Medayil Travels

  • Home
  • Medayil Travels

Medayil Travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Medayil Travels, Tour Agency, .

  - a sacred ritual observed by lakhs of women.   temple turns into the "Sabrimala for women" on these days of the Attuk...
14/01/2020

- a sacred ritual observed by lakhs of women. temple turns into the "Sabrimala for women" on these days of the Attukal Pongala. The Goddess in the temple of Attukal is worshipped as the Supreme Mother



|| Sarva-mangala-mangalye Shive sarvartha-sadhike;
Sharanye Tryambake Gauri Narayani namostu te ||

Attukal Bhagavathy Temple, aka, Sabarimala of women is a shrine in Kerala.

The uniqueness of this temple is Only womens are allowed to enter the temple during Ponkala/Pongala festival.
Attukal Temple is situated within 2 kilometers of the Sree Padmanabhaswamy in .

Ponkala’ is the most important festival of Attukal Bhagavathy Temple and is a very special temple practice in the southern Kerala.
The ten-day- long celebration commences in the Malayalam month of Makaram-Kumbham (Feb – March)on the Karthika star.

Temple Legend

The Goddess Kannagi (Bhadrakali) is the main deity in this temple.
The mythology behind the temple, relates to the story of Kannagi who was married to Kovalan, son of a wealthy merchant.
After marriage, Kovalan met a dancer Madhavi and spent all his riches on her forgetting his wife.
But when he was penniless, he went back to Kannagi.
The only precious thing left to be sold was Kannagi's pair of anklets. They went with it to the king of Madurai to sell it.
But an anklet was stolen from the Queen which looked similar to Kannagi's.
When Kovalan tried to sell it, he was mistaken for the theft and beheaded by the king's soldiers.
Kannagi got infuriated when she heard the news and rushed to the King with the second pair of anklet.
She broke one of the anklets and it contained rubies while the Queen's contained pearls.

She cursed the city of ,
and it is said that due to her chastity, the curse came true and Madurai burned.
Kannagi is said to have attained salvation after the Goddess of the city appeared before her.

It is said that on her way to Kodungallur, Kannagi passed Attukal.
She took the form of a little girl.
An old man was sitting on the banks of a stream, when the girl went to him and asked him whether he could help her cross it. Surprised to find the young girl alone, he took her home.
But she disappeared.
She came back in his dream and asked him to build a temple where he found 3 golden lines in his grove.
He went ahead and did the same, and it is said that this is at the location of the present Attukal temple.
Goddess Kodungallooramma (Bhadrakali/Kannagi) is believed to be present at during the days.
Ponkala is offered to celebrate the victory of Kannagi over the king Pandya.

---------------------------------------------------------------------------

Experience one of the finest musical concerts in Kerala, the  . The Thiruvanathapuram Annual  week-long music festival  ...
04/01/2020

Experience one of the finest musical concerts in Kerala, the . The Thiruvanathapuram Annual week-long music festival Swathi Sangeetholsavam is a tribute to Swathi Thirunal Rama Varma, the former Maharaja of Travancore. He was a patron of arts as well as a musician whose musical compositions include both Carnatic & Hindustani that are believed to number over four hundred. Swathi Sangeetholsavam is a special extravaganza that features renditions by both Carnatic and Hindustani musicians including compositions of Maharaja Swathi Thirunal. The Festival attracts a lot of musicians all across the state to Kerala, especially to Kuthiramalika Palace in Capital City of Thiruvananthapuram. This year it is scheduled from 04 January to 14 January 2020 at Kuthiramalika Palace


Happy Independence Day
15/08/2019

Happy Independence Day

14/08/2019


Chikkamagalur - Land of Coffee, Cliffs, waterfalls and malnad homemade cuisine  ⛰ Belur boating activities🚤 Belur Temple...
10/08/2019

Chikkamagalur - Land of Coffee, Cliffs, waterfalls and malnad homemade cuisine


⛰ Belur boating activities🚤 Belur Temple 🕍 Jeep trucking🚙
Tasty food 😋 Stay🏨

Let's pledge to take  steps for protection of our mother nature. SUSTAINABLE DEVELOPMENT Let’s stand together and surviv...
09/08/2019

Let's pledge to take steps for protection of our mother nature. SUSTAINABLE DEVELOPMENT Let’s stand together and survive. WE WILL

07/08/2019

Looking for LUXURY PRIVATE POOL VILLAS for your Kerala holidays? Here are  Kerala resorts with private pool villas which...
30/07/2019

Looking for LUXURY PRIVATE POOL VILLAS for your Kerala holidays? Here are Kerala resorts with private pool villas which is absolutely gorgeous for HONEYMOONERS & COUPLES looking for a peaceful and luxurious place to be with one another. Feel free to contact

The best way to explore the Periyar Wildlife Sanctuary, one of the oldest tiger reserves, is on a bamboo raft.          ...
13/07/2019

The best way to explore the Periyar Wildlife Sanctuary, one of the oldest tiger reserves, is on a bamboo raft.

Mornings like these are an ode to resilience and this could be you; the lone tree stranded in a breathtakingly beautiful...
13/07/2019

Mornings like these are an ode to resilience and this could be you; the lone tree stranded in a breathtakingly beautiful tea garden.

Location: This is the antidote you have been waiting for : Munnar

Nilambur is located close to the Nilgiris range of the Western Ghats on the banks of the Chaliyar River. It is about 53....
07/07/2019

Nilambur is located close to the Nilgiris range of the Western Ghats on the banks of the Chaliyar River. It is about 53.2 kilometers from Malappuram city and 26.8 kilometers from Manjeri on the Kozhikode–Gudalur road called CNG road (Calicut-Nilambur- Gudallur road).
Pc:Chayamakkani

No.1 Kerala Taxi Operator In Trivandrum Feel free to msg us . Are you looking for the best Kerala taxi operator in Triva...
05/07/2019

No.1 Kerala Taxi Operator In Trivandrum
Feel free to msg us .
Are you looking for the best Kerala taxi operator in Trivandrum, then Medayil Travels and Tours should have to be your first choice. We are one of the most reliable Taxi Operators in Trivandrum , Kerala offering safe and reliable taxi services for short distance and long distance travel. We have separate wing for Kerala Taxi Packages which provides luxury coaches to meet the requirements of our customers in Kerala and outside. Our professional team could make your Kerala tour more comfortable and safe with our best quality taxi service.

Years of working experiences in the field of taxi services make us the the no.1 taxi operator in Kerala. Medayil Travels and Tours has got a strong fleet to support the taxi services in Trivandrum. Our fleet includes Crysta and more variety of vehicles from various brands and makes. Since we have own cabs and own drivers, it’s easy to maintain the quality of total tour or travel in a much credible and flexible way. Our cabs are newly registered and it’s available for the state or interstate transportation of tourist arriving at any point in Kerala. All our drivers are well experienced with the tourist destinations, local specialties, shops, guides, banks, routes etc so that he can assist you at any situation. Choose the vehicle for your Kerala tour package and enjoy a comfortable travel experience with our Kerala taxi hire services.

The best thing of our company is gaining customers trust. They trust our word of mouth and choose our taxi services for their travel needs in Kerala. We have developed a strong brand for ourselves by providing high quality Taxi hire services in Trivandrum. We can ensure that you won’t be disappointed with our taxi services. Our travel company in Kerala always deliver high quality service for our customers at the right time.

We are always there for an in depth look at Kerala's tea-plantation-covered hills, its labyrinth of tranquil backwaters ...
04/07/2019

We are always there for an in depth look at Kerala's tea-plantation-covered hills, its labyrinth of tranquil backwaters and the historic towns . You can never get enough of "God's Own Country"!

Thenmala is a town of tourist attraction near Punalur town, Kollam district in Kerala, India.It lies just north of the T...
04/07/2019

Thenmala is a town of tourist attraction near Punalur town, Kollam district in Kerala, India.It lies just north of the Thenmala Dam, which spans the Kallada River. The Elevated Walkway winds through a thick canopy of trees, home to many native birds. To the east, Pathimoonam Kannara Bridge is a 13-arched bridge along a mountain railway route. Farther east, the Palaruvi Falls cascade into a deep pool.

Just two weeks to go until the banks of the Pampa River would come alive to the rhythm of oars. Find your way to Alappuz...
04/07/2019

Just two weeks to go until the banks of the Pampa River would come alive to the rhythm of oars. Find your way to Alappuzha to witness the frenzy of the , the oldest one which also flags off a long season of boat races in .

ഹിൽ സ്റ്റേഷന്റെ ഭംഗിയും അവ തരുന്ന ഉല്ലാസവും എപ്പോഴും വ്യത്യസ്തമാണ്...! മൂടൽ മഞ്ഞ്‌ നിറഞ്ഞ ആകാശവും, ചെറുനനവിൽ വിടർന്നു നി...
02/07/2019

ഹിൽ സ്റ്റേഷന്റെ ഭംഗിയും അവ തരുന്ന ഉല്ലാസവും എപ്പോഴും വ്യത്യസ്തമാണ്...! മൂടൽ മഞ്ഞ്‌ നിറഞ്ഞ ആകാശവും, ചെറുനനവിൽ വിടർന്നു നിൽക്കുന്ന പച്ചപ്പിന്റെ അതിശയമുണർത്തുന്ന സൗന്ദര്യവും. ⛰️🏞️

ഹിൽസ്റ്റേഷനുകളേക്കാൾ നല്ല മൂഡ്‌ മേക്കർ വേറെയില്ല!!!

അതിന് ഹിൽ സ്റ്റേഷനുകളുടെ വിസ്മയകാഴ്ചകൾ ആസ്വദിക്കണമെങ്കിൽ അങ്ങ്‌ ഡാർജിലിംഗിലോ, ഷിംലയിലോ, നൈനിറ്റാളിലോ പോകണ്ടേ,
എന്നല്ലേ ചോദ്യം...? 🤔

വേണ്ടാലോ...! 😌

ഇവിടെ നമ്മുടെ കൊച്ചു കേരളത്തിൽ കാൽപനികതകൾ തോറ്റുപോകുന്ന മലഞ്ചെരിവുകളുടെ ഭംഗിയിടങ്ങൾ കുടിയിരിക്കുന്നുണ്ട്‌!!!

അവയിൽ ചിലത്‌ ഇതാ.... 👉
PC: tripeat

Trivandrum, or Thiruvananthapuram, located on the southwestern part of India, is flanked by the Arabian Sea in the west ...
02/07/2019

Trivandrum, or Thiruvananthapuram, located on the southwestern part of India, is flanked by the Arabian Sea in the west and Tamil Nadu in the east. This beautiful city rests on seven low hills, with its prominent landmark being the Sree Padmanabha Swamy Temple. The historic monuments, golden beaches and rich cultural heritage, make it a highly coveted tourist attraction. Trivandrum offers a perfect mix of adventure, culture and spirituality. Here’s presenting 9 Best Places to Visit in Trivandrum.

Vagamon is a hill station located in Kottayam- Idukki border of Kerala. It has a cool climate.It is situated 1,100 metre...
02/07/2019

Vagamon is a hill station located in Kottayam- Idukki border of Kerala. It has a cool climate.It is situated 1,100 metres above sea level.
Vagamon has an overtone of green. With a never-ending line of lush green hills, breathtaking ravines and meandering rivulets.
PC: TDWACC HPL

Wayanad is a district located in the north-east region of the Indian state of Kerala, at the southernmost tip of the Dec...
02/07/2019

Wayanad is a district located in the north-east region of the Indian state of Kerala, at the southernmost tip of the Deccan Plateau.It is known for its cool highland climate, misty peaks and its virgin forests. Wayanad also played a prominent role in the history of the subcontinent. It is often called the spice garden of the south, the land of paddy fields, and the home of the monsoon...
Pc:TDWACC HPL

02/07/2019

Best known for its vast, lazy backwaters; wildlife sanctuaries; and cool hill stations carpeted with plantations, Kerala provides a soul-stirring experience with vibrant, colorful cities.

01/07/2019
💐OOTY💐📍ഊട്ടിയിലെ കാഴ്ചകൾ📍ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്...
10/08/2018

💐OOTY💐
📍ഊട്ടിയിലെ കാഴ്ചകൾ📍
ഊട്ടിയിൽ സാധാരണ ആയിട്ടു ആളുകൾ ഒരു ദിവസത്തേക്ക് ഒക്കെ ആണ് പോകാറ് , ഏറിവന്നാൽ നാലോ അഞ്ചോ ഒക്കെ സ്ഥലങ്ങൾ ആണ് അവർ കാണാൻ പോകുന്നത് , അവിടെ കാണാൻ ഉള്ള സ്ഥലങ്ങളെ കുറിച്ച് ഉള്ള അറിവില്ലായ്മ കൊണ്ടാണ് അത് , അത്തരക്കാർക്ക് വേണ്ടി ഉള്ളതാണ് ഈ പോസ്റ്റ് .
ഊട്ടിയിൽ കാണാൻ ഉള്ള 28 സ്ഥലങ്ങളെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് , ഇത് ഒരു യാത്ര വിവരണം അല്ല . അവിടേക്ക് യാത്ര പോകുന്നവർക്ക് വേണ്ടി ആണ് . ഗൂഡല്ലൂർ ഇൽ നിന്ന് തുടങ്ങി ആദ്യം എത്തുന്ന സ്ഥലം പിന്നെ അതിന്റെ തൊട്ടടുത്ത് എന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് . അതുകൊണ്ട് യാത്ര പോകുന്നവർക്ക് സമയ നഷ്ടമോ വഴി തെറ്റി പോകേണ്ട സാഹചര്യമോ ഒക്കെ ഒഴിവാക്കാം , കൂടെ ചെറിയ ഒരു ചരിത്രവും , അവിടെ കാണാനുള്ളതും ,entry fee , time അതിന്റെ കൂടെ ചെറിയ ഒരു വിവരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്
ഊട്ടി അഥവാ ഉദഗമണ്ഡലം, തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണവും നഗരസഭയും ആണ് . നീലഗിരി ജില്ലയുടെ ആസ്ഥാനവും ഇതു തന്നെയാണ്‌. തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമാണ്‌ ഇത്. ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ ഊട്ടി അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്; അതിന്റെ ചുരുക്കമാണ്‌ ഊട്ടി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ലോക പൈതൃക സ്മാരകത്തിലൊന്നായി ഇടം പിടിച്ചിട്ടുണ്ട്.തൊട ഭാഷയിൽ മലകളിലെ വീട് എന്നർത്ഥമുള്ള 'ഒത്തക്കൽ' 'മുണ്ട്' എന്ന വാക്കുകളിൽ നിന്നാണ്‌ ഉദകമണ്ഡലം എന്ന പേര്‌ ഉണ്ടായത് . പാട്ക് മുണ്ട് (Patk - Mund) എന്ന വാക്കിൽ നിന്നാണ് ഇത് ഉണ്ടായതെന്നും പറയപ്പെടുന്നു.ഊട്ടി ഉൾപ്പെടുന്ന നീലഗിരി മലനിരകൾ ഏകദേശം 35 മൈൽ നീളവും 20മൈൽ വീതിയും ഏകദേശം 6550 അടി ശരാശരി ഉയരവുമുള്ള പീഡഭൂമിയാണ്‌ . ഇത് പശ്ചിമഘട്ടത്തിനും പൂർവ്വഘട്ടത്തിനും ഇടക്കാണ്‌ സ്ഥിതി ചെയ്യുന്നത്. നീലഗിരി മലകളുടെ അടിവാരം തെക്കു ഭാഗം ഭവാനി നദിയാൽ ചുറ്റപ്പെട്ടുകിടക്കുകയാണ്‌. വടക്കുഭാഗം മൊയാർ നദിയാണ്‌. ഇത് ദന്നായന്‌കോട്ടയ്ക്കടുത്തായി ഭവാനി നദിയിൽ ചേരുന്നു. ഒരു ഭാഗത്തായി ഭവാനി സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. പടിഞ്ഞാറു ഭാഗത്ത് വയനാടാണ്‌. കിഴക്കു ഭാഗത്ത് pykara നദിയിൽ അതിർ സൃഷ്ടിക്കുന്നു.
Best time :April to June and October to January
1.Frog Hill
ഗൂഡല്ലൂരിൽ നിന്ന് 7.5 കിലോമീറ്റർ അകലെ ഗുഡലൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ഊട്ടിക്ക് സമീപമുള്ള മനോഹരമായ കുന്നുകളിൽ ഒന്നാണ് തവള മല. ദൂരെ നിന്ന് നോക്കിക്കാണുന്നത് ഒരു തവള പോലെയാണ് , തൊപ്പിയട ഹില്ലിനോട് ചേർന്ന് ചുറ്റുമുള്ള പ്രദേശങ്ങളും തേയിലത്തോട്ടങ്ങളും അതുപോലെ ചുറ്റുമുള്ള ചെറിയ ഗ്രാമങ്ങളും അവിസ്മരണീയമായ കാഴ്ചകൾ നൽകുന്നു. സന്ധാനമലൈ മുരുഗൻ ക്ഷേത്രമാണ് സമീപത്തായുള്ള മറ്റ് ആകർഷണങ്ങൾ.
2. Needile Rock View Point
ഗുഡ്ലൂർ-ഊട്ടി നാഷണൽ ഹൈവേ 67 ലൂടെ ഗുഡലൂരിൽ നിന്ന് 9കിലോമീറ്റർ അകലെയാണ് നീഡിൽ റോക്ക് വ്യൂ പോയിന്റ് നിങ്ങൾക്ക് ഒരു 360 ഡിഗ്രി കാഴ്ച ഇവിടെ നിന്നാൽ കിട്ടും ഒസൈ മാല എന്നും അറിയപ്പെടുന്നു. ഇതിന്റെ കോണാകൃതിയിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത്. തമിഴിൽ നിന്ന് ഉത്ഭവിച്ച ഓസി മലേ. ഉസി എന്ന സൂചി, മലൈ മല എന്നാണ്.ഊട്ടി യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പ്രകൃതി മനോഹരമായ ഒരു സ്ഥലമാണ് ഇത് .
റോഡരികില്‍ തന്നെ ടൂറിസം വകുപ്പിന്റെ കൌണ്ടര്‍ ഉണ്ട്.മഞ്ഞു മൂടിയ മലയും പച്ചപ്പും എല്ലാം നമ്മളെ മറ്റൊരു ലോകത്ത്‌ എത്തിക്കും .കൂടുതൽ ആളുകളും വിട്ടുകളയുന്ന ഒരിടമാണിത്.ഗൂഡല്ലൂർ വിട്ടാൽ എല്ലാവരും ഊട്ടി ഇൽ എത്താൻ തിരക്ക് കൂട്ടരാണ് പതിവ് .ഊട്ടിയിൽ പോകുന്നവർ അറിയ്യാത്തത് കൊണ്ടോ തിരക്ക് കൊണ്ടോ നഷ്ടപ്പെടുത്തുന്ന വളരെ നല്ലൊരു സ്ഥലമാണ് .തമിഴിൽ നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് റേഞ്ചാണ് ഇത്.
Ticket fee :5 per person
3. Mukurthi National Park
Needile rock view point ഇൽ നിന്ന് 20km ദൂരം ഉണ്ട് , ഇവിടെ നിന്ന് pykara waterfalls ലേക്ക് 13km ആണ് ദൂരം .Map കൊടുത്തിട്ടുണ്ട് അത് നോക്കിയാൽ മനസിലാക്കാം .നീലഗിരി സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് മുകുര്‍തി നാഷണല്‍ പാര്‍ക്ക്.ഊട്ടി മലമേടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഈ പാർക്ക് പശ്ചിമഘട്ടത്തിന്റെ ഭാഗം കൂടിയാണ്. വംശനാശത്തിന്റെ വക്കില്‍ നില്ക്കുന്ന വരയാടുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നിലവില്‍ വന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായതിനാല്‍ യുനെസ്കോ ഈ പ്രദേശത്തെ ലോക പൈതൃക മേഖലയായി അവരോധിച്ചിട്ടുണ്ട്.
പാര്‍ക്കിലെ ചിലയിടങ്ങള്‍ക്ക് കുത്തനെ കയറ്റമുണ്ട്. ഈ ചെരിവുകള്‍ ഏകദേശം 4900 അടി മുതല്‍ 8625 അടി വരെയാണ്. കൊല്ലാരിബെറ്റ, മുകുര്‍തി, നീലഗിരി എന്നിവയാണ് ഈ പാര്‍ക്കിലെ പ്രധാന കൊടുമുടികള്‍. പാര്‍ക്കിലെ മുകുര്‍തി ഡാം ഒരു കാരണവശാലും കാണാന്‍ മറക്കരുത്.ഇന്ത്യയുടെ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ് ഈ പാർക്ക്. പശ്ചിമഘട്ടത്തിന്റെ ഭാഗമായി 2012 ജൂലൈ 1 മുതൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.
4.Glenmorgan
Needle rock view point ഇൽ നിന്ന് 26 km ദൂരംഉണ്ട് .Glenmorgan ഇൽ നിന്ന് pykara waterfalls ലേക്ക് 15km ആണ് ദൂരം .ഊട്ടിയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണിത്. ഗ്രാമത്തിനടുത്തുള്ള കുന്നും അവിടെ വ്യാപിച്ച് കിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് പ്രധാന ആകര്‍ഷണം. ഇവിടെയുള്ള റോപ് വേയാണ് മറ്റൊരു കൌതുകം. ഉണ്ട്.ഇപ്പോൾ അത് പ്രവർത്തിക്കുന്നില്ല .നിങ്ങൾക്ക് ഡാം, പവർ ഹൗസ്, ട്രെക്കിങ്, ടീ എസ്റ്റേറ്റ് എന്നിവയിൽ സമയം ചെലവഴിക്കാം. മോയർ താഴ്വര, സിങ്കാരയിലെ പവർ ഹൗസ് എന്നിവയും മനോഹരമായ കാഴ്ചകളാണ് നൽകുന്നത്.
5. Pykara waterfalls & Dam
Needle rock view point ഇൽ നിന്നും 21km അകലെ ആണ് പൈകര വെള്ളച്ചാട്ടംപൈക്കര എന്നത് അവിടുത്തെ നദിയുടെയും ഗ്രാമത്തിന്റെയും പേരാണ്.
മെയിൻ റോഡിൽ അല്പം ഉള്ളിലോട്ട് വാഹനം ഓടിച്ചു പോകണം. ഏകദേശം ഒരു കിലോമീറ്റർ ഉണ്ടാകും , പോകും വഴി ടോൾ ഉണ്ട് .
Pykara Lake Boating Charges
* 750 for 8 seater Motor Boat (20 min)
* 870 for 10 seater Motor Boat (20 min)
* 1210 for 15 seater Motor Boat (20 min)
* 785 for 2 seater Speed Boat (10 min)
*Below 5 years only one Child can be allowed extra
Timing : 9:00 am to 6:00 pm

Water falls Fees : Rs 5 per person
6. wenlock Downs 9th mile shooting point
ഇതിനെ ഷൂട്ടിംഗ് മേട് എന്നും പറയാറുണ്ട്. രണ്ടു shooting point ഉണ്ട് ഒന്ന് 9th mile ഉം മറ്റൊന്ന് 6th mile ഉം , ഇത് ഊട്ടിയിൽ നിന്നുള്ള ദൂരം കണക്കാക്കിയാണ് പറയുന്നത് .ഊട്ടിയിൽ നിന്ന് 9 mile ദൂരം ഉള്ളതിനെ 9th mile എന്നും 6 mile ദൂരം ഉള്ളതിനെ 6th mile എന്നും പറയുന്നു .പൈക്കര waterfalls നു അടുത്ത് ഉള്ളത് 9th mile ആണ് , ഒരു പാടു സിനിമകൾ എടുത്ത സ്ഥലമാണ് , photographer മാർക്ക് കൂടുതൽ അനുയോജ്യം ആണ് ഇവിടെ ,കുതിര സവാരിക്ക് ഇവിടെ അവസരമുണ്ട്
Fees: 10 INR
Time: 9 am to 6:30 pm
7.കാമരാജ് സാഗർ dam
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് കാമരാജ് സാഗർ അണക്കെട്ട് ,സാന്ദിനല്ല റിസർവോയർ എന്നും അറിയപ്പെടുന്നു. ഊട്ടി ബസ് സ്റ്റാൻഡിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.shooting മേട്ടിൽ നിന്ന് 6 km അകലെ ആണ് dam.ഫോട്ടോഗ്രാഫർമാർക്കും പ്രകൃതി സ്നേഹികൾക്കും പറ്റിയ സ്ഥലമാണ് ഈ സ്ഥലം.
8.പൈൻ forest shooting point
വളരെ മനോഹരമായ സ്ഥലമാണ് , ഫിലിം ഷൂട്ടിംഗ്ആണ് കൂടുതലും ഇവിടെ . കാമരാജ് സാഗർ ഡാമിൽ നിന്നും 1 km ദൂരം മാത്രമേ ഉള്ളൂ.
9.ഊട്ടി Boat House
പൈൻ forest shooting point ഇൽ നിന്നും ഊട്ടി ബോട്ട് house ലേക്ക് 8.5 km ദൂരം ആണ് ഉള്ളത് .തമിഴ്നാട് സംസ്ഥാനത്ത് നീലഗിരി ജില്ലയിലെ ഊട്ടിയിൽ ആണ് ഊട്ടി തടാകം സ്ഥിതി ചെയ്യുന്നത്. 65 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.
1824 ല്‍ ജോണ്‍ സള്ളിവനാണ് കൃത്രിമമായി ഈ തടാകം നിര്‍മ്മിച്ചത്. മഴക്കാലത്ത് മലമുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ശേഖരിച്ചാണ് ഇത് ഒരുക്കിയത്. വിനോദസഞ്ചാരികൾക്ക് ബോട്ടിംഗ് സൗകര്യങ്ങൾ നൽകുന്ന തടാകം
ടൂറിസം വകുപ്പിന്റെ ചുമതലയുള്ള തമിഴ്നാട് ടൂറിസം ഡവലപ്പ്മെന്റ് കോർപ്പറേഷൻ 1973 ൽ വിനോദസഞ്ചാര ആകർഷണമായി ബോട്ടിങ്ങിനുള്ള സൗകര്യമൊരുക്കിക്കൊടുത്തു. ഈ തടാകം യൂകലിപ്റ്റസ് വൃക്ഷങ്ങളുടെ തോടുകൾക്ക് ചുറ്റുമാണ്. ഒരു തീരത്തുള്ള റയിൽ ലൈൻ പ്രവർത്തിക്കുന്നു. വേനൽക്കാലത്ത് മെയ് മാസത്തിൽ ബോട്ട് റേസും ബോട്ട് കാന്റീനും രണ്ടു ദിവസമായി സംഘടിപ്പിക്കാറുണ്ട്. ഒരു ഉദ്യാനവും ഒരു മിനി ട്രെയിൻ ഒരു അമ്യൂസ്മെന്റ് പാർക്കും കൂടിയുണ്ട്.
ഊട്ടി ബോട്ട്സ്റ്റേഷനിൽ,ഊട്ടി തടാകം എന്നും ഊട്ടി ബോട്ട് ഹൗസ് എന്നും പറയാറുണ്ട്
Time:9 am to 6 pm
* ഊട്ടി തടാകം പ്രവേശം ഫീസ് 15 / - മുതിർന്നവർക്ക്, 10 / - കുട്ടികൾ
* ഇപ്പോഴും ക്യാമറ ഫീസ് 50 രൂപ
* വീഡിയോ ക്യാമറ ഫീസ് 145 രൂപ
* പെഡൽ ബോട്ട് 2 സീറ്റ് ഫീസ് 170 രൂപ - ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / -
* പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ - ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -
* മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / - ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ
* മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ - ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ
* മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / - ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 / -
* റൂട്ട് ബോട്ട് 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / - ഡ്രൈവർ ചാർജ് 45 / - ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -
* റൂട്ട് ബോട്ട് 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / - ഡ്രൈവർ ചാർജ് 45 രൂപ - ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580 / -
ബോട്ട് റൈഡ് ശേഷം എല്ലാ ഡെപ്പോസിറ്റുകളും റീഫണ്ട് ചെയ്യും,
ഊട്ടി തടാകത്തിലെ മറ്റ് പ്രവർത്തന ഫീസ്
* കുട്ടികൾക്ക് മിനിറ്റിന് 25 രൂപ എന്ന നിരക്കിൽ മിനി ട്രെയിൻ പ്രത്യേകിച്ചു
* 7 ഡി സിനിമ, ഹൊറർ, മിറർ വീടുകൾക്ക് ഒരു രൂപ 100 രൂപ
* ഡാഷിംഗ് കാർ, ബ്രേക്ക് ഡാൻസ്, കൊളംബസ് എന്നിവയ്ക്ക് 50 രൂപയാണ് ചെലവ്
10. Thread Garden Ooty

Ooty boat house ഇൽ നിന്ന് 100 മീറ്ററിൽ താഴെ മാത്രമേ ഇവിടേക്ക് ദൂരം ഉളളൂ .ഊട്ടിയിലെ ബോട്ട് ഹൗസിലേക്ക് എതിർവശത്തുള്ള നോർത്ത് lake road side ഇൽ ആണ്ഇത് സ്ഥിതി ചെയ്യുന്നത് ചെയ്യുന്നത്.കേരളത്തിന്റെ തൃശൂരിൽ നിന്നുള്ള ആന്റണി ജോസഫ് ആണ് ഈ ആശയത്തിന്റെ പിന്നിലെ പ്രധാനവ്യക്തി ,
11.Honeymoon boat house

Ooty boat house ഇൽ നിന്ന് ഇവിടേക്ക് 1.2km മാത്രമേ ഉള്ളൂ ,
ചിലർ ഈ സ്ഥലത്തെക്കുറിച്ച് അറിഞ്ഞിരിക്കില്ല. ഊട്ടി boat house ഇന്റെ പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2004 മദ്ധ്യത്തോടെ ആരംഭിച്ചു. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് അവരുടെ ഹണിമൂൺ യാത്ര ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കശ്മീരി ശിഖാര ബോട്ട് സവാരി ഇവിടെ പ്രത്യേക ബോട്ട് സവാരിയാണ്. തടാകത്തിൽ ഒരു നടപ്പാത കാണാം, വളരെ മനോഹരവും മനോഹരവുമാണ്. അതിനാൽ, നടപ്പാതയിലൂടെ നടക്കാനും, പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാനും സ്നോഡസ് എടുക്കാൻ മറക്കരുത്.
Time : 9 am to 6 pm
മറ്റ് ഫീസ് :
പെഡൽ ബോട്ട് 2 സീറ്റ് ഫീസ് രൂപ 170 / - ഡെപ്പോസിറ്റ് രൂപ 170 / -, ആകെ = രൂപ 240 / -
പെഡൽ ബോട്ട് 4 സീറ്റേറ് ഫീസ് 260 രൂപ - ഡിപ്പോസിറ്റ് രൂപ 260 / -, ആകെ = Rs 520 / -
മോട്ടോർ ബോട്ട്സ് 8 സീറ്റർ ഫീസ് 520 / - ഡ്രൈവർ ചാർജ് 40 രൂപ, ആകെത്തുക 560 രൂപ
മോട്ടോർ ബോട്ടുകൾ 10 സീറ്റുകളുടെ ഫീസ് 640 രൂപ - ഡ്രൈവർ ചാർജ് 40 രൂപ, ആകെ = രൂപ 680 രൂപ
മോട്ടോർ ബോട്ടുകൾ 15 സീറ്റുകളുടെ ഫീസ് 950 / - ഡ്രൈവർ ചാർജ് 40 രൂപ, മൊത്തവില = 990 / -
റൂട്ട് ബോട്ട് 3 + 1 സീറ്റർ ബോട്ട് ഫീസ് 205 / - ഡ്രൈവർ ചാർജ് 45 / - ഡിപ്പോസിറ്റ് 250 രൂപ, ആകെ = രൂപ 500 / -
റൂട്ട് ബോട്ട് 5 + 1 സീറ്റർ ബോട്ട് ഫീസ് 245 / - ഡ്രൈവർ ചാർജ് 45 രൂപ - ഡെപ്പോസിറ്റ് രൂപ 290 / -, ആകെ = Rs 580 / -
12.Ooty Toy Train
തമിഴ്‌നാട് സംസ്ഥാനത്തെ പട്ടണങ്ങളായ മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മലയോരതീവണ്ടിപ്പാത എന്നറിയപ്പെടുന്നത്. ഇത് നീലഗിരി മലനിരകളിലൂടെ നിർമ്മിച്ചിരിക്കുന്ന തീവണ്ടിപ്പാതയാണ്. റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടിപാതയാണ് ഇത്.യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിൽ മാത്രം സഞ്ചരിക്കുന്നതിനാൽ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ തീവണ്ടിയാണിത്. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ഈ വിനോദസഞ്ചാര തീവണ്ടി സഞ്ചരിക്കുന്നത്. നാലര മണിക്കൂറാണ് സ‍ഞ്ചാരസമയം.ഇന്ത്യയിലെ മലയോരതീവണ്ടിപാതകളിൽ ഏറ്റവും പുരാതന പാതകളിൽ ഒന്നായ ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത് 1854 ലായിരുന്നു.നീണ്ട ഇടവേളക്ക് ശേഷം പിന്നീട് പ്രവർത്തനം പുനഃരാരംഭിച്ചത് 1899 ലാണ്. മദ്രാസ് റെയിൽ‌വേ കമ്പനിയാണ്‌ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇതിന്റെ പ്രവർത്തനം നടത്തിയിവന്നത്. നീരാവി എൻ‌ജിനുകൾ ഉപയോഗിച്ചുള്ളതായിരുന്നു ഈ പാതയിലെ ട്രൈനുകൾ. ജൂലൈ 2005 ൽ യുനെസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകപട്ടികയിൽപ്പെടുത്തി. ഇത് പൈതൃകസ്മാരകപ്പട്ടികയിൽ പെടുത്തിയതിനുശേഷം ഇതിന്റെ നവീകരണപ്രവർത്തനങ്ങൾ നിർത്തിവക്കപ്പെട്ടു.
ഊട്ടിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ലോക പൈതൃകമാണ് നീലഗിരി മൌണ്ടൻ റെയിൽവേ. നീലഗിരി മൗണ്ടൻ റെയിൽവേ, ടോയ് ട്രെയിൻ അഥവാ നീലഗിരി പാസഞ്ചർ എന്നും അറിയപ്പെടുന്നു. മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 26 കിലോമീറ്റർ ദൂരവും, 208 കർവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ വഴി കടന്നുപോകുന്നു. കളിപ്പാട്ട ട്രെയിൻ വഴി മേട്ടുപാളയത്ത് നിന്ന് ഊട്ടിയിലേക്ക് 4 മുതൽ 5 മണിക്കൂർ വരെ എടുക്കാം. മേട്ടുപ്പാളയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച്, ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷൻ, കൂനൂരി റെയിൽവേ സ്റ്റേഷൻ, വെല്ലെയ്ങ്ങാട് റെയിൽവേ സ്റ്റേഷൻ, അറവങ്കോട് റെയിൽവേ സ്റ്റേഷൻ, കെതി റെയിൽവേ സ്റ്റേഷൻ, ലവ്ഡേൽ സ്റ്റേഷൻ എന്നിവ വഴി കടന്നുപോകുന്നു. ഒടുവിൽ ഒടുവിൽ ഉദയമണ്ഡലം റെയിൽവേ സ്റ്റേഷനിൽ അറിയപ്പെടുന്നു.
താഴെപ്പറയുന്ന പ്രധാന സ്ഥലങ്ങളിലൂടെ ഈ ട്രെയിൻ കടന്നുപോകുന്നു.
▪ മേട്ടുപ്പാളയം - തുടക്കം- 0 km, സമുദ്രനിരപ്പിൽ നിന്ന് 1069ft - ഇവിടെ കോയമ്പത്തൂർ നിന്നുള്ള ബ്രോഡ് ഗേജ് പാത അവസാനിക്കുന്നു. ഇവിടെ നീലഗീരി മലയോരപാത തുടങ്ങുന്നു.
ഇവിടെ നിന്ന് തീവണ്ടി, യാത്ര തുടങ്ങി വഴിയിൽ ഭവാനി നദിയും കടക്കുന്നു. പിന്നീട് ചെറിയ കയറ്റങ്ങൾ തുടങ്ങുന്നു.
▪ കല്ലാർ 8 കി.മി, 1260ft - ഇവിടെ യാത്രക്കാർ കയറാനായി ഇപ്പോൾ സ്റ്റേഷൻ അടച്ചിരിക്കുന്നു. പക്ഷേ, റാക് റെയിൽ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
▪ അഡേർളി - Adderly - 13 km, 2390ft - ഇത് ഒരു വാട്ടർ സ്റ്റോപ്പ് (water stop).
▪ ഹിൽ‌ഗ്രോവ് - Hillgrove - 18 km, 3580ft - യാത്രക്കാർക്ക് വിശ്രമിക്കനുള്ള ഒരു സ്റ്റേഷൻ .
▪ റണ്ണിമേട് - Runneymede - 21 km, 4612ft - ഇതും ഒരു വാട്ടർ സ്റ്റോപ്പ് ആണ്.
▪ കതേരി റോഡ് - Kateri Road - 25 km, 5070ft - ഇവിടെ ടെയിൻ നിർത്താറില്ല.
▪ കുന്നൂർ - 28 km, 5616ft - ഇത് പ്രധാന സ്റ്റേഷനും, സ്റ്റോപ്പുമാണ്. ഇവിടെ റാക് റെയിൽ അവസാനിക്കുകയും, ഇവിടെ നിന്നും തീവണ്ടിയിൽ ഡീസൽ എൻ‌ജിൻ ഘടിപ്പിച്ചുകൊണ്ടാണ് പിന്നീടൂള്ള യാത്ര.
▪ വെല്ലിംഗ്‌ടൺ - 29 km, 5804ft ( മദ്രാസ് റെജിമന്റ് ആസ്ഥാനം ഇവിടെയാണു )
▪ അരുവക്കണ്ട് - 32 km, 6144ft ( കോർഡൈറ്റ് ഓർഡിനൻസ് ഫാക്ടറി ഇവിടെയാണു.)
▪ കെട്ടി - 38 km, 6864ft
▪ ലവ്‌ഡേൽ - 42 km, 7694ft
▪ ഊട്ടി - 46 km, 7228ft (2200 m).
ഊട്ടി ടോയ് ട്രെയിൻ ടിക്കറ്റ് താരിഫ്
Train no: ട്രെയിൻ പേര് first class second class
56139, 56137 ഊട്ടി മുതൽ കുന്നൂർ വരെ 150 രൂപ 25 രൂപ
56137 ഊട്ടി മുതൽ മേട്ടുപ്പാളയം വരെ രൂപ 205 30 രൂപ
56136 മേട്ടുപാളയം മുതൽ കുന്നൂർ വരെ രൂപ 185 25 രൂപ
56136 മേട്ടുപ്പാളയം മുതൽ ഊട്ടി വരെ രൂപ 205 30 രൂപ
ഊട്ടി മുതൽ മേട്ടുപ്പാളയ വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56137 14:00 17:35 03:35
മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 07:10 12:00 04:50
ഊട്ടി മുതൽ കൂനൂർ വരെ ട്രെയിനിങ് സമയം
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56139 09:15 10:25 01:10
56137 14:00 15:05 01:05
കുനൂർ മുതൽ ഊട്ടി വരെയുള്ള ട്രെയിൻ യാത്ര
Train no: പുറപ്പെടൽ വരുന്നത് സഞ്ചാര സമയം
56136 10:40 12:00 01:20
56138 16:00 17:15 01:15
13.Deer Park
വളരെ കുറച്ചു മാനേ ഉള്ളൂ , ഇപ്പോൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ കഴിയില്ല . അടച്ചു പൂട്ടി .
14.CAIRNHILL
boat house ഇൽ നിന്ന് 4.5 കിലോമീറ്റർ അകലെയായി cairn hill സ്ഥിതി ചെയ്യുന്നു.റിസർവ്ഡ് ഫോറസ് ആണ് ഇത് 167.775 ഹെക്ടർ മൊത്തം വിസ്തീർണം ഉണ്ട് . നീലഗിരിയിലെ ഏറ്റവും പഴക്കമുള്ള സൈപ്രസ് തോട്ടങ്ങളിൽ ഒന്നാണ് (1868 ൽ നട്ടുവളർത്തിയത്). Gaur, Sambar Deer, Leopard, Nilgiri Langur, Barking Deer, Porcupine എന്നിവയാണ് ഇവിടുത്തെ കാഴ്ചകളിൽ ഒന്ന് .പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് വളരെ പഴക്കം ചെന്ന ഒരു സ്ഥലമാണ് cairn hill
മുതിർന്നവർ: 20 രൂപ
കുട്ടികൾ / വിദ്യാർത്ഥികൾ: രൂപ. 10
വാഹനം എൻട്രി ഫീസ്:
ഇരുചക്രവാഹനം: Rs. 5
കാർ / ജീപ്പ്: രൂപ. 10
വാൻ: രൂപ. 20
ബസ് : Rs. 50
15.Thunder world
Boat house ഇൽ നിന്ന് 1km അകലെ ആണ് thunder world
ഇവിടത്തെ പ്രധാന ആകർഷണങ്ങൾ ദിനോസറുകളുടെ ചലിക്കുന്ന model കളും 5-D theatre ഉം പിന്നെ മഞ്ഞിൽ ലും കളിക്കാം .കുട്ടികൾക്കൊപ്പം സന്ദർശിക്കാൻ പറ്റിയ സ്ഥലമാണ് തണ്ടർ വേൾഡ്
ബോട്ട് ഹൗസിനു സമീപം ഒരു ഏക്കർ സ്ഥലത്ത് 12 കോടി ചിലവിൽ നിർമിച്ചതാണ്
Time: 9:30 am to 6:30 pm
ചാർജുകളിൽ മാറ്റം വരാം
ഇവന്റുകൾ കുട്ടി മുതിർന്നവർ
പാർക്ക് എൻട്രി 10 10
Vortex( The illusion ride): 30 30
ജുറാസിക് ജംഗിൾ 30 50
ഹൗണ്ട് ഹൗസ് 30 50
3D തീയറ്റർ 50 70
3D തിയറ്റർ ജുറാസിക് ജംഗിൾ ഹാന്ഡ് ഹൗസ് വോർടെക്സ് COMBO: പാർക്ക് എൻട്രി ഉൾപ്പെടുന്ന 100 130
മുഴുവൻ COMBO
പാർക്ക് എൻട്രി ഉൾപ്പെടുന്ന 280 330
16.ഊട്ടി ഗോൾഫ് കോഴ്സ്
ഊട്ടി boat house ഇൽ നിന്നും 3.5 km അകലെ ആണ് golf course ,1896 il ആണ് സ്ഥാപിതമായത്
7200 അടിയോളം ഉയരത്തിൽഉള്ള ഗോൾഫ് കോഴ്സാണിത്. ഊട്ടിയിലെ ജിംഖാന ക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. 193.56 acres ഇൽ ഇൽ സ്ഥിതി ചെയ്യുന്നു . വേനൽക്കാലത്ത് ഒരു വാർഷിക അമച്വർ ഗോൾഫ് ചാമ്പ്യൻഷിപ്പ് ഉണ്ടാകാറുണ്ട് .പഴയ pykara റോഡിലാണ് ഗോൾഫ് കോഴ്സ് സ്ഥിതിചെയ്യുന്നത്. 1891 ൽആണ് കേണൽ ഫേൻ സെവെൽ ഈ ഗോൾഫ് കോഴ്സ് സ്ഥാപിച്ചു.
സൗകര്യങ്ങൾ
ഗോൾഫ് കളിക്കാർക്കായി പത്തു മുറികളും ആറ് hut ഉം ഉണ്ട് .ബില്ല്യാർഡ്സ്, കാർഡുകൾ, ടേബിൾ ടെന്നീസ്, സ്വിമ്മിംഗ് പൂൾ, ബാർ, റസ്റ്റോറൻറ് എന്നിവ ഉൾപ്പെടുന്ന മറ്റ് സൗകര്യങ്ങളുണ്ട്.
17.സെന്റ് സ്റ്റീഫൻസ് പള്ളി
Thunder world il നിന്ന് 2.2km അകലെ ആണ് ഈ church
ജോൺ മത്തിയാസ് ടർണർ ആണ് ഈ പള്ളി സ്ഥാപിച്ചത് ,25 ജനുവരി 1830.
മരംകൊണ്ടുള്ള കൊത്തുപണികൾ കൊണ്ട് നിർമ്മിച്ച ഈ ചർച്ച് മുഴുവൻ ഗ്ലാസ് ജാലകങ്ങളുടെ വേറൊരു ആകർഷണീയത നൽകുന്നു. ഊട്ടി അപ്പർ ബസാർ റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് സ്റ്റീഫൻസ് ചർച്ച് നീലഗിരിയിലെ തന്നെ ഏറ്റവും പഴക്കമുള്ള ദേവാലയങ്ങളിലൊന്നാണ്. 19-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം തുടക്കത്തിൽ ബ്രിട്ടീഷുകാർക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് 1831 ൽ പൊതുജനങ്ങൾക്കും തുറന്നു കൊടുത്തു. ടിപ്പു സുൽത്താന്റെ ശ്രീരംഗപട്ടണത്തു നിന്നും കൊണ്ടുവന്നതടികളാണ് ഇതിന്റെ നിർമ്മാണത്തിനായി കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പെയിന്റിംഗുകളും കൊത്തുപണികളും ചിത്രപ്പണികളുള്ള ജനാലകളും ഒക്കെ ഇവിടെ കാണാം.
Visiting Hours -
10:00 AM - 1:00 PM
3:00 PM - 5:00 PM
18.Rose garden
ഊട്ടിയിലെ പ്രധാന ആകർഷണം ആണ് rose garden.rose garden
3600 തരത്തിലുള്ള വ്യത്യസ്ത ഇനങ്ങളിലുള്ള റോസാ ചെടികളുമായി നിൽക്കുന്ന റോസ് ഗാർഡമാണ് ഇവിടുത്തെ മറ്റൊരാകർഷണം. ഇന്ത്യയിസെ തന്നെ ഏറ്റവും വലിയ റോസ് ഗാർഡനായ ഇത് പത്ത് ഹെക്ടർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. ഊട്ടിയുടെ പ്രത്യേകതയുള്ള കാലാവസ്ഥ കാരണമാണ് ഇവിടെ ഇത്രയധികം റോസകൾ വളരുന്നത്. 1995 ൽ ഈ ഗാർഡൻ സ്ഥാപിക്കുമ്പോൾ 1919 തരത്തിലുള്ള റോസാ ചെടികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നിവിടെ ഏകദേശം 3600 ൽ അധികം വെറൈറ്റികൾ കാണാൻ സാധിക്കും.
ടീ റോസ്, ക്യാക്റ്റസ് റോസ്, മിനിയേച്ചർ റോസ്, ബ്ലാക്ക് റോസ്, ഗ്രീൻ റോസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.
19.Botanical garden
ഇംഗ്ലീഷ് ആര്‍ക്കിടെക്ടായ വില്യ ഗ്രഹാം മെകവോറാണ് ഇത് രൂപകല്പന ചെയ്തത്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇംഗ്ലീഷുകാര്‍ക്ക് മാത്രമേ ഉദ്യാനത്തില്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. ഇതില്‍ അംഗത്വമെടുക്കുകയും മാസം തോറും 3 രൂപ വീതം വരിസംഖ്യ അടക്കുകയും ചെയ്യണമായിരുന്നു.പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേട് ഊട്ടിയിലെ പ്രധാന സഞ്ചാരകേന്ദ്രമാണ്.നമ്മുടെ നാട്ടില്‍ വളരുന്നതും വിദേശത്ത് മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും ഇവിടെയുണ്ട്. ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്. 20 മില്ല്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഒരു വൃക്ഷത്തടിയുടെ ഫോസിലും സന്ദര്‍ശകര്‍ക്ക് വിസ്മയമായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതൽ ഉള്ള മെയ് മാസത്തിലാണ് ഊട്ടിയിലെ ഫ്ലവര്‍ ഷോ അരങ്ങേറുന്നത്.
ഉദ്യാന പരിപാലനം ചെയ്യുന്നത് ഹോർട്ടികൾച്ചർ വകുപ്പാണ് ,തെക്കേ ഏഷ്യയിലെ ഏറ്റവും മികച്ച ഉദ്യാനങ്ങളിലൊന്നാണിത്. 1896 ലാണ് ഊട്ടി പുഷ്പമേളയുടെ ചരിത്രം തുടങ്ങുന്നത്.നീലഗിരി അഗ്രക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഊട്ടി ഫ്ലവർ ഷോ വളരെ പെട്ടന്നാണ് ആളുകളെ ആകർഷിച്ചത്. പുഷ്പമേള നടത്തുന്നതിലെ വ്യത്യസ്തതയും പൂക്കളുടെ കാഴ്ചകളും മറ്റൊരിടത്തുമില്ലാത്ത പ്രദർശന രീതികളും കാരണമാണ് ഈ മേള ആളുകൾ ഏറ്റെടുത്തത്.
1980 ൽ സർക്കാർ ഈ പുഷ്പോത്സവത്തെ പൂർണ്ണമായും ഏറ്റെടുക്കുകയും 19995ൽ ഇതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഊട്ടി ഗാർഡനിലെ ഏറ്റവും വലിയ ആകർഷണമായ റോസ് ഗാർഡൻ തുടങ്ങുന്നത്
Time : 7 am to 6:30 pm
Fees: Rs 30 per Person (Adults), Rs 15 (Children from 5-10 yrs), No fees (Children below 5 yrs)
Camera Fees: Still camera Rs 50/- , Video Rs 100
20.Government museum ഊട്ടി
Botanical garden ഇൽ നിന്ന് 2 km ദൂരം മാത്രമേ ഉള്ളൂ .ഊട്ടി ഗവണ്മെന്റ് മ്യൂസിയത്തെ ഊട്ടി tribal മ്യൂസിയം എന്നും വിളിക്കുന്നുണ്ട് .
1989 ൽ സ്ഥാപിതമായ ഈ മ്യൂസിയം മൈസൂർ ഹൈവേയിലാണ്, സർക്കാർ ഉടമസ്ഥതയിലുള്ളത്. ചരിത്രപ്രാധാന്യമുള്ള വസ്തുക്കൾ, ജില്ലയുടെ പാരിസ്ഥിതിക വിവരങ്ങൾ, കലാരൂപങ്ങൾ, തമിഴ് നാട്ടിലെ ശിൽപ്പങ്ങൾ എന്നിവയ്ക്ക് മ്യൂസിയം സൂക്ഷിച്ചിട്ടുണ്ട്..മുൻപ് നൂറ്റാണ്ടുകളായി വസിച്ചിരുന്ന തദ്ദേശീയ സ്വദേശികൾ ആയ ടോഡ ട്രൈബ്സിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു ഉൾക്കാഴ്ച സന്ദർശകർക്കും സഞ്ചാരികൾക്കും അവസരം നൽകും
തമിഴ്നാട്ടിലെ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ടോഡ ട്രൈബ്സ് ഉപയോഗിച്ചുള്ള ശിൽപങ്ങളും വസ്തുക്കളും ഇവിടെ പ്രദർശിപ്പിക്കുന്നു. Todas തങ്ങളുടെ ദൈനംദിന ജീവിതത്തെ നയിക്കുന്നതെങ്ങനെയെന്നതിനുള്ള സമഗ്രമായ ഒരു ആശയം ഈ മ്യൂസിയം നൽകുന്നു.മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മ്യൂസിയം ദേശീയ അവധി ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും അടയ്ക്കും.
ഉള്ളിൽ കയറി കാണുവാൻ fee ഒന്നും ഇല്ല .
Time: 10 am to 1 pm
2 pm to 5 pm
21.Stone House
Government മ്യൂസിയത്തിന് വളരെ അടുത്താണ് stone house (300m).ഊട്ടിയിൽ നിർമ്മിച്ച ആദ്യത്തെ ബംഗ്ലാവാണ് സ്റ്റോൺ ഹൗസ് . ജോൺ സള്ളിവൻ ആണ് ഇത് പണിതത്. ബംഗ്ലാവിന് മുന്നിലുള്ള വൃക്ഷം സള്ളിവന്റെ ഓക്ക് എന്നാണ് അറിയപ്പെടുന്നത്. 1822 ൽ ആണ് ജോൺ സള്ളിവൻ സ്റ്റോൺഹൗസ് നിർമ്മിക്കാൻ ആരംഭിച്ചത് .ഊട്ടിയിലെ ഗവൺമെന്റ് ആർട്ട്സ് കോളെജിന്റെ പ്രിൻസിപ്പലിന്റെ ഔദ്യോഗിക വസതിയാണ് കെട്ടിടം. കോയമ്പത്തൂർ വിമാനത്താവളം 100 കിലോമീറ്റർ അകലെ ആണ് . കോഴിക്കോട് 146 കിലോമീറ്ററും, കൊടൈക്കനാലിൽ നിന്ന് 240 കിലോമീറ്ററും ബാംഗ്ലൂരുനിന്ന് 295 കിലോമീറ്ററും ഉണ്ട് .
22.വാക്സ് വേൾഡ്
Botanical garden ഇൽ നിന്ന് 1km ദൂരത്താണ് wax world . ഊട്ടിയിലെ മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് വാക്സ് വേൾഡ് മ്യൂസിയം. ശ്രീജി ഭാസ്കരൻ എന്നു പേരായ ഒരു ഐടി പ്രൊഫഷണലാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികളും ദേശീയ നേതാക്കളുമാണ് ഇവിടെ ഇടം പിടിച്ചിരിക്കുന്നവർ. ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.ഇതു കൂടാതെ ജനങ്ങളുടെ വ്യത്യസ്ത ജീവിത ശൈലികളും മെഴുകു പ്രതിമകളുടെ രൂപത്തിൽ കാണാം.
Timing: 9:00 am to 8:00 pm,
Entrance Fees : Rs 30 per Person (Adults), Rs 20 (Children below 5)
Camera Fees : Still camera Rs 50/- , Video Rs 100
23..Mini car museum
Wax museum ത്തിനു അടുത്തയാണ് mini car museum സ്ഥിതി ചെയ്യുന്നത് .വിന്റേജ് കാറുകളുടെ മനോഹരവും വിവര വിജ്ഞാനപ്രദവുമായ മ്യൂസിയം.Toy model കാറുകൾ ആണ് . കുട്ടികൾക്ക് ഇഷ്ടപ്പെടും . ദോഡാബെട്ട യിലേക്ക് ഉള്ള റോഡിൽ ആണ് ഇത് ഉള്ളത് .
24.Tea factory & Tea museum
ഊട്ടിയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് ദോഡബെട്ട ടീ മ്യൂസിയം. tea മ്യൂസിയത്തിന് സമീപം ആണ് പ്രശസ്തമായ തേയില ഫാക്ടറി. 2004 ൽ സ്ഥാപിതമായ ഈ തേയില ഫാക്ടറി 1839 മീറ്റർ ഉയരത്തിൽ ഒരു ഏക്കറോളം വ്യാപിച്ച് കിടക്കുന്നു. ഒരു ഫാക്ടറിയുടെ ഉൽപ്പാദനം ഒരു ടൺ 30 ടൺ ആണ്.
തേയിലയുടെ മ്യൂസിയത്തിൽ തേയില ചരിത്രവുമായി പരിചയപ്പെടാം. ലോകത്തെ തേയില, തേയില ചരിത്രം, നീലഗിരിയിലെ പരിണാമം എന്നിവ ഒക്കെ മനസിലാക്കാം .ചായയും ചോക്ലേറ്റുകളും എങ്ങനെ നിർമ്മിക്കാമെന്നത് മുഴുവൻ പ്രക്രിയയും കാണിക്കുന്നു.ഇവിടെ സന്ദർശിക്കുന്നവർക്ക് ചായ കാശ് ഒന്നും കൊടുക്കാതെ കിട്ടും. ചോക്ളേറ്റ് ചായ, ഗ്രീൻ ചായ, മസാല ചായ, ലെമൺ ചായ എന്നിങ്ങനെ ഏതും കിട്ടും കൂടാതെ ഉണ്ടാക്കികൊണ്ടിരിക്കുന്ന ചോക്കലേറ്റ് taste ചെയ്യാനും കിട്ടും . ഇവിടെ തന്നെ ചായപ്പൊടിയുടെയും ചോക്ളേറ്റുകളുടെയും
വില്പനയും ഇവിടെ ഉണ്ട് . എല്ലാവർക്കും ഇഷ്ടപെടും , ദോഡാബെട്ട
25.ദൊഡ്ഡബെട്ട
ഇത് ഒരു ഹിൽസ്റ്റേഷൻ ആണ്,ദൊഡ്ഡബെട്ട ചുറ്റുമുള്ള പ്രദേശം കൂടുതലായും വനമാണ്.നീലഗിരി ശൃംഗലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണിത്. ദൊഡ്ഡബെട്ട എന്നത് കന്നഡ ഭാഷാ പദമാണ്. വലിയ പര്‍വ്വതം എന്നാണിതിനര്‍ത്ഥം. 8650 അടി ഉയരത്തില്‍ നീണ്ടുനില്ക്കുന്ന ഈ കൊടുമുടി ഊട്ടിയിൽ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ്. ഊട്ടി -കോട്ടഗിരി റോഡ് വഴി ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാം.
മലയുടെ മുകളില്‍ വനംവകുപ്പ് അധികൃതര്‍ രണ്ട് ടെലസ്കോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. താഴ്വരയുടെ മനോഹാരിത ഒന്നാകെ ഒട്ടും ചോരാതെ ഇതിലൂടെ ഒപ്പിയെടുക്കാം ഉണ്ട് പൊതുജനങ്ങൾക്ക് രണ്ടു ദൂരദർശിനികളുമുണ്ട്. 1983 ജൂൺ 18 നാണ് ഇത് തുറന്നത്.
Timing :: 9:00 am to 6:00 pm,
Entrance Fees : Rs 6 per Person (Adults), No Fees (Children below 5)
Camera Fees : Still camera Rs 10/- , Video Rs 50
ഊട്ടിയിൽ നിന്ന് 5 കിലോമീറ്റർ അകലെയായി Cairn Hill സ്ഥിതി ചെയ്യുന്നു. നഞ്ചാഞ്ജർ, അവലഞ്ച്, മുഞ്ഞൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള റോഡിലൂടെയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
റിസർവ്ഡ് ഫോറസ് 167.775 ഹെക്ടർ. നീലഗിരിയിലെ ഏറ്റവും പഴക്കമുള്ള സൈപ്രസ് തോട്ടങ്ങളിൽ ഒന്നാണ് (1868 ൽ നട്ടുവളർത്തിയത്). ഗൗർ, സാംബർ ഡീർ, ലിപ്പാർഡ്, നീലഗിരി ലംഗൂർ, ബാർക്കിങ് ഡീർ, പോർക്കുപൈൻ എന്നിവയാണ് ഇവിടുത്തെ കാഴ്ചകളിൽ ഒന്ന്. ഈ സൈറ്റും നല്ല രസകരമായ ചില പക്ഷികൾ കാണുന്നതിന് നല്ലതാണ്.
പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് വളരെ പഴക്കം ചെന്ന ഒരു സ്ഥലമാണ് കെയ്ർൻഹിൽ. മധ്യപ്രദേശിലെ ഒരു ചെറിയ മലനിരകളിലൂടെ ട്രക്കിങ്ങിനുള്ള പ്രകൃതിദത്ത മനോഹരമായ പ്രകൃതിദൃശ്യങ്ങൾ അവിടെ ധാരാളം ആളുകൾക്ക് സമാധാനവും ശാന്തതയും ചെലവിടേണ്ടതായിട്ടുണ്ട്. ബ്രിട്ടിഷുകാർ ആസ്വദിക്കുന്ന ഏതാനും നടക്കാരിൽ ഒരാളാണ് ഇത്.
26. Lovedale
സമുദ്ര നിരപ്പില്‍ നിന്നും 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നീലഗിരിയിലെ ഉയരമേറിയ സ്ഥലങ്ങളിലൊന്നാണ്
ഉഷ്ണമേഖലയോട് അടുത്തു കിടക്കുന്ന ഒരു സ്ഥലമായതിനാല്‍ ലവ്‌ഡെയ്‌ലില്‍ ഏതു സമയത്തും നല്ല കാലാവസ്ഥയാണ്. തണുപ്പു നിറഞ്ഞ അന്തരീക്ഷമായിരിക്കും എല്ലായ്‌പ്പോഴും. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.
ശാന്തമായി സമയം ചെലവഴിക്കേണ്ടവര്‍ക്ക് ലവ്‌ഡെയ്ല്‍ നല്ലൊരു സ്ഥലമായിരിക്കും.ഊട്ടിയിലെ അറിയപ്പെടുന്ന ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണിവിടം.
ഊട്ടിയിലെ മറ്റു ഹില്‍ സ്റ്റേഷനുകളെ അപേക്ഷിച്ച് ഇവിടെ അധികം ബഹളങ്ങള്‍ ഇല്ല എന്നതും ആളുകളെ ഇവിടേക്കാകര്‍ഷിക്കുന്നു.
ടോയ് ട്രെയില്‍ അഥവാ നീലഗിരി മൗണ്ടന്‍ റെയില്‍വേ സര്‍വ്വീസ് തുടങ്ങിയതിനു ശേഷമാണ് ലവ്‌ഡെയ്ല്‍ പുറത്തേക്ക് അറിയപ്പെട്ടു തുടങ്ങിയത്. ഊട്ടി മുതല്‍ മേട്ടുപ്പാളയം വരെ 46 കിലോമീറ്റര്‍ ദൂരത്തില്‍ സഞ്ചരിക്കുന്ന ഈ പാത ഊട്ടി, ലവ്‌ഡെയ്ല്‍, കൂനൂര്‍, വില്ലിങ്ടണ്‍, ഹില്‍ഗ്രോവ് തുടങ്ങിയ ഹില്‍ സ്‌റ്റേഷനുകളിലൂടെയാണ് കടന്നു പോകുന്നത്.പ്രശസ്തമായ ലോറന്‍സ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ലവ്‌ഡെയ്‌ലിലാണ് . ഒരു റെസിഡൻഷ്യൽ സ്കൂളാണ് ലോറൻസ് സ്കൂൾ.സ്‌കൂള്‍ ക്യാമ്പസിലെ ചര്‍ച്ച് ഓഫ് അസെന്‍ഷന്‍ 116 വര്‍ഷം മുന്‍പ് ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചതാണ്.
27.Emerald Lake
അവലഞ്ചിലെ തടാകത്തിലേക്കുള്ള വഴിക്കാണ് എമെരഡ്ഡ് തടാകം. പക്ഷേ, തടാകത്തിലേക്കുള്ള യാത്രക്ക് 10 മിനിറ്റ് നടക്കണം. എമെരാർഡ് തടാകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പക്ഷിനിരീക്ഷണത്തിനും ട്രെക്കിംഗിനും ബൈക്കിങ്ങിനും അനുയോജ്യമായ സ്ഥലം. നിങ്ങൾക്ക് വൈവിധ്യമാർന്ന സസ്യജാലങ്ങളും ജന്തുജാലങ്ങളും കാണാൻ കഴിയും. പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഈ സ്ഥലം വളരെ നല്ലതാണ്.എമറാൾഡ് ഡാം TNEB നിയന്ത്രണത്തിൽ ആണ്. മുൻകൂർ അനുമതിയില്ലാതെ vangikkanam
28.Avalanche lake
Lovadale ഇൽ നിന്ന് 21 km ദൂരം ഉണ്ട് , ഊട്ടിയിൽ bus stand ഇൽ നിന്ന് നേരിട്ടു ആണെൻകിൽ 22 km ആണ് .പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ കനത്ത ഹിമപാതത്തെ അനുസ്മരിച്ചാണ് തടാകത്തിന് ഈ പേര് കൈവന്നത്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് ഈ സ്ഥലം. തടാകത്തിന് ചുറ്റും ഇടം പിടിച്ച ഉരുളന്‍ പാറകളും അവയ്ക്ക് മുകളില്‍ വര്‍ഷത്തിലേറെ കാലവും
പുഷ്പിച്ച് നില്ക്കുന്ന മംഗോളിയ വൃക്ഷങ്ങളും കാട്ടുപൂവരശുകളും ഓര്‍ക്കിഡുകളും ഈ പ്രദേശത്തിന് അലൌകികമായ ഭാവം നല്കുന്നു.നീലഗിരി കുന്നുകളിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത് , മത്സ്യസമൃദ്ധമായ തടാകത്തില്‍ മീൻ പിടിക്കാം . കൃത്രിമമായി മത്സ്യ പ്രജനനം നടത്തുന്ന ഒരു ഹാച്ചറി ഇതിന് സമീപത്തായുണ്ട്. ഫിഷിംഗിനാവശ്യമായ ചൂണ്ടയും ഇരയും മറ്റു സാമഗ്രികളും ഇവിടെ നിന്ന് വാങ്ങാൻപറ്റും .ആവലാഞ്ചെ യിൽ നിന്നും അപ്പർ ഭവാനിയിലേക് ട്രെക്കിങ്ങ് ഉണ്ട്.ആവലാഞ്ചിയിൽ സഫാരി പോകാൻ താൽപര്യമുള്ളവർ രാവിലെ നേരത്തെ എത്? (കടപ്പാട് : prajeesh mukkam) GNPC

Address


Telephone

8078314539

Website

Alerts

Be the first to know and let us send you an email when Medayil Travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Telephone
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Travel Agency?

Share