Chunk Bus

Chunk Bus A page for those who love travel and buses.

കൂട്ടുകാർക്ക് ഈ കൊറോണകാലം മത്സരങ്ങളുടെ കാലമാക്കാം.നിങ്ങൾ നടത്തിയ മനോഹരമായ ബസ്സ് യാത്രയുടെ വിവരണം ചിത്രങ്ങൾ സഹിതം ഞങ്ങൾക്...
18/04/2020

കൂട്ടുകാർക്ക് ഈ കൊറോണകാലം മത്സരങ്ങളുടെ കാലമാക്കാം.

നിങ്ങൾ നടത്തിയ മനോഹരമായ ബസ്സ് യാത്രയുടെ വിവരണം ചിത്രങ്ങൾ സഹിതം ഞങ്ങൾക്ക് അയച്ചുതരിക. ടൂറിസ്റ്റ് ബസ് യാത്ര, ലൈൻ ബസ്, ksrtc യാത്ര, മറ്റു സംസ്ഥാനങ്ങളുടെ ബസുകളിലെ യാത്ര തുടങ്ങിയവയും സ്കൂൾ കോളേജ് വിദ്യാർഥികളുടെ പഠന യാത്രകളും അയച്ചുതരാവുന്നതാണ്. തിരഞ്ഞെടുക്കുന്ന യാത്ര വിവരണങ്ങൾക്ക് സമ്മാനമായി smart band നൽകുന്നതാണ്.
നിങ്ങളുടെ അറിവിലുള്ള ബസ്സ് ചരിത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ഞങ്ങൾക്ക് അയച്ചു തരിക. കൊറോണ കഴിയുമ്പോഴേക്കും നിങ്ങൾക്കും സമ്മാനങ്ങൾ നേടാം.
വിവരണങ്ങൾ അയക്കേണ്ട email : [email protected]

നിബന്ധനകൾ :
1 രചനകൾ നിങ്ങളുടെ സ്വന്തം സൃഷ്ടി ആയിരിക്കണം.
2 ചിത്രങ്ങൾ നിങ്ങളുടെ സ്വന്തം ആയിരിക്കണം, അല്ലാത്തവക്ക് image credit കൊടുത്തിരിക്കണം.
3 മറ്റൊരിടത്ത് പ്രസിദ്ധീകരിച്ചവ സ്വീകരിക്കുന്നതല്ല.
4 നിങ്ങളുടെ ഫേസ്ബുക് ലിങ്കും ഒരു ഫോട്ടോയും അഡ്രസ്സും ഉണ്ടായിരിക്കണം.
5 എല്ലാ വിവരണങ്ങളും www.chunkbus.com എന്ന വെബ്സൈറ്റിലും ഫേസ്ബുക് പേജിലും പ്രസിദ്ധീകരിക്കുന്നതാണ്.
6 ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കുന്നതിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന പോസ്റ്റിനാണ് സമ്മാനങ്ങൾ ലഭിക്കുന്നത്.
7 സമ്മാനങ്ങൾ 3 പേർക്ക്, ഒരു മാസം ഒരു വിജയി എന്ന നിലയിൽ നൽകുന്നു. ഓരോ മാസത്തെ വിജയികളെയും തൊട്ടടുത്ത മാസം 5ആം തിയതി പ്രഖ്യാപിക്കും.
8 ചങ്ക് ബസ് ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തവരെയാണ് മത്സരത്തിന് പരിഗണിക്കുക.
NB: നിബന്ധനകൾ ബാധകം.
അപ്പൊ എങ്ങനാ ഇന്നുതന്നെ തുടങ്ങുവല്ലേ..
Stay safe... Stay home.

കർണാടകയിലും തമിഴ്‌നാട്ടിലും രെജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസ്സുകൾ കേരളത്തിൽ ഒടുന്നതിനു എന്തെങ്കിലും നിയമ പ്രശ്നങ്ങൾ ഉണ്ടോ....
20/02/2020

കർണാടകയിലും തമിഴ്‌നാട്ടിലും രെജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസ്സുകൾ കേരളത്തിൽ ഒടുന്നതിനു എന്തെങ്കിലും നിയമ പ്രശ്നങ്ങൾ ഉണ്ടോ.? ഇതിനെപ്പറ്റി അറിവുള്ളവർ സഹായിക്കാമോ.? കമെന്റ് ചെയ്താലും മതി.

കഴിഞ്ഞ ദിവസം ഈ പേജിൽ ടൂറിസ്റ്റ് ബസ്സിന്റെ കളർ കോഡ് സംബന്ധിച്ച ഒരു പോസ്റ്റ് ഇട്ടിരുന്നു അതിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്ക...
18/02/2020

കഴിഞ്ഞ ദിവസം ഈ പേജിൽ ടൂറിസ്റ്റ് ബസ്സിന്റെ കളർ കോഡ് സംബന്ധിച്ച ഒരു പോസ്റ്റ് ഇട്ടിരുന്നു അതിനെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും കമെന്റ് ചെയ്യുകയും ചെയ്തവരെ സ്നേഹത്തോടെ ഓർക്കുന്നു. പോസിറ്റീവ് ആയതും നെഗറ്റീവ് ആയതുമായ കമന്റിനും ഒത്തിരി നന്ദി. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് അതിനാൽ നിങ്ങളുടെ അഭിപ്രായം ഞങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുന്നു. ഒരു പ്രസ്ഥാനം തകരാതിരിക്കാനാണ് ഈ പരിശ്രമങ്ങളൊക്കെ...
ഒത്തിരി പേരുടെ ജീവിത മാർഗമാണ്...🙏🙏🙏

ടൂറിസ്റ്റ് ബസ്സ് ഒരു നാടിനെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന ഒരു ഘടകമാണ് ടൂറിസ്റ്റ് ബസ്സും എന്നാൽ അതു വെള്ള പൂശി ശവസംസ്‌ക...
07/02/2020

ടൂറിസ്റ്റ് ബസ്സ്
ഒരു നാടിനെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന ഒരു ഘടകമാണ് ടൂറിസ്റ്റ് ബസ്സും എന്നാൽ അതു വെള്ള പൂശി ശവസംസ്‌കാരം നടത്തുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ആണ് ഇനി പറയുന്നത്.

ഒരു സ്കൂളിൽ നിന്നും അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ മൈസൂർ ഊട്ടി എന്നിവിടങ്ങളിലേക്ക് ഒരു യാത്ര പോകുന്നു എന്ന് കരുതുക. ഇതിൽ എത്ര കുട്ടികൾക്ക് വണ്ടിയുടെ നമ്പർ ഓർത്തു വെക്കാൻ കഴിയും. കുട്ടികളുടെ കാര്യം പോട്ടെ അധ്യാപകർക്ക് എത്രപേർക്ക് ഇതു ഓർത്തു വെക്കാൻ കഴിയും. അവിടെയാണ് ബസ്സിന്റെ കളറും പേരും തിരിച്ചറിയാൻ സഹായിക്കുന്നത്. അതൊന്നു മനസിലാക്കാൻ മൈസൂർ വൃന്ദാവൻ ഗാർഡൻ ഒരു തവണ സന്ദർശിച്ചാൽ മതിയാകും. കളറും പേരും നോക്കി വന്ന ബസ്സ് കണ്ടുപിടിക്കുന്ന കുട്ടികളെയും കൂട്ടത്തിൽ അധ്യാപകരെയും കാണാം.

ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർ എങ്ങനെയാണ് പോകുന്നതെന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കല്യാണത്തിന് പോകുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരും വെള്ള വസ്ത്രം ധരിച്ചു പോകുന്നത് എത്ര സ്ഥലങ്ങളിൽ കണ്ടിട്ടുണ്ടെന്നു പറയാമോ ( രാഷ്ട്രീയകാരൻ ആണെന്ന് അറിയിക്കാൻ വെള്ള ഇട്ടോണ്ട് പോകുന്നവരെയും മത നേതാക്കളെയും ഇതിൽ പെടുത്താൻ കഴിയില്ല).

കാണാൻ ഭംഗിയുള്ള ടൂറിസ്റ്റ് ബസ്സ് വിളിക്കുന്നത് ഊട്ടിയിലും കൊടൈക്കനാലും ശവസംസ്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനു അല്ലല്ലോ ആഘോഷിക്കാൻ അല്ലെ. ഏതു ആഘോഷമാണ് ഇവിടെ കളർഫുൾ അല്ലാതെ ചെയ്യുന്നത്.

ലക്ഷകണക്കിന് രൂപ ടാക്‌സ് അടക്കുന്ന ഒരാൾക്ക് സ്വന്തം വണ്ടിക്കു പെയിന്റ് അടിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലാതാക്കുന്ന നിങ്ങൾ മനസ്സിലാക്കണം ഒത്തിരി പേരുടെ ജീവനോപാതിയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് (കഴിയുമെങ്കിൽ ആ KSRTCയെ ഒന്നു രക്ഷിക്കാൻ നോക്കു. തമിഴ്നാട് സർക്കാരിന്റെ ബസ്സ് ഇറങ്ങുന്നതൊക്കെ കണ്ടുകാണുമല്ലോ).

വിവരവും വിദ്യാഭ്യാസവും ഒക്കെയുള്ള ഉദ്യോഗസ്ഥർ നിയമങ്ങൾ ഉണ്ടാക്കുമ്പോൾ വെറുതെ ഇരിക്കുന്ന സമയത്തു കയ്യിലിരിക്കുന്ന ഫോൺ എടുത്തു googleൽ കയറി മറ്റുള്ള രാജ്യത്തെ ടൂറിസ്റ്റ് ബസ്സുകളൊക്കെ എങ്ങനെയാണെന്ന് ഒന്നു കണ്ടു നോക്കു.

വിദേശ സഞ്ചാരം കഴിഞ്ഞു നാട്ടിൽ വരുന്ന എമാന്മാരുടെ തള്ള് കേൾക്കണം 'അവിടുത്തെ റോഡ് കാണണം വണ്ടികൾ കാണണം' ഇങ്ങനെയൊക്കെ പറയുമ്പോൾ ഓർക്കണം ഇവിടെ ഇരുന്നു നിങ്ങൾ നേർ വിപരീതമാണ് ചെയ്യുന്നതെന്ന്. (മറ്റു രാജ്യങ്ങളിലെ ബസ്സുകളുടെ കുറച്ചു പടങ്ങൾ താഴെ കൊടുത്തിട്ടുണ്ട് ഒന്നു കണ്ടു നോക്കുന്നത് നല്ലതാണ്).
പൂട്ടിയ ബാറുകളൊക്കെ തുറന്ന സർക്കാരിന് ജനങ്ങൾ കൈ അടിച്ചപോലെ വരുന്ന മറ്റൊരു സർക്കാർ ഇതേടുത്തു കളഞ്ഞാൽ അന്ന് ജനങ്ങൾ അവർക്ക് കൈ അടിക്കും അതും മറക്കണ്ട.

ടൂറിസ്റ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സിനോട്

നിങ്ങൾ ഓരോ വണ്ടിയും പുതുമയോടെ ഇറക്കുമ്പോൾ സന്തോഷത്തോടെയാണ് നിങ്ങളെ സ്നേഹിക്കുന്നവർ അതിനെ സ്വീകരിക്കുന്നത്.

ഈ നിയമത്തിനെതിരെ സമരങ്ങളും മറ്റുമായി നിങ്ങൾ മുന്നോട്ട് പോവുക നിങ്ങളെ സ്നേഹിക്കുന്ന ജനങ്ങളും നിങ്ങളുടെ കൂടെ നിൽക്കും.

നിങ്ങൾക്ക് ഒരു സംഘടന ഉണ്ട്. അതിന്റെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെയാണ്.

നിങ്ങളിൽ തന്നെയാണ് ചതിയന്മാർ ഒളിഞ്ഞിരിക്കുന്നത്. അവർത്തന്നെയാണ് മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്നത്. അവരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
ഒറ്റുകാരോട് - സ്വന്തം പിതൃത്വം ഒന്നു അന്വേഷിക്കുന്നത് നല്ലതാണ്.
ഇനി നിങ്ങൾ താഴെ കാണുന്ന ചിത്രങ്ങൾ നോക്കി മനസിലാക്കിക്കൊള്ളു.

എന്തിനാണ് ടൂറിസ്റ്റ് ബസ് ? ഇൗ രണ്ടു ചിത്രങ്ങളെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ് ?
05/02/2020

എന്തിനാണ് ടൂറിസ്റ്റ് ബസ് ? ഇൗ രണ്ടു ചിത്രങ്ങളെക്കുറിച്ചു നിങ്ങളുടെ അഭിപ്രായം എന്താണ് ?

എല്ലാവർക്കും ഐശ്വര്യത്തിന്റെ പുതുവത്സരാശംസകൾTeam chunkbus.com
01/01/2020

എല്ലാവർക്കും ഐശ്വര്യത്തിന്റെ പുതുവത്സരാശംസകൾ
Team chunkbus.com

ഏവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരുന്നുTeam chunk bus wishes..
24/12/2019

ഏവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് ആശംസകൾ നേരുന്നു

Team chunk bus wishes..

കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഇത്രയും മണ്ടൻ നിയമങ്ങൾ ലോകത്ത് മറ്റൊരിടത...
08/12/2019

കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഇത്രയും മണ്ടൻ നിയമങ്ങൾ ലോകത്ത് മറ്റൊരിടത്തും കാണില്ല.കാരണം പറയുന്നത് ഒരു യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ആണ്.

2018 ൽ ബസുകളുടെ നിറം മറ്റ് ഡ്രൈവർമാർക്ക് "ശ്രദ്ധ തെറ്റിക്കുന്നു" എന്നും പറഞ്ഞ് സ്വകാര്യ ബസുകൾക്ക് കളർകോഡ് കൊണ്ട് വന്നു.

ഇന്ന് ആ ഒറ്റക്കാരണം കൊണ്ട് പൊതു ജനം ബുദ്ധിമുട്ടുകയാണ്.സ്വന്തം നാട്ടിലൂടെ ഉള്ള ബസുകൾ പോലും തിരിച്ചറിയുന്നില്ല.ടിപി ഓടുന്ന വണ്ടികൾ ഏത് കളർകോഡും ഉപയോഗിക്കാവുന്നത് കൊണ്ട് ഒരോ യാത്രക്കാരനോടും ജീവനക്കാർക്ക് ഓർഡിനറി ആണോ LS ആണോ എന്ന് പറയേണ്ടാ ഗതികേട്.

ഇത് കൊണ്ട് പൊതുജനത്തിന് എന്ത് സുഖമാണ് ലഭിച്ചത്?

ഇന്നി ബാക്കിയുള്ള ബസ് നിയമങ്ങൾ കൂടി കേൾക്കുക.

ബസുകളിൽ എയർഹോൺ വച്ചാൽ ചെവി പൊട്ടും

പാട്ട് വച്ചാൽ മനുഷ്യാവകാശ ലംഘനം

ലൈറ്റ് ഇട്ടാൽ ഗ്രാഫിക്സ് അടിച്ചാൽ ബസ് അലങ്കരിച്ചാൽ അത് പിന്നെ ഡ്രൈവറുടെ ശ്രദ്ധ തെറ്റും.

ഒരൊറ്റ കാര്യം ചോദിച്ചോട്ടേ കേരളത്തിൽ മാത്രം ആണോ ബസ് ഉള്ളത്?ഇന്ന് വരെ മുകളിൽ പറഞ്ഞ എന്തെങ്കിലും കാരണം കൊണ്ട് അപകടം ഉണ്ടായതായി കേട്ടിട്ടുണ്ടോ?

ദേ ഇപ്പോൾ പറയുന്നു ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് വേണമെന്ന്?

പിന്നെ എന്തിനാ ടൂറിസ്റ്റ് ബസ്?ടൂറ് പോകാനും കല്യാണം പോകാനും റൂട്ട് ബസ് വിളിച്ച് അങ്ങ് പോയാൽ പോരേ?

മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്ത യുക്തിക്ക് നിരക്കാത്ത നിയമങ്ങൾ ആരുടെ ബുദ്ധി ആണ്?

ഈ നാട്ടിലെ റോഡുകൾ ശരിയാക്കാൻ ഇവിടെ ആർക്കും സമയം ഇല്ല.ബൈ റൂട്ട് മുതൽ നാഷണൽ ഹൈവേ വരെ പലതും തകർന്ന് കിടക്കുമ്പോൾ അത് ശരിയാക്കാതെ സ്വകാര്യ ബസുകളുടെ മുകളിൽ എന്തിന് കയറുന്നു?

ടാക്സ് അടച്ച് തന്നെയല്ലേ ടൂറിസ്റ്റ് ബസുകളും സ്വകാര്യ റൂട്ട് ബസുകളും നാട്ടിൽ സർവീസ് നടത്തുന്നത്?ലൈറ്റ് കൊണ്ടോ അല്ലെങ്കിൽ പാട്ട് കൊണ്ടോ നിറം കൊണ്ടോ ഈ വാഹനങ്ങൾ ഉണ്ടാക്കിയ ഏതെങ്കിലും അപകടം ഇന്ന് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.വണ്ടിയുടെ കളർ കണ്ട് ഒരു ഡ്രൈവർക്ക് ശ്രദ്ധ തിരിഞ്ഞാൽ അവന് ലൈസൻസ് കൊടുത്ത MVD ആണ് കുറ്റക്കാർ.റോഡിൽ കടകൾക്ക് മുന്നിൽ ബോർഡ് കാണുമല്ലോ..എന്തേ അത് കണ്ട് ഒരു ഡ്രൈവർക്കും കണ്ണ് തെറ്റില്ലേ?

വലിയ കമ്പിനി പരസ്യങ്ങൾ റോഡുകളുടെ സൈഡീൽ കാണുമല്ലോ അത് കണ്ട് കണ്ണ് തെറ്റില്ലേ?

കലാപരിപാടികൾ മുതൽ രാഷ്ടിയ പരിപാടികൾക്ക് വരെ ചെവിക്കല്ല് പൊട്ടുന്ന ഉച്ച ശബ്ദത്തിൽ പാട്ട് വയ്ക്കുന്നതും പ്രസംഗം നടത്തുമ്പോഴും എന്തേ ചെവി പൊട്ടില്ലേ?

ഉൽസവങ്ങൾ മുതൽ രാഷ്ട്രീയ പരിപാടികൾക്ക് വരെ റോഡ് സൈഡിൽ ലേസർ ലൈറ്റ് ഇടുമ്പോൾ ആരുടെയും കണ്ണ് തെറ്റില്ലേ?

ഒരു കാര്യം കൂടി ചോദിച്ചോട്ടേ ഇതൊക്കെ കണ്ട് കണ്ണ് തെറ്റുന്നവരാണ് കേരളത്തിലെ ഡ്രൈവർമാർ എങ്കിൽ അവർക്ക് ലൈസൻസ് നല്കിയ MVD തന്നെയല്ലേ കുറ്റക്കാർ?

ആർക്ക് വേണ്ടി ആണ്.20,000 കൂടുതൽ ഉണ്ടായിരുന്ന സ്വകാര്യ ബസുകൾ ഇന്ന് 10000 പോലും ഇല്ല.

KSRTC ബസുകളിൽ പരസ്യം പതിക്കരുതെന്ന് ഒരു ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഒരു ഏമാന്മാരും അങ്ങോട്ട് പോയി ചെക്ക് ചെയ്യുന്നത് കണ്ടില്ലലോ.അതെന്താ ടാക്സ് അടച്ചാൽ കണ്ണ് തെറ്റില്ല.അല്ല അധിക ടെക്കറേക്ഷന് ടാക്സ് കൂടുതൽ അടച്ച് അല്ലേ ടൂറിസ്റ്റ് ബസ് ഇറക്കിയത്?

കഴിഞ്ഞ ദിവസം അവിചാരിതമായി ഒരു ഉദ്യോഗസ്ഥൻ KSRTC ബസ് പരിശോധന നടത്തിയപ്പോൾ ബസിൽ സ്പീഡ് ഗവർണർ ഒന്നും ഇല്ല.ബസിന്ടെ ഫിറ്റ്നസ് പോയി.ഇത് തന്നെയാണ് നാട്ടിലെ KSRTC യുടെ അവസ്ഥ. എന്തായാലും KSRTC യുടെ കാര്യം അവിടെ നില്ക്കട്ടേ...

മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ഈ നാട്ടിലെ നിയമങ്ങൾ കണ്ട് പൊട്ടി ചിരിക്കുകയാണ്.

ബസ് അസോസിയേഷൻ തമ്മിലുള്ള പാരവയ്പ്പ് തന്നെയാണ് ഇവിടം വരെ എത്തിച്ചത്.നിങ്ങളൊക്കെ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള ഓണേഴ്സിനെ കണ്ട് പഠിക്കെണം.ഒരാൾക്ക് പ്രശ്നം വന്നാൽ അവർ ഒറ്റക്കെട്ടാ....

ഇവിടെ എന്താണ് തമ്മിൽ പാര വയ്പ്പ്.മറ്റുള്ളവനെ മുടിപ്പിക്കുക.

എല്ലാം കൂടി പൂട്ടി കെട്ടുമ്പോഴും ഇതേ പാര വച്ച് കൊണ്ട് ഇരുന്നോണം.

കേരളത്തിൽ ബസ് എടുക്കാൻ ആഗ്രഹിക്കുന്നവരോട് ദൈവത്തെ ഓർത്ത് എടുക്കരുത് എന്ന് മാത്രമേ ഞാൻ പറയു.അത്ര ആഗ്രഹം എങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നോക്കുക.

പാട്ടില്ല ലൈറ്റ് ഇല്ല കളർ ഇല്ല.

കൂടുതൽ പൈസ നല്കി ടൂറിന് പോകുന്നതിലും നല്ലത് ഇന്നിയുള്ള കാലം വല്ല പ്രൈവറ്റ് റൂട്ട് ബസ് വാടകയ്ക്ക് എടുത്ത് പോകുന്നതാ...

Beauty Queens
25/11/2019

Beauty Queens

  the real hero at
17/11/2019

the real hero at

Pandavas at brindhavan
16/11/2019

Pandavas at brindhavan

അപ്പോ എങ്ങനാ നാളെ വൈകിട്ട് പോകുവല്ലേ👍
14/11/2019

അപ്പോ എങ്ങനാ നാളെ വൈകിട്ട് പോകുവല്ലേ👍

29/10/2019

Pandavas
14/10/2019

Pandavas

13/10/2019
Rosariyo പടവീടൻ
13/10/2019

Rosariyo പടവീടൻ

Kuttiyil
12/10/2019

Kuttiyil

Mangkz..
11/10/2019

Mangkz..

Kamalam
11/10/2019

Kamalam

NewIndia
10/10/2019

NewIndia

ഭീഷ്മ
10/10/2019

ഭീഷ്മ

വില്ലൻ...
10/10/2019

വില്ലൻ...

How to explore..🤔🤔
08/10/2019

How to explore..🤔🤔

T J tours Mundakkayam
08/10/2019

T J tours Mundakkayam

Family Coach
08/10/2019

Family Coach

Address


Alerts

Be the first to know and let us send you an email when Chunk Bus posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chunk Bus:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share