29/05/2016
രാത്രിയിലെ യാത്രക്കാരെല്ലാം വലിയ തിരക്കുള്ളവരാണ്....,
വീടെത്താൻ പരമാവധി സ്പീഡിൽ സ്വന്തം വാഹനം ഒാടിക്കുന്നവർക്കും.....🚀,
ലാസ്റ്റ് ട്രിപ്പ് അവസാനിപ്പിക്കാൻ ധ്യതി കൂട്ടുന്ന ബസ്സ് ഡൈവർമാർക്കും.....🚌,
കസ്റ്റമറെ ലക്ഷ്യത്തിലെത്തിച്ചു തിരിക്കാൻ വേഗം കൊണ്ടു പറക്കുന്ന ടാക്സി ഡൈവർമാർക്കും.....🚕,
പകൽ ട്രാഫിക്കിനെ ഭയന്ന് രാത്രിയിൽ ചരക്കുമായ് പായുന്ന ലോറി ഡൈവർമാർക്കും.....🚚,
ബൈക്കിനെ റോഡിൽ റോക്കറ്റാക്കി മാറ്റുന്ന ന്യൂജനറേഷൻ ബ്രോമാർക്കും....,🏍
സ്പീഡിന്റെ കാര്യം ചോദിച്ചാൽ പറയാൻ ഒരെയോരു കാരണം മാത്രം.....🚦,
" വീട്ടിലുള്ളവർ തന്നെയും കാത്തിരിക്കുന്നുണ്ട് "
വേഗം വീടെത്തണം എന്ന്....!
പക്ഷെ
നിങ്ങളോട് പറയാനുള്ളത്....,
ആബുലൻസിന്റെ നീല വെളിച്ചത്തിൽ പൊതിഞ്ഞ് ചലനമറ്റ ജീവനില്ലാത്ത ഒരു ശരീരമായിട്ട് നിങ്ങൾ വീട്ടിലെത്തിക്കാണാനല്ല അവർ നിങ്ങളെയും കാത്തിരിക്കുന്നത്.....🚑,
പുഞ്ചിരിയായും........,
സ്നേഹമായും.....,
ശബ്ദമായും....,
സ്പർശമായും....,
ജീവനുള്ള നിങ്ങളെ കണ്ട് സന്തോഷത്തോടെ ആ ദിവസത്തിന് അന്ത്യം കുറിക്കാനാണ് അവർ കാത്തിരിക്കുന്നത്.....😍,
അതുവഴി താങ്കളാണ് അവരുടെ ബലവും ബലഹീനതയും എന്നു പറയാതെ പറയുകയാണവർ....!
അതുകൊണ്ട് തന്നെ പത്തു മിനുട്ട് വൈകിക്കോട്ടെ അവർ എന്തെങ്കിലും ഒക്കെ പരിഭവവും പരാതിയും പ്രകടിപ്പിക്കുമെന്നെയുള്ളൂ...,
അപ്പോൾ നീയില്ലാണ്ടായാൽ ഉണ്ടായേക്കാവുന്ന വേവലാതികളെ കുറിച്ച് ചിന്തിച്ചതിനേ പുഞ്ചിരി കൊണ്ട് നേരിടുക..,..,
കാരണം
ഒാരോ കുടുംബത്തിലും പുറത്തു പോയ നിങ്ങളെ പലരെയും വരുന്നതും നോക്കിയിരിക്കുന്ന
കുറെ കണ്ണുകളും
പിടക്കുന്ന മനസ്സുകളും ഉണ്ട്...,
അതു കൊണ്ട് തന്നെ
പ്രിയ സുഹ്രുത്തേ,
വേഗത്തെ രണ്ടാമതായും
കുടുംബത്തെ ഒന്നാമതായും സ്നേഹിക്കുക.....!!
സ്നേഹത്തോടെ,