12/04/2018
ഒരുപാട് എഴുതണം എന്ന് ഉണ്ടായിരുന്നു പക്ഷേ എഴുതാൻ പറ്റുന്നില്ല .. എങ്കിലും പറയേണ്ടത് പറയണം അല്ലെങ്കിൽ ചില കാവി കോണകം ഉടുത്ത ... കാക്കി പാവാട നിക്കറിട്ട നാണമില്ലാത്തവന്മാർ ഓരോ പുതിയ ഉഡായിപ്പും ആയിട്ട് എത്തും ..
അവരോടും .. അവരുടെ ജി മാരോടും ചോദിക്കാൻ ഉണ്ട് ചിലതു ..!!
വെറും എട്ടു വയസ്സ് മാത്രം പ്രായമുള്ള ആസിഫയെ നിങ്ങൾക്ക് എങ്ങനെ പിച്ചി ചീന്താൻ തോന്നി .. ??
അവളുടെ മനസ്സിലൂടെ എന്തെല്ലാം വിഷമങ്ങൾ കടന്നു പോയിട്ടുണ്ടാവും എന്ന് നിങ്ങളിൽ ആരെങ്കിലും ഒരുനിമിഷം ചിന്തിച്ചോ ??
ആ ശരീരം എങ്ങനെ ഇതെല്ലാം സഹിച്ചിട്ടുണ്ടാവും , നീയൊക്കെ ആലോചിച്ചോ ??
വീട്ടിൽ ചെന്ന് ഞാൻ പറഞ്ഞു കൊടുക്കും എന്ന് പറയുമ്പോൾ ആ കുഞ്ഞു എന്തെല്ലാം പ്രതീക്ഷകളുടെ സ്വപ്നം കണ്ടിട്ടുണ്ടാവും ??
ആരെയും വേദനിപ്പിക്കാത്ത ആ എട്ടു വയസ്സുള്ള മകൾ എന്തെല്ലാം ആഗ്രഹങ്ങൾ കൊണ്ട് നടന്നിട്ടുണ്ടാവും ??
ആ അച്ഛനും അമ്മയും എന്തെല്ലാം നല്ല നിമിഷങ്ങൾ മനക്കോട്ട കെട്ടിയിട്ടുണ്ടാവും ??
ഇതൊന്നും നിങ്ങൾക്ക്
മനസ്സിലാവില്ല .. നിങ്ങൾക്ക് ഉത്തരവും തരാൻ കഴിയില്ല കാരണം നിങ്ങൾ മനുഷ്യരല്ല ..!! പിശാചുക്കളാണ് !!!
ന്യായീകരിക്കാൻ വരുന്ന സങ്കി മങ്കികൾ ( ഇത് കേട്ടിട്ട് ഇനി മങ്കികൾ നാണക്കേട് കാരണം ആത്മഹത്യ ചെയ്യുമോ എന്തോ ) ഒന്നോർത്തോളൂ നിങ്ങളുടെ വീട്ടിലും പെൺകുട്ടികൾ ഉണ്ട് .. നാളെ ഇതുപോലെ ഒന്ന് നിങ്ങളുടെ കുടുംബത്തിൽ വരുമ്പോഴേ അതിന്റെ വേദന അറിയൂ .. പക്ഷെ നിങ്ങൾക്കറിയുമോ അങ്ങനെ ആർക്കും സംഭവിക്കരുത് എന്ന് പ്രാർത്ഥിക്കുന്നവരാണ്
ഞങ്ങളിൽ ഭൂരിഭാഗവും !!
നിങ്ങൾക്ക് ഇല്ലാതെ പോയ ഒന്ന് ഞങ്ങൾക്കുണ്ട് മനുഷ്യത്വം !!
അതെങ്ങനാ സ്വന്തം ഭാര്യയെ അംഗീകരിക്കാത്ത തള്ള് മാമന്റെ ശിക്ഷണത്തിൽ വളരുന്നവരല്ലേ ഇതൊന്നും വലിയ കാര്യമല്ല എന്ന് പറഞ്ഞു ഇനിയും ന്യായീകരിച്ചു കൊണ്ടേയിരിക്കും !!
‘’നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം..’’
ഇത് നെഞ്ചത്ത് കൈ വെച്ച് ഇനി ഉറക്കെ പാടുമ്പോൾ കാക്കി നിക്കറിട്ട ചേട്ടന്മാർ ഓർത്തോളൂ നിങ്ങൾ ഒരുക്കി വിടുന്ന പലരും ചേർന്നാണ് ആസിഫ ഉൾപ്പടെ പലരേയും ഇല്ലാതാക്കിയത് ..!! അവിടെ പഠിപ്പിക്കുന്നത് നേരും നല്ലതും ആണോ എന്നൊന്ന് അന്വേഷിക്കുന്നത് നല്ലതാവും .. !!
പറയാതെ വയ്യ ഇന്ത്യയുടെ പ്രധാനമന്ത്രി ജി അങ്ങയുടെ മൗനം ഞങ്ങളെ ഭയപ്പെടുത്തുന്നു ഒപ്പം അങ്ങയുടെ കഴുകന്മാരുടെ ഉയർന്നുള്ള പറക്കലും .!!
അവസാനമായി ഇന്ത്യൻ നീതി പീഠത്തോട് ഒരൊറ്റ ചോദ്യം .. ഒരൊറ്റ ആവശ്യം... ആ കുഞ്ഞിനെ കണ്ടു ഉണർന്ന / ഉണർത്തിയ ആ വാഴപ്പിണ്ടിക്ക് തുല്യമായവ മുറിച്ചു കളയാൻ പറ്റുമോ നീതി പീഠമേ ??
ഒരു പെൺകുട്ടിയുടെ അച്ഛന്റെ അഭ്യർത്ഥന ആണ് !!