Travel With Bindu

  • Home
  • Travel With Bindu

Travel With Bindu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Travel With Bindu, Travel Company, .

09/01/2024
  Visit
04/01/2024

Visit

  world ♥️2023 മാർച്ചിലാണ് Hershey പെൻസിൽ വാനിയയിൽ സ്ഥിതി ചെയ്യുന്ന ഹെർഷെ ചോക്ളേറ്റ് വേൾഡ് സന്ദർശിച്ചത്.. ചോക്കളേറ്റിന്റ...
03/01/2024

world ♥️
2023 മാർച്ചിലാണ് Hershey പെൻസിൽ വാനിയയിൽ സ്ഥിതി ചെയ്യുന്ന ഹെർഷെ ചോക്ളേറ്റ് വേൾഡ് സന്ദർശിച്ചത്.. ചോക്കളേറ്റിന്റെ ഒരു മായിക ലോകം.. അതാണ് Hershey chocolate factory..1973 ലാണ് ഈ ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്.. ഫാക്ടറി സന്ദർശിക്കുന്നവർക്ക് Hershey chocolate tour നടത്തുന്നതിലൂടെ അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കാണാൻ സാധിക്കുന്നു .. അവനവന് താലപര്യം ഉള്ള തരത്തിൽ സ്വന്തമായി ചോക്ളേറ്റ് നിർമ്മിക്കാനും അധികൃതർ സൗകര്യം ഒരുക്കിയിട്ടുണ്ട്.. ആയിര കണക്കിന് ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ ഫാക്ടറി സന്ദർശിക്കാനായി അനുദിനം എത്തുന്നു
121 ഏക്കറിൽ വ്യാപിച്ചു കിടക്കയാണ് ഈ ലോകം
ചോക്ളേറുകളോട് വലിയ താല്പര്യം ഉള്ള ആളല്ല എങ്കിലും ഇവിടെ സന്ദർശിച്ചത് ഒരു മധുരമുള്ള ഓർമ്മയായി ഇന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്നു😋

A visit to Palo Duro Canyon State Park Texas,♥️ കഴിഞ്ഞ കുറെ വർഷങ്ങളായി യാത്രകൾ ചെയ്യാനാണ് സമയം കൂടുതൽ കണ്ടെത്തുന്നത് .. ...
01/01/2024

A visit to Palo Duro Canyon State Park Texas,♥️
കഴിഞ്ഞ കുറെ വർഷങ്ങളായി യാത്രകൾ ചെയ്യാനാണ് സമയം കൂടുതൽ കണ്ടെത്തുന്നത് .. കുറെ ജോലി ചെയ്യുക .. പിന്നെ നാട് ചുറ്റുക.. ഈ പുതിയ വർഷത്തിലും കുറെ യാത്രകൾ പ്ലാൻ ചെയ്തിട്ടുണ്ട്
പ്രകൃതിയോളം വിസ്മയിപ്പിക്കുന്ന മറ്റൊന്നില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. അത്രയേറെ മനോഹാരിതകളും നിഗൂഢതകളും നിറഞ്ഞ ഒന്നാണീ പ്രപഞ്ചം
ഓരോ യാത്രകളും തുറന്ന് തരുന്നത് കാഴ്ചകളുടെ മായാലോകമാണ്
2021 ജനുവരി ഒന്നിന് ഞങ്ങൾ യാത്ര പോയ ഇടമാണ് അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ Palo Duro Canyon State Park
അമേരിക്കയിൽ ഉടനീളം സ്റ്റേറ്റ് പാർക്കുകൾ ഉണ്ട്.. പ്രകൃതിയെ സംരക്ഷിക്കുക .. അതിലെ ജീവജാലങ്ങൾക്ക് വംശനാശം വരാതിരിക്കുവാൻ മുൻ കൈ എടുക്കുക.. എന്നതാണ് ഓരോ സ്റ്റേറ്റ് പാർക്കുകളുടെയും പ്രാഥമിക ലക്ഷ്യങ്ങൾ
Hiking 'biking 'bird watching 'scenic viewing
അങ്ങനെ പലതിനും ഓരോ പാർക്കുകളിലും സൗകര്യങ്ങളുണ്ട്
💞 ഈ ചിത്രങ്ങൾ 2021 ജനുവരി ഒന്നിലെ യാത്രയിൽ നിന്ന്,💞
പുതുവർഷം പിറക്കുമ്പോൾ പഴയ യാത്രകളിലേക്ക് തിരിഞ്ഞ് നോട്ടം നല്ലതല്ലേ♥️

Escape room part 2 ♥️മകളാണ് എന്നെ ആദ്യമായി എസ്കേപ്പ് റും കാണിക്കാനും കളിക്കാനുമായി കൊണ്ട് പോയത് . അമ്മ വെറുതെ നോക്കി നിന...
15/12/2023

Escape room part 2 ♥️
മകളാണ് എന്നെ ആദ്യമായി എസ്കേപ്പ് റും കാണിക്കാനും കളിക്കാനുമായി കൊണ്ട് പോയത് . അമ്മ വെറുതെ നോക്കി നിന്നാൽ പോര .. എല്ലാ മുക്കിലും മൂലയിലും പോയി തിരയേണ്ടത് തിരഞ്ഞ് വഴികൾ കണ്ട് പിടിച്ച് ഗെയിം ജയിക്കാൻ അവളെ സഹായിക്കണം എന്ന് അവൾ മുന്നെ പറഞ്ഞുറപ്പിക്കും
ഗെയിം ആദ്യമായി കളിക്കാൻ പോയപ്പോൾ ചെറുപ്പത്തിൽ കള്ളനും പോലീസും കളിച്ചതാണ് ഓർമ്മ വന്നത്
കള്ളനും പോലീസും കളിക്കുന്നത്ര എളുപ്പമായി തോന്നിയില്ല എസ്കേപ്പ് റൂം ഗെയിം കളിക്കുന്നത്
കളിയിൽ നിയമങ്ങൾ ഏറെയുണ്ട് .. കണ്ട് പിടിക്കേണ്ട കാര്യങ്ങൾ ഒത്തിരിയുണ്ട്
കള്ളന്റെ പുറകെ പോലീസായി പണ്ട് ഓടിയ പോലെ ഓടിയിട്ട് ഒരു കാര്യവുമില്ല എന്ന് കളിയുടെ തുടക്കത്തിൽ തന്നെ എനിക്ക് മനസ്സിലായി😂( തുടരും)

14/12/2023

ലോകം ചുററിയുള്ള യാത്രകളിൽ ചിലപ്പോൾ എങ്കിലും ലോകപ്രശസ്തി ആർജ്ജിച്ച മഹത് വ്യക്തികളെ നേരിൽ കാണാൻ സാധിക്കും.. അവരുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയും .. അങ്ങനെ കിട്ടിയ അപൂർവ്വ സൗഭാഗ്യങ്ങളിൽ ഒന്ന് ഹൂസ്റ്റണിൽ വെച്ച് ലോക പ്രശസ്ത ഗായികയും song writer ഉം അഭിനേതാവും ബിസിനസ് വുമണുമായ Taylor Swift നെ നേരിട്ട് കാണാൻ പറ്റിയതും അവർ performance നടത്തിയ world era's tour ൽ പങ്കെടുക്കാൻ പറ്റിയതുമാണ്.. അവരുടെ stage performance ൽ നിന്ന് ഒരു ഭാഗം ഇവിടെ നിങ്ങൾക്കായി സമർപ്പിക്കട്ടെ

Dallas arboretum and botanical gardens നിന്നുള്ള കാഴ്ചകളാണ് . ഈ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നലെ വീണ്ടും പോയി . തണുപ്പു r കാല...
13/12/2023

Dallas arboretum and botanical gardens നിന്നുള്ള കാഴ്ചകളാണ് . ഈ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നലെ വീണ്ടും പോയി . തണുപ്പു r കാലം ആയതിനാൽ ചെടികളുടെ ഇലകൾക്ക് എല്ലാം നിറം മാറ്റം സംഭവച്ചിട്ടുണ്ട് .വസന്തകാലത്ത് ഇവിടെ സന്ദർശിച്ചാൻ കാണുന്നത് മറ്റൊരു ലോകമാണ് . തുളിപ്പ് പൂക്കളാണ് ആ കാലത്ത് കൂടുതൽ. ഇപ്പോൾ ക്രിസ്തുമസ് കാലമായതിനാൽ ബൊട്ടാണിക്കൽ ഗാർഡൻ ക്രിസ്തുമസിനായി ഒരുങ്ങി ഇരിക്കയാണ് ( തുടരും)

13/12/2023

Escape room🙃
എസ്കേപ്പ് റൂമുകളെ കുറിച് ആദ്യമായി കേട്ടതും കണ്ടതും അവിടെ പോയതും എല്ലാം അമേരിക്കയിൽ എത്തിയ ശേഷമായിരുന്നു .. എന്താണ് എസ്കേപ്പ് റൂം..? ഇതൊരു ഗെയിമാണ് . അത്യാവശ്യം ബുദ്ധിയും സൂക്ഷമതയും വേഗതയും വേണ്ട ഒരു കളി . ഈ കളി ഒറ്റക്ക് കളിക്കാൻ പറ്റില്ല . കൂടെ ആളുകൾ വേണം.. കളിയിൽ പാലിക്കേണ്ട നിയമങ്ങൾ ഉണ്ട്.. ഇത്ര സമയത്തിനുള്ളിൽ കളിച്ച് തീർക്കണം എന്നുണ്ട്.
ഇത്തവണത്തെ ഡാലസ് യാത്രയിൽ സന്ദർശിച്ച ഒരിടം അവിടത്തെ ഒരു എസ്കേപ്പ് റൂമായിരുന്നു ( തുടരും)

11/12/2023

ഡാലസ് യാത്രയുടെ രണ്ടാം ദിവസം♥️ശുഭദിനം

06/12/2023

ജീവിതം തന്നെ ഒരു യാത്രയല്ലേ .. മരണത്തിലേക്ക് നടന്നടുക്കുന്ന യാത്ര . ചിലർ യാത്ര തുടങ്ങുമ്പോൾ തന്നെ നിലം പതിക്കുന്നു. ചിലർ പകുതി ദൂരം പോലും പിന്നിടാൻ കഴിയാതെ കാലിടറി വീഴുന്നു . ചിലർ മുന്നോട്ട് കുതിക്കുന്നു . ചിലർ ലക്ഷ്യത്തിൽ എത്തുന്നു .
ചെറിയ ഒരു കാലം മാത്രം ഈ ലോകത്തിൽ ചിലവഴിക്കാൻ അവസരം കിട്ടിയ നമ്മൾ എന്തെല്ലാം ആ കാലയളവിൽ ചെയ്ത് കൂട്ടുന്നു..
എത്രയെത്ര മനോഹര കാഴ്ചകൾ കാണാതെ പോകുന്നു..
കണ്ണടയും മുൻപെ കാണാൻ പറ്റുന്ന മനോഹര കാഴ്ചകൾ എല്ലാം പറ്റുവോളം കാണണം.. രുചികൾ അറിയണം.. പ്രകൃതിയെ തൊട്ടറിയണം ..
ഞാൻ എന്റെ യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും.. ഒടുവിൽ പ്രകൃതിയിൽ ലയിക്കും♥️

Address


Website

Alerts

Be the first to know and let us send you an email when Travel With Bindu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

  • Address
  • Alerts
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share