Edungadiyil Associates

  • Home
  • Edungadiyil Associates

Edungadiyil Associates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Edungadiyil Associates, Travel Company, .

10/08/2020

കോട്ടയം ജില്ലയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും. വാഹനങ്ങള്‍ക്ക് പോകാവുന്ന പകരം വഴികളും (ഓഗസ്റ്റ് 10, 2020, വൈകിട്ട് 6 മണി)

18/07/2020

🚨 🚨🚨 കോവിഡ് വ്യാപനം തടയുന്നതിന്
പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും , യാത്രക്കാരു പാലിക്കേണ്ട സർക്കാർ മാനദണ്ഡങ്ങൾ ....🚑🚐🛺🚖

🛺 ഡ്രൈവറും, മറ്റ് ജീവനക്കാരും പാലിക്കേണ്ടവ...🚖

👉 ഡ്രൈവറും, കണ്ടക്ടറും മറ്റ് ജീവനക്കാരും ത്രീ ലെയർ മാസ്ക് ഡ്യൂട്ടി സമയത്ത് ധരിക്കുകയും, ഒരോ തവണ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകകയും, ഇടക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതാണ്.

👉 കണ്ടക്ടറും, ഡോർ ചെക്കറും മാസ്കിന് പുറമെ ഫേസ് ഫീൽഡ് , കയ്യുറ എന്നിവ കൂടി നിർബന്ധമായും ധരിക്കേണ്ടതാണ്.

👉 ടാക്സി വാഹനങ്ങളിൽ പുറകിലത്തെ സീറ്റിൽ മാത്രമാണ് യാത്രക്കാരെ ഇരുത്താവുന്നത്.

👉യാത്രക്കാർ എല്ലാ സമയവും മൂക്കും വായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതും, അല്ലാത്തവരെ വാഹനത്തിൽ പ്രവേശിക്കാൻ അനുവദിക്കാവുന്നതും അല്ല.

👉 എല്ലാ യാത്രക്കാരുമായി പരമാവധി സാമൂഹ്യ അകലം പാലിക്കേണ്ടതാണ്.

👉 ഡ്രൈവറൊ മറ്റ് ജീവനക്കാരൊ കഴിയുന്നതും യാത്രക്കാരുടെ ബാഗുകളൊ മറ്റ് ലഗേജുകളൊ സ്പർശിക്കുവാൻ പാടുള്ളതല്ലാത്തതും അഥവാ സ്പർശിക്കേണ്ട സാഹചര്യം വന്നാൽ ഉടൻ തന്നെ കൈ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യേണ്ടതുമാണ്.

👉 ബസ്, ടാക്സി, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിൽ, ഡ്രൈവർ ക്യാബിൻ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചൊ , പോളികാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചൊ വായു സഞ്ചാരം തടയുന്ന രീതിയിൽ പാസഞ്ചർ കംപാർട്ട്മെന്റിൽ നിന്നും വേർതിരിക്കേണ്ടതാണ്.

👉 യാത്രക്കാരെ കയറ്റുന്ന പൊതു വാഹനങ്ങളിൽ AC പ്രവർത്തിപ്പിക്കാൻ പാടില്ലാത്തതും, വിൻഡോ ഗ്ലാസ് തുറന്ന് ഇട്ട് വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.

👉 ഡ്രൈവർ വാഹനത്തിൽ ഹാന്റ് സാനിറ്റൈസർ സൂക്ഷിക്കേണ്ടതും യാത്രക്കാർ വാഹനത്തിൽ കയറുന്നതിന് മുൻപായി കൈ അണുവിമുക്തമാക്കി എന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്.

👉 വാഹനത്തിൽ ഇരുന്ന് ഭക്ഷണസാധനങ്ങൾ കഴിക്കുവാൻ യാത്രക്കാരെ അനുവദിക്കുവാൻ പാടുള്ളതല്ല.

👉 ഡ്രൈവർക്കൊ മറ്റ് ജീവനക്കാർക്കൊ പനി, ചുമ ,തൊണ്ടവേദന തുടങ്ങി ഏതെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ സ്വയം ക്വാറന്റയിനിൽ പ്രവേശിക്കേണ്ടതും സംസ്ഥാന സർക്കാരിന്റെ ദിശ ഹെൽപ്പ് ലൈൻ നംപറിൽ (0471-2552056 or 1056 ) ഉടൻ ബന്ധപ്പെടുകയും ചെയ്യണം.

👉 ജീവനക്കാർ യാത്രക്കാർ സാധാരണയായി സ്പർശിക്കാൻ സാധ്യതയുള്ള ഹാന്റ് റെയിലുകൾ , ഡോർ ഹാന്റിലുകൾ , സീറ്റ് , സീറ്റ് ബെൽറ്റ്, മറ്റ് വാഹന ഭാഗങ്ങൾ എന്നിവിടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

👉 ജീവനക്കാർ മുഖം ,മുക്ക്, വായ തുടങ്ങിയ ശരീരഭാഗങ്ങളിൽ തൊടുകയൊ യാത്രക്കാരെ തൊടുകയൊ ഹസ്തദാനം ചെയ്യുകയൊ ചെയ്യരുത്.

👉 ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ദിശ ഹെൽപ് ലൈൻ നംപറിൽ അറിയിക്കേണ്ടതാണ്.

👉 ഓട്ടോ റിക്ഷയിലും ടാക്സി വാഹനങ്ങളിലും ലോഗ് ബുക്ക് നിർബന്ധമായും സൂക്ഷിക്കേണ്ടതും യാത്രക്കാരുടെ പേര്, സ്ഥലം, ഫോൺ നംപർ എന്നിവ എഴുതി സൂക്ഷിക്കുകയും ചെയ്യുകയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരൊ പോലീസൊ ആവശ്യപ്പെട്ടാൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം.

👉 എല്ലാ യാത്രകൾക്ക്‌ ശേഷവും വാഹനം ഏതെങ്കിലും അണുനാശിനി (1% ബ്ലീച്ച് സൊലൂഷൻ, ലൈസോൾ, OAC compound, Silvax, Eco Shield Etc) ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ജനൽ ഗ്ലാസ്സുകൾ തുറന്നിട്ട് വാഹനം ഉണക്കുകയും ചെയ്യണം.

👫 യാത്രക്കാർ പാലിക്കേണ്ട കാര്യങ്ങൾ👫

👉 പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മറ്റ് രോഗ ലക്ഷണങ്ങൾ എന്നിവ ഉള്ളവർ യാത്ര ചെയ്യുവാൻ പാടുള്ളതല്ല.

👉 യാത്ര ചെയ്യുന്ന എല്ലാ സമയത്തും മാസ്ക് ശരിയായ വിധത്തിൽ ധരിക്കേണ്ടതാണ്.

👉 വാഹനത്തിൽ കയറുന്നതിന് മുൻപും, യാത്ര സമയങ്ങളിൽ ഇടക്കിടെയും , കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

👉 ധരിക്കുന്നത് കൂടാതെ കൂടുതലായി മാസ്കും, സാനിറ്റൈസറും, യാത്രക്കാർ കയ്യിൽ കരുതേണ്ടതാണ്.

👉 യാത്രമദ്ധ്യേ ഏതെങ്കിലും യാത്രക്കാർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ ഉടൻ തന്നെ ദിശ ഹെൽപ് ലൈൻ നംപറിൽ ബന്ധപ്പെടേണ്ടതും, പ്രസ്തുത യാത്രക്കാരെ മറ്റുള്ളവരിൽ നിന്നും അകലം പാലിച്ച് ഏതെങ്കിലും, മൂലക്കുള്ള സീറ്റിൽ തനിച്ച് ഇരുത്തുകയും വേണം.

👉 യാത്രക്കാർ വലിയ വാഹനങ്ങളിൽ കയറുന്ന സമയത്തും, ഇറങ്ങുന്ന സമയത്തും പരമാവധി സാമൂഹൃ അകലം പാലിക്കുകയും, പരസ്പരമുള്ള സ്പർശനം ഒഴിവാക്കുകയും ചെയ്യണം.

👉 പരമാവധി കുറച്ച് ലഗേജ് മാത്രം കയ്യിൽ കരുതേണ്ടതും, സ്വീകരിക്കുവാനൊ യാത്ര അയക്കുവാനൊ പരമാവധി ഒരാളെ മാത്രം കൂടെ കൊണ്ടുപോവുകയും ചെയ്യേണ്ടതാണ്.

👉 ഏതെങ്കിലും രോഗലക്ഷണമുള്ളവരെ ആംബുലൻസ് ഉപയോഗിച്ച് മാത്രമെ യാത്ര ചെയ്യുവാൻ അനുവദിക്കാവൂ.

🚧 🚦അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന
വാഹനങ്ങൾ🚦🚧

👉 യാത്രക്കാർക്കും, ജീവനക്കാർക്കുമുള്ള പൊതു നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

👉 വാഹനത്തിൽ, ഹാന്റ് സാനിറ്റൈസർ, മാസ്ക്, കയ്യുറകൾ, എന്നിവ കരുതേണ്ടതും യാത്രക്കാരുടെ ശരീര ഉഷ്മാവ് അളക്കുകയും ചെയ്യേണ്ടതാണ്, നിലവിലുളള മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ശരീരോഷ്മാവ് കൂടുതലുള്ളവരെ ചെക്പോസ്റ്റിൽ കൂടി കടന്നുപോകുവാൻ അനുവദിക്കുന്നതല്ല.

👉 വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാരുടെ പേര് , വിലാസം, ഫോൺ നംപർ, യാത്ര പുറപ്പെട്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലങ്ങൾ, എന്നിവ രേഖപ്പെടുത്തിയ ലോഗ് ബുക്ക് വാഹനത്തിൽ സൂക്ഷിക്കേണ്ടതും പ്രസ്തുത വിവരങൾ അവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യുകയും, ആയതിന്റെ പകർപ്പുകളും ലോഗ് ബുക്കും മോട്ടോർ വാഹന ചെക്പോസ്റ്റിൽ കാണിക്കുകയും ചെക്പോസ്റ്റിലെ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യണം.

👉 ചെക്പോസ്റ്റുകളിൽ കൂടി കടന്ന് വരുന്ന ചരക്ക് വാഹനങ്ങളിലെ ഡ്രൈവർമാർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യണം കൂടാതെ ഗുഡ്സ് രജിസ്റ്റർ (GCR) കൃത്യമായി രേഖപ്പെടുത്തി ചെക്പോസ്റ്റിൽ പരിശോധനക്ക് ഹാജരാക്കുകയും ചെയ്യണം. യാതൊരു കാരണവശാലും യാത്രക്കാരെ ഗുഡ്സ് വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ അനുവദിക്കരുത്.

🚨🚨🚨🚨🚨


18/04/2020

വാഹനം ഉപജീവനം ആക്കിയ നിരവധി സഹോദരങ്ങൾക്ക് ഇരുട്ടടി ആയിരുന്നു കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക് ഡൗണും.. വാഹനം ഓടിക്കാൻ കഴിയുന്നില്ലെങ്കിലും വാഹന ഉപയോഗത്തിനുള്ള നികുതി തുക കണ്ടെത്തേണ്ട അവസ്ഥയിലാണ് പലരും.. വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ , ഓരോ പാദവാർഷിക തീയതിക്ക് മുന്നേ തന്നെ G-form അപേക്ഷ നൽകണമെന്നാണ് നിലവിലുള്ള ചട്ടം.. എങ്കിലും കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പല ആളുകൾക്കും, G-form സമർപ്പിക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരള സർക്കാർ അത്തരം ആളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ചുകൊണ്ട് G form അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടിയിരിക്കുകയാണ്...

01/04/2020
Best wishes for a happy holidays and new year filled with health, happiness and spectacular success
31/12/2019

Best wishes for a happy holidays and new year filled with health, happiness and spectacular success

May the holiday spirit be with you and your family today and throughout the new year
24/12/2019

May the holiday spirit be with you and your family today and throughout the new year

🤝Safe journey with us🤝
22/12/2019

🤝Safe journey with us🤝

Address


Website

Alerts

Be the first to know and let us send you an email when Edungadiyil Associates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share