Backpackers Kerala

  • Home
  • Backpackers Kerala

Backpackers Kerala Travel Create Meaningful Relationship

ലോക്കൽ യാത്രകൾ ഇഷ്ടപെ?

പൊന്നിൻകുരിശ് മുത്തപ്പന്റെ മലയാറ്റൂർ വീണുകിട്ടിയ ഒരു ഞായറാഴ്ച ഞാനും മേബിളും കൂടെ മലയാറ്റൂർ സന്ദർശിക്കാൻ തീരുമാനിച്ചു. യേ...
22/04/2024

പൊന്നിൻകുരിശ് മുത്തപ്പന്റെ മലയാറ്റൂർ

വീണുകിട്ടിയ ഒരു ഞായറാഴ്ച ഞാനും മേബിളും കൂടെ മലയാറ്റൂർ സന്ദർശിക്കാൻ തീരുമാനിച്ചു. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമശ്ലീഹ AD 52 ൽ കേരളത്തിൽ എത്തുകയും പിന്നീട് മലയാറ്റൂർ എത്തുകയും അവിടുത്തെ തദ്ദേശിയവാസികളുടെ അക്രമം നേരിടേണ്ടി വരുകയും സ്വയരക്ഷയ്കയി മലയാറ്റൂർ മലയുടെ മുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു.

മലമുകളിൽ നിന്നും തന്റെ ഗുരുവിനോട് പ്രാർത്ഥിക്കുകയും പ്രാർത്ഥിച്ചുകൊണ്ടിരിക്കെ വിശുദ്ധ കന്യമറിയം പ്രത്യക്ഷപെടുകയും ചെയ്തു എന്ന് പറയപ്പെടുന്നു. തന്റെ ഗുരുവിന്റെ വിലാവ് സ്പർശിക്കാൻ നീട്ടിയ കൈകളിലെ വിരലുകൊണ്ട് കുരിശ്‌അടയാളം വരച്ചു പ്രാർത്ഥിച്ചപ്പോൾ സ്വർഗ്ഗീയ പ്രദയെറിയ പൊൻകുരിശു പറന്മേൽ പ്രത്യക്ഷപെടുകയും ചെയ്തു. വിശുദ്ധ തോമശ്ലീഹ തന്റെ ദാഹം തീർക്കാൻ വേണ്ടി പറന്മേൽ വടികൊണ്ട് അടിച്ചപ്പോൾ സജീവമായ നീരുറവ പൊട്ടി പുറപ്പെട്ടു. ഇന്നും ആ ഉറവ അത്ഭുത ഉറവായായി നിലകൊള്ളുന്നു.

തോമശ്ലീഹ വസിച്ചതിന്റെയും പ്രാർത്ഥിച്ചതിന്റെയും പുണ്യസ്മരണക്കായി തന്റെ പാദമുദ്ര കരിങ്കൽ പറന്മേൽ അവശേഷിച്ചു കടന്നുപോയ സ്ഥലവുമാണ് മലയാറ്റൂർ.

തൊട്ടടുത്തുതന്നെ ആനകുത്തിയ പള്ളിയും നിലകൊള്ളുന്നു.1595 ൽ ആണ് സ്ഥാപിതം. മലയാറ്റൂർ ഘോര വനമായിരുന്നു. അതുകൊണ്ട് തന്നെ ധാരാളം വാനിജീവികൾ ഉണ്ട്. ആക്കാലത്തു കാട്ടാനകൾ പള്ളിയെ ആക്രമിച്ചു. പള്ളിയുടെ പുറകിലെ ചുമരിൽ കൊമ്പനാനയുടെ കുത്തേറ്റ ഒരാടിയോളം ഉള്ള ഒരാടയാളം (കൊമ്പ് തുളഞ്ഞതിന്റെ )പാടുകൾ ചില്ലിട്ടു സൂക്ഷിച് വെച്ചിട്ടുണ്ട്. ഇതുകൊണ്ടാണ് ആനകുത്തിയ പള്ളി എന്ന് പറയുന്നത്.

ധാരാളം ഭക്തരും ടൂറിസ്റ്റുകളും വന്നുകൊണ്ടിരിക്കുന്നു.2004 ൽ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി അന്നത്തെ മാർപാപ്പാ മലയാറ്റൂരിനെ പ്രഖ്യപിക്കുകയും ചെയ്തു.

ഈ ഒരു ചരിത്രഭൂമി കാണാൻ പറ്റിയതിന്റെ സന്തോഷവുമായി പൊന്മാലയിറക്കം മുത്തപ്പാ......

മലയാറ്റൂർ പോകാൻ ഉദ്ദേശിക്കുന്നവർക് illithod Eco tourism/ മഹാഗണി തോട്ടം 3km, അഭയാരണ്യം / കാപ്രിക്കാട് /കോടനാട് 8km ഈ രണ്ടു സ്ഥലങ്ങളും സന്ദർശിക്കാവുന്നതാണ്.

വരംഗ എന്ന മനോഹര ഗ്രാമം🏞️🛶🏝️🏯🏝️ഈയടുത്തു പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സുന്ദരമായ 10 ഗ്രാമങ്ങൾ ആണല്ലോ ഹൈലൈറ്റ്. അതിലെ അഞ്ചാമത്...
22/07/2023

വരംഗ എന്ന മനോഹര ഗ്രാമം🏞️🛶🏝️🏯🏝️

ഈയടുത്തു പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സുന്ദരമായ 10 ഗ്രാമങ്ങൾ ആണല്ലോ ഹൈലൈറ്റ്. അതിലെ അഞ്ചാമത്തെ ഗ്രാമമാണ് വാരംഗ 🤍. ആകുമ്പെയിൽ നിന്നും തിരിച്ചു പോരുമ്പോൾ ആണ് ഇങ്ങനെ ഒരു ഗ്രാമത്തെപറ്റി കേൾക്കുന്നത്.

മാൽഗുഡിയിലെ മഴക്കാലം കണ്ട് ചുരമിറങ്ങി ഹെർബി എന്ന കുഞ്ഞു ടൗണിൽ നിന്നും ബസ് കേറി ഇവിടെ എത്തിയപ്പോഴുള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🥰. കർണാടകയിലെ ഗ്രാമമാണ് വരംഗ. ജൈന മാതാവിശ്വാസികളുടെ കേന്ദ്രമാണിവിടം. ഉഡുപ്പി ജില്ലയിലാണ് ഈ ഗ്രാമം 🏕️. ഗ്രാമകാഴ്ചകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്ന പ്രധാന ആകർഷണം പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ചതുർമുഖ ശൈലിയിലുള്ള ക്ഷേത്രമാണ് ഇവിടെ പ്രധാന കാഴ്ച്ച. കൂടാതെ ഇതിനോട് ചേർന്ന വീടുകൾ മനകൾ വയലുകൾ ചെറിയ മൺപാതകൾ അങ്ങനെയങ്ങനെ.........

തോണിയിൽ കയറി ഈ ടെംപിൾ വിസിറ്റ് ചെയ്യാനും ഇതിനോട് ചേർന്ന് കിടക്കുന്ന ജൈനമത മഠം കാണാനും അവസരമുണ്ട് 🌿

താങ്കൾക് എന്നെ അറിയാനിടയില്ല പക്ഷെ എനിക്ക് നിങ്ങളെ അറിയാം ആ സ്വാതന്ത്ര്യം ഒന്ന് കൊണ്ട് മാത്രമാണ് ഇപ്പോൾ ഈ കത്ത് എഴുതുന്ന...
28/06/2023

താങ്കൾക് എന്നെ അറിയാനിടയില്ല
പക്ഷെ എനിക്ക് നിങ്ങളെ അറിയാം
ആ സ്വാതന്ത്ര്യം ഒന്ന് കൊണ്ട് മാത്രമാണ്
ഇപ്പോൾ ഈ കത്ത് എഴുതുന്നത്

നിങ്ങൾ കേട്ടിരിക്കാൻ ഇടയില്ലാത്ത
അഗുംബെ എന്ന ഗ്രാമം ❤

ഒരു പക്ഷെ ഭൂമിയിലെ ഏറ്റവും സുന്ദരമായൊരു ഇടം

കഴിയുമെങ്കിൽ നിങ്ങളുടെ തിരക്കിൽ നിന്നും
ജീവിതത്തിലെ വിലപ്പെട്ട സമയങ്ങളിൽ നിന്നും കുറച്ച് ദിവസം
ഈ ഗ്രാമത്തിനായ് മാറ്റി വെക്കാൻ കഴിയുമോ
ഇവിടേക്ക് വരിക.......

Address


Alerts

Be the first to know and let us send you an email when Backpackers Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Telephone
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share