Kerala-Where nature and culture live together.

  • Home
  • Kerala-Where nature and culture live together.

Kerala-Where nature and culture live together. Kerala- God's Own Country. Here you get a glimpse of Kerala. Watch my stories on Kerala destinations
(14)

17/06/2023
ഒരു ഹോം സ്റ്റേ , സർവീസ്ഡ് വില്ല സംരംഭകനാകാൻ ......ഹോം സ്റ്റേ , സർവീസ്ഡ് വില്ല .....  ടൂറിസം രംഗത്ത് സംരംഭകരാകാൻ ആഗ്രഹിക്...
30/01/2022

ഒരു ഹോം സ്റ്റേ , സർവീസ്ഡ് വില്ല സംരംഭകനാകാൻ ......

ഹോം സ്റ്റേ , സർവീസ്ഡ് വില്ല ..... ടൂറിസം രംഗത്ത് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പൊതുവേ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രണ്ട് സംജ്ഞകൾ. സംസ്ഥാന ടൂറിസം വകുപ്പ് ഈ രണ്ട് വിഭാഗങ്ങളിലും ക്ലാസ്സിഫിക്കേഷനോ അംഗീകാരമോ നൽകുന്നു.

ഹോം സ്റ്റേ ആണ് സങ്കല്പത്തിലും യാഥാർത്ഥ്യത്തിലും മികവുറ്റത്. അതിഥിയ്ക്ക് താമസിക്കാൻ നാം താമസിക്കുന്ന വീട്ടിൽ കുറഞ്ഞത് ഒരു മുറിയോ ( രണ്ട് കിടക്കകൾ ) പരമാവധി ആറ് മുറികളോ ( പന്ത്രണ്ട് കിടക്കകൾ ) വിട്ടു കൊടുക്കാൻ തയ്യാറുണ്ടെങ്കിൽ നമുക്കൊരു ഹോം സ്റ്റേ തുടങ്ങാം. അവിടെ വന്നു താമസിക്കുന്ന അതിഥികൾക്ക് നമ്മോട് ഇടപഴകാൻ, നമ്മുടെ സംസ്കാരം, ഭക്ഷണ രീതി, ജീവിത ശൈലി ഇവയൊക്കെ മനസ്സിലാക്കാൻ അവസരം ഒരുക്കണം. അതിലൂടെ മൊത്തത്തിൽ നമ്മുടെ സംസ്ക്കാരവും ഭക്ഷണ വൈവിധ്യവുമൊക്കെയാണ് കേരളത്തിന്റെ അതിർത്തികൾ കടന്ന് ഇന്ത്യയിലുടനീളവും രാജ്യാതിർത്തികൾ കടന്ന് ലോകമെമ്പാടും പ്രശസ്തമാകുന്നത്.

ആതിഥേയൻ സ്വന്തം വീട്ടിൽ താമസമുണ്ടെങ്കിൽ മാത്രമേ അതൊരു ഹോം സ്റ്റേ ആകുന്നുള്ളൂ. അതിഥികൾക്ക് താമസക്കാരായ ആതിഥേയർ തന്നെ ഭക്ഷണമൊരുക്കിക്കൊടുക്കുന്നു. (എന്നാൽ ഭക്ഷണം കൂടാതെ താമസ സൗകര്യം മാത്രം ഒരുക്കുകയുമാകാം. നല്ലത് ഭക്ഷണം കൂടി കൊടുക്കുകയാണല്ലോ.) നാടിന്റെ കഥകളും ചരിത്രവും പറഞ്ഞു കൊടുക്കുന്നു. ഒരിക്കലും മറക്കാനാകാത്ത ആതിഥേയത്വം സമ്മാനിക്കുന്നു. അതാണ് ഹോം സ്റ്റേ എങ്കിൽ സർവീസ്ഡ് വില്ല സങ്കൽപത്തിൽ, നിങ്ങൾക്കൊരു വീടുണ്ട് , പക്ഷേ നിങ്ങളവിടെ താമസമില്ല. അല്ലെങ്കിൽ നിങ്ങൾ മറ്റൊരാളുടെ വീട് ലീസിന് എടുക്കുന്നു. അവിടെയും ഏറ്റവും കുറഞ്ഞത് ഒരു മുറിയോ പരമാവധി ആറു മുറികളോ അതിഥികൾക്ക് കൊടുക്കാനായി ഒരുക്കുന്നു. ചുരുക്കത്തിൽ സർവീസ് ഡ് വില്ലയിൽ ആതിഥേയൻ താമസമുണ്ടാകേണ്ട കാര്യമില്ല എന്നർത്ഥം. എന്നാൽ നമ്മുടെ താമസ സൗകര്യങ്ങളുടെ / മുറികളുടെ എണ്ണം കൂട്ടാൻ സർവീസ്ഡ് വില്ലകളും സഹായിക്കുന്നു.

സിൽവർ , ഗോൾഡ്, ഡയമണ്ട് എന്നിങ്ങനെ മൂന്ന് വർഗീകരണങ്ങളാണ് സംസ്ഥാന ടൂറിസം വകുപ്പ് ഹോം സ്റ്റേ അപേക്ഷകർക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ചത് ഡയമണ്ട് തന്നെ. 2021 ഡിസംബർ മുതൽ ടൂറിസം വകുപ്പിന്റെ എല്ലാ അംഗീകാരങ്ങളും ക്ലാസ്സിഫിക്കേഷനുകളും ഓൺലൈനിലൂടെ മാത്രമാക്കിക്കഴിഞ്ഞു. https://www.keralatourism.org/service-provider-classification/user എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ആദ്യം രജിസ്റ്റർ ചെയ്യുകയും തുടർന്ന് ലോഗിൻ ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാം നൽകി, വേണ്ടുന്ന രേഖകൾ എല്ലാം അപ് ലോഡ് ചെയ്ത് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യാം. എല്ലാ വിവരങ്ങളും രേഖകളും കൃത്യമാണെങ്കിൽ ടൂറിസം വകുപ്പിന്റെ ഇൻസ്പെക്ഷൻ തീയതി തുടർന്ന് അപേക്ഷകനെ അറിയിക്കും.

ഹോം സ്റ്റേയ്ക്ക് താഴെപ്പറയുന്ന രേഖകളാണ് അപ് ലോഡ് ചെയ്യേണ്ടത്.

1 . 200 രൂപ മുദ്രപത്രത്തിൽ റെഗുലേറ്ററി വ്യവസ്ഥകളുടെ സമ്മതം.
2. പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരാക്ഷേപ പത്രം അഥവാ NOC . ( പല കാരണങ്ങൾ പറഞ്ഞും പല തദ്ദേശ ഭരണ സ്ഥാപനങ്ങളും NOC നൽകാത്തതിനാൽ ഈ വ്യവസ്ഥ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ് എന്നറിയുന്നു )
3. തദ്ദേശ ഭരണ സ്ഥാപനത്തിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റും ഓണർഷിപ്പ് സർട്ടിഫിക്കറ്റും.
4. ഏറ്റവും പുതിയ ഭൂനികുതി രസീത്
5. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്.
6. ഫുഡ് സേഫ്റ്റി കമ്മീഷണറുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് . (ലൈസൻസ് വേണ്ട )
7. കെട്ടിടത്തിന്റെ പ്ലാനും എലിവേഷനും.
8. കെട്ടിടത്തിന്റെ ഉൾഭാഗത്തിന്റെയും പുറംഭാഗത്തിന്റെയും രണ്ട് ഫോട്ടോ ഗ്രാഫുകൾ വീതം.

മൂന്ന് കാറ്റഗറികളിലും ശുചി മുറിയുടെ വിസ്തീർണം കൂട്ടാതെ മുറികൾക്ക് ഏറ്റവും കുറഞ്ഞത് 120 സ്ക്വയർ ഫീറ്റ് ( ഹെറിറ്റേജ് / പരമ്പരാഗത കേരളീയ കെട്ടിടങ്ങൾക്ക് 100 സ്ക്വയർ ഫീറ്റ് മതി ) വിസ്തീർണം വേണം. ശുചി മുറിക്ക് കുറഞ്ഞത് 20 സ്ക്വയർ ഫീറ്റും നിർബന്ധം. സിംഗിൾ ബെഡിന് 90 cm വീതിയും ഡബിൾ ബെഡിന് 120 cm വീതിയും വേണം. മെത്തയ്ക്ക് 10 cm എങ്കിലും കനം വേണം. പലപ്പോഴും ഇതൊന്നും ആരും ശ്രദ്ധിയ്ക്കാത്തതു കൊണ്ട് ഇൻസ്പെക്ഷൻ കമ്മറ്റി ഒന്നുകിൽ അപേക്ഷ നിരാകരിക്കുകയോ പുന:പരിശോധനയ്ക്ക് തീയതി നൽകുകയോ ചെയ്യേണ്ടി വരുന്നു. വേറെയും വ്യവസ്ഥകൾ ഉണ്ട്. എല്ലാം ഓൺലൈൻ പോർട്ടലിൽ ഉണ്ട്.

മറ്റ് രണ്ട് കാറ്റഗറികളെ അപേക്ഷിച്ച് ഡയമണ്ട് കിട്ടാൻ താഴെ പറയുന്ന സൗകര്യങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.

1. ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ.
2. വാട്ടർ പ്യൂരിഫെയർ
3. സർവൈലൻസ് ക്യാമറ
4. എയർ കണ്ടീഷനിംഗ്
5. ബോട്ടിലിൽ നിറച്ച ഷാംപൂ, കണ്ടീഷനർ തുടങ്ങിയ
6. സൗജന്യമായി ടൂത്ത്പേസ്റ്റ്, ബ്രഷ്, ചീപ്പ്, ഷേവിംഗ് കിറ്റ് എന്നിവ.
7. മഴ വെള്ള സംഭരണത്തിനുള്ള സൗകര്യം.
8. പ്രാദേശികമായുള്ള സുവനീറുകൾ അതിഥികൾക്ക് സൗജന്യമായോ വിലയ്ക്കോ ലഭ്യമാക്കിയിരിക്കണം.
9. പ്രാദേശിക കലകൾ, സംസ്ക്കാരം എന്നിവ അതിഥികൾക്കായി ഒരുക്കാൻ കഴിയണം.

ഇൻസ്പെക്ഷൻ കമ്മറ്റി പരിശോധനയ്ക്ക് എത്തുമ്പോൾ അതിഥികൾക്ക് കൊടുക്കാൻ മാറ്റി വച്ചിട്ടുള്ള എല്ലാ മുറികളും ഉടൻ താമസിക്കാൻ തക്കവണ്ണം എല്ലാ വിധത്തിലും തയ്യാറായിരിക്കണം. അതായത് മെത്ത ഹൗസ് കീപ്പിംഗ് നിബന്ധനകൾക്കനുസരിച്ച് ഒരുക്കിയിരിക്കണം, ഷാംപൂ, കണ്ടീഷണർ, സോപ്പ്, ചീപ്പ് , പേസ്റ്റ് തുടങ്ങി വിവിധ കാറ്റഗറികൾക്കാവശ്യമായ എല്ലാം തയ്യാറായിരിക്കണം. ശുചിമുറികൾക്ക് പരമാവധി ശുചിത്വം ഉണ്ടായിരിക്കണം. വെന്റിലേഷനുകൾ ശരിയാം വിധം പ്രവർത്തിച്ചിരിക്കണം. കർട്ടനുകൾ കഴിവതും പുതിയതും വൃത്തിയുള്ളവയുമായിരിക്കണം. മാറാല , പൊടി തുടങ്ങിയവ ഉണ്ടാവാൻ പാടില്ല. ഫാൻ/ എയർ കണ്ടീഷൻ തുടങ്ങിയവ പ്രവർത്തന സജ്ജമായിരിക്കണം. മതിയായ ഡസ്റ്റ് ബിന്നുകൾ, ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം, റിസപ്ഷനിൽ അടിയന്തിര ഫോൺ നമ്പരുകൾ, ഒക്കുപ്പൻസി രജിസ്റ്റർ ( അതിഥികളുടെ വിവരങ്ങൾ എഴുതാൻ ), ഫീഡ്ബാക്ക് രജിസ്റ്റർ , പരാതി രജിസ്റ്റർ, ബിൽ ബുക്ക്, ആഭ്യന്തര-വിദേശ ടൂറിസ്റ്റുകൾ താമസിക്കുമ്പോൾ കൃത്യമായും സമർപ്പിക്കേണ്ട C ഫോം സൗകര്യം ...... തുടങ്ങി ചെക്ക് ലിസ്റ്റിലുള്ള എല്ലാം തന്നെ കൃത്യമായും തയാറാണെന്ന് അപേക്ഷകൻ ഉറപ്പ് വരുത്തിയിരിക്കണം.

മൂവായിരം രൂപയാണ് അപേക്ഷാ ഫീസ്.

ക്ലാസ്സിഫിക്കേഷൻ നൽകുന്നത് ഗുണ നിലവാരം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നോർക്കുക. അല്ലാത്ത പക്ഷം ക്ലാസ്സിഫിക്കേഷന്റെ ആവശ്യമില്ലല്ലോ. മേൽ സൂചിപ്പിച്ചവയും മറ്റ് വ്യവസ്ഥകളും ഒന്നും തന്നെ ഒരിക്കലും നമുക്ക് ഒരുക്കാൻ പറ്റാത്തവയല്ല. ഇത്രയൊക്കെ വ്യവസ്ഥകൾ വേണോ എന്ന് വാദിക്കുന്നവരോട് നിങ്ങൾ ഒരു ക്ലാസ്സിഫൈഡ് ഹോം സ്റ്റേയിൽ താമസിക്കാൻ ചെല്ലുമ്പോൾ ശുദ്ധജലം കിട്ടാത്ത അവസ്ഥ, മുറികൾക്കും ശുചി മുറികൾക്കും വൃത്തിയില്ലാത്ത അവസ്ഥ, വൃത്തിയുള്ള ടവൽ , മെത്ത , തലയണ എന്നിവയില്ലാത്ത അവസ്ഥ നിങ്ങൾക്ക് സ്വീകാര്യമാകുമോ എന്ന ലളിതമായ ചോദ്യമേ ചോദിക്കാനുള്ളൂ.

സർവീസ്ഡ് വില്ലയ്ക്ക് ഒറ്റ ക്ലാസ്സിഫിക്കേഷൻ അഥവാ അംഗീകാരമാണ് നൽകുന്നത്. ഹോം സ്റ്റേയിൽ നിന്ന് വ്യത്യസ്തമായ ചില വ്യവസ്ഥകൾ ഉണ്ട്. ഉദാഹരണത്തിന് ഒരു നല്ല അടുക്കളയും കുക്കും നിർബന്ധമാണ്. സെക്യൂരിറ്റി ഉണ്ടായിരിക്കണം. ഇംഗ്ലീഷ് സംസാരിക്കാൻ കഴിവുള്ള , യോഗ്യതയുള്ള ഒരു റൂം അറ്റന്റന്റ് വേണം.കഴിവതും കേരളീയ വാസ്തു ശില്പശൈലിയിൽ തീർത്ത കെട്ടിടം ആവണം. ശുചി മുറിയ്ക്ക് 40 സ്ക്വയർ ഫീറ്റ് വിസ്തീർണം വേണം. ആഭ്യന്തര- വിദേശ ടൂറിസ്റ്റുകളെ താമസിപ്പിക്കുമ്പോൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ C ഫോം കൃത്യമായി പൂരിപ്പിച്ച് നൽകിയിരിക്കണം. വിദേശ ടൂറിസ്റ്റുകൾക്ക് പാസ്പോർട്ട് പകർപ്പും ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ഫോട്ടോ ഐ.ഡി. കാർഡ് പകർപ്പും ശേഖരിച്ച് C ഫോമിനൊപ്പം നൽകണം. ഒക്കുപ്പൻസി രജിസ്റ്ററിലെ വിവരങ്ങളും പാസ്സ്പോർട്ട് / ഫോട്ടോ ഐ.ഡി പകർപ്പും ഓരോ ദിവസവും ഓൺലൈനായി ടൂറിസം വകുപ്പിന് നൽകിയിരിക്കണം. സർവീസ്ഡ് വില്ലയിൽ പകർപ്പ് സൂക്ഷിക്കുകയും വേണം. അതാത് തദേശ ഭരണ സ്ഥാപനത്തിൽ നിന്നുള്ള നിരാക്ഷേപ പത്രമല്ല, ലൈസൻസ് തന്നെ ഉണ്ടായിരിക്കണം യൂണിറ്റിന് .

അപേക്ഷ ഫീസ് 3500/- രൂപയാണ്. ഹോം സ്റ്റേയ്ക്കും സർവീസ്ഡ് വില്ലയ്ക്കും മൂന്ന് വർഷത്തേയ്ക്കാണ് ക്ലാസ്സിഫിക്കേഷൻ / അംഗീകാരം ലഭിക്കുക. പുനർ അംഗീകാരത്തിന് ആദ്യത്തെ അംഗീകാര കാലാവധി തീരുന്ന തീയതിയ്ക്ക് മൂന്നു മാസം മുമ്പ് അപേക്ഷ നൽകിയിരിക്കണം. ( ഇത് ഹോം സ്റ്റേ പുനർ ക്ലാസ്സിഫിക്കേഷനും ബാധകം )

ഹോം സ്റ്റേ ആയാലും സർവീസ്ഡ് വില്ല ആയാലും തുടങ്ങുമ്പോൾ മാർക്കറ്റിംഗിനെക്കുറിച്ച് ആദ്യമേ ചിന്തിക്കുക. ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിലും പ്രസിദ്ധീകരണങ്ങളിലും അംഗീകൃത സേവന ദാതാക്കളുടെ വിവരങ്ങൾ തീർച്ചയായും ഉൾപ്പെടുത്തപ്പെടും. സാങ്കേതിക-മാർക്കറ്റിംഗ് സഹായങ്ങൾക്കും ഉപദേശങ്ങൾക്കും ലോണുകൾ ലഭ്യമാക്കാൻ സഹായത്തിനും ടൂറിസം വകുപ്പിനെ സമീപിക്കാനും കഴിയും. ഇന്ത്യാ ഗവൺമെന്റിന്റെ ചില മാർക്കറ്റിംഗ് സഹായവും ലഭ്യമാണ്. അതിലുപരി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ടൂർ ഓപ്പറേറ്റർമാരുടെ വിവരങ്ങൾ ശേഖരിച്ച് അവരുമായി നിരന്തരം ബന്ധപ്പെടുക , ബ്രോഷറുകളും മറ്റ് ലഘുലേഖകളും വെബ് സൈറ്റ് വിവരങ്ങളും അവർക്ക് എത്തിയ്ക്കുക, ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന / പങ്കെടുക്കുന്ന വിവിധ ട്രാവൽ - ടൂറിസം മേളകൾ, റോഡ് ഷോകൾ എന്നിവയിൽ പങ്കെടുക്കാൻ ശ്രമിക്കുക, മറ്റ് സംസ്ഥാനങ്ങൾ സന്ദർശിക്കാൻ കഴിയുമെങ്കിൽ നേരിട്ടു ചെന്ന് അവിടെയുള്ള ടൂർ ഓപറേറ്റർമാരുമായി ചർച്ച നടത്തുക, നല്ലൊരു എഫ്.ബി പേജ് തുടങ്ങി ബൂസ്റ്റിംഗ് ഉൾപ്പെടെയുള്ള വിപണന തന്ത്രങ്ങൾ സ്വീകരിക്കുക ..... തുടങ്ങി സ്വന്തമായ മാർക്കറ്റിംഗ് സംവിധാനങ്ങൾ ഇല്ലാതെ ഒരിക്കലും ടൂറിസ്റ്റുകളെ പ്രതീക്ഷിയ്ക്കരുത്. ടൂർ ഓപ്പറേറ്റർമാരുടെയും മറ്റും വിവരങ്ങൾ ടൂറിസം വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളിൽ നിന്നോ, ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടോ ലഭ്യമാക്കാവുന്നതാണ്.

ഒരു കാര്യം ഓർക്കുക. ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, കായലോരങ്ങൾ , പുഴയോരങ്ങൾ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ, മറ്റ് ടൂറിസ്റ്റ് ആകർഷണങ്ങൾ ഉള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഹോം സ്റ്റേ / സർവീസ്ഡ് വില്ല എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. അത്തരം ഒരു പ്രത്യേകതയുമില്ലാത്ത സ്ഥലങ്ങളിൽ അവ തുടങ്ങുമ്പോൾ ലക്ഷ്യം കൃത്യമായി മനസ്സിൽ ഉണ്ടായിരിക്കണം. വെറുതേ ഒരു ക്ലാസ്സിഫിക്കേഷൻ / അംഗീകാരം നേടിയിട്ട് കാര്യമില്ലല്ലോ.

പ്രശാന്ത് വാസുദേവ്
ഡപ്യൂട്ടി ഡയറക്ടർ
ടൂറിസം വകുപ്പ്
കാൾടക്സ് ജംഗ്ഷൻ
കണ്ണൂർ - 670002
മൊ : 9846550002
ഇ മെയിൽ: [email protected]

30/01/2022
30/01/2022
Ohm Namassivaya 🙏
11/03/2021

Ohm Namassivaya 🙏

Happy Women's Day!
08/03/2021

Happy Women's Day!

Explore Malabar
24/02/2021

Explore Malabar

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kerala-Where nature and culture live together. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala-Where nature and culture live together.:

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share