17/05/2020
https://www.facebook.com/106066617641110/posts/145537420360696/
ഞാൻ പ്രവാസി🙏🌾🌾🌾🌾🌾🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
✈️✈️ ✈️.✍️ തിരുവനന്തപുരം ജില്ലയിൽ
അഗ്നി നക്ഷത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന കല്ലറ പാങ്ങോട് സ്വദേശി
എന്റെ പേര്🙏 റാഫി പാങ്ങോട്🌴🌴🌴🌴🌴
സൗദി അറേബ്യ പ്രവാസി ജീവിതം തുടങ്ങിയിട്ട് ഇന്ന് 27 വർഷവും മൂന്നു മാസവും കഴിഞ്ഞു,,,
ഈ രാജ്യം ഒരുപാട് അനുഗ്രഹങ്ങൾ എനിക്ക് നൽകി,,,, ആദ്യകാലങ്ങളിൽ അല്പം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നെ നല്ല ജോലികളിൽ മുന്നോട്ടു പോകാൻ കഴിഞ്ഞു,,, ആദ്യത്തെ പ്രവാസജീവിതത്തിലെ നാട്ടിലേക്കുള്ള യാത്ര അഞ്ചുവർഷം കഴിഞ്ഞാണ്,,, ആ യാത്രയിൽ തന്നെ എന്റെ വിവാഹം കഴിഞ്ഞു,,,,, സന്തുഷ്ടമായ കുടുംബം 23 വർഷം കഴിയുന്ന വിവാഹം കഴിഞ്ഞിട്ട് മൂന്നു മക്കൾ രണ്ട് ആൺകുട്ടികൾ ഒരു മകൾ,,, കൂട്ടുകുടുംബം ആയി ഒരു കോമ്പൗണ്ടിന് അകത്ത് കുടുംബ വീടും ഞാൻ വെച്ച് പുതിയ വീട് സന്തുഷ്ടമായ കഴിയുന്നു,,,, എന്റെ ഉമ്മയും സഹോദരനും മക്കളും കുടുംബവീട്ടിൽ അവിടെ ആണെങ്കിലും പാചകം അങ്ങോട്ടു ഈങ്ങോട്ടും തന്നെയാണ്,, രണ്ടു പെങ്ങന്മാർ മൂത്തആൾ കുടുംബവും ആയിട്ട് ദുബായിലാണ്, രണ്ടാമത്തെ ആൾ പുതിയ വീടും വെച്ച് കുട്ടികളും അമ്മാവിയും അമ്മാവനുമായി പുതിയ വീട്ടിലാണ് താമസം, എന്റെമൂത്തമകൻ ഇരുപത്തിയൊന്നാമത് വയസ്സിലേക്ക് കടക്കുന്നു അൽഷിഫ ഹോസ്പിറ്റലിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്,,, ഞാൻസൗദിയിൽ ട്രാവൽ ആൻഡ് ടൂറിസം സിന്ദാബാദ് ട്രാവൽ ടൂർ കോർഡിനേറ്ററായി വർക്ക് ചെയ്യുന്നു,,, പ്രവാസ ജീവിതത്തിൽ 20 വർഷത്തിനു മേൽ,, സൗദിയുടെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യരംഗങ്ങളിൽ തൊഴിൽ വിഷയം,,, നിയമക്കുരുക്കുകൾ,,, കോടതി സംബന്ധമായ കാര്യങ്ങൾ, പോലീസ്റ്റേഷൻ നാടുകടത്തൽ കേന്ദ്രം,, തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യൻ എംബസിയുടെ അനുമതിയോടുകൂടി അനേകം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്,,,, ഇന്നും തുടരുന്നു ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ റ ഗ്ലോബൽ പ്രസിഡണ്ടായി രണ്ടു വർഷക്കാലം പ്രവർത്തിച്ചു, ഇപ്പോൾ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഡയറക്ടറോട് മെമ്പറായി പ്രവർത്തിക്കുന്നു,,,, ജീവിതത്തിൽ സാമൂഹിക പ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഓരോ പ്രവർത്തകരും കൊറോണ എന്ന മഹാമാരി,, എല്ലാ വ്യക്തിത്വങ്ങളും ഭീതിയിലാഴ്ത്തി എങ്കിലും മറ്റുള്ളവർക്ക് അതൊരു ബുദ്ധിമുട്ട് ആകും എന്നുള്ള, ബോധ്യമുള്ളതുകൊണ്ട് നമ്മുടെ പ്രവർത്തനങ്ങളെല്ലാം പരസ്യമായിത്തന്നെ നടന്നുകൊണ്ടിരുന്നു മൂന്നു മാസക്കാലമായി കൊറോണ കാരണം ജോലി നഷ്ടപ്പെട്ടവർ സുഖമില്ലാതെ കഴിയുന്നവർ മാനസികമായി ബുദ്ധിമുട്ടുന്നവർ, എമർജൻസി സർവീസ് വേണ്ടി രഹസ്യമായി പല കാര്യങ്ങളും നാം ചെയ്തു പോരുന്നോ,,,, പ്രവാസ ജീവിതത്തിൽ ഏറ്റവുമധികം പ്രയാസത്തിൽ ആയ ഒരു കാലമായിരുന്നു ഈ കാലം,,,, നോമ്പുകാലം ആയിട്ട് പള്ളികൾ പൂട്ടിയിട്ട,,, ഇഫ്താർ ചടങ്ങുകളില്,,,, എല്ലാവർഷവും ഞങ്ങൾ നടത്തിവരുന്ന മരുഭൂമിയിലെ ആട്ടിടയൻ മാർക്കുള്ള കിറ്റ് വിതരണം നിർത്തിവെച്ച്,.. അങ്ങനെ അങ്ങനെ ഇന്ന് നോമ്പ് 21 കഴിഞ്ഞു നാട്ടിൽ നമ്മുടെ കുടുംബത്തെ കുറിച്ച് ഒരു ധൈര്യം,, കേരളത്തിൽ ആരോഗ്യ പ്രവർത്തകർ കേരള ഗവൺമെന്റിന്റെ സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനങ്ങൾ നമുക്കും ലോകത്തിനും മാതൃകയാകുന്ന പ്രവർത്തനം ആയതുകൊണ്ട് കേരളം സുരക്ഷിതമാണ്,,, എന്നതാണ് ആകെയുള്ള ധൈര്യം,,, ഇവിടെ നാം സുരക്ഷിതമാണ് ഈ രാജ്യം രാജ്യം ഭരണം നിയന്ത്രിക്കുന്നവർ നമുക്ക് തന്നിരിക്കുന്ന സുരക്ഷിതത്വം പ്രവാസിയും ഞാനുൾപ്പെടെയുള്ളവർ എന്നും ആത്മ ധൈര്യം തന്നത് പോലെയാണ്,,,, എത്രയും പെട്ടെന്ന് മഹാമാരി ലോകത്തു നിന്ന് തന്നെ തുടച്ചുമാറ്റുവാൻ സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്ന് സ്നേഹപൂർവ്വം✍️ റാഫി പാങ്ങോട്