16/11/2017
പച്ചപ്പു കാട്ടി മോഹിപ്പിക്കും ഇടുക്കി.. ഇടുക്കിയിലെ 56 ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം! ♥
By: Nikhil Ramesh
ഒരുനൂറു ജന്മം ജീവിച്ചാലും കൊതിതീരാത്ത ഇടുക്കി. 😍 ♥
കാഴ്ചകളുടെ പൂരമാണ് ഇടുക്കിയിൽ. പ്രകൃതിയുടെ സൗന്ദര്യത്തിന് ഇത്രയും വശ്യതയുണ്ടോ എന്നു തോന്നുന്ന സുന്ദരക്കാഴ്‌ചകളാണ് ഇവിടെ. ഇടുക്കി, തേക്കടി, മൂന്നാർ, വാഗമൺ... പ്രകൃതിദൃശ്യങ്ങൾകൊണ്ടും കാലാവസ്‌ഥകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ് ഇടുക്കിയുടെ സൗന്ദര്യം. ...
അവധി ദിവസങ്ങൾ വരവായി; എടുക്ക് പെട്ടി, ഇടുക്കിക്ക് പോകാം
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയേതെന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇടുക്കി എന്നായിരിക്കും ഉത്തരം.
ഇന്ന് ഭുമിയില്‍ഒരുസ്വര്‍ഗ്ഗമുണ്ടങ്കില്‍ അത് ഇടുക്കിയാണ് ഇതു പൊങ്ങച്ചത്തിനുവേണ്ടിപറയുന്നതല്ല..
സുഹൃത്തുക്കളെ ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത് ഇന്ന് ലോകരാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ടൂറിസം മേഘലകളില്‍ നല്ലൊരു സ്ഥാനം നമ്മുടെ ഇടുക്കിക്കുണ്ട് അതൊരു ചെറിയ കാരൃമായി തോന്നുന്നില്ല..
മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകള്‍ അതിനെ തട്ടി ഉണര്‍ത്തി ക്കൊണ്ടിരിക്കുന്ന പൊന്‍ കിരണങ്ങളും വന്യ ജീവികളുടെ വിഹാര കേന്ദ്രമായഘോരവനങ്ങളും അപൂര്‍വ്വ സസ്യലതാതികളും ഒൗഷധ ചെടികളും മാമലകള്‍ക്കു മേലെ കരിങ്കല്‍പാറകള്‍ തുരന്നുണ്ടാക്കിയ ഗുഹകളും അതിനേക്കാളുപരി സ്നേഹവും വിനയവും എളിമയും അദ്ധ്വാനശീലവും കൈമുതലാക്കിയ ഒരു കൂട്ടം ജനതയും..
അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.
ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.
നിങ്ങളുടെ ഒരു ഷെയർ അല്ലെങ്കിൽ ലൈക്
ഇടുക്കി ലോകടൂറിസം മാപ്പിൽ ഇടപിടിപ്പിക്കുക മാത്രമല്ല , ഒരുപാട് ആളുകൾക്കു തൊഴിൽകൂടി ആകും..
എല്ലാവരും വരൂ ഇടുക്കി.ലേക്ക്.. ♥
നമ്മുടെ നാടിന്റെ ഭംഗ്ഗി എല്ലാവരിലും എത്തിക്കൂ .. 😍
★ ഇതു കൂടാതെ നിങ്ങളുടെ നാട്ടിലെ ഈ ലോകം അറിയാത്തതും അറിയുന്നതും ആയ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ നല്ല ചിത്രങ്ങൾ ഒരു ചെറുകുറിപ്പുമായി ഇവിടെ കമന്റ് ചെയ്യാം. വൈകാതെ തന്നെ കടപ്പാടോടെ ഈ ആൽബത്തിലേക്ക് ചേർത്തുവെക്കാം...
Tag your friends and remind them for the ride ❤ 🙂 ❤