25/01/2023
വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളുടെ വിജയ തുടർച്ചയിലേക്ക് മനോഹരമായ ഒരു യാത്ര കൂടി ചേർക്കപ്പെട്ടിരിക്കുന്നു.ശബരിമലയിൽ നിന്നും മടങ്ങിവരുന്ന തിരുവാഭരണങ്ങൾ അണിയിക്കപ്പെട്ട ശാസ്താവിനെ പെരുനാട് കാട്ടുകോയിക്കൽ ധർമ്മശാസ്താക്ഷേത്രത്തിൽ തൊഴുത് സംതൃപ്തി നേടുന്ന യാത്ര .ഒപ്പം മഹാക്ഷേത്രങ്ങളായ ചെങ്ങന്നൂർ മഹാദേവക്ഷേത്രവും, പൈതൃകത്തനിമ നിറയുന്ന ആറന്മുള പാർത്ഥസാരഥി ക്ഷേത്രവും, മലയാലപ്പുഴ ദേവീക്ഷേത്രവും കോന്നി ആനക്കൂടും ഗജവീരന്മാരും......
ജനുവരി 21 ന് രാവിലെ 5 മണിക്ക് വൈക്കത്തുനിന്നും പുറപ്പെട്ട യാത്ര ദർശന നിർവൃതിയോടെ വൈകിട്ട് 9 മണിയോടെ വൈക്കത്ത് തിരിച്ചെത്തുമ്പോൾ പ്രായഭേദമന്യേ യാത്രക്കാരുടെ മുഖത്ത് നിറയുന്ന പുഞ്ചിരി എത്രയോ സന്തോഷകരമാണ്. "വീണ്ടും അടുത്ത യാത്രയിൽ തീർച്ചയായും കണ്ടുമുട്ടാം"എന്ന് പറഞ്ഞു പിരിഞ്ഞു പോകുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക.
വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകളെ ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന ഞങ്ങളുടെ പ്രിയപ്പെട്ട യാത്രക്കാർക്ക്, ഞങ്ങളെ പിന്തുണയ്ക്കുന്ന വിവിധ അച്ചടി ദൃശ്യ നവ മാധ്യമ സുഹൃത്തുക്കൾക്ക്, പ്രിയപ്പെട്ട നാട്ടുകാർക്ക്,എന്തിനുമേതിനും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന പ്രിയപ്പെട്ട ജീവനക്കാർക്ക്...... ഹൃദയം നിറഞ്ഞ നന്ദി.
കൂടുതൽ യാത്രകളെപ്പറ്റി അറിയുന്നതിനും ബുക്കിങ്ങിനും ദയവായി വിളിക്കുമല്ലോ :9995 987 321 ( ശ്യാംദാസ്. പി, കോ ഓർഡിനേറ്റർ)
സസ്നേഹം,
ഷാജി കുര്യാക്കോ,
ഏ ടി ഓ,
കെ എസ് ആർ ടി സി,വൈക്കം.