26/12/2017
ഒറ്റക്ക്_ഒരു_നേപ്പാൾ_ഊര്തെണ്ടൽ
By: Nithin Sathyan
ിലവ്9400രൂപ
*********
പൊട്ടിയ പ്രണയം, ഏഴു വർഷത്തെ മെഡിക്കൽ വിദ്യാഭ്യാസം, വിശ്രമമില്ലാത്ത ജോലി !! ഒരു കാരണം കണ്ടെത്തി എങ്ങോട്ടെങ്കിലും നാടുവിടുക !!! ഒരിക്കൽ ആശുപത്രി മുറിയിൽ പരിചയപെട്ട തലയ്ക്കു കീഴ്പ്പോട്ടു തളർന്ന 21 വയസുകാരൻ എന്നോട് പറഞ്ഞ അവന്റെ സ്വപ്നം ആണ് എന്നെ ഇവിടെ എത്തിച്ചത്.
"ചേട്ടാ എന്റെ ഒരു സ്വപ്നമാണ് KSRTC busന്റെ സൈഡ് സീറ്റിൽ ഇരുന്നു ഒന്ന് യാത്ര ചെയ്യാൻ "
•
എന്റെ കൈയുടെയും കാലിന്റെയും വില മനസിലാക്കിയ നിമിഷം !!!!!!!!!!
(പിന്നീട് അവൻ അത് സാധിച്ചു )
•
•
•
ഞാനും ഒരു സ്വപനം കണ്ടു , ഒറ്റക്ക് ഒരു യാത്ര, അത് അനിവാര്യം ആണ് !!!!!
* കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത സ്ഥലത്തു പോകണം,
*എനിക്ക് അറിയാത്ത എന്നെ അറിയാത്ത മനുഷ്യരുടെ കൂടെ യാത്ര ചെയ്യണം
*അറിയാത്ത സംസ്കാരങ്ങളെ, ഭാഷകളെ,മുഖങ്ങളെ തേടി പോകണം
* #തെണ്ടിത്തിരിയണം (Main ഉദ്ദേശം )
പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം ഞാൻ വണ്ടി കയറി നേപ്പാളിലേക്ക് !!!!!!!
•
•
•
•
•
Experience
°°°°°°°°°°°°°
ബോർഡർ കടന്നു നേപ്പാളിലേക്ക് കയറിയ എന്റെ ആദ്യ അനുഭവം ഒരു ഭിക്ഷക്കാരി എന്റെ #ചെവിക്കല്ലുനോക്കിത്തന്നഅടി ആയിരുന്നു , ഭിക്ഷ കൊടുക്കാത്തതിന്. പക്ഷെ പിന്നീട് ഞാൻ പരിചയപെട്ടു അറിഞ്ഞ മനുഷ്യർ എന്നെ മത്സരിച്ചു സഹായിച്ച ആളുകൾ ആയിരുന്നു. നേപ്പാളിൽ ഞാൻ പോകുമ്പോൾ തിരഞ്ഞത് അധികം ആരും സഞ്ചരിക്കാത്ത, നാഗരികത തൊട്ടുതീണ്ടാത്ത കുഗ്രാമങ്ങൾ ആയിരുന്നു. അങ്ങനെ ആണ് എന്റെ മുന്നിൽ മർഫയും, കാഗ്‌ബെനിയും, ജോംസോം, മുക്തിനാഥും വരുന്നത്.
•
•
മാരകംമായ സ്ഥലത്തു എത്താൻ മാരകമായ യാത്രയും വേണ്ടി വന്നു. വല്ലപ്പോഴുംമുള്ള പഴഞ്ചൻ ബസ്, കുണ്ടും കുഴിയും പൊടിയും നിറഞ്ഞ വഴി, ചാക്കുകെട്ടുകളും കോഴികളുമായി മടങ്ങുന്ന സഹയാത്രികർ ! ആ യാത്ര ഒരു അനുഭവം ആണ് !!!! കാളിഗന്ധകി നദിയുടെ തീരത്തുകൂടെ, ഹിമാലയ ശിഖരത്തിന്റെ താഴ്വരകളിൽകൂടെ, സഹയാത്രികന്റെ മടിയിലെ ചാക്കിന്റെ മുകളിൽ തലവെച്ച് കിടന്നു ഉറങ്ങി , അവരിൽ ഒരാൾ ആയി ഒരു യാത്ര.
ബസ് അവസാനിച്ചത് Jomsom എന്ന ഗ്രാമത്തിൽ ആയിരുന്നു. ഒരു നട്ടപാതിരായ്ക്ക്. പ്രാണൻ പോകുന്ന തണുപ്പ് (-1°C) !! തപ്പി പിടിച്ചു ഒരു അമ്മച്ചി എനിക്ക് മുറി തന്നു. അവരുടെ വീട്ടിൽ തന്നെ.
ഉറക്കം കഴിഞ്ഞു മുറിക്കു പുറത്തോട്ടു ഇറങ്ങിയ ഞാൻ കണ്ട കാഴ്ച …………
""വെയിലേറ്റ് തിളങ്ങുന്ന സ്വർണത്തിന്റെ നിറമുള്ള ഹിമാലയം ""
മതി ! ! ഇനി തിരിച്ചു പോയാലും സാരമില്ല.
കണ്ണുതിരുമി നോക്കുമ്പോളാണ് എനിക്ക് മനസിലായത് തലേദിവസം പാതിരാക് ഞാൻ വണ്ടിയിറങ്ങിയത് ഒരു ''ആദംത്തിന്റെ എദന്‍തോട്ടതിൽ'' ആയിരുന്നു എന്ന്.
കടുംചായം നിറമുള്ള മഞ്ഞുമരങ്ങൾ, ഉരുളൻക്കല്ലു നിറഞ്ഞ തെളിനീർ അരുവികൾ, കൊടിപറക്കുന്ന തൂക്കുപാലങ്ങൾ, രോമാവൃതമായ ആട്ടിൻപറ്റങ്ങൾ, അവരെ പിന്തുടർന്ന് വരുന്ന ബുദ്ധസന്യാസിമാർ, വിറകുകൾകൊണ്ടും കല്ലുകൾകൊണ്ടും പണിത വീടുകൾ, പൂത്തുഉലഞ്ഞുനിൽകുന്ന ആപ്പിൾ തോട്ടങ്ങൾ, ഇതിന്ന്ല്ലാം അതിരുഇട്ടു നിൽക്കുന്ന മഞ്ഞുമലകൾ ........ !!
" ഹോ സ്വർഗം "
ആ സ്വർഗ്ഗത്തിലെ ഒരു അമ്മച്ചിടെ വീട്ടിൽ ആയിരുന്നു എന്റെ നാല് ദിവസതെ താമസവും ഭക്ഷണവും . തീരുമാനം വെച്ചുനീട്ടി തന്ന "സ്വർഗ"ത്തിൽ നടന്നും,കുമ്മനടിച്ചും ഞാൻ കണ്ടുതീർത്തു.
•
•
മിഴിനനയുന്ന ഓർമ്മകൾ ഉണ്ടെങ്കിൽ ഒറ്റക്ക് ഈ "സ്വർഗത്തിൽ" ഒന്നു വന്നാൽ മതി !!
എന്റെ ഉറപ്പ് !
പുതിയ ഒരു മനുഷ്യൻ ആയി തിരിച്ചു പോവാം !!!!!!!!!!
9400 രൂപ !!!!!!!!
ശരിയാണ് 9400 രൂപ ഒരു തുകയാണ് !!!!
പോക്കറ്റടിച്ചാൽ തീരാവുന്നതേ ഉള്ളൂ !!!!!
ഒരു രോഗം വന്നാൽ തീരാവുന്നതേ ഉള്ളൂ !!!!
വണ്ടിക്കു ഒരു പണി കിട്ടിയ തീരാവുന്നതേ ഉള്ളു !!!!
ഒരു വർഷം കള്ളുകുടിച്ചും പുകവലിച്ചും തീരാവുന്നതേ ഉള്ളൂ !!!!!
നാട്ടുകാര് പലതും പറയും O*KV
പക്ഷെ നീ യാത്രക്ക് ഇറങ്ങിയാൽ.......
ആ ഓർമ്മകൾ ഇന്ത്യൻ സ്വതന്ത്രസമരത്തിന്റെ black and white ചിത്രങ്ങൾ പോലെ തിളങ്ങിതന്നെ നില്കും !!
•
വച്ചു നീട്ടി മടുപ്പിക്കുന്നില്ല !!
ബാക്കി കഥ എന്റെ ക്യാമറ പറയും !!!!!!!
•
•
INFORMATIVE
°°°°°°°°°°°°°°°°°°
അറുകീസുകൾക്കു ഒരു പറുദിസ ആണ് നേപ്പാൾ.
ചിലവ് കുറവ് താമസത്തിനും കൂടുതൽ ഭക്ഷണത്തിനും. അതെ മനസോടു കുടിയും ആണ് ഞാനും പോയത്. ഇതിൽ കുറച്ചും പോയി വരാം. ഉറപ്പ് !!
•
•
IMPORTANT GEARS
(Non equipments )
-----------------------
>അച്ചടക്കം (സാമ്പത്തികം / പെരുമാറ്റം )
>ഭാഷ
>കരുതൽ
•
•
•
സാമ്പത്തിക അച്ചടക്കം
_$$$$$_
പട്ടയും പ്രതിമയും മുതൽ പെണ്ണ് വരെ കിട്ടുന്ന സ്ഥലമാണ് …പതറരുത് !! അവിടെ ഉള്ളവർക്കും നമ്മൾക്കും എന്തിനും ഏതിനും രണ്ടു വിലയാണ്. മാന്യമായും ന്യായമായും വിലപേശുക.
കറൻസി - Nepali rupees (NPR)
1 INR =1.6 NPR
•
•
താമസം
--------------
ചില ദിവസങ്ങൾ ഒഴികെ ബാക്കി ഉള്ള എന്റെ താമസവും ഉറക്കവും ഓടുന്ന busലും റെയിൽവേ സ്റ്റേഷനിലും ആയിരുന്നു. ബസ് നോക്കുമ്പോൾ അങ്ങനെ എടുക്കുക.
Jomsomle എന്റെ 4 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ആകെ ആയതു 1750 രൂപ ആണ്.
Mangal Home stay 312 രൂപ (500 NPR)
( അടിപൊളി മുറി )
Amit Nursing Home -250 രൂപ (400NPR)
ഞാൻ പറഞ്ഞ അമ്മച്ചിടെ വീട്. തരക്കേടില്ല. അമ്മച്ചിടെ മകനെയും കൂട്ടുകാരെയും കൈയിൽ എടുക്കുക. താമസത്തിന്റെ കൂടെ ഭക്ഷണം കൂടെ പറയുക (2 നേരത്തെ ), പുറത്തു ഒടുക്കത്തെ കത്തി ആണ്. അവിടെ നിന്ന് തന്നെ മർഫയും, ടുംബയും മുക്തിനാഥും, കാഗ്‌ബെനിയും കണ്ടുതീർക്കുക.
Hotel Apple park -187 രൂപ (300NPR)
തരക്കേടില്ല.
The Yellow House - 438 രൂപ (700 NPR)
**
Hostel world പോലെ ഉള്ള application pokhraലും കാഠ്മണ്ഡു ലും work ചെയ്യും. പക്ഷെ jomsomൽ പാടാണ്.
•
•
ഭക്ഷണം
-------------
താരതമ്യേന ഏറ്റവും cash വരുന്നത് food ന് ആണ്.
ചോറ് ആണ് അവിടുത്തെക്കർക്കും പ്രീയം.പക്ഷെ costly ആണ്.(ചോറ് കഴിക്കാൻ ആണെങ്കിൽ അങ്ങോട്ട് പോകണ്ട കാര്യം ഇല്ലാലോ ).ഹോട്ടലുകളിലെ വെള്ളം അത്ര വിശ്വസിക്കരുത്. Incase ഭക്ഷണം ചതിച്ചാൽ "വയറ്റിളക്കത്തിനും ഛർദിക്കും " Loperamide, Avomine !!
Cheap ആയി ലഭിക്കുന്നത്.
*chicken mo mo, (37 INR:60 NPR)
*chow mein, (75 INR:120NPR)
*chicken thupka (56 INR:90NPR)
Try thakali meals (125 INR :200 NPR) and
Sokuti (143 INR:230 NPR)
nb:-ഹോട്ടലിൽ കയറുമ്പോൾ Company കൂടിയ നാട്ടുകാരന്റെ കൈയിൽ cash കൊടുക്കുക . അയാൾ ബാക്കി നോക്കിക്കോളും.
:- ബസ് യാത്രകൾക്ക് ഇടയിൽ നിർത്തുന്ന
ഹോട്ടലുകൾ കിഡ്നി പറിക്കും.ഡ്രൈവർകും വേണ്ടേ കമ്മിഷൻ. അതുകൊണ്ട് രാവിലെ ഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ നിന്നും കൈയിൽ കരുതിയ ടിഫിനിൽ snackso, fruitso കരുതുക. (അവനെ വിറ്റ cash നമ്മുടെ കൈയിൽ ഉണ്ട് ).
:-കുപ്പിയിൽ വെള്ളം നിറച്ചു തന്നെ നിർത്തുക. Aquatabs water purification tablets ഉപകരിക്കും.നോക്കി ഉപയോഗിക്കുക..
•
•
യാത്ര
----------
എന്റെ യാത്ര മുഴുവനും local bus കളിൽ ആയിരുന്നു. ബസുകൾക്കു കൃത്യമായ സമയവുമില്ല Ticketingമില്ല. പുറത്തെ നാട്ടുകാരനാണ് എന്നു അറിഞ്ഞാൽ പിഴിയും. എപ്പോൾ വണ്ടി നിറയുന്നോ അപ്പോൾ വിടും. ആവേശം കൊണ്ട് പുറകിലത്തെ സീറ്റിൽ പോയി ഇരിക്കരുത്. ടാർ ഇട്ട റോഡ് വളരെ അപൂർവംമാണ്. നല്ല പൊടിയും!! എല്ലായിടത്തേക്കും Share Taxiയും ലഭിക്കും, പക്ഷെ ബസിന്റെ ഇരട്ടി ചാർജ് ആവും. യാത്രക്ക് ഇടയിൽ അമ്മച്ചിമാർക്കും അപ്പച്ചന്മാർക്കും വരെ മദ്യത്തിന്റെ മണം ഉണ്ടാകും ( esp.Jomsom ). അവരോട് മാറി ഇരിക്കാൻ ഒന്നും പറയരുത്.
•
•
Ernakulam south to gorakhpur -925 രൂപ
ഇന്ത്യൻ സമതലങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ഉള്ള ട്രെയിൻ യാത്ര മനോഹരം തന്നെ. യാത്രക്ക് ഇടയിൽ തന്നെ നേപ്പാളിലേക്ക് ഉള്ളവരെ തപ്പിപിടിക്കുക(മുഖം കണ്ടാൽ മനസിലാവും ).
Train എപ്പോഴും 5 മുതൽ 8 മണിക്കൂർ വരെ വൈകി എത്തുകയുള്ളൂ. Gorakhpur railway station കള്ളന്മാരുടെ സാമ്രാജ്യം ആണ് !!ശ്രെദ്ധിക്കുക
•
•
Gorakhpur to sonauli (98km)
Bus 112 രൂപ
First bus 4.30AM, Last Bus 8.30 PM
:-nb sonauli :: india-nepal border
•
Sonauli to pokhra (194km)
Bus -318രൂപ : 510 NPR
•
Pokhra to jomsom (158km)
Bus -718 രൂപ :1050 NPR
വഴി തീരെ മോശം. രാവിലെ 9.30 കഴിഞ്ഞാൽ പിന്നെ bus ഇല്ല. Athu കഴിഞ്ഞാൽ beni വരെ വണ്ടി ഉണ്ടവും. Beniയിൽ ഒരു ദിവസം തങ്ങി പിറ്റേ ദിവസം പോവാം.
•
Jomsom to mukthinath (25KM)
163- രൂപ :260-NPR
25Km നു 163 രൂപ costly ആണ്. പക്ഷെ വണ്ടിയുടെയും ഡ്രൈവറിന്റെയും strain അത്ര തന്നെ ഉണ്ട്. പക്ഷെ കാഴ്ചകൾ അതിമനോഹരം.
രാവിലെ കയറാൻ ശ്രെമിക്കുക !
തിരിച്ചു Kagbenil ഇറങ്ങി കാഴ്ചകൾ കണ്ടു , Kali Gandhaki നദിയുടെ തീരത്തുകൂടെ jomsom എത്താം.
•
Jomsom to kathmandu (360 km)
968 രൂപ : 1550 NPR
Last ബസ് 4.30pm.
ഏകദേശം 16 മണിക്കൂർ യാത്ര ആണ്.
•
Kathmandu to sonauli (264 KM)
525രൂപ :840NPR
വണ്ടി എടുക്കുമ്പോൾ deluxe ആണോ local ആണോ എന്നു ചോദിക്കുക. ഞാൻ കയറിയ വണ്ടിക്ക് 318 രൂപയെ ഉണ്ടായിരുന്നുള്ളു. പക്ഷെ കാളവണ്ടി പോകുന്ന കണ്ടാൽ കൊതി വരും. അത്രേ ഉള്ളു.
:-nb , Local sightseeings ഒക്കെ നടന്ന് തന്നെ കാണുക.അല്ലെങ്കിൽ share taxi എടുക്കുക. TAXI നമ്മുടെ മുറിയുടെ കാശിനു അടുത്തോളം പിഴിയും. നടന്നു മടുത്തെങ്കിൽ കുമ്മനടിക്കുക. ചിലർ നിർത്തും.
:-Front സീറ്റിൽ ഇരിക്കാൻ ശ്രെമിക്കുക..ഡ്രൈവറിനും കിളിക്കും ഇടക്ക് സിഗരറ്റ് വാങ്ങി കൊടുക്കുക. മുറി എടുക്കാനും വണ്ടി നിർത്തി ഫോട്ടോ എടുക്കാനും ഉപകരിക്കും.
•
•
പെരുമാറ്റ അച്ചടക്കം
_¥¥__
ഒരു typical മലയാളിയുടെ അഹങ്കാരം ആയി ദയവു ചെയ്തു പോവരുത്. പലർക്കും പല രീതികൾ ആണ് പ്രേത്യേകിച്ചു Tibetans ന്. മറ്റൊരു രാജ്യം ആണ്. അടിക്കു ഒരു കുറവും ഇല്ലാത്ത നാട് .കാര്യം എടുത്തു ചാട്ടകാര് ആണെങ്കിലും സ്നേഹിച്ച ഇതിലും നല്ല ആളുകൾ വേറെ ഉണ്ടാവില്ല. തലകുനിച്ചു, കണ്ണുഅടച്ചു, കൈകൾ കൂപ്പി "നമസ്തേ" എന്നു പറഞ്ഞാൽ അവരുടെ വീട് നമുക്ക് എഴുതി തരും.(Taashi deleg - ടിബറ്റൻകാരുടെ നമസ്തേ )
ഈ പറഞ്ഞത് കച്ചവടക്കാരുടെ അടുക്കൽ ഏശത്തില്ല.
നിയമവിരുദ്ധം ആണെങ്കിലും കഞ്ചാവിനും, മദിരാശിക്കും, ചാരായതിനും ഒരു കുറവും ഇല്ലാത്ത സ്ഥലംമാണ്. കുട്ടത്തിൽ കള്ളന്മാരും.
•
•
ഭാഷ
--------
ഹിന്ദി ധാരാളം !! നേപ്പാളി ഭാഷയും ആയി ഹിന്ദിക്ക് നല്ല വിത്യാസം ഉണ്ട്. നേപ്പാളി ഹിന്ദുക്കൾക്കും, യുവാക്കൾക്കും ഹിന്ദി നന്നായി മനസിലാകും. ടിബറ്റൻ അമ്മച്ചിമാർക്കും അപ്പച്ചൻമാർക്കും ഹിന്ദി മനസിലാകില്ല. പക്ഷെ ഇംഗ്ലീഷ് നല്ല വശം ഉണ്ട്.
•
•
കരുതൽ
-------*------
രാഷ്ട്രീയം
-----------------
ഹർത്താലുകളുടെ നാടാണ് നേപ്പാൾ, അതുപോലെ കിംവദന്തികളും . ഏതു നിമിഷം എപ്പോൾ വേണം എങ്കിലും ഹർത്താൽ വരാം.സംഗതി രൂക്ഷം ആയാൽ border വരെ close ചെയും. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു ആണ് ഞാൻ അവിടെ എത്തിയത്ത്.അതിന്റെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.അതുകൊണ്ട് വാർത്തകൾ എപ്പോളും ശ്രെദ്ധിക്കുക. കരുതിയിരിക്കുക.
•
•
കാലാവസ്ഥ
-------------------
നേപ്പാളിന്റെ വടക്കൻ മേഖലകളിൽ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.മഞ്ഞുവീഴ്‌ച ഇല്ലായിരുന്നു എങ്കിലും Jomsom ലെ എന്റെ ഒരു രാത്രിൽ അനുഭവപ്പെട്ടത് - 7°C ആയിരുന്നു. അത് നേരിടാൻ ഉള്ള മനസുമായി പോവുക. കൂടെ gears um (sorry ഞാൻ എടുത്തില്ല ).
അതുപോലെ തന്നെയാണ് ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, പേമാരിയും. യാത്ര മുടങ്ങാൻ ഇതിൽ ഏതേലും മതി. മണ്ണിടിച്ചിൽ മൂലം ഒരു ദിവസം മുഴുവൻ എനിക്ക് Beniയിൽ തങ്ങേണ്ടി വന്നു.
•
•
പലവക
-------------
Permit
Jomsom പോവാൻ എടുക്കുക.500രൂപ: 800NPR. Localബസ് ൽ ആണ് എങ്കിൽ ചോദിക്കത്തൊനും ഇല്ല.. എന്നാലും എടുക്കുക. പിടിച്ചാൽ fine അടയ്ക്കണ്ടി വരും.
Pokhra യിൽ ഉണ്ട് ഒരു ഓഫീസ് 10AM-5PM.
നേപ്പാളിൽ കയറാൻ voter id ധാരാളം.കയ്യിൽ കുറച്ചു അധികം passport size photo കരുതുക (8 എണ്ണം ).
•
•
Sim/Money exchange.
രണ്ടു കാര്യവും border ൽ നിന്ന് തന്നെ സാധിക്കുക.
Sim, Ncell എടുക്കുക. നല്ല coverage ഉണ്ട്. Data അടക്കം 375 രൂപ :600NPR
Indian സൈഡ് ലെ ATM നിന്നും ആവിശ്യത്തിന് cash എടുത്തു border അപ്പുറം Money Exchange ചെയുക .
INR മാറി NPR എടുക്കുമ്പോൾ commision ഇല്ല. Viceversa commision ഉണ്ട് . ഒരു നാട്ടുകാരൻ കൂടെ ഉണ്ടെങ്കിൽ കമ്മീഷൻ ഇല്ലാതെ കിട്ടും.
•••••••••••••••••••••••••••••
•
•
ഇത്രെയും basic ആയി അറിഞ്ഞാൽ സുഖമായി നേപ്പാൾ കണ്ടു തീർക്കാം. Kathmandu ഉം Pokhra യും മനോഹരം തന്നെ. ഇന്ത്യയിലെ മറ്റു ഏതു സ്ഥലങ്ങളിൽ പോകുന്ന പോലെ തന്നെ !! Bhutan ൽ കൂടെ പോകണം എന്നു ഉണ്ടായിരുന്നു. Technically നടന്നില്ല. പക്ഷെ നടത്തും !
°°°°°°°°°°°°°°°°°°°°°°°°°
•
•
Regards
.et.al
നന്ദി !!
Nithin Sathyan
+919946983347