23/03/2020
ബഹുമാനപ്പെട്ട മുഖ്യമന്ത്രി /മറ്റു മന്ത്രി മാരുടെയും ശ്രദ്ധക്ക്
Sir,
ഞാൻ വിഷ്ണു ഒരു ട്രാവലർ ഓണർ ആണ് എന്നെ പോലെ ആയിരം പതിനായിരക്കണക്കിന് മേൽ ഓണർ മാരും driver മാരും ഈ കേരളത്തിൽ ഉണ്ട്. ആൾട്ടോ കാർ മുതൽ അങ്ങ് 12, 16 വീൽ ട്രൈലെർ വണ്ടികൾ വരെ കേരളത്തിൽ പല ആവശ്യങ്ങൾക്കായി (സ്വന്തം ആവശ്യങ്ങക്കു അല്ല ) രാവ് എന്നോ പകൽ എന്നോ മഴയോ ചൂടോ, തണുപ്പോ വക വെക്കാതെ റോഡ് ൽ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക, ആരോഗ്യ നിലനിൽപിനും ഉയർച്ചക്കും വേണ്ടി കഷ്ടപ്പെടുന്നുണ്ട് എന്നാൽ ഈ അടുത്ത കുറെ വർഷങ്ങളിൽ കേരളത്തിനു നേരിട്ടിരിക്കുന്ന പ്രളയം, നിപ്പ തുടങ്ങിയ ദുരന്തങ്ങളിൽ, ഇപ്പോൾ കൊറോണ എന്ന ആഗോള ദുരന്തവും മൂലം രാജ്യത്തിന്റെ തന്നെ സാമ്പത്തിക സാമൂഹിക തുടങ്ങിയ സമസ്ത മേഖലയിലും സാരമായ പ്രതിസന്ധി നേരിടുന്നു.. ഈ കൊറോണ കാലത്തിലും സംസ്ഥാന സർക്കാർ സാമൂഹിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പല ഉത്തരവുകളും ഇറക്കി സന്തോഷം എന്നാൽ മറ്റു ഒരുപാടു പേരുടെ ആവശ്യങ്ങൾ ഇന്നും അതിൽ ഒരു പരിതി പോലും പരിഹരിക്കപ്പെട്ടിട്ടില്ല, കാരണം അങ്ങ് /സർക്കാർ ബാങ്ക് വായ്‌പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചു നല്ലത് പക്ഷെ sir ഇവിടുത്തെ സാധാരണ കാരന് അത് ഉപകാരപ്രഥമായി എന്നു തോന്നുന്നില്ല കാരണം ഇവിടുത്തെ പൊതുമേഖലാ ബാങ്ക് കൾ ഏതു സാധാരണ ക്കാരന് ആണ് വായ്‌പ അനുവദിച്ചിട്ടുള്ളത്, 3, 4, 5 സെന്റിലും വാടക വീട്ടിലും, പുറമ്പോക്കു ഭൂമിയിലും, ഭൂമി ഇല്ലാത്തവർക്കും, കോളനിയിലും കഴിയുന്ന പിന്നെ ബഹു ഭൂരിപക്ഷം വരുന്ന പിന്നോക്ക, ദളിത, ആദിവാസി കുടുംബങ്ങൾക്കും റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും എല്ലാം വായ്‌പ അനുവദിച്ചിട്ടുള്ളത് ഇവിടുത്തെ മഹിന്ദ്ര, മുത്തൂറ്റ്, ഇസാഫ്, ചോളമണ്ഡലം, മണപ്പുറം, തുടങ്ങിയ ബാങ്കിതര സ്ഥാപനങ്ങളും, micro ഫിനാൻസ് സ്ഥാപനങ്ങളും ആണ്.. എന്നതാണ് യാഥാർഥ്യം.
ഇന്ന് taxi മേഖലയിൽ ഉള്ള ഒരു ശരാശരി ഒരു വ്യക്തിയുടെ /വണ്ടിയുടെ മാസം വായ്‌പ അടവ് 10000 മുതൽ 50000/- രൂപ വരെയും അതിനു മുകളിലും ആണ് അതിനിടയിൽ വലിയ വാഹനങ്ങൾ ചെക് പോസ്റ്റുകളിൽ കൊടുക്കേണ്ടുന്ന മാമൂലുകൾ, ചെറുകിട വാഹനങ്ങളിൽ നിന്നും പെറ്റി ഇനത്തിൽ മാസം ഒരു തുക അതും കൂടാതെ GPS, Speed Governor, പിന്നെ വണ്ടിയുടെ മറ്റിതര പണികൾ വീട്ടു ചിലവുകൾ അങ്ങനെ ഒരു മാസം ഒരു ചെറിയ വണ്ടി ഉള്ള taxi ഓണർ ക്കു 30000 രൂപ അടുത്താണ് ശരാശരി ചെലവ്..
ഇപ്പോഴത്തെ ഈ സാഹചര്യം ആയിക്കോട്ടെ ഏതു സാഹചര്യം ആയിക്കോട്ടെ ഒരു മാസത്തെ EMI മുടങ്ങിയാൽ വീട് തേടി പിടിച്ചു നിരന്തരം മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി കൊള്ള പലിശയും മേടിച്ചു ബൗൺസു ചാർജ് അതിന്റെ പലിശ അങ്ങനെ എന്തൊക്കെ മേടിച്ചെടുക്കൻ കഴിയുമോ അങ്ങനെ ഒക്കെ ആണ് ഈ മേഖലയിൽ ഉള്ള ഫിനാൻസ് സ്ഥാപനങ്ങളുടെ രീതികൾ, പല taxi ഡ്രൈവേഴ്സ് owners ഉം ഇന്ന് EMI അടക്കാൻ ബുദ്ധിമുട്ടുന്നതിനാൽ പലരും വീട്ടില് പോലും വരാതെ വാഹനങ്ങളിൽ തന്നെ കഴിച്ചു കൂട്ടുന്നവരും ഉണ്ട്, പലരും ഇന്ന് ആത്മഹത്യാ വക്കിൽ ആണ് എനിക്കറിയവുന്നവർ മൂന്നു പേര് കഴിഞ്ഞ വർഷം സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യാ ചെയ്തു..
ഇത്തരം സാഹചര്യം ഇനിയും തുടർന്നാൽ പല കുടുംബങ്ങളും മേൽപറഞ്ഞ രീതിയിലേ വഴികൾ തിരഞ്ഞെടുത്തുപോകും..
ദയവു ചെയ്തു ഞങ്ങളുടെ മാനസിക അവസ്ഥയും സാമൂഹിക അവസ്ഥയും കണക്കിലെടുത്തു ഞങ്ങളോടൊപ്പം ഈ സർക്കാർ ഒപ്പം ഉണ്ടാകണം എന്നു അപേക്ഷിക്കുന്നു.. കൈവിടരുത്.. COVID-19 കേരളത്തിനൊപ്പം