെ സംസാരം കൊണ്ട് അടുത്തുള്ള ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് കരുതി കിടന്ന് ഉറങ്ങി അതിന്റ ഇടയിൽ ഞാൻ സിനിമ തപ്പിയെടുത്തു അവരെ കാണിച്ചു ഡേവിഡ് എന്ന കഥാപാത്രമായിരുന്നു ആ നടൻ.
പിറ്റേന്ന് രാവിലെ ഞങ്ങൾ വീണ്ടും തമാശകളും വീട്ടു കാര്യങ്ങളും പറഞ്ഞിരിന്നു, അതുപോലെ ആ ചേച്ചിയുടെ ഒരു ഫ്രണ്ട് ആ ട്രെയിനിൽ ഉണ്ടായിരുന്നു ആ ചേച്ചിയും വളരെ സന്തോഷത്തോടെയാണ് സംസാരിച്ചത് എന്നാലും ഉള്ളിൽ ഒരു ദുഃഖമുണ്ട് ആ ചേച്ചിയും ഭർത്താവും ഉണ്ട് ട്രെയ്നിൽ ഇടക്ക് അവർ തമ്മിൽ അസുഖത്തിന്റ കാര്യം പറഞ്ഞപ്പോൾ ഞാൻ തിരക്കി കാരണം നമുക്ക് അറിയാല്ലോ അസുഖവും ചികിത്സരിതിയും നാല് വർഷം മുൻപ് ഷുഗർ വന്നു അന്ന് തുടങ്ങി അതിനുള്ള മരുന്ന് കഴിക്കുന്നു ഇപ്പോൾ ഒരു മാസമായി ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്ന് പൂനെയിലെ എല്ലാ dr. മാരെ കണ്ടു പക്ഷെ മാറിയില്ല നാട്ടിൽ വന്നു മരുന്ന് കഴിച്ചപ്പോൾ മാറി തുടങ്ങിയെന്നു, പുന്നെയിലെ dr. പറഞ്ഞത് ഷുഗർ കൊണ്ടാണ് എന്നാണ് എന്ന് നാട്ടിൽ വന്ന് ചെക്ക് ചെയ്തപ്പോൾ വയറ്റിൽ fungus ആണെന്ന് എന്താലേ.... അദ്ദേഹം എല്ലാവരുമായി വളരെ അടുത്ത് ഇടപഴുകുന്ന ആളാണ്, അത് കൂടാതെ നല്ല വണ്ണവും ഈ രോഗം വന്നതിന് ശേഷം ആരുമായി മിണ്ടുന്നില്ല ക്ഷിണമാണ് എന്ന് പറഞ്ഞു എപ്പോഴും കിടക്കുമെന്ന് അതിന്റ ഒരു പ്രയാസം ഉണ്ട് ആ ചേച്ചിക്ക് (ഞാനും ഒരുപാട് അനുഭവിച്ചതല്ലെ എനിക്ക് അറിയാം അതിന്റ ബുദ്ധിമുട്ട്) പിന്നിട് അദ്ദേഹം കണ്ടപ്പോൾ പറഞ്ഞു അത് ഒരു സൈഡിൽ കുടി നടക്കും നമ്മുക്ക് ഇപ്പുറത്തുകൂടി നടക്കാം. അങ്ങനെ തിരിച്ചുള്ള യാത്ര വളരെ രസകരമായിരുന്നു.
അവരോട് വെളുപ്പിന് 3 മണിക്ക് വിട പറഞ്ഞു ആലുവയിൽ ഇറങ്ങി. കുറേ നേരം ഇരിക്കുമ്പോഴുണ്ടാകുന്ന പ്രയാസം കാരണം കുറച്ചു അങ്ങോട്ടും ഇങ്ങോട്ടും ബോഗിയുടെ ഇടയിലൂടെ നടക്കുമ്പോൾ ac കമ്പാർട്ട്മെന്റ് മാത്രം കുറച്ച് ക്ലീനാണ് സർക്കാർ മൈറ്റന്റൻസ് വളരെ മോശമാണ്, ടിക്കറ്റ് എടുക്കാൻ നോക്കിയപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് പക്ഷേ ഒരു വിധം ബോഗികളിൽ സീറ്റുകൾ ഫ്രീയായി കിടക്കുന്നു, എന്റെ ഒപ്പം വന്നവർ കുടുതലും തത്കാൽ വഴിയാണ് എടുത്തത് ഇതിൽ എന്തോ തട്ടിപ് ഉണ്ട്.
പിന്നെ അതിൽ ജോലി ചെയ്യുന്ന ഒരു മലയാളിയെ പരിചയപെട്ടു ഷിബു നല്ല സഹകരണം, അവരുടെ അവസ്‌ഥ വളരെ കഷ്ട്ടമാണ് 24 കൊല്ലമായി വർക്ക് ചെയ്യുന്നു 20ന് താഴെയാണ് ശബളം ട്രെയിൻ മേഖല മുഴുവനും സ്വകാര്യവൽക്കരിച്ചതിന്റെ ഫലമാണ് അവർ അനുഭവിക്കുന്നത് സകല മേഖലയും അവർ വിറ്റു കഴിഞ്ഞു ഇനി തീവണ്ടിയും തീവണ്ടി ഓടിക്കുന്ന ആൾ ഒഴിച്ച് ബാക്കിയെല്ലാം വിറ്റു. സൗകര്യങ്ങൾ കുറവുമാണ്. അതുപോലെ ഇടക്ക് ഡോറിൽ നിന്ന് കാഴചകൾ കാണുമ്പോൾ കൃഷി സ്‌ഥലങ്ങൾ, നല്ല ഭംഗിയുള്ള വെറുതെ കിടക്കുന്ന സ്‌ഥലങ്ങൾ, ക്വാറികൾ, തോട്ടങ്ങൾ, സ്റ്റേഷൻ അടുത്ത് എത്തുബോൾ വിടുകളും കെട്ടിടങ്ങളും മാത്രം പക്ഷേ കേരളത്തിലെക്ക് വരുബോൾ വെറുരു അനുഭവം തന്നെ. അത് പറഞ്ഞപ്പോൾ ആണ് ട്രെയിനിൽ അങ്ങോട്ട് പോകുബോൾ രണ്ട് പയ്യന്മാരെ പരിചയപെട്ടു അവർ പുന്നെയിൽ vfx എടുക്കാൻ പോകുന്നതാണ് വിദേശത്ത് പോകുവാൻ BA ഹിസ്റ്ററി പഠിച്ചു ജോലി കിട്ടിയില്ല അങ്ങനെ ഹോട്ടൽ പണിക്ക് പോയി അത് ഇഷപെട്ട പഠിച്ച് പല സ്‌ഥത്ത് ജോലി ചെയ്തു എപ്പോ വിദേശത്ത് പോകുവാൻ നോക്കുന്നു ഞാൻ ചോദിച്ചു എന്തിനാണ് വിദേശത്ത് പോകുന്നത് അവർ പറയുന്ന ഇവിടെ നിന്നട്ട് ഒരു കാര്യമില്ല ജോലിയില്ല ഇവിടെ ജീവിക്കാൻ ബുദ്ധിമുട്ടാണ് അവന്റ ഫ്രണ്ട്‌സ് അവിടെയുണ്ട് അവർക്ക് നല്ല സുഖമാണ് അതിനാൽ അങ്ങോട്ട് പോകുന്നു എന്ന്. ഇപ്പോഴത്തെ കേരളത്തിന്റെ അവസ്‌ഥ അതാണ്. തിരിച്ചുള്ള ട്രെയിനിലും ഞാൻ അവരെ കണ്ടു പാൻട്രിയുടെ അടുത്ത് വച്ച് ഞാൻ ചോദിച്ചു എന്താ ഇവിടെ നിൽക്കുന്നത് അവരെ TTR പിടിച്ചതാണ് അവർ ലോക്കൽ ടിക്കറ്റ് എടുത്തിട്ട് ac കമ്പാർട്ട്മെന്റ്ൽ കയറി ഇരുന്നു അതിനാണ് പിടിച്ചത് കൈയിൽ ഉണ്ടായിരുന്ന 1000/- രൂ ഫൈൻ അടിച്ചു ഞാൻ ചോദിച്ചു TTR നോട് ചോദിച്ചു അപ്ഗ്രേഡ് ചെയ്യാൻ പാടില്ലേ എന്ന് അപ്പോൾ അവരുടെ കൈയിൽ ആകെ 1000 രൂപ ഉണ്ടായുള്ളൂ എന്ന്, അവസ്‌ഥ!!!!! എന്തെകിലും ഹെല്പ് വേണമെങ്കിൽ വിളിക്കാൻ നമ്പർ കൊടുത്ത് പോന്നു. പുനെയിലെ ജീവിതം സുഖമാണെന്നാണ് അവർ എല്ലാവരും പറയുന്നത് അത് കൊണ്ടായിരിക്കും വർഷങ്ങളായി ജീവിക്കുന്ന മലയാളിൽ അവിടെ ഉള്ളത്. സൗകര്യങ്ങൾ നന്നാക്കിയാൽ ട്രെയിൻ യാത്ര സുഖകരമാണ്.