Kuttanad

Kuttanad കുട്ടനാടന്‍ കാഴ്ച്ചകള്‍ .....
(30)

എല്ലാ കൂട്ടുകാര്‍ക്കും കുട്ടനാട്ടിലേക്ക് സ്വാഗതം................................
Copyright Protected.
█║▌│█│║▌║││█║▌║▌║✔ Facebook
ലൈക്‌ & ഷെയര്‍ https://www.facebook.com/kuttanadtourism

അറബികടലിൽ കേരള തീരത്തിനു മുകളിലെ ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ അതിരാവിലെ മധ്യ തെക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ കാറ്റ്  / ...
21/08/2024

അറബികടലിൽ കേരള തീരത്തിനു മുകളിലെ ചക്രവാത ചുഴിയുടെ സ്വാധീനത്തിൽ അതിരാവിലെ മധ്യ തെക്കൻ കേരളത്തിൽ ലഭിച്ച ശക്തമായ കാറ്റ് / മഴ ചുഴി കൂടുതൽ വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് ഉച്ചയോടെ മധ്യ വടക്കൻ ജില്ലകളിലും മഴയോടൊപ്പം മണിക്കൂറിൽ 40-50 km വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത.

ചൂരൽമല-മുണ്ടക്കൈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന...
02/08/2024

ചൂരൽമല-മുണ്ടക്കൈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ണിലും ചെളിയിലും പണിയെടുക്കുന്നവർ, ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെടുന്നവർ തുടങ്ങിയവർ എലിപ്പനിയെ തടയുന്ന 'ഡോക്സ‌ി സെക്ലിൻ' ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുക.

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ :*ഭക്ഷണാവശിഷ്...
02/08/2024

വയനാട് മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ :

*ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും വലിച്ചെറിയാതെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.

*ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും ഈച്ച കടക്കാത്ത വിധം നന്നായി അടച്ചു സൂക്ഷിക്കുക.

*ആഹാരം കഴിക്കുന്നതിന് മുൻപ് സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.

*തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

*മലമൂത്ര വിസർജ്ജനം ശൗചാലയത്തിൽ മാത്രം നടത്തുക. ശേഷം കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.

*വ്യക്തിശുചിത്വം പാലിക്കുക.

*വളർത്തുമൃഗങ്ങളെയോ പക്ഷികളെയോ താമസിക്കുന്നവരുമായി ഇടപഴകാൻ അനുവദിക്കരുത്.

*തുറസ്സായ സ്ഥലങ്ങളിൽ തുപ്പരുത്.

*പനി, ജലദോഷം തുടങ്ങിയ രോഗങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. ആരോഗ്യ പ്രവർത്തകരെ അറിയിക്കുക.

*ജീവിതശൈലീ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ അവ മുടങ്ങാതെ കഴിക്കുക.

*വെള്ളക്കെട്ടുകളിൽ താമസിക്കുന്നവരും വെള്ളം കയറിയ ഇടങ്ങൾ വൃത്തിയാക്കുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ആഴ്‌ചയിലൊരിക്കൽ 200 മി. ഗ്രാം. ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കുക.

01/08/2024
31/07/2024

*ജില്ലയിൽ 82 ക്യാമ്പുകളിലായി 8304 പേർ*

ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 8 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. എല്ലാ ക്യാമ്പിലുമായി 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളുമാണ് കഴിയുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഇടമുറിയാത്ത രക്ഷദൗത്യം,രക്ഷിച്ചത് 1500 ലേറെ പേരെ

രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവർത്തനത്തിൽ രക്ഷിക്കാനായത് 1592 പേരെ. ഒരു രക്ഷാ ദൗത്യത്തിൽ ഇത്രയധികം പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്റെ ഫലം.ആദ്യ ഘട്ടത്തിൽ തന്നെ ദുരന്ത മുണ്ടായത്തിന്റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 75 പുരുഷന്മാർ 88 സ്ത്രീകൾ, 43 കുട്ടികൾ എന്നിവരാണ്.
ഉരുൾ പൊട്ടലിനെ തുടർന്ന് ഒറ്റപ്പെട്ടു പോയവരും വീടുകളിൽ കുടുങ്ങി പോയവരുമായ 1386 പേരെ രണ്ട് ദിവസത്തെ രക്ഷാ ദൗത്യത്തിന്റെ ഫലമായി രക്ഷിക്കാനായി. 528 പുരുഷന്മാർ, 559 സ്ത്രീകൾ, 299 കുട്ടികൾ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതിൽ 90 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

31/07/2024




ദുരിതബാധിത പ്രദേശങ്ങളിലേക്ക് നല്‍കുവാനുള്ള വസ്തുക്കൾ ജില്ലാ ഭരണകൂടം മുഖാന്തിരം നല്‍കുന്നതാണ് അഭികാമ്യം.
31/07/2024

ദുരിതബാധിത പ്രദേശങ്ങളിലേക്ക് നല്‍കുവാനുള്ള വസ്തുക്കൾ ജില്ലാ ഭരണകൂടം മുഖാന്തിരം നല്‍കുന്നതാണ് അഭികാമ്യം.




31/07/2024


31/07/2024

31/07/2024



വയനാട്ടിലെ ദുരന്തത്തിൽ പരിക്കേറ്റവർക്കും ആരോഗ്യപ്രശ്നമുള്ളവർക്കും സർജറി അടക്കം പൂർണമായും സൗജന്യമായി ചെയ്ത് നൽകുമെന്ന് സൺ...
31/07/2024

വയനാട്ടിലെ ദുരന്തത്തിൽ പരിക്കേറ്റവർക്കും ആരോഗ്യപ്രശ്നമുള്ളവർക്കും സർജറി അടക്കം പൂർണമായും സൗജന്യമായി ചെയ്ത് നൽകുമെന്ന് സൺറൈസി ആശുപത്രി അറിയിക്കുന്നു.കേരളത്തലെ ഏത് സൺറൈസിലും ഈ സൗകര്യമുണ്ട്.
പരമാവധി ഷെയർ ചെയ്ത് വേണ്ടപ്പെട്ടവരിൽ എത്തിക്കണേ

പ്രിയമുള്ളവരേവയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴി...
30/07/2024

പ്രിയമുള്ളവരേ

വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണ്‌. ഏവരും ഒറ്റക്കെട്ടായി സർക്കാരിന്റെ നേതൃത്വത്തിനു കീഴിൽ അണിനിരന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്‌.

ഈ സമയത്ത്‌ ദുരന്തമേഖലയിലേക്ക്‌ (മുണ്ടക്കൈ, ചൂരൽമല) അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം. ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശ്ശന മേഖലയോ അല്ല. അനാവശ്യമായി ഇവിടെ എത്തുന്ന ഓരോ വാഹനവും ഓരോ വ്യക്തിയും രക്ഷാപ്രവർത്തനങ്ങളെ തടസപ്പെടുത്തും. ഏവരും ഉത്തരവാദിത്തബോധത്തോടെ പെരുമാറുക. അനാവശ്യമായി ദുരന്തമേഖലയിലേക്ക്‌ വരാതിരിക്കുക.

നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കും.

Wayanad is fighting a disaster with all its capacity. We all are engaged in Rescue and Relief operations under the leadership of Government.

Please do not visit the disaster affected areas at Mundakkai and Chooralmala for recreation or fun. Disaster affected area is not a place for tourist visits. Unnecessary vehicles and persons visiting the location are detrimental to the whole efforts of rescue and relief operations. So, please refrain from going to the disaster affected areas unnecessarily.

30/07/2024







*വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു*വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ...
30/07/2024

*വയനാട് ഉരുൾപൊട്ടൽ: പി.ആർ.ഡി. മീഡിയ കൺട്രോൾ റൂം തുറന്നു*

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ജില്ലാതല മീഡിയ കൺട്രോൾ റൂമും തിരുവനന്തപുരത്ത് പി.ആർ.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തിൽ സംസ്ഥാനതല മീഡിയ കൺട്രോൾ റൂമും തുറന്നു. വയനാട്ടിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക വിവരങ്ങളും സർക്കാരിൽനിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും മാധ്യമങ്ങളിലൂടെ പൊതുജനങ്ങളിലെത്തിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാണു മീഡിയ കൺട്രോൾ റൂം പ്രവർത്തിക്കുക.

വയനാട് സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ ആരംഭിച്ചിട്ടുള്ള കൺട്രോൾ റൂമിൽ പി.ആർ.ഡിയുടെ കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. ശേഖരൻ എന്നിവരുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബുവിന്റെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പി.ആർ.ഡിയുടെ അസിസ്റ്റന്റ് എഡിറ്റർമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർമാർ തുടങ്ങിയവരടങ്ങുന്ന സംഘം 24 മണിക്കൂറും കൺട്രോൾ റൂമിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നിർവഹിക്കും. 0493-6202529 ആണ് വയനാട് ജില്ലാ കൺട്രോൾ റൂം നമ്പർ.

സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. പ്രസ് റിലീസ് വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച സംസ്ഥാനതല മീഡിയ കൺട്രോൾ റൂമിൽനിന്ന് സംസ്ഥാനതലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അറിയിപ്പുകളുടേയും ഏകോപനം നിർവഹിക്കും. നമ്പർ: 0471 2327628, 2518637.








ദുരന്ത നിവാരണം അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ
30/07/2024

ദുരന്ത നിവാരണം അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ


30/07/2024

*മുണ്ടക്കൈ ദുരന്തം: ചൂരൽമലയിൽ കൺട്രോൾ റൂ തുറന്നു*

മേപ്പാടി മുണ്ടക്കൈ പ്രകൃതി ദുരന്തത്തോടനുബന്ധിച്ച് ചൂരൽമലയിൽ താലൂക്ക്തല ഐ.ആർഎസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.

*കൺട്രോൾ റൂം നമ്പറുകൾ*

ഡെപ്യൂട്ടി കളക്ടർ- 8547616025

തഹസിൽദാർ വൈത്തിരി - 8547616601

കൽപ്പറ്റ ജോയിൻ്റ് ബി. ഡി. ഒ ഓഫീസ് - 9961289892


അസിസ്റ്റൻ്റ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093

അഗ്നിശമന സേന അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688








30/07/2024




Address


Website

Alerts

Be the first to know and let us send you an email when Kuttanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuttanad:

Videos

Shortcuts

  • Address
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share