16/09/2024
നമുക്കും ഉണ്ടൊരു ഗുണ കേവ് 🤩🤩
The kerala guna cave🥰🥰
അത്രക്കൊന്നുമില്ലെങ്കിലും
9020946094 ജീപ്പിനും മറ്റു വിവരങ്ങൾക്കും വിളിക്കാം ✌️😍
ജീപ് കൂടാതെ ഒരാൾക്ക് 25രൂപയാണിവിടെ എൻട്രി ടിക്കറ്റ് ✌️നമ്മൾ പോകുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് അത് ശ്രെദ്ധിക്കുമല്ലോ 🙏🙏
ഇടുക്കിയിലെ തന്നെ പ്രശസ്തമായ രാമക്കല്‍മേടിനോട് ചേര്‍ന്ന് കിടക്കുന്ന മനോഹരമായ പ്രദേശമാണ് ആമപ്പാറ.
ആ പാറയുടെ ഘടന ഒരു ആമയോട് സാമ്യമുള്ളതിനാലാണ് അതിന് ആമപ്പാറ എന്ന പേര് ലഭിച്ചത്. ഒരു വലിയ ആമയുടെ തോടിനുള്ളിലൂടെ കടന്നുപോയാല്‍ എങ്ങനെയുണ്ടാവും, അത് കടന്ന് ചെന്നത്തുന്നത് ഹൃദയം നിറയ്ക്കുന്ന കാഴ്ചകളിലേക്കാണെങ്കിലോ.. എങ്കില്‍ അതാണ് ആമപ്പാറ. ദൂരനിന്നുള്ള കാഴ്ചയില്‍ ഒരു ആമ പതിഞ്ഞിരിക്കുന്നതുപോലെയുള്ള ഒരു പാറയാവും ആദ്യം കാണുക. ആ പാറയുടെ അരികിലേക്ക് എത്തിയാല്‍ അതിന്റെ ഉള്ളിലേക്ക് കയറാന്‍ സാധിക്കുന്ന രണ്ട് ചെറിയ ഗുഹ പോലുള്ള ഭാഗം കാണാം.
അതിലെ ഒരു ഗുഹയ്ക്കുള്ളിലെ ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാവുന്ന നേരിയ വഴിയിലൂടെ സാഹസികമായി കയറിയാല്‍ മറ്റൊരു വശത്തേക്ക് ഇറങ്ങാന്‍ സാധിക്കും. നടന്നും നിരങ്ങിയും ഒക്കെ വേണം ഇതിലൂടെ കടന്നുപോകാന്‍
ഈ ഗുഹയിലൂടെ നടന്ന് നീങ്ങാന്‍ സാധിക്കില്ല, പുറത്തേക്ക് എത്തുവാന്‍ ഇരുന്നും നിരങ്ങിയുമൊക്കെ നീങ്ങണം. ഈ വഴിയിലൂടെ തിരിച്ചിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആദ്യ വഴിയിലൂടെ തന്നെ തിരിച്ചിറങ്ങാനും കഴിയും.