Natureally

Natureally "പ്രകൃതിയിലേക്കൊരു യാത്ര"

വളര്‍ന്ന് വരുന്ന മാള്‍ സംസ്കാരങ്ങള്‍ പ്രകൃതിയുമായി മനുഷ്യന്‍റെ ബന്ധങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന ഒരു ചിന്തയില്‍ നിന്നുമാണ് "പ്രകൃതിയിലേക്കൊരു യാത്ര" എന്ന ഒരു ആശയം ഉരുത്തിഞ്ഞു വന്നത്.
പ്രകൃതിയാണ് സത്യം എന്നാ തിരിച്ചറിവാണ് ഈ ആശയത്തിന്റെ പ്രചോദനം.. മനുഷ്യ നിർമ്മിതമായ ഒരൽഭുതത്തിനും പ്രകൃതിയെന്ന ഈ മഹാൽഭുതത്തോട് കിട പിടിക്കാനാവില്ല.. തച്ചു തകർത്ത് പാഞ്ഞുപോകുന്ന വെള്ള പാച്ചിലിന് മനോഹാരിത മാത്രമല്ല അതിന്

റെ വന്യമായ കരുത്തിനോട് നമ്മൾ അറിയാതെ ബഹുമാനവും ഭയവും സൃഷ്ടിക്കാൻ കഴിയും.. എന്നാൽ പ്രകൃതിയെ കണ്ടറിയുന്നതിനേക്കാൾ എത്രയോ മനോഹരമാണ് അത് അനുഭവിച്ചറിയുക എന്നത്.. മഴ നനയാതെ വെള്ള പതച്ചു പായുന്ന അരുവിയിൽ നനയാതെ .. ആകാശത്തോളം ഉയർന്ന പാറക്കെട്ടിൽ മേഘം തഴുകി കടന്നുപോകുംപോലുള്ള കുളിര് ആസ്വദിക്കാതെ പ്രകൃതിയെ അറിയാൻ കഴിയില്ല .. പ്രകൃതിയെ വേദനിപ്പിക്കാതെ പ്രകൃതിയുമൊത്ത് ജീവിതം ആസ്വദിക്കുക എന്നതാണ് ഈ കൂട്ടായ്മ കൊണ്ടുദ്ദേശിക്കുന്നതു.. അതുകൊണ്ട് തന്നെ ഞങ്ങളോടൊപ്പമുള്ള ഓരോ യാത്രയിലും പ്രകൃതിക്കു മുറിവേൽക്കാതെ നോക്കേണ്ടത് നമ്മളുടെ കടമയാണ് .. സൌകര്യത്തിനു വേണ്ടി കൊണ്ട് വരുന്ന പ്ലാസ്റ്റിക് വസ്തുക്കളെ ഒരു കാരണവശാലും അവിടെ ഉപേക്ഷിക്കാൻ പാടില്ല .. എന്താണോ പ്രകൃതി അതിനെ അതുതന്നെയായി അറിയണം. നമുക്കു തൊട്ടടുത്തുള്ള സ്വർഗ്ഗങ്ങളെ അറിയാതെ ദൂരെയുള്ളതിന്റെ പുറകെ പായുന്ന ലോകത്തോട്‌ ഞങ്ങൾക്കൊന്നേ പറയാനുള്ളൂ.. ഇതാ സ്വർഗ്ഗം ഇവിടെയാണ് ... ഞങ്ങളോടൊത്ത് സഹകരിക്കാൻ ആഗ്രഹിക്കുന്നവർ ഭാവിതലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കാം സന്നദ്ധത അറിയിക്കുക കൂടിയാണ് ... നമുക്ക് ഒന്നിക്കാം ഭാവിതലമുറയ്ക്ക് മുന്നില് തലകുനിക്കാതിരിക്കാൻ ..നാം അറിഞ്ഞ പ്രകൃതിയുടെ നന്മ അവർക്ക് കൂടി അറിയാൻ...നമുക്ക് ഒന്ന് ചേരാം..

Address


Alerts

Be the first to know and let us send you an email when Natureally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Natureally:

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share