22/09/2022
നമ്മളിൽ പലരും യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്.. അതിൽ ചിലർക്കാകട്ടെ സാഹസിക യാത്രകൾക്കും , സാഹസിക പ്രവർത്തനങ്ങളിലുമാണ് പ്രിയം കൂടുതൽ.. വലിയ മല നിരകളും കൊടുമുടികളും സാഹസികമായി കയറി കീഴടക്കാൻ ഇഷ്ടപ്പെടുന്ന ആളുകളിൽ ഒരാളാണ് ഞാനും.. അങ്ങനെ ഒരിക്കൽ എനിക്ക് തോന്നിയ കാര്യമാണ് എന്ത് കൊണ്ട് എനിക്ക് എൻ്റെ പാഷന് ഒരു പ്രൊഫഷണലിസം നൽകി കൂടാ.. അങ്ങനെ എൻ്റെ അന്വേഷണം അവസാനിച്ചത് ഇന്ത്യയിലെ പ്രമുഖ മൗണ്ടനീറിങ് പരിശീലന സ്ഥാപനങ്ങളിലാണ്. നമുക്ക് വിശദമായി സാഹസിക കോഴ്സുകളെ പറ്റി യും പർവ്വതാരോഹണ കോഴ്സുകളെപറ്റിയും പ്രധാന സ്ഥാപനങ്ങളെ പറ്റിയും പഠിക്കാം..
എവറസ്റ്റ് എന്ന കൊടുമുടി രാജാവിൻ്റെ നെറുകയിൽ എത്താൻ നേപ്പാൾ ഗവൺമെൻ്റിൻ്റെ നിയമ പ്രകാരം പാർവതാരോഹണ കോഴ്സ് പഠിക്കുകയോ , പർവതാരോഹണത്തിൽ മുൻ പരിചയമോ നിർബന്ധമാണ്...
🛑 പാർവതാരോഹണ പരിശീലനം നൽകുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങൾ ഏതൊക്കെ
_____________________
1.Nehru Institute of Mountaineering (NIM) ഉത്തരകാശി ഉത്തരാഖണ്ഡ്
2.Himalayan Mountaineering Institute (HMI) , ഡാർജലിങ്, വെസ്റ്റ് ബംഗാൾ
3.Atal Bihari Vajpayee Institute of Mountaineering and Allied Sports (ABVIMAS) ,Manali
4.Jawahar Institute of Mountaineering (JIM) Pahalgam, Jammu Kashmir
5.National Institute of Mountaineering and Adventure Sports (NIMAS) , Arunachal Pradesh
ഇത് കൂടാതെ മറ്റ് പ്രൈവറ്റ് സ്ഥാപനങൾ വേറെയും ഉണ്ട് :
1. Shikhar Mountaineering Institute (Uttarakhand)
2.Himalayan Institute of Mountaineering, Sikkim
etc...
⭕അഡ്മിഷൻ സമയം എന്നൊക്കെ?
ചില അക്കാദമികള് വർഷത്തിൽ 2 ഓ അതിൽ അധികമോ പരിശീലന ബാച്ചുകൾ നടത്തുന്നുണ്ട്. ഓരോ വർഷത്തിലും അതിന് മാറ്റം സംഭവിക്കാം.. ആവശ്യക്കാർ കൂടുതലുള്ള കോഴ്സിന് ഒന്ന് മുതൽ 3 വർഷം വരെ കാത്തിരിക്കേണ്ടി വന്നേക്കാം..
⭕ഫീസ് എങ്ങനെ?
എല്ലാ കോഴ്‌സിനും ഗവൺമെൻ്റ് അക്കാദമി ല് വളരെ കുറഞ്ഞ ഫീസാണ് ഉള്ളത്. ആ ഫീസിൽ ഭക്ഷണം , താമസ ചിലവ് എല്ലാം ഉൾപെടുന്നു.
🛑പർവതാരോഹണ / സാഹസിക കോഴ്സിൻ്റെ ഗുണങ്ങൾ
----------------------------------
⛰️ കൂടുതൽ സുരക്ഷിതമായും കാര്യക്ഷമമായും പർവതാരോഹണം , സാഹസിക കായിക വിനോദത്തിൽ ഏർപ്പെടാം
⛰️ പാർവതാരോഹണ കോഴ്സുകളും , മറ്റു സാഹസിക കോഴ്സുകളും പഠിച്ചു അത് ഒരു പ്രൊഫഷനാക്കി മാറ്റി നല്ലൊരു വരുമാന മാർഗമാക്കി മാറ്റാം.
⛰️ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ, സാഹസികത യോടുള്ള താൽപര്യം വർദ്ധിപ്പിക്കാനും സഹായിക്കും
⛰️ ആരോഗ്യമുള്ള ശരീരവും മനസ്സും..etc..
🛑ഏതൊക്കെ സാഹസിക കോഴ്സുകളാണ് മൗണ്ടനീറിംഗ് അക്കാദമി കള് നൽകുക
____________________
പർവതാരോഹണ പരിശീലനം മാത്രമല്ല മറ്റുള്ള സാഹസിക പരിശീലനവും പല സ്ഥാപനങ്ങളും നൽകി വരുന്നുണ്ട്.
1. Para gliding course
2. Snow skiing course
3. Glass skiing course
4. River rafting
5.water sports course
6. Sailing course
7. Rock climbing
8. Adventure course
9. High Altitude bike /cycle riding
etc....
🟥🟥🟥🟥🟥🟥
Mountaineering course
⭕⭕⭕⭕⭕⭕⭕
ഇനി നമുക്ക് പാർവതാരോഹണ കോഴ്സുകളെ പറ്റി വിശദമായി പഠിക്കാം..
▪️മൗണ്ടനീറിംഗ് കോഴ്സുകൾ ഏതൊക്കെ
🛑🛑🛑🛑🛑
പ്രധാനമായും 4 പർവതാരോഹണ കോഴ്സുകളാണുള്ളത്
1. Basic Mountaineering Course (BMC)
2.Advanced Mountaineering Course (AMC)
3.Search And Rescue(SAR)
4. Method of Instruction(MOI)
⭕1. Basic Mountaineering Course (BMC)
▪️▪️▪️▪️▪️▪️▪️
⏺️ഏറ്റവും ആദ്യത്തെ പർവതാരോഹണ പരിശീലനമാണ് ബേസിക് മൗണ്ടനീറിംഗ് കോഴ്സ്. ഇത് A ഗ്രേഡ് സർട്ടിഫിക്കറ്റോടെ പാസായാൽ മാത്രമേ ബാക്കിയുള്ള മൗണ്ടനീറിംഗ് കോഴ്സുകൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കൂ.
⏺️ പ്രായ പരിധി: 18- 35 വയസ്സ്
⏺️ കോഴ്സ് കാലയളവ് : 28 ദിവസം
⏺️ഒന്ന് മുതൽ മൂന്നു വർഷം വരെ കാത്തിരിക്കേണ്ടി വരും അക്കാദമികളിൽ പ്രവേശനം ലഭിക്കാൻ
⏺️ ബേസിക് മൗണ്ടനീരിംഗ് കോഴ്സിൽ നിങ്ങൾക്ക് A ഗ്രേഡ് സർട്ടിഫിക്കറ്റ് കിട്ടിയാൽ മാത്രമേ Advance mountaineering course പഠിക്കാൻ സാധിക്കുകയുള്ളൂ . ബാക്കി മൗണ്ടനീരിങ് കോഴ്സ് ചെയ്യാൻ അഡ്വാൻസ് മൗണ്ടനീരിങ് കോഴ്സ് നിങൾ A ഗ്രേഡ് വാങ്ങി പാസ് ആകണം.
⏺️ ബേസിക് മൗണ്ടനീരിങ്ങ് കോഴ്സിൽ എന്തൊക്കെ ഉൾപെടുന്നു ?
1.basic orientation and skills in rock craft, ice craft training
2. rope work
3. mountaineering awareness
4. expedition planning
5. outdoor survival
6.camp craft
7. wilderness navigation
8.exposure to glaciers and high Himalayan Ranges and a real climb to a high point or a peak.
9. Emergency procedures are an essential part of BMC.
10. High Altitude trekking
11.Quiz Test, Navigation Exercise, Maintenance of Equipment, Rope Knots Test.
കോഴ്സിൻ്റെ ആദ്യത്തെ കുറച്ചു ദിവസങ്ങൾ തിയറി ക്ലാസ്സുകളും അതിന് ശേഷം സാഹസിക പരിശീലനങ്ങൾ ക്ക് വേണ്ടി ഹിമാനി മലനിരകളിലേക്കും കൊണ്ടുപോകും.
⭕2. Advanced Mountaineering Course
▪️▪️▪️▪️▪️▪️▪️
ബേസിക് പർവ്വതാരോഹണ പരിശീലനം A ഗ്രേഡ് ലഭിച്ചു പാസ് ആയാൽ നിങ്ങൾക്ക് അഡ്വാൻസ് മൗണ്ടനീരിങ് കോഴ്സിലേക്ക് പോകാം.. ബേസിക് പരിശീലനം ലഭിച്ച അക്കാദമിയിൽ തന്നെ അഡ്വാൻസ് പരിശീലനം ചെയ്യണം എന്ന് നിർബന്ധം ഇല്ല. ഇഷ്ടമുള്ള ഏത് അക്കാദമി വേണമെങ്കിലും തിരഞ്ഞെടുക്കാം
⭕ പ്രായ പരിധി :
18- 40 വയസ്
⭕ കോഴ്സ് കാലാവധി : 28 ദിവസം
⏺️ ഒന്ന് മുതൽ രണ്ട് വർഷം വരെ കാത്തിരിക്കേണ്ടി വരും അഡ്മിഷൻ ലഭിക്കാൻ
പർവ്വതാരോഹണമായി ബന്ധപ്പെട്ട പ്രൊഫഷനൽ ആയി മാറാനും , ഹിമാദ്രി അഥവാ ഗ്രേറ്റ് ഹിമാലയ പര്യവേഷണങ്ങൾക്ക് വേണ്ടി ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും തയ്യാറെടുപ്പിക്കുന്നതിനും വേണ്ടിയാണ് ഈ കോഴ്സ്.
⭕ അഡ്വാൻസ് കോഴ്സിന്റെ ലക്ഷ്യങ്ങൾ / ഗുണങ്ങൾ ഇവയാണ്:
1.പാറ, മഞ്ഞ്, ഐസ് എന്നിവയിൽ കയറുന്നതിനുള്ള അഡ്വാൻസ് ടെക്നിക്കുകൾ
2.ഗ്രേറ്റ് ഹിമാലയത്തിലെ ഒരു പര്യവേഷണത്തിന്റെ ആസൂത്രണവും നിർവ്വഹണവും
3.പർവതാരോഹണത്തിന്റെയും അനുബന്ധ വിഷയങ്ങളുടെയും ശാസ്ത്രീയവും സാങ്കേതികവുമായ വശങ്ങൾ
4. 5500 മീറ്റർ / 18,000 അടിക്ക് മുകളിലുള്ള കൊടുമുടിയിലേക്ക് ഒരു പര്യവേഷണം ആസൂത്രണം ചെയ്യുന്നതിനുള്ള വ്യായാമം ട്രെയിനികൾക്ക് നൽകുന്നു. ഇത് ഉയരം കൂടിയ ഹിമാലയ മലനിരകളിൽ ഏറ്റവും മികച്ച പരിശീലകൻ്റെ നേതൃത്വത്തിൽ ആകും നടത്തുക.
⏺️അഡ്വാൻസ് മൗണ്ടനീറിംഗ് കോഴ്സിൽ എന്തൊക്കെ ഉൾപെടുന്നു?
1.Physical Conditioning
2. Trekking , Cooling Down Exercise, Revision of Basic Rock Climbing, Long Pitches Climbing, Anchoring Belaying, Fixed Rope, Use of Riverso & Stance Management, Aid Climbing, Rappelling, Jummaring and Climbing with the help of Valdutain and Machard Knots. Revision of Rock Terminology, GPS, Direct Aid Climbing, Making of Improvised Harness, Use of Expansion Bolts
3. Lectures on Medical Aspects/High Altitude Disease, Checking of Tent-age and Equipment, Counseling, Expedition Planning and Map Reading.
4. Snow craft .etc.
അഡ്വാൻസ് മൗണ്ടനീറിങ് കോഴ്സ് വിജയകരമായി A ഗ്രേഡ് വാങ്ങി പാസ് ആയാൽ നിങ്ങൾക്ക് Search And Rescue(SAR) , Method of Instruction(MOI) എന്നീ കോഴ്സുകൾ ചെയ്യാം..
⭕ 1.Search And Rescue(SAR) course
▪️▪️▪️▪️▪️▪️▪️
⏺️പ്രായ പരിധി: 17/18 - 45 ( സ്ഥാപനങ്ങൾക്ക് അനുസരിച്ച് മാറ്റം വരാം)
⏺️ കാലയളവ് : 15 to 21 ദിവസം
⏺️പർവതാരോഹണത്തെക്കുറിച്ച് കൂടുതൽ ഗൗരവമുള്ളവരും , പ്രധാന പര്യവേഷണങ്ങൾക്ക് നേതൃത്വം നൽകാൻ ആഗ്രഹിക്കുന്നവരും , ഒരു പ്രൊഫഷൻ ആക്കി മാറ്റാൻ ആഗ്രഹിക്കുന്നവരും ചെയ്യേണ്ട കോഴ്സാണ് ഇത്.
⏺️ കോഴ്സിൽ എന്തൊക്കെ ഉൾപെടുന്നു :
▪️ അത്യാഹിതങ്ങളിൽ എങ്ങനെ നന്നായി പ്രവർത്തിക്കാം അല്ലെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യാം
▪️രക്ഷാ പ്രവർത്തനം, ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ ( evacuation systems)
▪️ദുർഘടമായ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കുന്നതിനും , സ്വയം ആശ്രയിക്കുന്നതിനും , രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള നിങ്ങളുടെ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും തുടങ്ങി ഈ കോഴ്സ് നൽകുന്ന ഗുണങ്ങൾ പറഞ്ഞു അറിയിക്കാൻ പറ്റില്ല.
⭕2.Method of Instruction(MOI)
▪️▪️▪️▪️▪️▪️▪️
മറ്റുള്ളവർക്ക് എങ്ങനെ പരിശീലനം നൽകാമെന്ന് നിങ്ങളെ കൂടുതൽ പഠിപ്പിക്കുന്നു, സ്‌കൂളുകളിലോ സാഹസിക സ്ഥാപങ്ങളിലോ , ബിസിനസ് മേഖലയിലോ അല്ലെങ്കിൽ ഔട്ട്‌ഡോർ ഇൻസ്ട്രക്ടർമാരാകാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ കോഴ്സ് പഠിക്കുന്നത് നന്നാകും.
🟥ഇന്ത്യയിലെ പ്രധാനപ്പെട്ട സാഹസിക അക്കാദമികളെ പറ്റി വിശദമായി വായിക്കാം :
❤️ എല്ലാ അക്കാദമിയും ഒരുപോലെ തന്നെയാണ് എന്നാലും ചില അക്കാദമികള് നൽകുന്ന അടിസ്ഥാന സൗകര്യങ്ങൾ , സേവനങ്ങൾ എന്നിവയിൽ മാറ്റം വരാം.. നിങ്ങളുടെ ഇഷ്ടപ്രകാരം ഉള്ള അക്കാദമി തിരഞ്ഞെടുക്കുക. NIM ,HMI , ABVIMAS എന്നിവയാണ് ഏറ്റവും മുൻനിരയിലുള്ള പ്രധാന സ്ഥാപനങ്ങൾ
1. Nehru Institute of Mountaineering (NIM) ഉത്തർകാശി, ഉത്തരാഖണ്ഡ്
⭕⭕⭕⭕⭕⭕⭕
1965 നവംബർ 14 ന് ഉത്തരകാശിയിൽ നെഹ്റു വിൻ്റെ സ്മരണയ്ക്ക് NIM സ്ഥാപിതമായി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, കടുത്ത പർവ്വതസ്‌നേഹിയായിരുന്നു.
International federation for climbing and mountaineering - UIAA സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ഏക പർവതാരോഹണ സ്ഥാപനമാണ്
നൽകുന്ന കോഴ്സുകൾ :
1. Adventure course
▪️▪️▪️▪️▪️▪️▪️
⏺️Adventure Course (for the age group 14 years to 18 years)
⏺️Adventure Course (Mixed) (for the age group 20 years to 50 years)
🟥 Fees : ₹10981
2. Mountaineering course
▪️▪️▪️▪️▪️▪️▪️
1.Basic Mountaineering Course (BMC) (₹22550)
2.Advance Mountaineering Course (AMC)
(₹20500)
3.Search & Rescue (S&R)
(₹20500)
4.Methods Of Instructions (MOI)
(₹20500)
5.Mountain Guide Course
6.Sport Climbing Course
(₹10981)
7.Skiing Course
(₹20500)
അഡ്മിഷൻ സമയം , സീറ്റ് ലഭ്യത , എന്നിവ അറിയാൻ web site നോക്കുക
https://www.nimindia.net/applyonline
2.Himalayan Mountaineering Institute (HMI) Darjeeling
⭕⭕⭕⭕⭕⭕
1954 നവംബർ 4-ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണ് അന്തരിച്ച ടെൻസിങ് നോർഗെ ഷെർപ്പയും സർ എഡ്മണ്ട് ഹിലരിയും ചേർന്ന് എവറസ്റ്റ് കൊടുമുടിയുടെ ആദ്യ വിജയകരമായ കയറ്റത്തിന്റെ സ്മരണയ്ക്കായി സ്ഥാപനം നിലവിൽ കൊണ്ടുവന്നത്.
കോഴ്സുകൾ :
1. Adventure Course (₹9983)
2. Basic mountaineering Course ( ₹18,634)
3. Advance mountaineering Course (₹ 18,634)
4. Search and Rescue (₹ 18,634)
5.Method of Instruction ( ₹18,634)
6.Course for Visually Challenged Persons and Underprivileged Sections of Society
7.Rock Climbing
സീറ്റ് ലഭ്യത , അഡ്മിഷൻ സമയം, കൂടുതൽ വിവരങ്ങൾക്ക്
https://hmidarjeeling.com/course-programme/course-programme-2022-2023/
3.Atal Bihari Vajpayee Institute of Mountaineering and Allied Sports (ABVIMAS) Manali
⭕⭕⭕⭕⭕⭕⭕
1961 സെപ്റ്റംബർ 16 ന് ജവഹർലാൽ നെഹ്റുവാണ് ഇത് സ്ഥാപിച്ചത്. വെസ്റ്റേൺ ഹിമാലയൻ മൗണ്ടനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നായിരുന്നു ആദ്യപേര് .
⏺️നൽകുന്ന കോഴ്സുകൾ:
1. BASIC MOUNTAINEERING COURSE (₹17,160)
2.ADVANCE MOUNTAINEERING COURSE
(₹18,480)
3.METHOD OF INSTRUCTION [MOUNTAINEERING] COURSE (₹18,480)
4.SPECIAL BASIC MOUNTAINEERING COURSE
(20,280)
5.SPECIAL ADVANCE MOUNTAINEERING COURSE (21,840)
6.BASIC SNOW SKIING COURSE (₹10,500)
7.INTERMEDIATE SNOW SKIING COURSE (₹10,500)
8. ADVANCE SNOW SKIING COURSE( ₹10,500)
9.BASIC NORDIC SKIING COURSE ( ₹10500)
10.ELEMENTORY SKIING COURSE
(₹5250)
11. Sailing course
12. Rafting course.etc..
കൂടുതൽ വിവരങ്ങൾ, അഡ്മിഷൻ സമയം എന്നിവക്ക്:
https://www.abvimas.org/course/list-of-courses/
⭕4.National Institute of Mountaineering and Adventure Sports (NIMAS) ദിരാങ്, അരുണാചൽ പ്രദേശ്
▪️▪️▪️▪️▪️▪️▪️
മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ സാഹസിക പരിശീലനങ്ങൾ നൽകുന്ന സ്ഥാപനമാണ് ഇത്.
കോഴ്സുകൾ :
( ഓരോ ബാചിന് അനുസരിച്ച് ഫീസ് മാറ്റമുണ്ട്)
1.ADVANCE MOUNTAIN TERRAIN BIKING COURSE (₹22000)
2. SCUBA DIVING COURSE (₹20000)
3.COMBINED (BASIC, ADVANCE & RESCUE) SCUBA DIVING COURSE (15 DAYS)
(₹50000)
4.MTB TREKKING CUM CYCLING EXPEDITION (₹25000)
5.BASIC MOUNTAIN TERRAIN BIKING COURSE (₹18000)
6.BASIC WHITE WATER RAFTING COURSE (₹ 12000)
7. INTERMEDIATE WHITE WATER RAFTING COURSE (₹16500)
8. Para gliding course
9. Para motor course
10. Basic mountaineering course
11. Advanced mountaineering Course
12. Search and rescue
13. Method of instructions
14. rafting course
കൂടുതൽ വിവരങ്ങൾ, അഡ്മിഷൻ സമയം, സീറ്റ് ലഭ്യത എന്നിവ അറിയാൻ:
https://nimasdirang.com/
5.⭕Jawahar Institute of Mountaineering (JIM) Pahalgam , ജമ്മു കാശ്മീർ
▪️▪️▪️▪️▪️▪️
പഹൽഗാമിന് സമീപമുള്ള അരു എന്ന സ്ഥലത്ത് 1983-ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായി.
കോഴ്സുകൾ:
Mountaineering
▪️▪️▪️▪️▪️
1.Basic Mountaineering
2.Advance Mountaineering
MOI
3.Search & Rescue
Skiing
▪️▪️▪️
1.Basic Skiing
2.Intermediate Skiing
3.Advance Skiing
Adventure course
▪️▪️▪️▪️▪️
1.Adventure 15 days
2.Adhoc Adventure 3/5/7/10 days
കൂടുതൽ വിവരങ്ങൾക്ക്:
http://www.jawaharinstitutepahalgam.com/
By Muhammed sahad salih lebbai