02/12/2020
https://www.facebook.com/anchalcity/posts/3463218873803957
ജടായുപ്പാറ ഇക്കോ-ടൂറിസം -"കഥ ഇതുവരെ"
1.സർക്കാർ വകയായ ജഡായുപ്പാറ കേന്ദ്രീകരിച്ച് ഒരു ഇക്കോ-ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് 2004- 2005 ലെ കാലഘട്ടത്തിൽ കേരള സർക്കാർ തുടക്കമിട്ടു.
2. സ്വന്തംനിലയിൽ പദ്ധതി നടപ്പിലാക്കുവാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ സർക്കാർ 2011-ൽ ഒരു B.O.T കരാർ അടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനായി പ്രശസ്ത ശില്പിയും കലാകാരനുമായ ശ്രീ.രാജീവ് അഞ്ചലിൻ്റെ സ്വന്തം കമ്പനിയായ
'ഗുരുചന്ദ്രിക ബിൽഡേഴ്സ് ആൻഡ് പ്രോപ്പർട്ടി പ്രൈവറ്റ് ലിമിറ്റഡിനെ' ഏൽപ്പിച്ചു.
ടി കമ്പനിക്ക് പ്രൈവറ്റ് പാർട്ടിസിപ്പേഷനിലൂടെ ഫണ്ട് കണ്ടെത്തി പദ്ധതി പൂർത്തിയാക്കാനും, 30 വർഷം പദ്ധതിയുടെ നടത്തിപ്പുകൊണ്ട് മുടക്കുമുതലും ലാഭവും
നേടിക്കൊള്ളാനും ആയതിനുശേഷം യാതൊരു ബാധ്യതയും വരുത്താതെ പദ്ധതി സർക്കാരിനെ തിരിച്ചേൽപ്പിക്കാനുമാണ് സർക്കാരുമായുള്ള കരാർ.
3. പദ്ധതി നടത്തിപ്പിനായുള്ള ധനസഹായം ചെയ്യുന്നതിനും പദ്ധതിയുടെ ഭാഗമായ componants (ഘടകങ്ങൾ) നിർമ്മിക്കുന്നതിനും ശ്രീ.രാജീവ് അഞ്ചലിൻ്റെ നേതൃത്വത്തിൽ മറ്റു ചില കമ്പനികളും രൂപീകരിച്ചു. ടി പദ്ധതിയുടെ പ്രതിദിന നടത്തിപ്പിനും, മാനേജ്മെൻ്റിനും, മാർക്കറ്റിംഗിനുമായി ശ്രീ.രാജീവ് അഞ്ചലിൻ്റെ നേതൃത്വത്തിൽ 24-12- 2014 ൽ രൂപീകരിച്ചതാണ് 'ജടായു പാറ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് '(JTPL) എന്ന കമ്പനി.
4. 2015 കാലഘട്ടത്തിൽ വാസു ജയപ്രകാശ്, അജിത്, അജയ് എന്നിവർ JTPL കമ്പനിയിൽ അംഗങ്ങളാവുകയും, പദ്ധതിയുടെ പ്രതിദിന നടത്തിപ്പ് JTPL കമ്പനിയെ ഏൽപ്പിച്ചാൽ പദ്ധതി നിർമ്മാണത്തിനുള്ള മുഴുവൻ തുകയും JTPL കമ്പനിയിലൂടെ അവർ സമാഹരിച്ച് നൽകുന്നതാണെന്നും ശ്രീ.രാജീവ് അഞ്ചലിന് അവർ വാഗ്ദാനം നൽകി.
5. അതുപ്രകാരം 23- 9- 2015 ൽ രണ്ട് എഗ്രിമെൻറ് പ്രകാരം പദ്ധതിയുടെ മേൽനോട്ടം ഗുരുചന്ദ്രികയുടെയും ശ്രീ.രാജീവ് അഞ്ചലിൻ്റെയും മേൽനോട്ടത്തിൽ മേല്പറഞ്ഞ കരാറുകളിലെ വ്യവസ്ഥപ്രകാരം നടത്തുവാൻ JTPL നെ ഒരു സബ്- കോൺട്രാക്ടർ ആയി നിയമിച്ചു.
6. ഉപ-കരാർ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ജയപ്രകാശ്, അജിത്, അജയ് എന്നിവർ JTPL കമ്പനിയിലേക്ക് പലപ്പോഴായി 26.5 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയും ആയത് പദ്ധതി നടത്തിപ്പിനായി ഫിനാൻസ് ചെയ്യുകയും ചെയ്തു. 24- 8- 2018 ൽ പദ്ധതി ഭാഗികമായി തുറക്കുകയും, പ്രതിവർഷം മൂന്നു കോടിയോളം രൂപ ടിക്കറ്റ് വരുമാനവും മറ്റു വരുമാനങ്ങളുമായി സ്വരൂപിക്കുകയും ചെയ്തു.
7. എന്നാൽ തുടർന്ന് കമ്പനിയുടെ മാനേജ്മെൻറ് നിയന്ത്രണത്തിൻ്റെയും പദ്ധതി നിയന്ത്രണത്തിൻ്റെയും കാര്യത്തിൽ JTPL കമ്പനിയിലെ അംഗങ്ങളായ മേൽപ്പറഞ്ഞവർ സ്വാർത്ഥലാഭകരമായ പ്രവർത്തനങ്ങൾ ടി 23- 9- 2015 ലെ കരാറുകൾക്കും, സർക്കാർ കരാറിനും വിരുദ്ധമായി സ്വീകരിക്കുകയും ആയത് ശ്രീ. രാജീവ് അഞ്ചലും അദ്ദേഹത്തിൻ്റെ കമ്പനിയായ ഗുരുചന്ദ്രികയുമായി ഒരു തുറന്ന യുദ്ധത്തിൽ ചെന്നെത്തുകയും ചെയ്തു. കരാർലംഘനം നടത്തിയതിൻ്റെ പേരിൽ ഗുരുചന്ദ്രിക ടി കരാറുകൾ 12- 3- 2020 ൽ റദ്ദാക്കുകയും, പദ്ധതി നടത്തിപ്പ് സ്വയം ഏറ്റെടുക്കുകയും ചെയ്തു.
8. എന്നാൽ മേൽപ്പറഞ്ഞ മൂന്നുപേരുടെ സ്വാർത്ഥലാഭകരമായ പ്രവർത്തനം നടത്തുന്നതിനായുള്ള ആലോചന തുടങ്ങുന്ന സമയം തന്നെ ആയത് നടപ്പിലാക്കരുതെന്നും, സാമ്പത്തികമായി നിക്ഷേപകർക്ക് ഭാവിയിൽ ദീർഘകാലം നല്ല ലാഭം കിട്ടുവാൻ സാധ്യതയുള്ള 'നടത്തിപ്പു കരാർ' റദ്ദാക്കാൻ ഇടയാക്കരുതെന്നും നിക്ഷേപകരിൽ ചിലർ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു. അനേകം കോടി രൂപ ടി കമ്പനിയിൽ മുടക്കിയുള്ള ശ്രീ.ഹരിദാസ് കൃഷ്ണൻകുട്ടിയും,
ശ്രീ.കൃഷ്ണൻ കൂടചേരി എന്ന നിക്ഷേപകനും മേല്പറഞ്ഞ മൂന്നു വ്യക്തികളുടെ പ്രവർത്തികൾ ഒരു വിധത്തിലും ന്യായീകരിക്കാൻ കഴിയാത്തതും നിക്ഷേപകരുടെ നന്മ ലക്ഷ്യമാക്കിയുള്ളതല്ല എന്നും കാണിച്ചു കൊണ്ട് കത്തയച്ചു. അതിനവർ പരിഹാസ്യപരമായ മറുപടിയാണ് അയച്ചത്.
9. കരാർ റദ്ദാക്കിയതിനെ പുനസ്ഥാപിക്കുമെന്ന് വീമ്പിളക്കിയവർക്ക് എല്ലാ കോടതി വിധികളിലൂടെയും തിരിച്ചടിയാണുണ്ടായിക്കൊണ്ടിരിക്കുന്നത്.
10. മേല്പറഞ്ഞ മൂന്നുപേർ ടി കമ്പനിയിൽ താരതമ്യേന വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ നടത്തിയിട്ടുള്ളൂ. അവർ ചില നിക്ഷേപകരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയും പദ്ധതിപ്രദേശത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ പരസ്യ ആഹ്വാനങ്ങൾ നടത്തുകയുമാണ്.
11. ഇവരുടെ കരാർ വിരുദ്ധ പ്രവർത്തനങ്ങൾ മൂലം നിക്ഷേപകർക്ക് കോടിക്കണക്കിനുള്ള മുതൽമുടക്ക് നഷ്ടമാകും എന്ന നിലയിലാണ്.
ടി സർക്കാർ കരാറും JTPL ലുമായുള്ള ഉപ-കരാറുകളും പരിശോധിച്ചാൽ, ഗുരുചന്ദ്രികയുടെ പൂർണമായ അംഗീകാരവും സമ്മതവും ഉണ്ടെങ്കിൽ മാത്രമേ
JTPL കമ്പനിക്ക് നടത്തിപ്പിനായുള്ള കരാർ തുടരുവാൻ സാധിക്കുകയുള്ളു എന്ന് നിസ്സംശയം മനസ്സിലാകും.
മുടക്കുമുതലും, ദീർഘകാല ലാഭവും സ്വന്തമാക്കുക എന്നത് മാത്രമാണ് ഭൂരിപക്ഷം നിക്ഷേപകരുടെയും ലക്ഷ്യം. അല്ലാതെ ഇവർ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതുപോലെ ജഡായുപാറ പദ്ധതിയുടെ സ്ഥലമോ അവിടെ സൂക്ഷിച്ചിട്ടുള്ള സ്ഥാപര ജംഗമ വസ്തുക്കളോ അതിൻ്റെ യഥേഷ്ട നടത്തിപ്പോ JTPLകമ്പനിക്ക് ഒരിക്കലും കിട്ടുകയില്ല എന്ന് നിയമം അറിയാവുന്നവർക്കെല്ലാം അറിയാം. ഇതറിയാവുന്ന ഇവർ നിഷ്കളങ്കരായ നിക്ഷേപകരുടെ നിക്ഷേപംവച്ച് ചൂതാട്ടം നടത്തുകയാണ്.