Asha food &Travel

  • Home
  • Asha food &Travel

Asha food &Travel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Asha food &Travel, Travel Company, .

15/01/2022

Asha tours &travel ❤❤ഇടിഞ്ഞാർ ❤‍🔥തിരുവനന്തപുരത്തു നിന്ന് Brook n Boulder's റിസോർട്ടിലേക്കു ഏതാണ്ട് 50 കിലോമീറ്റർ ദൂരം ഉണ്ട്. നെടുമങ്ങാട് വഴി പാലോട് അവിടെ നിന്ന് ഇടിഞ്ഞാർ. ജംഗ്ഷനിൽ നിന്ന് കാടിനുള്ളിലേക്കു എട്ട് കിലോമീറ്റർ സഞ്ചാരിക്കണം റിസോർട്ടിൽ എത്താൻ. റിസോർട് വരെ വാഹനങ്ങൾ പോകാൻ സൗകര്യം ഉണ്ട്. പോകുന്ന വഴി മനോഹരമായ കാടും മൂടൽമഞ്ഞും കണ്ടു യാത്ര ചെയ്യാം. റിസോർട്ടിൽ മനോഹരമായ ചെറിയ ഒരു വെള്ളച്ചാട്ടം ഉണ്ട്. താമസിക്കാൻ മിതമായ നിരക്കിൽ ട്രീഹൗസ്, വില്ല, ഡോർമെറ്ററി എന്നിവ ഉണ്ട്. വേനൽകാലത്തു വെള്ളത്തിനു ഒഴുക്ക് കുറവായതിനാൽ ചെറിയ മഴ ഉള്ള സമയം ആണ് പോകാൻ ഏറ്റവും നല്ലത്. കാടിനുള്ളിലെ റിസോർട്ടിലെ താമസവും, വെള്ളച്ചാട്ടത്തിലെ കുളിയും പ്രായഭേതമന്യേ എല്ലാവർക്കും ആസ്വദിക്കാൻ കഴിയും ❤

പൂവാർ 🌹
13/01/2022

പൂവാർ 🌹

13/01/2022

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് പൂവാർ. പൂവാറിലൂടെയുള്ള ബോട്ട് സവാരി മനോഹരമായ ഒരനുഭവം സമ്മാനിക്കുന്നു.പക്ഷികളുടെ താവളം കൂടിയാണിത്. പൊഴിയൂരാണ് യാത്രയുടെ അവസാനം. ഗോൾഡൻ സാൻഡ് ബീച്ചിൽ നിന്നു നോക്കിയാൽ കടലും നദിയും ഒന്നിക്കുന്ന മനോഹര ദൃശ്യം ആസ്വദിക്കാം.. കണ്ടൽ കാടുകളുടെ ഇടയിലൂടെ ഉള്ള ബോട്ട് യാത്ര മറക്കാൻ പറ്റാത്ത ഒരു അനുഭവം ആകും.ഇവിടത്തെ ഒരു പ്രധാന ആകർഷണം കായലിൽ ഒഴുക്കുന്ന കൊട്ടേജുകൾ ആണ്. കായലിൽ ഫ്ലോറ്റിങ് റെസ്റ്റോറന്റുകളും ഉണ്ട്.ഒരുമണിക്കൂർ, ഒന്നരമണിക്കൂർ, രണ്ടുമണിക്കൂർ ബോട്ട് യാത്ര പാക്കേജ് ഉണ്ട്. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. തിരുവനന്തപുരം സെൻട്രൽ ലിൽ നിന്നും 29 കിലോമീറ്റർ ആണ് പൂവറിലേക്കുള്ള ദൂരം. പ്രായഭേദമന്യ എല്ലാവർക്കും ഇഷ്ടപെടുന്ന യാത്ര ആണ് പൂവാർ ബോട്ടിങ്.

12/01/2022
11/01/2022
11/01/2022

വാഴ്‌വാൻതോൽ❤❤‍🔥തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് വഴി വിതുര അവിടെ നിന്ന് വാഴ്‌വാൻതോൽ.. പത്തുപേരടങ്ങുന്ന സംഘത്തിന് 1500രൂപ.. ചെക്ക് പോസ്റ്റിൽ നിന്ന് ടിക്കറ്റ് എടുത്തു കാടിനുള്ളിലേക്കു യാത്ര തുടങ്ങാം.. കാടിനുള്ളിലൂടെ രണ്ടര കിലോമീറ്റർ നടക്കണം. രണ്ടുമണിക്കൂർ നടക്കാൻ ഉണ്ട്. പാറകെട്ടുകളും, കയറ്റങ്ങളും ഒരുപാടു ഉണ്ട്. ഇതെല്ലാം കയറി ഉൾകാടിനുള്ളിൽ എത്തുമ്പോൾ ഒളിച്ചിരിക്കുന്ന ഒരു മനോഹര വെള്ളച്ചാട്ടം കാണാം❤‍🔥❤‍🔥. ഐസ് പോലെ തണുത്ത വെള്ളത്തിൽ ഉള്ള കുളിയും കഴിഞ്ഞു തിരിച്ചു വീണ്ടും കാടിറങ്ങണം.പോകുന്ന വഴിയും, വെള്ളച്ചാട്ടത്തിൽ ഉള്ള കുളിയും വളരെ അപകടം നിറഞ്ഞത് ആയതിനാൽ വളരെ കരുതൽ വേണം🙏പ്രേതെകിച്ചു കുട്ടികളെ കൊണ്ട് പോകുന്നവർ. ഉച്ചക്ക് ഒന്നര മണി വരെ ആണ് എൻട്രി ടൈം. അഡ്വഞ്ചർ ട്രിപ്പ്‌ ഇഷ്ടപെടുന്നവർക്കു മനോഹരമായ ഒരു യാത്ര ആയിരിക്കും ഇത്.

Address


Website

Alerts

Be the first to know and let us send you an email when Asha food &Travel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share