22/06/2018
പ്രിയ ക്ഷീരകർഷകരേ
ഭാരത് ഫീഡ്സ് (Bharath Feeds) എന്ന പേരിൽ ഞങ്ങൾ വിപണനം ചെയ്യാൻ പോകുന്ന പുതിയ ഉൽപ്പന്നങ്ങളായ ധാന്യപ്പൊടിയുടേയും Wheat enriched pellet ന്റെയും വിപണനോൽഘാടനത്തിന്ന് എല്ലാവർക്കും സ്വാഗതം
നിലവിൽ ഞങ്ങൾ വിപണനം ചെയ്തു വരുന്ന ചോളകപ്പൊടി, റോസ്റ്റഡ് അരി ത്തവിട്, ഗോതമ്പു തവിട്, വിവിധ തരം തവിടുകളുടെ മിശ്രിതം, എന്നിവക്ക് പുറമേ ഞങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളായ പ്രോട്ടീൻ, ഫൈബർ സമ്പുഷ്ടമായ ധാന്യപ്പൊടിയും, കേരളത്തിൽ ഞങ്ങളുടെ മാത്രമെന്ന് അവകാശപ്പെടാവുന്ന Wheat enriched pellet ഉം ഞങ്ങൾ ക്ഷീര കർഷകർക്കു മുന്നിൽ Bharath feeds എന്ന പേരിൽ സമർപ്പിക്കുകയാണ്.
2018 July 2ന്ന് രാവിലെ 10:30 ന്ന് നമ്മുടെ ബഹുമാനപ്പെട്ട ചേലക്കോട് ക്ഷീര സംഘം പ്രസിഡൻറും ക്ഷീരകർഷകനുമായ ശ്രീ രാധാകൃഷ്ണൻ M S, ക്ഷീരകർഷകനുള്ള നിരവധി പുരസ്കാരങ്ങൾ വാങ്ങിച്ചിട്ടുള്ള ബഹുമാന്യനായ ശ്രീ ഉദയകൃഷ്ണന് നൽകി കൊണ്ട് Bharath feeds ന്റെ വിപണന ഉൽഘാടനം നിർവ്വഹിക്കുന്നു.
പാലുൽപ്പാദനം വർദ്ധിപ്പിക്കുന്നതിന്നു വേണ്ടി ഇന്ന് പ്രചാരത്തിലുള്ള രാസപദാർത്ഥങ്ങളൊന്നും ഉപയോഗിക്കാതെ തികച്ചും പ്രകൃതിദത്തമായ ചേരുവകൾ മാത്രം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന വിവിധ തരം കാലിത്തീറ്റകളുടെ വാതായനം ഇതാ കേരളത്തിലെ ക്ഷീരകർഷകർക്കു മുന്നിൽ ഞങ്ങൾ തുറന്നിടുന്നു.
രാസവസ്തുക്കൾ ഉപയോഗിക്കാത്തതും പോഷക സമ്പുഷ്ടവും പ്രകൃതിദത്തവുമായ ഞങ്ങളുടെ കാലിത്തീറ്റ ശീലമാക്കുന്നതിലൂടെ കന്നുകാലികളുടെ ആരോഗ്യം വർദ്ധിക്കാനും പാലുൽപ്പാദനം കൂടാനും സഹായകമാകുമെന്ന് മാത്രമല്ല പാലിന്ന് നല്ല കൊഴുപ്പ് കിട്ടുന്നതിലൂടെ പാലിന് മികച്ച വില ലഭിക്കുകയും ചെയ്യും. മാത്രവുമല്ല രാസവസ്തുക്കൾ കലർന്ന കാലിത്തീറ്റകൾ ഉപയോഗിക്കമ്പോൾ കർഷകർ നേരിടുന്ന പ്രജനന പ്രശ്നങ്ങൾക്ക് ശ്വാശ്വത പരിഹാരവും Bharath feeds ഉപയോഗിക്കുന്നതിലൂടെ കർഷകർക്ക് ലഭിക്കുന്നു.
കാലിത്തീറ്റകളെ കുറിച്ച് കൂടുതലായി മനസ്സിലാക്കുവാൻ ഞങ്ങളുമായി ബന്ധപ്പെടുക.
Prakash: 6282490430
Shaiju : 8281382888
Factory : Mysore & Chelakode
Regd. Office : Mysore
Regional office : Chelakode