Sarovar Travels Ajith

  • Home
  • Sarovar Travels Ajith

Sarovar Travels Ajith Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sarovar Travels Ajith, Tour Agency, Lamiyas building, behind Malabar gold, .

19/02/2022
13/11/2021
03/07/2021

പ്രിയപ്പെട്ട സരോവർ ട്രാവെൽസ് കുടുംബാംഗങ്ങളെ ,*
🙏🙏🙏

*2020 യാത്രികർക്ക് യാത്രകളുടെ നഷ്ടവർഷമായിരുന്ന അത്തുപോലെത്തന്നെ യാത്രകൾ സംഘടിപ്പിക്കുന്ന സരോവറിനും ദുരിതകാലമായിരുന്നു.
സരോവറിന്റെ സാമ്പത്തിക അടിത്തറതന്നെ തകർന്ന ഈ കാലയളവിൽ ആത്മധൈര്യം പകർന്നുതന്ന് സരോവറിനെ നിലനിർത്തിയത് എല്ലാ കാലത്തും മുതൽക്കൂട്ടായ സരോവറിന്റെ സ്വന്തം കുടുംബാംഗങ്ങളാണ്. അതിൻ്റെ സ്നേഹവും നന്ദിയും, എന്നും എല്ലായ്പോഴും സരോവർ ട്രാവൽസിനു ഉണ്ടായിരിക്കും..*

*2020 ലെ തകർച്ചയിൽ നിന്നും കരകയറുന്നതിന്നായി അംഗങ്ങളുടെ പ്രേരണയോടെയും സഹകരണത്തോടെയും 2021നെ ശുഭാപ്തി വിശ്വാസത്തോടെ സരോവാറിനെ വരവേറ്റു.

സരോവാറിനെ എങ്ങിനെയെങ്കിലും കരകയറ്റണം എന്ന നിശ്ചയദാർഢ്യത്തോടെ സരോവറിന്റെ ആത്മമിത്രങ്ങളും കൈകോർത്തപ്പോൾ ജനുവരി മുതൽ ഏപ്രിൽ 30 വരെ തുടർച്ചയായി ചെറുതും വലുതുമായ നിരവധി യാത്രകൾ സരോവർ ട്രാവൽസിനു സംഘടിപ്പിക്കാൻ കഴിഞ്ഞു. ഈ ചെറിയ കാലയളവിൽ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള വാഹനങ്ങളിൽ, നിശ്ചയിച്ച എല്ലാ യാത്രകളും നടത്തുവാനും കഴിഞ്ഞു.*

*കോവിഡ് എന്ന മഹാമാരി ലോകത്താകമാനം ടൂറിസം മേഖലയിലെ സംഘാടകർക്ക് ഭീമമായ ബാദ്ധ്യത വരുത്തിയിട്ടുണ്ട്. തീരുമാനിച്ച പല യാത്രകളും മാറ്റിവയ്ക്കേണ്ടിവന്നതിലൂടെ ഒരിക്കലും തിരികെ കിട്ടാത്ത സാമ്പത്തിക നഷ്ടം നമുക്കും വന്നു ചേർന്നു. നഷ്ടമായതൊന്നും തിരികെ വരുകയില്ല എന്ന ബോദ്ധ്യം എല്ലാം മേഖലയെയും പോലെ സരോവർ ട്രാവെൽസ് മനസിലാക്കുന്നു. ഉണ്ടായിരുന്ന വരുമാന മാർഗ്ഗങ്ങൾ തിരികെ ലഭിക്കാനാവാത്ത സാഹചര്യം നമ്മുടെപലകുടുംബാംഗങ്ങൾക്കുണ്ടെന്നും മനസ്സിലാക്കുന്നു. നഷ്ടപ്പെട്ടതിനെയോർത്ത് വിഷമിക്കാതെ ഉള്ളതിനെ നിലനിർത്തിക്കൊണ്ട് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വളരെ വേഗത്തിൽ കരകയറാമെന്ന് കരുതിയിരിക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗത്തിൻ്റെ രൂപത്തിൽ സരോവരിനെയും വീണ്ടും ബാധിച്ചത്. ഉയിർത്തേഴുന്നേൽക്കുന്ന ഘട്ടത്തിലുള്ള ഈ പ്രഹരം സരോവർ ട്രാവലസിനെ പടുകുഴിയിലാണ് വീഴ്ത്തിയത്.

ഇവിടെ നിന്നും ചിറകുമുളച്ച് വീണ്ടും പറന്നുയരുവാനുള്ള പദ്ധതികൾ സരോവർ തയ്യാറാക്കി വരുന്നു.*
*ഇതുവരെയും സരോവറിന്റെ കൂടെ നിന്നിട്ടുള്ള കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഈ തരംഗവും അതിജീവിക്കുവാൻ കഴിയുമെന്ന് സരോവർ പ്രത്യാശിക്കുന്നു.*

*കോവിഡ് നമ്മുടെ സമൂഹത്തിനും പ്രത്യേകിച്ച് ടൂറിസം മേഖലയ്ക്ക് ഏൽപിച്ച ആഘാതത്തിൽ നിന്നും കരകയറുവാനും ജനങ്ങളുടെ ജീവിതം സാധാരണ നിലയിലാക്കുവാനും നാം ഏറെ സഹകരിക്കേണ്ടതുണ്ട്. ഭരണകൂടങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ നാം ഏവരും പങ്കാളികളാവുന്നതോടൊപ്പം വാക്സിനേഷൻ എടുക്കാത്ത അംഗങ്ങൾ അത് നേടുവാനും ശ്രമിക്കണം. ടൂറിസം രംഗത്ത് തുടർന്ന് നടപ്പിലാക്കുന്ന ഇളവുകളിൽ വാക്സിനേഷൻ കഴിഞ്ഞവർക്കു മാത്രമായിരിക്കാം പ്രവേശനമെന്നു കരുതുന്നു.*

*കഴിഞ്ഞ രണ്ട് വർഷമായി അംഗങ്ങൾ നേരിടുന മാനസിക സംഘർഷങ്ങൾ ലഘുകരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തുടർന്നുവരുന്ന സരോവറിന്റെ യാത്രകൾ സംഘടിപ്പിക്കുന്നത്. ഭരണകൂടം നിർദ്ദേശിക്കുന്ന കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും എല്ലാം യാത്രയും നമ്മൾ നടത്തുന്നത്. ഈ അവസരത്തിൽ എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും സരോവറിന് ആവശ്യമുണ്ട്. അതിജീവനത്തിനായി മുൻകാലങ്ങളിൽ നടത്തിയിരുന്ന യാത്രകളിൽ നിന്ന് സാഹചര്യത്തിനനുസരിച്ച് നിശ്ച്ചയിച്ച യാത്രകൾ യഥാസമയത്ത് നടത്തുവാനായി ചെറിയ മാറ്റങ്ങൾ വരുത്തി സരോവറിന്റ യാത്രകൾക്ക് ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും തുടക്കം കുറിക്കുന്നു.*

*ഇതുവരെ സരോവറിന്റെ പ്രയാണത്തിന് യഥാസമയം മാർഗ്ഗനിർദ്ദേശങ്ങളുംഅഭിപ്രായങ്ങളും നൽകി സരോവറിന്റെ ഒപ്പം നിന്നു നയിച്ച എല്ലാ അഭ്യുദയകാംക്ഷികളുടെയും കുടുംബാംഗങ്ങളുടെയും പരിപൂർണ്ണ പിന്തുണയും, സാന്നിധ്യവും സരോവറിന്റെ രണ്ടാം ഉയിർത്തേഴുന്നേൽപ്പിനും വേണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു*

*സ്നേഹപൂർവ്വം,*
*സരോവർ ട്രാവെൽസ്

🙏🙏🙏🙏🙏

Address

Lamiyas Building, Behind Malabar Gold
Calicut
673001

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Alerts

Be the first to know and let us send you an email when Sarovar Travels Ajith posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sarovar Travels Ajith:

Shortcuts

  • Address
  • Opening Hours
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share