EKA Travel Connect - ഏകാ ട്രാവൽ കണക്ട്

  • Home
  • EKA Travel Connect - ഏകാ ട്രാവൽ കണക്ട്

EKA Travel Connect - ഏകാ ട്രാവൽ കണക്ട് An innovative South India start up travel company based on Kerala with a mission to provide best travel experiences for the clients.

ഇടുക്കി ജില്ലയിൽ മുന്നാർ അടുത്ത് ചിന്നകനാൽ പഞ്ചായത്തിൽ കൊച്ചു ഗ്രാമായ "ബീയൽറാം" നിവാസി അണ്. ടി പഞ്ചായത്തിൽ എന്റ്യ് ഗ്രാമ...
23/12/2017

ഇടുക്കി ജില്ലയിൽ മുന്നാർ അടുത്ത് ചിന്നകനാൽ പഞ്ചായത്തിൽ കൊച്ചു ഗ്രാമായ "ബീയൽറാം" നിവാസി അണ്. ടി പഞ്ചായത്തിൽ എന്റ്യ് ഗ്രാമതിനോട് അടുത്ത് കിടക്കുന്ന പ്രദേശം അണ് കൊളുകുമല ടീ എസ്റ്റേറ്റ്‌. അതുകൊണ്ട് ചെറുപ്പകാലം മുതൽ കൊളുകുമല നിരവതി തവണ പോയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്ഷകാലമായി കുറച്ചു Govt. Organization പ്രവർത്തനത്തിനു വേണ്ടി നിരവതി തവണ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

എന്റ്യ് ഈ ചെറിയ കുറിപ് വായിക്കുന്ന നിങ്ങളെ പോലെ ഞാനും കൊളുകുമല ഇഷ്ട്ടപെടുന്നു...അവിടുത്തെ സുര്യോധയം എത്ര കണ്ടാലും മതി വരില്ല...വീണ്ടും വീണ്ടും കാണാൻ തോനുന്ന നല്ല ഒരു പ്രദേശം. 7130 അടി ഉയരത്തിൽ തമിൾനാട് തേനി വില്ലജ് സ്ഥിതി ചെയുന്നു.കൊളുകുമല പ്രഥനാ റോഡ്‌ സുര്യനെല്ലി തുടങ്ങുന്നു.. Harrison's Malayalam Ltd സുര്യനെല്ലി എസ്റ്റേറ്റ്‌ കൂടിയുള്ള റോഡിൽ കൂടി വേണം പോകാൻ.. വഴി തീർത്തും മോശം അണ്.. ആയതിനാൽ കുടുതലയും ജീപ്പ് സർവീസ് use ചെയുനതു. പോകുന്ന വഴി നുറ്റാണ്ടകൾ പഴകമുളള തൊഴിലാളി ലയങ്ങൾ ഫാക്ടറി കെട്ടിടങ്ങളും കാണാം. HML തന്നെ അപ്പർ സുര്യനെല്ലി, ഗുണ്ടുമല ടീ എസ്റ്റേറ്റ്‌ കടന്നു വേണം കൊളുകുമല പ്രവേശിക്കാൻ.

കൊളുകുമല ടീ എസ്റ്റേറ്റ്‌ നൂറ്റാണ്ട് മുന്പ് മുതൽ പ്രവര്തികുന്ന്ന ഫാക്ടറിയും തേയില ഉണ്ടാകുന്ന process ലൈവ് കാണാനും കഴിയും.ഇപ്പോൾ കൊളുകുമല ക്യാമ്പ്‌ ചെയാനും സാദികും.കൊളുകുമല കാണാൻ എപ്പോഴും മനോഹരമാണ്.... സുര്യോധയം കാണാൻ അതി മനോഹരമാണ്... സുര്യോധയം കണ്ടിട്ടില്ലാത്തവർകായി കുറച്ചു ഫോട്ടോസ് കൂടി ആഡ് ചെയുന്നു... വരുമ്പോൾ കഴിയുന്നതും പ്ലാസ്റ്റിക്‌ മാലിനം നിഷേപികാതെ നോകണം.... എല്ലാവര്ക്കും സ്വാഗതം.....

കടപ്പാട് : നിയോ നിർമ്മൽ

We wish you a very Happy Onam..
04/09/2017

We wish you a very Happy Onam..

ഗവി എക്‌സ്ട്രാ ഓർഡിനറിയാണ്!!----------------------------------------------------മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്ന...
07/07/2017

ഗവി എക്‌സ്ട്രാ ഓർഡിനറിയാണ്!!
----------------------------------------------------
മഴക്കാലത്തോ മഴകഴിഞ്ഞ ഉടനെയോ ഗവിയിൽ ചെന്നാൽ പച്ചപ്പിന്റെ സൗന്ദര്യം എന്താണെന്ന് നാമറിയും. കാട്ടിൽ മഴപെയ്യുന്നതിന്റെ സൗന്ദര്യമെന്താണെന്ന് അറിയാം. കോട കൊമ്പുകുത്തിക്കളിക്കുന്ന മലഞ്ചെരിവുകളിൽ കാട്ടാനകളുണ്ടാവും, കാട്ടുപോത്തുകളുണ്ടാവും. കിളികളുടെ പാട്ടും ചിത്രശലഭങ്ങളുടെ നൃത്തവും കാട്ടരുവികളുടെ കളകളാരവവും സന്തോഷമേകും.

പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പർശമേൽക്കാത്ത കാടുകളിലൊന്നാണത്. പണ്ട് ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോൾ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം. ആ ജീവിതത്തെ അറിയാനും കാണാനും എന്നതിലപ്പുറം ഒരു കാടിന്റെ ഏറ്റവും ആഴത്തിലുള്ള വികാരവും അനുഭൂതികളും സ്വന്തമാക്കാൻ കേരളത്തിലെ ഏറ്റവും പറ്റിയ ഇടങ്ങളിലൊന്നാണ് ഗവി. വിദേശികളാണ് ഇത് ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തിൽ അവശ്യം കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി ഗവിയെ അടയാളപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.

രാമക്കൽമേട് || Ramakkalmedu--------------------------------------------------------------------------------------  കേരളത...
06/07/2017

രാമക്കൽമേട് || Ramakkalmedu
--------------------------------------------------------------------------------------
കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് രാമക്കൽമേട്. തേക്കടി-മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിനു 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കേരള-തമിഴ്നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട്. നിലയ്ക്കാത്ത കാറ്റിനാൽ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറിൽ ശരാശരി 32.5 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളിൽ അത് മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകും. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വർഷങ്ങൾക്കു മുൻപു നിർമ്മിച്ച കുറവൻ, കുറവത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാൽ തമിഴ്നാടിന്റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം.
എറണാകുളത്തു നിന്നും 150 കിലോമീറ്റർ ദൂരത്തായാണ് ഈ സ്ഥലം. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും നിന്നും 43 കിലോമീറ്റർ ദൂരത്താണ് രാമക്കൽമേട്. കൂടാതെ കട്ടപ്പനയിൽ നിന്നും 20 കിലോമീറ്ററും, മൂന്നാർ നിന്നും 70 കിലോമീറ്ററും റോഡു മാർഗ്ഗം സഞ്ചരിച്ച് ഇവിടെ എത്താം.

Ramakkalmedu is a hill station and a hamlet in Idukki district in the Indian state of Kerala. The place is noted for its panoramic beauty and numerous windmills. Ramakalmedu is a historic site with a Monument to Kuravan and Kurathi – a large statue that depicts the Sangam Period and Sangam landscape of Kerala and Tamil Nadu. The monument provides a panoramic view of Tamil Nadu villages and towns, including Cumbum, Theni, Kombe, Thevaram, Uthamapalayam, Bodinaykannor and Vaiga. Rolling green hills and the fresh mountain air make Ramakalmedu an enchanting retreat. The view is striking at dusk when all these towns are lighted. Ramakalmedu stands tall in the western ghats at a height of 3,500 ft (1,100 m) above sea level.
It is located about 15 km from Nedumkandam on the Munnar-Thekkady route. Nearby towns are Thookkupalam (5 km), Kattappana(25 km), and Kumily (40 km).

06/07/2017

Address


Telephone

8301035046

Website

Alerts

Be the first to know and let us send you an email when EKA Travel Connect - ഏകാ ട്രാവൽ കണക്ട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share