20/07/2024
നമ്മുടെ അർജുനെ രക്ഷിക്കാൻ സ്വയമായി യാത്ര ചെയ്ത് വന്നിരിക്കുന്ന ദുരന്ത ഭൂമിയിലെ രക്ഷകൻ രഞ്ജിത്ത് ഇസ്രായേൽ. ആദ്യമായി ആ കാലിൽ ഞാൻ ഒന്ന് ഉമ്മ വെച്ചിട്ട് എഴുതാൻ ആരംഭിക്കുന്നു. (ഉമ്മ, ഉമ്മ, ഉമ്മ).ദുരന്ത ഭൂമിയിലെ രക്ഷാ മുഖം , മലയാളി, ഒരു
ദൗത്യത്തിന് ഇറങ്ങുമ്പോൾ കയ്യിൽ നിന്ന് ലക്ഷണങ്ങൾ നഷ്ടം. ഒരു പ്രതിഫലവും ആഗ്രഹിച്ചല്ല അവൻ അത് ചെയ്യുന്നത്. ഉത്തരാഖണ്ഡ് മുതൽ ഇന്നത്തെ ഈ സംഭവം വരെ അനവധി ദുരന്തങ്ങളിൽ സ്വയം സേവകനായി ഓടി എത്തുകയാണ്. ഇവനെ ദുരന്ത മുഖത്തേക് ആകർഷിക്കുന്നത് പ്രതിഫലമല്ല , മനുഷ്വത്വമാണ്.
5 ദേശീയ ദുരന്തങ്ങളിലും, 100 കണക്കിന് ഉപ ദുരന്തങ്ങളിലും ഭാഗമായിട്ടുണ്ട്. ഇതിന്റെ എല്ലാം ബാക്കി പത്രം നൊമ്പരവും വേദനയും ആണ്. 2018 വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഏറ്റവും കൂടുതൽ ആളുകളെ രക്ഷിച്ച ആൾ. ഉത്തരാഖണ്ഡിലേ ടണൽ ദുരന്തമാണ് തനിക്ക് മറക്കാൻ കഴിയാത്ത ദുരന്തം. 500 ലക്തികം പേരുള്ളക് ആ ദുരന്തത്തിൽ ഇന്നും 100 ബോഡി മാത്രമേ കിട്ടിയിട്ടുള്ളൂ. നമ്മൾ യുട്യൂബിൽ കാണുന്ന മുഖം അല്ല ദുരന്തമുഖത്തിന്റെ മണ്ണിൽ നേരിട്ട് നിൽക്കുമ്പോൾ. മനസ്സിന് ശക്തി ഉണ്ടെങ്കിൽ മാത്രം ദുരന്തമുഖത്ത് ഒരാളെ രക്ഷിക്കാൻ കഴിയൂ എന്നാണ് രഞ്ജിത്ത് പറയുന്നത്. ഉത്തരകണ്ടിലെ തലയും കയ്യും വേർപെട്ട ശരീരവും ഇടുക്കിയിലെ ജീർണിച്ച ജഡങ്ങളും ഒക്കെ കണ്ടപ്പോൾ ഉള്ള വേദന ഭീകരമാണ്.ഇപ്പോൾ അത് സ്ഥിരം കണ്ടു കണ്ട് മനസ്സ് പതറാറില്ല.ഇവരെ ഗവൺമെന്റ് സപോർട്ടും ചെയ്യുന്നില്ല എന്നുളളതാണ് വേദനാജനകം. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്തതുകൊണ്ട് പ്രകൃതി ഇനിയും അടങ്ങി ഇരിക്കില്ല എന്നാണ് രഞ്ജിത്ത് പറയുന്നത്
രഞ്ജിത്തിന് എന്റെ വക , നാടിന്റെ വക, എന്റെ വായനക്കാരുടെ വക സല്യൂട്ട്.
🫡🫡🫡