Onam offer

Onam offer orchid holidays

24/12/2023
Orchid Holidays, Arakkunnam
19/11/2023

Orchid Holidays, Arakkunnam

പൊതു ഗതാഗതം ജനത്തിനുള്ളതാണ്‌... അവരുടെ ലക്ഷ്യം ഊട്ടിയുറപ്പിക്കുന്നതിന് വളരെ നിർണായക പങ്ക്  ഗതാഗതം വഹിക്കുന്നു....,. എന്ന...
12/11/2023

പൊതു ഗതാഗതം ജനത്തിനുള്ളതാണ്‌... അവരുടെ ലക്ഷ്യം ഊട്ടിയുറപ്പിക്കുന്നതിന് വളരെ നിർണായക പങ്ക് ഗതാഗതം വഹിക്കുന്നു....,. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്ഥമാണ്.... കറവ പശുവിന്റെ റോൾ ജനങ്ങൾക്കും, കറവക്കാരൻ യാത്രാസംവിധാനം ഒരുക്കുന്നവരും..... ആദ്യം മെട്രോയെ കുറിച്ച് തന്നെ പറയാം... തൃപ്പൂണിത്തുറയിൽ നിന്നും 60 രൂപ നിരക്കിൽ മെട്രോ ആലുവയിൽ എത്തുന്നതിന് ഒരു മണിക്കൂർ..... തൃപ്പൂണിത്തുറയിൽ നിന്നും 35 രൂപ നിരക്കിൽ ബസ് ഓടിയെത്തുന്നതിന് വേണ്ട സമയവും ഒരു മണിക്കൂർ..... റോഡിലെ ബ്ലോക്കും ബസ്സിന്റെ ഉറപ്പില്ലായ്മയും ആളുകളെ മെട്രോയിലേക്ക് അടുപ്പിക്കുന്നു.... മെട്രോയുടെ തുടക്കം ചെമ്മീൻ ഇട്ട് ആളെ പിടിക്കുക എന്ന് പറയുന്ന ഒരു നയം സ്വീകരിച്ചു.... അതുപ്രകാരം എട്ടുമണിവരെ ആളുകൾ പകുതി നിരക്കിൽ യാത്ര ചെയ്തു,..... എന്നാൽ യാതൊരു മുന്നറിയിപ്പും കൂടാതെ നിരക്കുകൾ എല്ലാം പിൻവലിച്ചു....... ഇപ്പോഴത്തെ പ്രവർത്തനം വഴി ചുണ്ടുന്നത് മുന്നറിയിപ്പില്ലാത്ത ഒരു നിരക്ക് വർദ്ധനവാണ്......... സംസ്ഥാനത്ത് എല്ലാ സാധനങ്ങൾക്കും വില വർധിക്കുന്നതുപോലെ ഇതും കുട്ടിമാമന്റെ നേതൃത്വത്തിലുള്ള ഊറ്റു കേന്ദ്രമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു........ ഇന്ത്യയിൽ ഒരിടത്തും ഇല്ലാത്ത നിരക്കാണ് കേരളത്തിലെ മെട്രോ റെയിൽ ഈടാക്കുന്നത്...,. യാത്ര കഴിഞ്ഞുവരുന്ന ഒരു യാത്രക്കാരന് ചായ കുടിക്കുവാൻ ഒരു ജനസാധാരണ ചായക്കട പോലും ഇല്ലാത്ത കേന്ദ്രങ്ങൾ......
അടുത്തത് നമ്മുടെ ksrtc..... പ്രൈവറ്റ് കാരന്റെ മുതൽ മോഷ്ടിക്കുന്ന സ്ഥാപനം... സ്വകാര്യ ഓപ്പറേറ്റർമാർ വളരെ കഷ്ടപ്പെട്ട് പിടിച്ചെടുക്കുന്ന റൂട്ടുകൾ മുന്നറിയിപ്പില്ലാതെ പകരം ഓടിച്ചു നേട്ടം കൊയ്യുന്നവർ...... സ്വന്തം എന്ന് അവകാശപ്പെടാൻ ഒന്നുമില്ല...
അനന്തപത്മനാഭന്റെ കാണിക്ക വഞ്ചിയിൽ നിന്നും ശേഖരിച്ച തുകകൊണ്ട് തുടക്കം... ദീർഘദൂരം ഓടി കുറെ കാശുണ്ടാക്കി.... പിന്നീട് കമ്മീഷന് വേണ്ടി ചില മാന്യന്മാർ അത് ചുട്ടെടുത്തു വിറ്റു...... ഇപ്പോൾ ഇറക്കിയിരിക്കുന്ന സിഫ്റ്റ് ബസ്സിൽ കയറാൻ ഇടയായി.... അകത്ത് വൃത്തിഹീനമായ അന്തരീക്ഷം.... പഴയ മേശിരിയുടെ പോലും ഉറപ്പില്ലാത്ത ഇരിപ്പിടങ്ങൾ.... ഒരു വലിയ സോപ്പുപെട്ടി.... കുറ്റം പറയരുത് നല്ല ജീവനക്കാർ..,. എന്നാൽ വണ്ടിയിൽ മെയിന്റനസുകൾ ഒന്നും തന്നെ ചെയ്യാറില്ല... അതിനുമുണ്ട് മേൽനോട്ടക്കാരൻ ആയി ഒരു ഉന്നത ബിരുദ മേസ്തിരി . തേങ്ങ 4 വെച്ചാൽ എന്ന, കറി താളല്ലേ.... എനിക്കും വേണം പണം വലുതാകാൻ.... ഇങ്ങനെ പോകുന്നു നമ്മുടെ പൊതു ജനസേവന രംഗങ്ങൾ......... തുടരും....

28/10/2023

സുരേഷ് ഗോപി ഒരു മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചു... പീഡിപ്പിക്കൽ കേരള ജനതയ്ക്ക് ഒരു പുതിയ വാർത്തയല്ല.... പീഡിപ്പിക്കലും, പീഡന വാർത്ത പ്രചരിപ്പിക്കലും കേരളത്തിലെ പ്രധാന വിനോദങ്ങളിൽ ഒന്നാണ്....... എന്തായാലും ആ പ്രവർത്തക ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും..... അദ്ദേഹം വാത്സല്യത്തോടെ ആണ് തട്ടിയെങ്കിൽ അതിന് ആ രീതിയിൽ എടുക്കുകയാണെങ്കിൽ വെറുതെ ഒരു പ്രചരണം ആവശ്യമുണ്ടായിരുന്നില്ല.... മറിച്ച് അത് പ്രചരിപ്പിച്ച്, ഒരുപക്ഷേ മാപ്പും മേടിച്ച്, ശിക്ഷയും നൽകി അതിൽ നിന്നും രക്ഷപ്പെടുന്ന അവസ്ഥയിൽ, പിന്നീടുള്ള മുന്നോട്ടുപോക്ക് എങ്ങനെ ആയിരിക്കും എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.............. ഭൂമിയിൽ മനുഷ്യന്റെ ആയുസ്, സമയങ്ങളും വളരെ കുറവാണ്, അതിനിടയിൽ ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങൾ, അത് ഒരുപക്ഷേ മനസ്സിൽ തന്നെ വരുത്തി വയ്ക്കുന്ന നാശം എന്തെന്ന് പിന്നീട് ചിന്തിക്കേണ്ടി വരും........

24/10/2023
കുട്ടുവിന്റെ അരങ്ങേറ്റം.....
17/10/2023

കുട്ടുവിന്റെ അരങ്ങേറ്റം.....

നമ്മുടെ മെട്രോ ചീറിപ്പായുകയാണ്. കൊച്ചി മെട്രോയുടെ വിജയം എന്ന് പറയുന്നത് മികച്ച കണക്ടിവിറ്റി തന്നെയാണ് എന്നതിൽ തർക്കമില്ല...
13/10/2023

നമ്മുടെ മെട്രോ ചീറിപ്പായുകയാണ്. കൊച്ചി മെട്രോയുടെ വിജയം എന്ന് പറയുന്നത് മികച്ച കണക്ടിവിറ്റി തന്നെയാണ് എന്നതിൽ തർക്കമില്ല. തൃപ്പൂണിത്തുറ നിന്നും ആരംഭിക്കുമ്പോൾ തന്നെ ആ ദേശവാസികളെയും, കിഴക്കൻ മേഖലയിലെ ആളുകളെയും ഉൾക്കൊണ്ടുകൊണ്ട് സിറ്റിയിലേക്ക് കുതിക്കുന്നു. തൃപ്പൂണിത്തുറയിൽ നിന്നും ആരംഭിക്കുന്ന യാത്ര വൈറ്റില മൊബൈലിറ്റി ഹബിന് കണക്ട് ചെയ്യുന്നതുമൂലം ബസ് യാത്രയ്ക്കും. ഇൻഫോപാർക്കിലേക്കുള്ള ബോട്ട് യാത്രയ്ക്കും സൗകര്യമൊരുക്കുന്നു. ആശുപത്രി ആവശ്യങ്ങൾക്കായി സിറ്റിയിൽ പോകുന്നവർക്ക് ഇളംകുളവും, കടവന്ത്ര യും, എംജി റോഡ് ആശ്വാസമേകുന്നു. സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേഷനുകളും ഹ്രസ്വ- ദീർഘദൂര യാത്രക്കാർക്ക് ഒരുപോലെ പ്രയോജനം ചെയ്യുന്നു.അതുപോലെതന്നെ നമ്മുടെ സ്റ്റേഡിയത്തിലേക്ക് മികച്ച യാത്ര സൗകര്യങ്ങൾ ഒരുക്കുന്നതിനും, ഷോപ്പിങ്ങിനും, മതപരമായ കാര്യങ്ങൾക്കും, കൊച്ചിയുടെ സ്വകാര്യ വാഹന ഇടനാഴിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനും മെട്രോ ഉപകാരപ്രദമാകുന്നു. മെട്രോയുടെ സമയംനിഷ്ട്ടത എടുത്തു പറയേണ്ട ഒന്നാണ് . 8 മിനിറ്റ് ഇടവേളകളിൽ കൃത്യമായി സേവനം നടത്തുന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്. ഇതിലെല്ലാം ഉപരി മികച്ച യാത്ര സൗകര്യങ്ങൾ ആളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും , അവരുടെ ഉദ്ദേശം കഴിഞ്ഞശേഷം തിരികെ എത്തിക്കുകയും ചെയ്യുന്നു..., സമയബന്ധിതമായ യാത്രകൾ ജനത്തെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കുന്നു എന്നതിന് ഉദാഹരണമാണ് നമ്മുടെ മെട്രോ യാത്രകൾ. ഈ മെട്രോ തൃപ്പൂണിത്തുറയിൽ നിന്നും ചോറ്റാനിക്കരയിലേക്ക് നീട്ടിയാൽ യാത്രക്കാരുടെ വൻവർദ്ധനവ് കാണാവുന്നതാണ്. കിഴക്കൻ മേഖലയിലെ ആളുകൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന് വളരെ പ്രാധാന്യം നൽകും ചോറ്റാനിക്കരയിലേക്കുള്ള മെട്രോയുടെ വികസനം. കൂടാതെ ചോറ്റാനിക്കര അമ്പലത്തിലേക്കുള്ള ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സാധിക്കും..,. ഇത് ശബരിമല യാത്രക്കാർക്കും, സ്ഥിരം ഭക്തർക്കും, മറ്റ് യാത്രക്കാർക്കും ഒരുപോലെ പ്രയോജനപ്പെടും. കൂടാതെ സിറ്റിയിലെ തിരക്കുകൾ കുറച്ച് വികസനം മറ്റു പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു.... ഇങ്ങോട്ട് വികസിപ്പിക്കുന്ന ആറ് കിലോമീറ്റർ ദൂരം ഓരോ സ്റ്റേഷനും യാത്രക്കാരെ നൽകുന്നു എന്നതും സവിശേഷതയാണ്.... ഭാവിയുടെ വികസനങ്ങൾ കണ്ടറിഞ്ഞു ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് പ്രതീക്ഷിക്കട്ടെ....

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് രണ്ടുദിവസത്തെ അവധി കിട്ടിയത്..... ഒക്ടോബർ 1, 2..... ചിലവുകൾ എല്ലാം ചുരുക്കി  ടൂർ പ്ലാ...
02/10/2023

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് രണ്ടുദിവസത്തെ അവധി കിട്ടിയത്..... ഒക്ടോബർ 1, 2..... ചിലവുകൾ എല്ലാം ചുരുക്കി ടൂർ പ്ലാൻ ചെയ്തു........ ആഴ്ചയിൽ ആറു ദിവസവും ഇടവേള ഇല്ലാത്ത ജോലികൾ....... പ്രത്യേക സമയക്രമങ്ങൾ ഗവൺമെന്റ് നിയമാവലിയിൽ പറയുന്നുണ്ടെങ്കിലും, ഇടവേള ഇല്ലാത്ത ജോലിയാണ് കേരളത്തിൽ എല്ലാവർക്കും......... ഈ ജോലിയിൽ നിന്നെല്ലാം ഒരു റിലാക്സ് എന്നാണ് കേരള ജനതയുടെ ഒരു ആഗ്രഹം...... ഈ അവധിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. മാസാവസാനം ടാർജറ്റുകൾ എല്ലാം അവസാനിക്കുന്ന ദിവസം..... അതുകൊണ്ട് ആളുകൾ എല്ലാം തന്നെ ഹാപ്പി മൂഡിലായിരുന്നു..... പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ...." മഴ" എല്ലാവരുടെയും സങ്കൽപ്പങ്ങളെ തകടം മുറിച്ചു...... രണ്ടുദിവസം വീട്ടിൽ കുടുംബത്തോടൊപ്പം. കോവിഡിന് ശേഷമുള്ള ആദ്യത്തെ കുത്തിയിരുപ്പ്..... ഇനിയെന്നാണ് അടുത്ത അവധി എന്ന കാത്തിരിപ്പോടെ.....,
www.holidaypackageskerala.com

09/09/2023

ചോരക്കറ കഴുകി പുതുപ്പള്ളി.........

ദിനംപ്രതി കൊച്ചി മെട്രോയിൽ ആളുകൾ വർദ്ധിക്കുകയാണ്.., ന്യൂജൻ കുട്ടികളെല്ലാം തന്നെ മെട്രോയിൽ ആണ് യാത്ര..... പൊതു ഗതാഗത സംവി...
06/09/2023

ദിനംപ്രതി കൊച്ചി മെട്രോയിൽ ആളുകൾ വർദ്ധിക്കുകയാണ്.., ന്യൂജൻ കുട്ടികളെല്ലാം തന്നെ മെട്രോയിൽ ആണ് യാത്ര..... പൊതു ഗതാഗത സംവിധാനത്തെ ഇരുകൈയും നീട്ടിയാണ് ന്യൂജനറേഷൻ കുട്ടികൾ സ്വീകരിക്കുന്നത്.... മറ്റു സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ മെട്രോയുടെ നിരക്ക് കൂടുതലാണ്...... എങ്കിലും കൊച്ചിക്കാർ രണ്ട് കൈയും നീട്ടിയും സ്വീകരിക്കുന്നു..... എല്ലാ സമയവും മെട്രോയിൽ നല്ല തിരക്കാണ്...... എസ് എൻ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന മെട്രോ വടക്കേ കോട്ട വരുമ്പോൾ കാലുകുത്താൻ പോലും സ്ഥലമില്ലാത്ത അവസ്ഥ വരുന്നു...... ഈ മെട്രോ തൃപ്പൂണിത്തുറയിൽ നിന്നും ചോറ്റാനിക്കര വരെ 6 കിലോമീറ്റർ നീട്ടിയാൽ ഗവൺമെന്റിന് ഉണ്ടാകുന്ന റവന്യൂ ചെറുതൊന്നുമല്ല....... തൃപ്പൂണിത്തുറയിൽ നിന്ന് നീട്ടുന്ന ഓരോ കിലോമീറ്ററും, ജനവാസ ഏരിയകളാണ്....... യാത്രക്കാരുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകും എന്നതും ഉറപ്പ്..... ഈ മെട്രോ ചോറ്റാനിക്കരയിലേക്ക് നീട്ടിയാൽ.... ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള ആളുകൾക്ക് വളരെയധികം പ്രയോജനം ചെയ്യും.... കൂടാതെ ചോറ്റാനിക്കര അമ്പലത്തിലേക്കുള്ള ആളുകളുടെ തിരക്ക് ഒഴിവാക്കാനും സാധിക്കും........ ഇത്തരത്തിലുള്ള ആശയങ്ങൾ നടപ്പിലാക്കാൻ വൈകുന്നതു കൊണ്ട് ഗവൺമെന്റിനും ഉണ്ടാകുന്ന നഷ്ടം ചെറുതൊന്നുമല്ല..... യുക്തിപൂർവ്വമായ ആശയത്തിലൂടെ മാത്രം ഇതിനെ ലാഭത്തിലേക്ക് നയിക്കാം......

01/09/2023

ജനം വിധിയെഴുതും...............

ഒരു ഓണവും കഴിഞ്ഞു...... കുറ്റം പറയരുതല്ലോ...... വാഴയില മുതൽ പായസം വരെ പുറത്തുനിന്നു വാങ്ങിച്ചു..... വാഴപ്പഴത്തിന് വലിപ്പ...
29/08/2023

ഒരു ഓണവും കഴിഞ്ഞു...... കുറ്റം പറയരുതല്ലോ...... വാഴയില മുതൽ പായസം വരെ പുറത്തുനിന്നു വാങ്ങിച്ചു..... വാഴപ്പഴത്തിന് വലിപ്പം കുറവ്.... വാഴയിലയ്ക്ക് കീറൽ..... കറികൾക്ക് ഉപ്പു കൂടുതൽ..... എല്ലാത്തിനും കുറ്റം മാത്രം.... എന്റെ അറിവിൽ ഏറ്റവും വികസനം ഉള്ള ഡിപ്പാർട്ട്മെന്റ് കിച്ചൻ മാത്രമാണ്.... ആർക്കും ഒന്നിനും വയ്യ..... ചുരുക്കിപ്പറഞ്ഞാൽ മലയാളി തമിഴന്റെ സഹായത്താൽ ഓണം കഴിച്ചു..... പിന്നെ അവനും ബോധം വെച്ച് തുടങ്ങി... അവന്റെ മക്കളെയെല്ലാം യുകെയിൽ അയച്ചു പഠിപ്പിച്ച് തുടങ്ങി...... ഈ വരവ് എത്രനാൾ ഉണ്ടാകും എന്ന് പറയാൻ വയ്യ.... മലയാളി ഒന്നു ചിന്തിച്ചാൽ നല്ലത്... അഞ്ചു സെന്റ് സ്ഥലമുണ്ടെങ്കിൽ ഒരു വീട്ടിന്റെ ആവശ്യത്തിനു വേണ്ട അത്യാവശ്യ പച്ചക്കറികൾ എല്ലാം ഇവിടെ തന്നെ ഉണ്ടാക്കാം..... ദിവസവും ഒരു മണിക്കൂർ മാത്രം ചെലവിട്ടാൽ മതി.,.... അത് ഒരു എക്സസൈസ് ആയി മാറ്റാം....... ഓർക്കുക നാം നമ്മുടെ മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നു........ ഇനിയെങ്കിലും കാത്തുസൂക്ഷിക്കുവാൻ പ്രയത്നിക്കുക...
.... എല്ലാവർക്കും ഓണാശംസകൾ....

നാടൻ മഞ്ഞൾപ്പൊടി ലഭ്യമാണ്......9895564896
07/08/2023

നാടൻ മഞ്ഞൾപ്പൊടി ലഭ്യമാണ്......
9895564896

വടക്കേക്കോട്ടെ മെട്രോയുടെ മുന്നിൽ നിന്ന് ഒരു ദൃശ്യം..... പണിതീരാത്ത വീടുകൾ പോലെ കൊച്ചി മെട്രോ സ്റ്റേഷനുകൾ നിലനിൽക്കുന്നു...
01/08/2023

വടക്കേക്കോട്ടെ മെട്രോയുടെ മുന്നിൽ നിന്ന് ഒരു ദൃശ്യം..... പണിതീരാത്ത വീടുകൾ പോലെ കൊച്ചി മെട്രോ സ്റ്റേഷനുകൾ നിലനിൽക്കുന്നു.... പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള സ്റ്റേഷനുകൾക്കാണ് ഈ ഗതികേട്. പണി പൂർത്തിയാക്കാതെ തുറന്നു കൊടുത്തിരിക്കുന്ന സ്റ്റേഷനുകൾ വീണ്ടും പണിയുടെ പേരിൽ ജനങ്ങൾക്ക് സൗകര്യം സൃഷ്ടിക്കുന്നു........

തൃപ്പൂണിത്തുറ വടക്കേകോട്ട മെട്രോ സ്റ്റേഷന്റെ മുമ്പിൽ നിന്നും.....             പണിപൂർത്തിയാക്കാതെ സാധനങ്ങൾ വലിച്ചുവാരി ഇട...
05/07/2023

തൃപ്പൂണിത്തുറ വടക്കേകോട്ട മെട്രോ സ്റ്റേഷന്റെ മുമ്പിൽ നിന്നും.....
പണിപൂർത്തിയാക്കാതെ സാധനങ്ങൾ വലിച്ചുവാരി ഇട്ടിരിക്കുന്നതും വാഹനങ്ങൾ തിങ്ങി വരുമ്പോൾ ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്യുന്നതും അപകടങ്ങൾ സൃഷ്ടിക്കുന്നു.......

Address


Website

Alerts

Be the first to know and let us send you an email when Onam offer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share