Green Feather Holidays

  • Home
  • Green Feather Holidays

Green Feather Holidays Premium Travel Management Company !!! Come, Enjoy and Experiences the most memorable days in Your Life with us.

Green Feather Holidays is a premier travel company based at Cochin, Kerala, South India, offering exclusive inbound travel packages within South India especially in the State of Kerala (known as “God’s Own Country”). All the members of the company are absolutely passionate about providing you a best holiday experience by making our itinerates to suit individuals and groups. We have a team of dedic

ated and experienced professionals striving hard to provide excellent services to our guests by providing assistance in Tour Planning, Sightseeing, Hotel Booking, Transportations etc. We also support Tourism Educations, Ayurvedic Treatment / Rejuvenation packages, and Special Interest Tours as desired by our Guests. Our aim is to expand the Tourism Potential of Indian Subcontinent and strive to excel in providing optimum value for travel services to those who are interested to visit Kerala and other South Indian States. We always believe in the Traditional and Ancestral theme of India ATHITHI DEVO BHAVA which means GUEST IS GOD AND TREAT THEM LIKE GOD.

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്താണ് ഈ മനോഹരമായ മലയോരം. ഏത് കാലാവസ്ഥയിലും ഇവിടേക്കുള്ള റോഡു യാത്ര ഉല്ലാസകരമാണ്. നഗര...
04/05/2022

തിരുവനന്തപുരം ജില്ലയുടെ കിഴക്ക് ഭാഗത്താണ് ഈ മനോഹരമായ മലയോരം. ഏത് കാലാവസ്ഥയിലും ഇവിടേക്കുള്ള റോഡു യാത്ര ഉല്ലാസകരമാണ്. നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവും ആയ പ്രദേശം മറ്റെവിടെയും കാണാനിടയില്ല. കടല്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ നിന്ന് പൊന്മുടിയിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമാണ്.

ഉയരം കൂടുന്ന ഭൂപ്രകൃതിയും ചെറുകുന്നുകളും പച്ചപ്പും തണുത്ത കാറ്റും നിങ്ങളെ പൊന്മുടിയിലേക്കുള്ള യാത്രയില്‍ സ്വാഗതം ചെയ്യും. പൊന്മുടി മലനിരകളില്‍ നിന്ന് ഉദ്ഭവിക്കുന്ന കല്ലാര്‍ സമതലങ്ങളിലേക്കു പ്രവേശിക്കുന്ന ഇടമാണ്. പൊന്മുടി യാത്രയിലെ ഇടത്താവളമാണ് കല്ലാര്‍. റോഡില്‍ നിന്നു കുറച്ചകലെയായി മീന്‍മുട്ടി വെള്ളച്ചാട്ടമുണ്ട്. കല്ലാറിന്റെ തീരംചേര്‍ന്നുളള നടപ്പാതയിലൂടെ ഒരു കിലോമീറ്ററോളം നടന്ന് പുഴ മുറിച്ചു കടന്നാല്‍ വെളളച്ചാട്ടം കാണാം. മഴക്കാലത്ത് അതൊരു ആനന്ദം തന്നെയാണ്.

കല്ലാറില്‍ സന്ദര്‍ശകര്‍ക്കായി ഒട്ടേറെ സുഖവാസകേന്ദ്രങ്ങളും ഉണ്ട്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്ബടിക്കാനും കല്ലാറില്‍ സൗകര്യണ്ട്. പൊന്മുടിയില്‍ എത്തിച്ചേര്‍ന്നാലും സാഹസിക നടത്തത്തിന് കാട്ടുവഴികളുണ്ട്. റോഡിലെ തിരക്കില്‍ നിന്ന് കാടിന്റെ ശാന്തതയിലേക്കു നീങ്ങിയാല്‍ കാട്ടുപൂക്കളും, ചിത്രശലഭങ്ങളും കുരങ്ങുകളും പക്ഷികളും വിനോദസഞ്ചാരികള്‍ക്ക് വിസ്മയമാകും. വൈകിട്ടാവുമ്ബോഴേക്കും മൂടല്‍മഞ്ഞു മൂടുന്ന പൊന്മുടിയില്‍ താമസത്തിന് സര്‍കാര്‍, സ്വകാര്യ സൗകര്യങ്ങളുണ്ട്.

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം, 61 കി. മീ. വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 67 കി. മീ.

സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി...
17/04/2022

സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് നോക്കിയാല്‍ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ കാണാം. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഇതാണ് ഇലവീഴാപ്പൂഞ്ചിറയെന്ന പേര് കിട്ടാന്‍ കാരണം. താഴ്‌വരയിലെ തടാകത്തില്‍ ഇലകള്‍ വീഴാറില്ല. എപ്പോഴും നൂലുപെയ്യുന്നതുപോലെ മഴപെയ്തുനില്‍ക്കുന്ന പൂഞ്ചിറയുടെ താഴ്‌വരയെ കുടയത്തൂര്‍ മല, തോണിപ്പാറ, മാങ്കുന്ന എന്നീ മലകള്‍ ചുറ്റിനില്‍ക്കുന്നു.

മലയുടെ ഒരുവശത്ത് ഒരു ഗുഹയുമുണ്ട്. ഡി.ടി.പി.സിയുടെ പൂര്‍ണമായും കരിങ്കല്ലില്‍ പണിതെടുത്ത ചെറിയ റിസോര്‍ട്ടും പൂഞ്ചിറയിലുണ്ട്. സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്. പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങള്‍ ഇലവീഴാപ്പൂഞ്ചിറക്കുമീതെ മായിക പ്രഭ ചൊരിയുന്നു. ഇതും സഞ്ചാരികള്‍ക്ക് നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കും.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. കൂടാതെ കാഞ്ഞാറില്‍നിന്ന് കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്ബത് കിലോമീറ്റര്‍ സഞ്ചരിച്ചും ഇലവീഴാപ്പൂഞ്ചിറയില്‍ എത്തിപ്പെടാന്‍ കഴിയും. നിലവില്‍ കുണ്ടും കുഴിയും നിറഞ്ഞ ചെങ്കുത്തായ കയറ്റവും കയറി വേണം പുഞ്ചിറയില്‍ എത്തിപ്പെടാന്‍. എന്നാല്‍, 13 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കാഞ്ഞാര്‍-വാഗമണ്‍ റോഡിന്‍റെ പണി പുരോഗമിക്കുകയാണ്. ഈ റോഡിന്‍റെ പണി പൂര്‍ത്തീകരിച്ചാല്‍ മുട്ടത്തുനിന്ന് 30 മിനിറ്റിനുള്ളില്‍ ഇലവീഴാപ്പൂഞ്ചിറയില്‍ എത്തിപ്പെടാന്‍ കഴിയും.

Address


Alerts

Be the first to know and let us send you an email when Green Feather Holidays posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Contact The Business
  • Videos
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share