15/01/2024
വൈദ്യുതി കണ്ടുപിടിച്ചത്
വെള്ളക്കാർ ,
തീവണ്ടി കണ്ടുപിടിച്ചത്
വെള്ളക്കാർ ,
ന്യൂക്ലിയർ ബോംബ് മുതൽ നാടൻ
തോക്ക് വരെ കണ്ടുപിടിച്ചത് വെള്ളക്കാർ ,
വിമാനം മുതൽ വടിക്കാനുള്ള അത്യാധുനിക
ഷേവിങ് ബ്ലേഡ് വരെ നിർമ്മിച്ചത് അവർ .
കപ്പൽ മുതൽ ടൂത്ത് ബ്രഷ് വരെ ,
കമ്പ്യൂട്ടർ മുതൽ അത്യാധുനിക മൊബൈൽ
ഫോൺ വരെ കണ്ടുപിടിച്ചത് വെള്ളക്കാർ .
സിനിമ മുതൽ ടെലിവിഷൻ വരെ അവരുടെ കണ്ടുപിടുത്തം.
ഭൂഖണ്ഡാനന്തര മിസൈൽ മുതൽ
തീപ്പെട്ടിക്കൊള്ളി വരെ അവരുടെ ഔദാര്യം .
ബഹിരാകാശത്ത് യാത്ര ചെയ്തതും ,
ചന്ദ്രനിൽ ഇറങ്ങിയതും അവർ .
ഫുട്ബാളും, ക്രിക്കറ്റും അവരുടേത് .
ഫെയ്‌സ്ബുക്കും വാട്സാപ്പും
അവരുണ്ടാക്കിയത് ,
എല്ലാം അവരുടേത് ...
ഹൃദയവും, തലച്ചോറും
മാറ്റിവെക്കുന്ന ശസ്ത്രക്രിയ മുതൽ വയാഗ്ര ഗുളികവരെ കണ്ടുപിടിച്ചത് വെള്ളക്കാർ .
മനുഷ്യജീവിതത്തെ പൂർണ്ണമായും പുരോഗതിപ്പെടുത്തിയത് വെള്ളക്കാർ.
നാഴികക്ക് നാല്പത് വട്ടം വലിയ
വായിൽ ഉരുവിടുന്ന ജനാധിപത്യമെന്ന
ആശയംപോലും അവരുടേത് ..
നമ്മൾ കണ്ടുപിടിച്ചത് ,
ജാതി സമ്പ്രദായം !
അയിത്തം !
സതി !
സംബന്ധം !
ജ്യോത്സ്യം !
ആൾദൈവങ്ങൾ !
മന്ത്രവാദം !
കൂടോത്രം !
ശക്തിയേറിയ മന്ത്രങ്ങൾ
എന്ന പേരിൽ
ഒരുപയോഗവുമില്ലാത്ത
കുറേ ശബ്ദങ്ങൾ.!