29/10/2022
*സുഹൃത്തുക്കളെ പോലും വിശ്വസിക്കാനാകാതെ പ്രവാസികൾ : ചതിക്കുഴികൾ ഏറെ*
മറ്റുള്ളവരുടെ കണ്ണീര് കണ്ട് ഒരുപാട് സഹായഹസ്തം നീട്ടുന്നവരാണ് പ്രവാസികൾ, അഗതികളും അനാധരുമായ നാട്ടിലെ ഒരുപാട് പേർക്ക് സ്വാന്തനമേകുന്ന കാരുണ്യ പ്രവർത്തനങ്ങൾ ,വീട് നിർമ്മാണം, രോഗികൾക്കുള്ള ധനസഹായം എന്നുവേണ്ട സ്ത്രീധനം നൽകാൻ പോലും ഒറ്റയായും കൂട്ടായ്മയോട് നാട്ടിലെ മികക്കും സഹിക്കുന്നവരാണ് പ്രവാസികൾ.
30 ഉം 40 ഉം കിലോ ലഗേജുമായി നാട്ടിൽ വരുന്ന പ്രവാസികൾ തിരിച്ചു പോകുന്നത് വെറും കയ്യോടെയാണ്. ആ സമയത്ത് നാട്ടിലെ പരിചയക്കാർ റൂമിലെ സുഹൃത്തുക്കൾ അല്ലെങ്കിൽ എയർപോർട്ടിൽ വച്ച് കാണുന്നവർ എന്നിവർക്കൊക്കെ വേണ്ടി പലരും സാധനങ്ങൾ കൊണ്ട് പോകാറുണ്ട്. പക്ഷേ ഓരോ ദിവസവും വരുന്ന വാർത്തകൾ വെച്ച് നോക്കുമ്പോൾ ഉറ്റവരെ പോലും വിശ്വസിക്കാൻ പറ്റാത്ത ഒരവസ്ഥയാണ്.
മലബാറിൽ നിന്നുള്ള മിക്കവരും റൂമിലേക്കോ മറ്റുള്ളവർക്ക് വേണ്ടിയോ നാട്ടിൽ നിന്ന് ബീഫ് കൊണ്ട് പോകാറുണ്ട്. കഴിഞ്ഞ ദിവസം കാസരഗോടിലെ ഒരു പ്രവാസി സുഹൃത്ത് തന്ന പൊതി സംശയം തോന്നി തുറന്നു നോക്കിയപ്പോൾ യുഎഇ യിൽ നിരോധിക്കപ്പെട്ട മരുന്ന് ക്യാപ്സുൾ രൂപത്തിൽ ബീഫിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് കണ്ടത്. പിടിക്കപ്പെട്ടാൽ 20 വർഷം വരെ ജയിലിൽ കഴിയേണ്ടി വരുന്ന കുറ്റം.
എയർപോർട്ടിൽ 2 kg കൂടിപ്പോയാലോ, അത്യാവശ്യ ഡോക്യുമെൻ്റ് എത്തിക്കേണ്ടി വന്നാലോ ആരും സഹായിക്കാൻ തയ്യാറാവാത്ത ഒരവസ്ഥ യാണ് ഇതുമൂലം ഉണ്ടാകുന്നത്.
ഇതുപോലെയുള്ള ഓരോ വാർത്തകൾ ദൈനം ദിനം കേട്ടു കൊണ്ടിരിക്കുമ്പോൾ കേരളത്തിൻ്റെ താണിയാകുന്ന പ്രവാസികൾ ഇനിയും റിസ്ക് എടുക്കണോ എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ഓർക്കുക : ചെറിയൊരു ലാഭത്തിന് വേണ്ടി ചെയ്യുന്ന ഈ പ്രവർത്തികളുടെ പരിണിത ഫലം അനുഭവിക്കുന്നത് ഒരുപാട് പേരാണ്.